പാലക്കാട്: ഡ്യൂട്ടി കഴിഞ്ഞ് തിരികെ വീട്ടിലെത്തിയ പോലീസ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞ് വീണ് മരിച്ചു. കല്ലടിക്കോട് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ മുട്ടിക്കുളങ്ങര പന്നിയംപാടം പീടിയേക്കല്‍ വീട്ടില്‍ അബ്ബാസ് ആണ് മരിച്ചത്. 44 വയസായിരുന്നു.
ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷമാണ് അബ്ബാസ് കുഴഞ്ഞ് വീണത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.