തിരുവനന്തപുരം നെയ്യാർ ഡാം പോലീസിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം; ജീപ്പ് അടിച്ചു തകർത്തു

 

തിരുവനന്തപുരം നെയ്യാർ ഡാം പോലീസിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. പുലർച്ചെ പട്രോളിംഗിന് ഇറങ്ങിയ പോലീസുകാർക്ക് നേരെ പെട്രോൾ ബോംബ് എറിയുകയായിരുന്നു. ഒരു പോലീസ് ജീപ്പ് പ്രതികൾ അടിച്ചു തകർക്കുകയും ചെയ്തു

ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. പ്രദേശത്തെ വീടുകൾക്ക് നേരെയും ഇവർ ആക്രമണം നടത്തി. ഒരു പോലീസുകാരന് ആക്രമണത്തിൽ പരുക്കേറ്റു. ആക്രമണത്തിന് ശേഷം പ്രതികൾ വനത്തിൽ കയറി ഒളിച്ചു. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.