Headlines

Webdesk

ന്യൂനപക്ഷ സ്‌കോളർഷിപ്പ്: മുസ്ലിം ലീഗ് വിഷയത്തെ മറ്റൊരു രീതിയിൽ തിരിച്ചുവിടുന്നുവെന്ന് വിജയരാഘവൻ

  ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിഷയത്തിൽ പ്രതികരണവുമായി സിപിഎം. ജനസംഖ്യാടിസ്ഥാനത്തിൽ സ്‌കോളർഷിപ്പ് വിതരണം ചെയ്യാനുള്ള തീരുമാനം സർക്കാർ സർവകക്ഷി യോഗം വിളിച്ച് ആശയവിനിമയം നടത്തി എടുത്തതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു. യുഡിഎഫിനകത്ത് മുസ്ലിം ലീഗാണ് വ്യത്യസ്തമായ നിലപാട് സ്വീകരിച്ചു കാണുന്നത് വിഷയത്തെ മറ്റൊരു തരത്തിൽ തിരിച്ചുവിടാനുള്ള ശ്രമം നടക്കുന്നുണ്ടോ എന്ന് സംശയമുണ്ടാക്കുന്ന ചില പ്രസ്താവനകളാണ് കാണുന്നത്. സർക്കാർ എടുത്ത തീരുമാനത്തിന് പിന്തുണ നൽകുകയാണ് വേണ്ടത്. ഒരാളുടെ ആനുകൂല്യവും നഷട്‌പ്പെടുന്നില്ല. എത്ര സ്‌കോളർഷിപ്പുകളാണോ കൊടുത്തു വരുന്നത്,…

Read More

കണ്ണൂർ ഇരിട്ടിയിൽ യുവാവിനെ സ്‌കൂൾ വളപ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  കണ്ണൂരിൽ യുവാവ് സ്‌കൂൾ വളപ്പിൽ തൂങ്ങിമരിച്ച നിലയിൽ. അളപ്ര സ്വദേശി അജേഷാണ് മരിച്ചത്. ഇരിട്ടി ഹയർ സെക്കൻഡറി സ്‌കൂൾ കോമ്പൗണ്ടിലാണ് അജേഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്‌കൂൾ കോമ്പൗണ്ടിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളിലാണ് യുവാവ് തൂങ്ങിയത്. പെന്റിംഗ് തൊഴിലാളിയാണ് ഇയാൾ

Read More

ന്യൂനപക്ഷ സ്‌കോളർഷിപ്പ്: ലീഗ് കണ്ണുരുട്ടിയപ്പോൾ നിലപാടിൽ മലക്കം മറിഞ്ഞ് വി ഡി സതീശൻ

  ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിവാദത്തിൽ മുൻ നിലപാട് തിരുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുസ്ലിം സമുദായത്തിന് കിട്ടിക്കൊണ്ടിരുന്ന ഒരു ആനൂകൂല്യവും നഷ്ടമായിട്ടില്ലെന്ന വസ്തുത നേരത്തെ സതീശൻ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ മുസ്ലിം ലീഗ് സമ്മർദം ചെലുത്തിയതോടെയാണ് സതീശൻ തന്റെ നിലപാട് തിരുത്തിയത്. മുസ്ലീം സമുദായത്തിന് മാത്രമായുള്ള ഒരു പദ്ധതി നഷ്ടമായെന്നും തന്റെ അഭിപ്രായം മനസ്സിലാക്കാതെയാണ് ലീഗ് പ്രതികരിച്ചതെന്നും സതീശൻ പുതിയ നിലപാടിൽ പറഞ്ഞു. സിപിഎമ്മിന്റെ സമാന നിലപാട് പ്രതിപക്ഷ നേതാവും സ്വീകരിച്ചതോടെയാണ് മുസ്ലിം ലീഗ് അതൃപ്തി…

Read More

മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറാം; പക്ഷേ മക്കൾക്ക് സ്ഥാനം നൽകണമെന്ന് യെദ്യൂരപ്പ

  മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറാൻ കേന്ദ്ര നേതൃത്വത്തിന് മുന്നിൽ ഉപാധികൾ വെച്ച് കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. പ്രധാനമന്ത്രി ആവശ്യപ്പെട്ടാൽ രാജിവെക്കും. പക്ഷേ തന്റെ രണ്ട് മക്കൾക്കും ഉചിതമായ സ്ഥാനം നൽകണമെന്ന് യെദ്യൂരപ്പ ആവശ്യപ്പെടുന്നു. ഇന്നലെ യെദ്യൂരപ്പയും മക്കളായ വിജയേന്ദ്ര, രാഘവേന്ദ്ര എന്നിവർ ഡൽഹിയിൽ എത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, ജെ പി നഡ്ഡ എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയാണ് ലക്ഷ്യം. നഡ്ഡയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് യെദ്യൂരപ്പ ഉപാധികൾ വെച്ചത്. രണ്ട് മക്കൾക്കും സർക്കാരിലും പാർട്ടിയിലും ഉചിതമായ…

Read More

കേരളത്തിന്റെ കൊവിഡ് പ്രതിരോധം സമ്പൂർണ പരാജയമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ

  സംസ്ഥാന സർക്കാരിന്റെ കൊവിഡ് പ്രതിരോധ രീതി സമ്പൂർണ പരാജയമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഒരു താലൂക്ക് ആശുപത്രിയിലെ ജൂനിയർ ഡോക്ടറുടെ ബുദ്ധിയും കഴിവും ഉപയോഗിച്ചു കൊണ്ടാണ് ഇവിടെ കൊവിഡിനെ നേരിട്ട് കൊണ്ടിരുന്നതെന്ന് മുരളീധരൻ പറഞ്ഞു ഈ രീതിയിൽ അശാസ്ത്രീയമായ സമീപനമല്ല എടുക്കേണ്ടത്. ലോകാരോഗ്യ സംഘടനയുടെയും കേന്ദ്രസർക്കാരിന്റെയും നിർദേശങ്ങളുണ്ട്. ശനിയും ഞായറും അടച്ചിടുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ലെന്നും കേന്ദ്രസഹമന്ത്രി പറഞ്ഞു. സാമൂഹിക മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന ഡോ. മുഹമ്മദ് അഷീലിനെ പയ്യന്നൂർ താലൂക്ക് ആശുപത്രിയിലേക്ക്…

Read More

സ്വരാജിന്റെ പരാജയം: പ്രാദേശിക നേതൃത്വത്തിന് വീഴ്ച സംഭവിച്ചുവെന്ന് സിപിഎം അന്വേഷണ കമ്മീഷൻ

  തൃപ്പുണിത്തുറയിൽ എം സ്വരാജ് പരാജയപ്പെട്ടത് പ്രാദേശിക നേതൃത്വത്തിന്റെ വീഴ്ചയെ തുടർന്നെന്ന് സിപിഎം അന്വേഷണ കമ്മീഷൻ റിപ്പോർട്ട്. തൃക്കാക്കരയിലും മണ്ഡലം കമ്മിറ്റിക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണത്തിൽ പറയുന്നു. 992 വോട്ടുകൾക്കാണ് എം സ്വരാജ് തൃപ്പുണിത്തുറയിൽ പരാജയപ്പെട്ടത്. സിപിഎമ്മിന് ലഭിച്ചു കൊണ്ടിരുന്ന വോട്ടുകൾക്ക് അപ്പുറത്ത് നിന്ന് സ്വരാജിന് വോട്ടുകൾ ലഭിച്ചു. എന്നാൽ പാർട്ടിയുടെ പരമ്പരാഗത വോട്ടുകൾ നഷ്ടപ്പെട്ടു. ഏരൂർ, തെക്കുംഭാഗം, ഉദയംപേരൂർ പഞ്ചായത്തുകളിൽ പാർട്ടി വോട്ടുകളിൽ ചോർച്ചയുണ്ടായി. മണ്ഡലത്തിലെ ചിലർക്ക് സ്ഥാനാർഥി മോഹമുണ്ടായിരുന്നു. ഇതും വോട്ടു ചോർച്ചക്ക് കാരണമായെന്ന്…

Read More

കോഴിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തമിഴ്‌നാട് സ്വദേശി പിടിയിൽ

  കോഴിക്കോട് മുക്കത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തമിഴ്‌നാട് സ്വദേശി പിടിയിൽ. നെല്ലിക്കാപറമ്പ്-പന്നിക്കോട് റോഡിലെ ആക്രിക്കട ജോലിക്കാരനായ അറുമുഖനെന്ന ചിന്നസ്വാമിയാണ് പിടിയിലായത്. കഴിഞ്ഞ ഡിസംബറിലാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസം ചൈൽഡ് ലൈൻ കൗൺസിലിംഗിലാണ് പീഡനത്തിന് ഇരയായ വിവരം പെൺകുട്ടി വെളിപ്പെടുത്തിയത്. പ്രതിക്കെതിരെ പോക്‌സോ വകുപ്പുകൾ പ്രകാരാണ് കേസെടുത്തത്.

