Headlines

Webdesk

തിരുവനന്തപുരം നെയ്യാർ ഡാം പോലീസിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം; ജീപ്പ് അടിച്ചു തകർത്തു

  തിരുവനന്തപുരം നെയ്യാർ ഡാം പോലീസിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. പുലർച്ചെ പട്രോളിംഗിന് ഇറങ്ങിയ പോലീസുകാർക്ക് നേരെ പെട്രോൾ ബോംബ് എറിയുകയായിരുന്നു. ഒരു പോലീസ് ജീപ്പ് പ്രതികൾ അടിച്ചു തകർക്കുകയും ചെയ്തു ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. പ്രദേശത്തെ വീടുകൾക്ക് നേരെയും ഇവർ ആക്രമണം നടത്തി. ഒരു പോലീസുകാരന് ആക്രമണത്തിൽ പരുക്കേറ്റു. ആക്രമണത്തിന് ശേഷം പ്രതികൾ വനത്തിൽ കയറി ഒളിച്ചു. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.

Read More

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത: ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

  മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെയും തിങ്കളാഴ്ച 12 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.ഇടിമിന്നലിനും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലായതിനാൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന…

Read More

24 മണിക്കൂറിനിടെ 38,949 പേർക്ക് കൂടി കൊവിഡ്; 542 പേർ മരിച്ചു

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,949 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 542 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതിനോടകം 3,10,26,829 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 40,026 പേർ രോഗമുക്തി നേടി. ഇതുവരെ 3,01,83,876 പേർ രോഗമുക്തി നേടി. 4,12,531 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ഇതിനോടകം മരിച്ചത്. നിലവിൽ 4,30,422 പേർ ചികിത്സയിൽ കഴിയുന്നു. അതേസമയം 39.53 കോടി ഡോസ് വാക്‌സിൻ…

Read More

ഗണേഷ്‌കുമാർ എംഎൽഎയുടെ ഓഫീസിൽ ആക്രമണം; ജീവനക്കാരന് വെട്ടേറ്റു

  പത്തനാപുരത്തെ ഗണേഷ്‌കുമാർ എംഎൽഎയുടെ ഓഫീസിൽ ആക്രമണം. ഓഫീസ് ജീവനക്കാരന് വെട്ടേറ്റു. കേരളാ കോൺഗ്രസ് ബി പ്രവർത്തകൻ ബിജു പത്തനാപുരത്തിനാണ് വെട്ടേറ്റത്. മാനസികാസ്വസ്ഥ്യമുള്ള ആളാണ് ഓഫീസിലേക്ക് ഓടിക്കയറി ബിജുവിനെ വെട്ടിയത്. രാവിലെ ആറ് മണിയോടെയാണ് സംഭവം. കയ്യിലാണ് ബിജുവിന് വെട്ടേറ്റത്. അക്രമിയെ മറ്റ് ജീവനക്കാരും നാട്ടുകാരും ചേർന്ന് കീഴ്‌പ്പെടുത്തി പോലീസിന് കൈമാറി. വിഷയത്തിൽ രാഷ്ട്രീയമില്ലെന്നാണ് നിഗമനം

Read More

ബലാത്സംഗ ആരോപണം: മയൂഖ ജോണിക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം

  സുഹൃത്തിനെ ഒരു സംഘം ബലാത്സംഗം ചെയ്തുവെന്ന ആരോപണം ഉന്നയിച്ച മയൂഖ ജോണിക്കെതിരെ കേസെടുക്കാൻ ചാലക്കുടി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. മയൂഖ ജോണി, മൂരിയാട് എംപറർ ഇമ്മാനുവൽ ചർച്ചിന്റെ പരാമാധികാരി നിഷ സെബാസ്റ്റ്യൻ, മറ്റ് ട്രസ്റ്റികൾ അടക്കം പത്ത് പേർക്കെതിരെ കേസെടുക്കാനാണ് നിർദേശം ക്രിമിനൽ ഗൂഢാലോചനകൾ നടത്തിയ വ്യാജരേഖ ചമച്ച് സ്ഥാപനത്തിന്റെ മുൻ ട്രസ്റ്റി സി സി ജോൺസണെതിരെ ബലാത്സംഗത്തിന് കേസ് കൊടുക്കുകയും പത്രസമ്മേളനം വിളിച്ച് ആരോപണമുന്നയിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് കോടതി നടപടി. ആളൂർ…

Read More

ബീഹാറിൽ വിഷമദ്യ ദുരന്തം; പതിനാറ് പേർ മരിച്ചു

  ബീഹാറിൽ വിഷമദ്യ ദുരന്തത്തിൽ പതിനാറ് പേർ മരിച്ചു. വടക്കൻ ചമ്പാരൻ ജില്ലയിലെ ലോരിയ സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. ഇന്നലെയാണ് വിഷമദ്യം കഴിച്ചയാളുകൾ കുഴഞ്ഞുവീഴാൻ തുടങ്ങിയതും മരിച്ചതും. സമ്പൂർണ മദ്യനിരോധനമുള്ള സംസ്ഥാനമാണ് ബീഹാർ. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

