Headlines

Webdesk

സ്വർണവിലയിൽ കുറവ്; ശനിയാഴ്ച പവന് 200 രൂപ കുറഞ്ഞു

  സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്. പവന് ഇന്ന് 200 രൂപ കുറഞ്ഞു. തുടർച്ചയായ വർധനവിന് ശേഷമാണ് ശനിയാഴ്ച 200 രൂപ കുറഞ്ഞിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ വില 36,000 രൂപയിലെത്തി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4500 രൂപയായി. ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1812.36 ഡോളറായി.

Read More

വയനാട് മാനന്തവാടി പുഴയില്‍ അകപ്പെട്ട ആളുടെ മൃതദ്ദേഹം കണ്ടെത്തി

  മാനന്തവാടി: പുഴയിലകപ്പെട്ട ആൾക്ക് വേണ്ടിയുള്ള തിരച്ചിലിനോടുവിൽ മൃതദ്ദേഹം ലഭിച്ചു. മാനന്തവാടി കമ്മന കരിന്തിരിക്കടവ് പാലത്തില്‍ നിന്നും 14 ആം തിയതി രാവിലെ 11 മണിയോടെ ആയിരുന്നു വയോധികൻ പുഴയിലെക്ക് ചാടിയതായി സമീപത്തെ വീട്ടിലെ വിദ്യാര്‍ത്ഥികള്‍ പോലീസിന് മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ വിവിധ ദുരന്തനിവാരണ സേനകളും മറ്റും കഴിഞ്ഞ ദിവസങ്ങളിൽ തിച്ചിൽ തുടർന്നുകൊണ്ടിരിക്കുകയായിരുന്നു . മാനന്തവാടി അഗ്‌നി രക്ഷാ യൂണിറ്റ്, സിവിൽ ഡിഫൻസ് അംഗങ്ങൾ കാരുണ്യ റസ്ക്യു ടീം വാളാട്,പനമരം റസ്ക്യു ടീം, വാളാട്…

Read More

കരിപ്പൂർ സ്വർണക്കടത്ത്: പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയിൽ

  കരിപ്പൂർ സ്വർണക്കടത്ത് കേസിൽ പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് കോടതിയെ സമീപിച്ചു. പ്രധാന പ്രതി സൂഫിയാൻ അടക്കമുള്ളവരെ പതിനാല് ദിവസം കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് മഞ്ചേരി കോടതിയെയാണ് കസ്റ്റംസ് സമീപിച്ചത് രാമനാട്ടുകര അപകടവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പതിനേഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് കസ്റ്റംസിന്റെ നിലപാട്. സൂഫിയാന് വേണ്ടിയാണ് സ്വർണം കടത്തിയത്. ഇത് തട്ടിയെടുക്കാനായാണ് അർജുൻ ആയങ്കിയുടെ സംഘമെത്തിയത്. കേസിൽ കൊടി സുനിയെയും കസ്റ്റംസ് ചോദ്യം…

Read More

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,079 പേർക്ക് കൂടി കൊവിഡ്; 560 പേർ മരിച്ചു

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,079 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 560 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതിനോടകം 31,064,908 പേരിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതിനോടകം 4,13,123 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡിൽ നിന്ന് 3,02,27,792 പേർ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 4,24,025 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്തെ രോഗമുക്തിന നിരക്ക് 97.31 ശതമാനമായി ഉയർന്നു അതേസമയം രാജ്യത്ത് ഇതിനോടകം 3.99 കോടി ഡോസ് വാക്‌സിൻ…

Read More

രാജ്യത്ത് പെട്രോൾ വില ഇന്നും കൂട്ടി

  രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 30 പൈസയാണ് വർധിപ്പിച്ചത്. ഡീസൽ വിലയിൽ ഇന്ന് മാറ്റമില്ല. കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 102 രൂപ കടന്നു. നിലവിൽ 102.06 രൂപയാണ് ലിറ്ററിന് വില. തിരുവനന്തപുരത്ത് പെട്രോൾ വില 103.95 രൂപയായി. കോഴിക്കോട് 102.26 രൂപയാണ് പെട്രോൾ വില.  

Read More

കൊവിഡ് കാലത്തെ തൊഴിൽ പ്രതിസന്ധി: പാലക്കാട് ലൈറ്റ് ആൻഡ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു

  പാലക്കാട് ലൈറ്റ് ആൻഡ് സൗണ്ട് കട ഉടമ ആത്മഹത്യ ചെയ്തു. വെണ്ണക്കര പൊന്നുമണി ലൈറ്റ് ആൻഡ് സൗണ്ട് ഉടമ പൊന്നുമണിയാണ് ആത്മഹത്യ ചെയ്തത്. കൊവിഡ് ലോക്ക് ഡൗണിനെ തുടർന്നുള്ള തൊഴിൽ പ്രതിസന്ധി കാരണമാണ് ആത്മഹത്യ വിഷം കഴിച്ച നിലയിലാണ് പൊന്നുമണിയെ കണ്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെയോടെ മരണം സംഭവിച്ചു. സ്വർണപ്പണയം, ചിട്ടി പിടിച്ചതടക്കമുള്ള കടം ഇയാൾക്കുണ്ടായിരുന്നു. കൊവിഡ് പ്രതിസന്ധിയിൽ തൊഴിൽ ഇല്ലാതായതോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ പറയുന്നു.

