വയനാട് മാനന്തവാടി പുഴയില്‍ അകപ്പെട്ട ആളുടെ മൃതദ്ദേഹം കണ്ടെത്തി

 

മാനന്തവാടി: പുഴയിലകപ്പെട്ട ആൾക്ക് വേണ്ടിയുള്ള തിരച്ചിലിനോടുവിൽ മൃതദ്ദേഹം ലഭിച്ചു. മാനന്തവാടി കമ്മന കരിന്തിരിക്കടവ് പാലത്തില്‍ നിന്നും 14 ആം തിയതി രാവിലെ 11 മണിയോടെ ആയിരുന്നു വയോധികൻ പുഴയിലെക്ക് ചാടിയതായി സമീപത്തെ വീട്ടിലെ വിദ്യാര്‍ത്ഥികള്‍ പോലീസിന് മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ വിവിധ ദുരന്തനിവാരണ സേനകളും മറ്റും കഴിഞ്ഞ ദിവസങ്ങളിൽ തിച്ചിൽ തുടർന്നുകൊണ്ടിരിക്കുകയായിരുന്നു . മാനന്തവാടി അഗ്‌നി രക്ഷാ യൂണിറ്റ്, സിവിൽ ഡിഫൻസ് അംഗങ്ങൾ കാരുണ്യ റസ്ക്യു ടീം വാളാട്,പനമരം റസ്ക്യു ടീം, വാളാട് റെസ്‌ക്യൂ ടീം , തുടങ്ങിയവരായിരുന്നു തിരച്ചിൽ നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ തിരച്ചിലിനോടുവിൽ ഇന്ന് രാവിലെ മൃതദ്ദേഹം കണ്ടെത്താനായി. മാനന്തവാടി ഫയർ ഫോഴ്‌സ് ഓഫീസ്ന് പുറകു വശത്തെ പുഴയിലൂടെ മൃതദ്ദേഹം ഒഴുകി പോകുന്നതായി ഓഫീസ് ജീവനക്കാരൻ കാണുകയും ഉടൻ തന്നെ ഉദ്യോഗസ്ഥർ ഡിങ്കി വെള്ളത്തിലറക്കി മൃതദ്ദേഹം കരക്കെത്തിക്കുകയും ചെയ്തു. കണ്ണിവയൽ ഭാഗത്തു നിന്നാണ് മൃതദ്ദേഹം ലഭിച്ചത്