ഓൺ അറൈവൽ വിസ പുനരാരംഭിച്ചു; ഇന്ത്യയിൽ നിന്നുള്ള ആദ്യ യാത്രക്കാർ ഖത്തറിലെത്തി
ദോഹ: ഖത്തർ അറൈവൽ വിസ പുനരാരംഭിച്ചതോടെ ഇന്ത്യയിൽ നിന്നും ആദ്യ യാത്രക്കാർ ഖത്തറിലെത്തി. വ്യാഴാഴ്ച രാത്രിയാണ് പാലക്കാട് എടത്തനാട്ടുകര സ്വദേശികളായ രണ്ടു പേർ ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. 14 ദിവസം ഖത്തറിൽ തങ്ങിയ ശേഷം സൗദിയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് ഇവർ. സൗദി, യു.എ.ഇ ഉൾപ്പെടെയുള്ള മറ്റു ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾ ഏറെ പ്രതീക്ഷയോടെയാണ് ഖത്തറിലെ ഓൺ അറൈവൽ നടപടിക്രമങ്ങൾക്കായി കാത്തിരിക്കുന്നത്. ഖത്തറിലെത്തി, 14ദിവസം പൂർത്തിയാക്കിയാൽ സൗദിയിലേക്കും യു.എ.ഇയിലേക്കും പോകാമെന്നാണ് ഇവരുടെ പ്രതീക്ഷ. ഗോ മുസാഫിർ…