Read More

ലോക്ക് ഡൗൺ സാഹചര്യം വിലയിരുത്താൻ കൊവിഡ് അവലോകന യോഗം ഇന്ന്

  സംസ്ഥാനത്തെ ലോക്ക് ഡൗൺ സാഹചര്യം വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം ചേരും. രോഗവ്യാപന സാഹചര്യം കൂടി വിലയിരുത്തിയ ശേഷമാകും കൂടുതൽ ഇളവുകൾ നൽകണോയെന്ന കാര്യത്തിൽ തീരുമാനമുണ്ടാകുക. കടകൾ ദിവസവും തുറക്കണമെന്ന ആവശ്യവും ടിപിആർ മാനദണ്ഡം അശാസ്ത്രീയമാണെന്ന വിമർശനവും യോഗം പരിശോധിക്കും. പെരുന്നാളിന് ശേഷം ഓണം കണക്കിലെടുത്ത് നൽകേണ്ട ഇളവുകളിലും ഇന്ന് തീരുമാനമുണ്ടായേക്കും. സംസ്ഥാനത്ത് രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് ഇനി ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കേറ്റ് വേണ്ട. നെഗറ്റീവ് ഫലം നിർബന്ധമായിരുന്ന എല്ലാ കാര്യങ്ങൾക്കും…

Read More

വടക്കന്‍ കേരളത്തില്‍ ഇന്ന് മഴ കനത്തേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കോഴിക്കോട്: സംസ്ഥാനത്ത് വടക്കന്‍ കേരളത്തില്‍ ഇന്ന് മഴ കനത്തേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നല്‍കി. തിങ്കളാഴ്ച്ചയും മഴ ശക്തമാകും. നാളെ 8 ജില്ലകളിലും, തിങ്കളാഴ്ച 12 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യത. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. കേരള,കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ നിന്നും മത്സ്യബന്ധനത്തിന്…

Read More

രാജ്യത്ത് കൊവിഡിനെതിരായ പോരാട്ടത്തില്‍ അടുത്ത 125 ദിവസം നിര്‍ണായകം; മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡിനെതിരായ പോരാട്ടത്തില്‍ അടുത്ത 100 മുതല്‍ 125 ദിവസം നിര്‍ണായകമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണത്തിലെ കുറവ് മന്ദഗതിയിലായി. ഇത് ഒരു മുന്നറിയിപ്പ് സിഗ്‌നലാണ്. അടുത്ത 100 മുതല്‍ 125 ദിവസം വരെ ഇന്ത്യയില്‍ കൊവിഡിനെതിരായ പോരാട്ടത്തില്‍ നിര്‍ണായകമാണ്- ആരോഗ്യമന്ത്രാലയത്തിന്റെ പ്രതിവാര വാര്‍ത്താസമ്മേളനത്തില്‍ നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍ വ്യക്തമാക്കി. ഇന്ത്യയില്‍ കൊവിഡിനെതിരേയുള്ള ആര്‍ജിത പ്രതിരോധ ശേഷി കൈവരിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. അതിനാല്‍, വൈറസിന്റെ പുതിയ…

Read More

ഇന്ത്യക്കാര്‍ക്കുള്ള പ്രവേശനവിലക്ക് യു.എ.ഇ ഉടന്‍ നീക്കിയേക്കും

  ദുബൈ: ഇന്ത്യയില്‍നിന്ന് നേരിട്ട് പ്രവേശിക്കുന്നതിന് യു.എ.ഇ ഏര്‍പ്പെടുത്തിയ വിലക്ക് ഈ മാസം അവസാനത്തോടെ പിന്‍വലിച്ചേക്കുമെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അമന്‍ പുരി. യു.എ.ഇ അധികൃതരുമായി ചര്‍ച്ച തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഘട്ടംഘട്ടമായിട്ടായിരിക്കും വിലക്ക് പിന്‍വലിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഏപ്രില്‍ 25 മുതലാണ് ഇന്ത്യയില്‍നിന്നു നേരിട്ട് പ്രവേശിക്കുന്നതിന് യു.എ.ഇ വിലക്കേര്‍പ്പെടുത്തിയത്. വിലക്ക് നീക്കിയാല്‍ റസിഡന്‍സ് വിസയുള്ളവര്‍ക്കാകും ആദ്യ പരിഗണന. ഒക്ടോബര്‍ ഒന്നിന് എക്‌സ്‌പോ തുടങ്ങുമ്പോഴേക്കും യാത്രയുമായി ബന്ധപ്പെട്ട എല്ലാ വിലക്കുകളും നീങ്ങുമെന്നും അമന്‍ പുരി പറഞ്ഞു….

Read More