ബാങ്കിങ്ങ് തട്ടിപ്പ്, നിരവധി പേരുടെ പണം നഷ്ടമായി; ജാഗ്രത വേണമെന്ന് കേരള പൊലീസ്
സൈബറിടങ്ങളിലെ തട്ടിപ്പുകള്‍ വീണ്ടും പെരുകുന്നു. ബാങ്കിങ്ങിലെ തട്ടിപ്പ് സംസ്ഥാനത്ത് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി കേരള പൊലീസ് അറിയിച്ചു. ഒടിപി സന്ദേശത്തിലൂടെയാണ് ഇത്തരം പണം തട്ടിപ്പ് നടക്കുന്നതെന്നും പൊലീസ് അറിയിച്ചു. പണം നഷ്ടപ്പെട്ടതായി നിരവധി പരാതികളാണ് സൈബർ പോലീസ് സ്റ്റേഷനിലും സൈബർ സെല്ലിലും ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. തട്ടിപ്പു രീതി: SBI ബാങ്കിൽ നിന്നും എന്ന വ്യാജേന ഉപഭോക്താക്കളുടെ മൊബൈൽ നമ്പറുകളിലേക്ക് YONO ബാങ്കിങ്ങ് ആപ്ലിക്കേഷൻ ബ്ലോക്ക് ചെയ്യപ്പെട്ടു SMS സന്ദേശം അയക്കുന്നു. യഥാർത്ഥ…