Read More

ഒളിമ്പ്യൻ മയൂഖയുടെ പീഡനാരോപണം: ശാസ്ത്രീയ തെളിവുകളില്ലെന്ന് പോലീസ്

  തന്റെ സുഹൃത്ത് പീഡനത്തിന് ഇരയായെന്ന ഒളിമ്പ്യൻ മയൂഖ ജോണിയുടെ പരാതിയിൽ ശാസ്ത്രീയ തെളിവുകളില്ലെന്ന് പോലീസ്. 2016ൽ നടന്ന സംഭവമായതിനാൽ ശാസ്ത്രീയ തെളിവുകളില്ല. സാഹചര്യ തെളിവുകൾ വെച്ചാണ് അന്വേഷണം നടക്കുന്നതെന്നും പോലീസ് ഹൈക്കോടതിയെ അറിയിച്ചു അന്വേഷണം ശരിയായ ദിശയിൽ അല്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരിയായ യുവതി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എസ് പി പൂങ്കുഴലി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത്. സംഭവം നടന്നതായി പറയുന്നത് 2016ലാണ്. ടവർ ലൊക്കേഷനോ മറ്റ് സാങ്കേതിക വിവരങ്ങളോ ലഭ്യമല്ല. പ്രതി ആശുപത്രിയിൽ എത്തിയതായി…

Read More

ഡാനിഷ് സിദ്ധിഖിയുടെ മരണത്തിൽ ഖേദം പ്രകടിപ്പിച്ച് താലിബാൻ; പങ്കില്ലെന്നും അവകാശവാദം

  റോയിട്ടേഴ്‌സിന്റെ ഇന്ത്യൻ ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ധിഖി കൊല്ലപ്പെട്ടതിൽ തങ്ങൾക്ക് പങ്കില്ലെന്ന് താലിബാൻ. അഫ്ഗാനിസ്ഥാനിൽ താലിബാനും അഫ്ഗാൻ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് സൈന്യത്തോടൊപ്പം സഞ്ചരിക്കുകയായിരുന്ന ഡാനിഷ് കൊല്ലപ്പെട്ടത്. മധ്യമപ്രവർത്തകൻ കൊല്ലപ്പെടാനിടയായ ഏറ്റുമുട്ടലിനെ കുറിച്ച് അറിയില്ല. അദ്ദേഹം എങ്ങനെയാണ് മരിച്ചതെന്നും അറിയില്ലെന്ന് താലിബാൻ വക്താവ് സാബിനുള്ള മുജാഹിദ് പറഞ്ഞു യുദ്ധമേഖലയിലേക്ക് ഏതെങ്കിലും മാധ്യമപ്രവർത്തകർ പ്രവേശിച്ചാൽ അവർക്ക് ആവശ്യമുള്ള സുരക്ഷ ഞങ്ങൾ നൽകാറുണ്ട്. ഇന്ത്യൻ മാധ്യമപ്രവർത്തകനായ ഡാനിഷ് സിദ്ധിഖി കൊല്ലപ്പെട്ടതിൽ ഞങ്ങൾ ഖേദിക്കുന്നുവെന്നും താലിബാൻ പറഞ്ഞു

Read More

ഡ്യൂട്ടി കഴിഞ്ഞ് തിരികെ വീട്ടിലെത്തിയ പോലീസ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞ് വീണ് മരിച്ചു

പാലക്കാട്: ഡ്യൂട്ടി കഴിഞ്ഞ് തിരികെ വീട്ടിലെത്തിയ പോലീസ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞ് വീണ് മരിച്ചു. കല്ലടിക്കോട് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ മുട്ടിക്കുളങ്ങര പന്നിയംപാടം പീടിയേക്കല്‍ വീട്ടില്‍ അബ്ബാസ് ആണ് മരിച്ചത്. 44 വയസായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷമാണ് അബ്ബാസ് കുഴഞ്ഞ് വീണത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read More