Headlines

Webdesk

കുട്ടികളിലെ വാക്‌സിനേഷൻ: തിടുക്കം വേണ്ട, മതിയായ പഠനത്തിന് ശേഷം മാത്രം മതിയെന്ന് ഡൽഹി ഹൈക്കോടതി

  കുട്ടികൾക്ക് കൊവിഡ് വാക്‌സിൻ നൽകുന്നത് മതിയായ പഠനത്തിന് ശേഷം മാത്രം മതിയെന്ന് ഡൽഹി ഹൈക്കോടതി. തിടുക്കം കാണിച്ച് ദുരന്തം ക്ഷണിച്ച് വരുത്തരുത്. 12 മുതൽ 17 വയസ്സ് വരെയുള്ളവരിലെ വാക്‌സിനേഷൻ വേഗത്തിലാക്കുന്നത് സംബന്ധിച്ച് കേന്ദ്രത്തിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ പരാമർശം മതിയായ പഠനത്തിന് ശേഷം മാത്രമേ കുട്ടികളിലെ വാക്‌സിനേഷൻ ആരംഭിക്കുകയുള്ളുവെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. ക്ലിനിക്കൽ പരിശോധനകൾ പൂർത്തിയായ ശേഷം മാത്രമേ കുട്ടികൾക്ക് വാക്‌സിൻ നൽകുന്നത് പരിഗണിക്കാൻ പാടുള്ളുവെന്നും കോടതി പറഞ്ഞു. ഹർജി…

Read More

വാക്‌സിനെടുത്തിട്ടും കൊവിഡ് ബാധിതരായ ഭൂരിഭാഗം പേർക്കും ബാധിച്ചത് ഡെൽറ്റ വകഭേദം

  രാജ്യത്ത് കൊവിഡ് വാക്‌സിന്റെ ഒരു ഡോസ് എടുത്ത ശേഷം കൊവിഡ് സ്ഥിരീകരിച്ചവരിൽ കൂടുതൽ പേർക്കും ഡെൽറ്റ വകഭേദമെന്ന് ഐസിഎംആർ പഠനം. വാക്‌സിനേഷന് ശേഷമുള്ള കൊവിഡ് ബാധയെ കുറിച്ച് ഐസിഎംആർ നടത്തിയ ആദ്യ പഠനമാണിത്. ഇന്ത്യയിൽ വാക്‌സിൻ സ്വീകരിച്ചവരിൽ രോഗബാധിതരായവരിൽ ഭൂരിഭാഗം പേർക്കും ഡെൽറ്റ വകഭേദമാണ് ബാധിച്ചതെന്ന് പഠനം പറയുന്നു വാക്‌സിൻ സ്വീകരിച്ചവരിൽ മരണനിരക്ക് വളരെ കുറവാണ്. 677 പേരെയാണ് പഠനവിധേയമാക്കിയത്. ആകെയുള്ള 677 പേരിൽ 604 പേർ കൊവിഷീൽഡും 71 പേർ കൊവാക്‌സിനും എടുത്തു. രണ്ട്…

Read More

പ്രവേശനം നേടുമ്പോൾ തന്നെ സ്ത്രീധനം വാങ്ങില്ലെന്ന് വിദ്യാർഥികൾ സത്യപ്രതിജ്ഞ ചെയ്യണം: ഗവർണർ

  സ്ത്രീധന സമ്പ്രദായം നിർത്തലാക്കാൻ വിദ്യാർഥി തലത്തിൽ തന്നെ ബോധവത്കരണം വേണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അതിനുള്ള നടപടി സർവകലാശാലയിൽ പ്രവേശനം നേടുമ്പോൾ തന്നെ ആരംഭിക്കണം. വിദ്യാർഥികൾ അഡ്മിഷൻ എടുക്കുന്ന സമയത്ത് തന്നെ വിവാഹം കഴിക്കുമ്പോൾ സ്ത്രീധനം വാങ്ങില്ലെന്ന സത്യപ്രസ്തവാനയിൽ ഒപ്പിടണമെന്ന നിയമം കൊണ്ടുവരണം. മാധ്യമങ്ങളുടെ ഉൾപ്പെടെ സഹകരണമുണ്ടെങ്കിൽ ഇത് വിജയിക്കും കേരളത്തിന്റെ സാമൂഹ്യവും സാമ്പത്തികവും സാംസ്‌കാരികവുമായ മണ്ഡലത്തിൽ വലിയ സംഭാവനയാണ് സ്ത്രീകൾ നൽകുന്നത്. സ്ത്രീധനം ഇല്ലാതാക്കുകയെന്നത് സ്ത്രീകളുടെ മാത്രം പ്രശ്‌നമല്ല. നമ്മുടെ സമൂഹത്തിനായി ചെയ്യേണ്ട…