Read More

കോട്ടയത്ത് മാനസിക പ്രശ്‌നങ്ങളുള്ള മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ

  കോട്ടയത്ത് മാനസിക പ്രശ്‌നങ്ങളുള്ള മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. മുണ്ടക്കയം പൊലീസ് സ്റ്റേഷൻ പരിധിയിലെ താമസിക്കുന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. ദീർഘകാലമായി സ്വന്തം മകളെ ഇയാൾ പീഡിപ്പിച്ചുവരികയായിരുന്നു. പീഡന വിവരം പെൺകുട്ടി മാതാവിനെ അറിയിച്ചതിനെ തുടർന്ന് മാതാവ് മുണ്ടക്കയം പൊലീസിൽ പരാതി നൽകുകയായിരുന്നു. സി.ഐ എ. ഷൈൻ കുമാറിന്റെ നേതൃത്വത്തിലാണ് കേസിൽ അന്വേഷണം നടക്കുന്നത്. പ്രതിയെ വെളളിയാഴ്ച കോടതിയിൽ ഹാജരാക്കും.

Read More

കടകൾ എല്ലാ ദിവസവും തുറക്കുമോ: വ്യാപാരികളുമായുള്ള മുഖ്യമന്ത്രിയുടെ ചർച്ച ഇന്ന്

  കടകൾ എല്ലാ ദിവസവും തുറക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധത്തിന് ഒരുങ്ങുന്ന വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളുമായി മുഖ്യമന്ത്രി പണറായി വിജയൻ ഇന്ന് ചർച്ച നടത്തും. മുഖ്യമന്ത്രിയമായുള്ള ചർച്ചയ്ക്ക് ശേഷം തുടർ നിലപാട് സ്വീകരിക്കാൻ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സെക്രട്ടേറിയറ്റ് യോഗവും ഇന്ന് ചേരുന്നുണ്ട് ജൂലൈ 21ന് പെരുന്നാൾ വരെ എല്ലാ കടകളും എല്ലാ ദിവസവും തുറക്കണമെന്നാണ് വ്യാപാരികൾ ആവശ്യപ്പെടുന്നത്. ചില ഇളവുകൾ നൽകാൻ സർക്കാർ തയ്യാറായേക്കും. നാളെയാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൊവിഡ് അവലോകന യോഗം ചേരുന്നത്….

Read More

യൂറോപ്പിൽ പ്രളയം: എഴുപതോളം പേർ മരിച്ചു, വ്യാപക നാശനഷ്ടം

  കനത്ത മഴയെ തുടർന്ന് കിഴക്കൻ യൂറോപ്പിൽ പ്രളയം. ജർമനി, ബെൽജിയം, നെതർലാൻഡ്, സ്വിറ്റ്‌സർലാൻഡ് തുടങ്ങിയ രാജ്യങ്ങളെയാണ് പ്രളയം സാരമായി ബാധിച്ചത്. കനത്ത മഴയിൽ നദികൾ കര കവിഞ്ഞൊഴുകിയതിനെ തുടർന്ന് വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എഴുപതോളം പേർ മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോട്ട് ചെയ്യുന്നു ബെൽജിയത്തിൽ പത്ത് പേർ മരിച്ചതായാണ് റിപ്പോർട്ട്. ജർമനിയിലാണ് വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജർമനിയിലെയും ബെൽജിയത്തിലെയും നദീതീരത്തുള്ള വീടുകൾ തകർന്നുവീണു. ആയിരത്തിലധികം പേരെ കാണാതായിട്ടുണ്ട്.

Read More

കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 30 പേർ കിണറ്റിൽ വീണു; മൂന്ന് പേർ മരിച്ചു

മധ്യപ്രദേശിലെ വിദിഷയിൽ 30 പേർ കിണറ്റിൽ വീണു. കിണറ്റിൽ വീണ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. കിണറ്റിൽ വീണ 20 പേരെ രക്ഷപ്പെടുത്തി. മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. രക്ഷപ്രവർത്തനം തുടരുകയാണ് നിരവധി പേർ കിണറ്റിൽ കുടുങ്ങിക്കിടക്കുകയാണ്. കുട്ടിയെ രക്ഷപ്പെടുത്താനായി ആളുകൾ കൂട്ടത്തോടെ എത്തിയപ്പോൾ കിണറിന്റെ ചുറ്റുമതിൽ ഇടിഞ്ഞ് വീഴുകയായിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.

Read More