Read More

അഫ്‌ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണം; ഇന്ത്യന്‍ ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടു

  ന്യൂഡല്‍ഹി: പുലിറ്റ്സര്‍ നേടിയ ഇന്ത്യന്‍ ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ദീഖി അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടു. അഫ്‌ഗാനിസ്ഥാനില്‍ താലിബാന്‍ നടത്തിയ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. റോയിട്ടേഴ്സ് ഫോട്ടോ ജേണലിസ്റ്റ് ആയിരുന്നു ഡാനിഷ് സിദ്ദീഖി. ആദിത്യ രാജ് കൗൾ ആണ് ഈ വിവരം ട്വീറ്റ് ചെയ്തത്. അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെ, വളരെ ഞെട്ടിക്കുന്ന വാർത്ത. ഞങ്ങളുടെ പ്രിയപ്പെട്ട ഡാനിഷ് സിദ്ദിഖി, റോയിട്ടേഴ്സ് ചീഫ് ഫോട്ടോ ജേർണലിസ്റ്റ്, അഫ്ഗാനിസ്ഥാനിലെ കാന്ദഹാറിൽ സ്പിൻ ബോൾഡക് ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. താലിബാൻ ആക്രമണത്തിനിരയായ അഫ്ഗാൻ സേനയുടെ…

Read More

ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ പരോൾ റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ്

  സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്ത ടി.പി കേസ് പ്രതി ഷാഫിയുടെ പരോൾ അടിയന്തിരമായി റദ്ദാക്കി ഷാഫിയെ ജയിലിൽ അടയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ടി.പി.കേസിലെ പ്രതികൾ പാർട്ടി നേതാക്കളെ ബ്ലാക്ക് മെയിൽ ചെയ്യുകയാണ്. ജയിലിനകത്തും പുറത്തും പ്രതികൾ ക്വട്ടേഷൻ നടപ്പാക്കുകയാണ്. സർക്കാരും ആഭ്യന്തരവകുപ്പും നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ഇക്കാര്യങ്ങൾക്കെല്ലാം നിയമസഭയിൽ മറുപടി പറയേണ്ടിവരുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Read More

കേസുകൾ ഒത്തുതീർക്കാനായാണ് മുഖ്യമന്ത്രി ഡൽഹി യാത്ര നടത്തിയതെന്ന് വി ഡി സതീശൻ

  മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടെ ഡൽഹി യാത്ര കേസുകൾ ഒത്തുതീർപ്പാക്കാനാണെന്ന് സതീശൻ ആരോപിച്ചു. കൊടകര കുഴൽപ്പണ കേസ് മുന്നോട്ടു വെച്ച് സ്വർണക്കടത്ത് കേസ് ഒത്തുതീർക്കാനാണ് മുഖ്യമന്ത്രിയുടെ സ്രമം കുഴൽപ്പണ കേസിൽ അന്വേഷണം പ്രഹസനമാണെന്ന് ഹൈക്കോടതി പറയാതെ പറഞ്ഞു. കേസിൽ നിഗൂഢതകൾ ബാക്കിവെച്ചിരിക്കുകയാണ് അന്വേഷണ സംഘം. കൊടകര കുഴൽപ്പണ കേസും കേന്ദ്ര ഏജൻസികളുടെ അന്വേഷണവും വെച്ച് വില പേശുന്നതിനായാണ് മുഖ്യമന്ത്രി ഡൽഹിക്ക് പോയത്. വാക്‌സിനുമായി ബന്ധപ്പെട്ട കാര്യങ്ങൾ…

Read More

പലതും പുറത്തുവരാനുണ്ട്: കൊടകര കുഴൽപ്പണ കേസിന്റെ ഉറവിടം കണ്ടെത്തണമെന്ന് ഹൈക്കോടതി

  കൊടകര കുഴൽപ്പണ കേസിൽ പലതും പുറത്തുവരാനുണ്ടെന്ന് ഹൈക്കോടതി. കേസിൽ നിഗൂഢതയുണ്ടെന്നും കുഴൽപ്പണത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും ഹൈക്കോടതി പറഞ്ഞു. ആറ് പ്രതികളുടെ ജാമ്യ ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി ഇത്തരമൊരു പരാമർശം നടത്തിയത്. കേസിലെ പ്രധാന പ്രതികളെയും കുഴൽപ്പണത്തിന്റെ ഉറവിടവും കണ്ടെത്താനായിട്ടില്ല. മുൻകൂട്ടി പദ്ധതി തയ്യാറാക്കിയാണ് കവർച്ച നടത്തിയിരിക്കുന്നത്. അല്ലാതെ പെട്ടെന്ന് നടത്തിയതല്ല. അതുകൊണ്ട് തന്നെ കൃത്യമായ അന്വേഷണം നടത്തണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു

Read More

കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനത്തിൽ വലിയ ആശങ്കയുണ്ടെന്ന് പ്രധാനമന്ത്രി

  കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനത്തിൽ ആശങ്കയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്നാം തരംഗത്തിന്റെ ഭീഷണി വർധിക്കുകയാണ്. വൈറസിന്റെ തുടർ ജനിതകമാറ്റത്തിന് വലിയ സാധ്യതയുണ്ടെന്നും ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയിൽ പ്രധാനമന്ത്രി പറഞ്ഞു നിലവിൽ രാജ്യത്തെ രോഗികളിൽ 80 ശതമാനവും ആറ് സംസ്ഥാനങ്ങളിലായാണ്. കേരളത്തിലെയും മഹാരാഷ്ട്രയിലെയും സ്ഥിതി നിയന്ത്രണവിധേയമായിട്ടില്ല. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. ആഘോഷങ്ങൾ നടത്താനുള്ള സമയമായിട്ടില്ല. വാക്‌സിനേഷന്റെയും രോഗ നിർണ പരിശോധനകളുടെയും നിരക്ക് കൂട്ടണം. ഗ്രാമീണ മേഖലകളിൽ കൂടുതൽ ശ്രദ്ധ നൽകണം. മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളിൽ…

Read More

മുഖ്യമന്ത്രിയുടെ വിരട്ടൽ കണക്കാക്കുന്നില്ല; കടകൾ നാളെ മുതൽ തുറക്കുമെന്ന് ടി നസറുദ്ദീൻ

  നാളെ മുതൽ കടകൾ തുറന്ന് പ്രവർത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസറുദ്ദീൻ. മുഖ്യമന്ത്രിയുടെ വിരട്ടൽ തങ്ങളോട് വേണ്ട. കൈകാര്യം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് കാര്യമാക്കുന്നില്ലെന്നും നസറുദ്ദീൻ പറഞ്ഞു. ഇന്ന് വൈകുന്നേരം മൂന്നരയ്ക്ക് മുഖ്യമന്ത്രിയുമായി നടക്കാനിരിക്കുന്ന ചർച്ചയ്ക്ക് മുമ്പേയാണ് നസറുദ്ദീൻ നിലപാട് വ്യക്തമാക്കിയത്. സംസ്ഥാനത്ത് നാളെയും മറ്റന്നാളും സമ്പൂർണ ലോക്ക് ഡൗൺ ആണ്. ഇത് കാര്യമാക്കാതെ കടകൾ തുറന്ന് പ്രവർത്തിക്കും. എല്ലാ ദിവസവും കടകൾ തുറക്കാനുള്ള അനുമതി ഇന്ന് തന്നെ നൽകണം. അല്ലാതെയുള്ള…

Read More

ഞങ്ങളെ വിരട്ടാന്‍ സർക്കാർ നോക്കണ്ട: കടകള്‍ നാളെ തുറക്കുമെന്ന് വ്യാപാരികള്‍

  തിരുവനന്തപുരം: സംസ്ഥനത്ത് എന്തു വന്നാലും നാളെയും മറ്റന്നാളും കടകള്‍ തുറക്കുമെന്ന് വ്യാപര വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് ടി നസീറുദ്ദീൻ. വിരട്ടൽ വേണ്ടെന്നും സംസ്ഥാന സർക്കാരിന് വ്യാപാരികൾ മുന്നറിയിപ്പ് നൽകുന്നു, ‘കേരളത്തിലെ ഏഴു മുഖ്യമന്ത്രിമാരുമായി നേരിട്ട് സംഭാഷണം നടത്തിയ ആളാണ് താന്‍. എല്ലാവരും എല്ലാകാലത്തും പേടിപ്പിക്കും. പീടിക ഒഴിപ്പിക്കുമെന്ന് പറഞ്ഞും, സെയില്‍സ് ടാക്‌സിലെ തെറ്റായ കാര്യങ്ങള്‍ തുറന്നു കാട്ടിയാല്‍ ജയിലില്‍ പിടിച്ചിടുമെന്നൊക്കെ പറഞ്ഞ് പേടിപ്പിച്ചിട്ടുണ്ട്. ഇതിനൊക്കെ അതിജീവിച്ചു വന്ന വിപ്ലവ സംഘടനയാണിത്’-നസീറുദ്ദീൻ പറഞ്ഞു. കടകള്‍ തുറക്കാന്‍…

Read More