ഒളിമ്പ്യൻ മയൂഖയുടെ പീഡനാരോപണം: ശാസ്ത്രീയ തെളിവുകളില്ലെന്ന് പോലീസ്

 

തന്റെ സുഹൃത്ത് പീഡനത്തിന് ഇരയായെന്ന ഒളിമ്പ്യൻ മയൂഖ ജോണിയുടെ പരാതിയിൽ ശാസ്ത്രീയ തെളിവുകളില്ലെന്ന് പോലീസ്. 2016ൽ നടന്ന സംഭവമായതിനാൽ ശാസ്ത്രീയ തെളിവുകളില്ല. സാഹചര്യ തെളിവുകൾ വെച്ചാണ് അന്വേഷണം നടക്കുന്നതെന്നും പോലീസ് ഹൈക്കോടതിയെ അറിയിച്ചു

അന്വേഷണം ശരിയായ ദിശയിൽ അല്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരിയായ യുവതി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എസ് പി പൂങ്കുഴലി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത്. സംഭവം നടന്നതായി പറയുന്നത് 2016ലാണ്. ടവർ ലൊക്കേഷനോ മറ്റ് സാങ്കേതിക വിവരങ്ങളോ ലഭ്യമല്ല.

പ്രതി ആശുപത്രിയിൽ എത്തിയതായി പറയുന്നുണ്ട്. ആ സമയത്ത് ഏകദേശം അഞ്ച് കിലോമീറ്റർ അകലെയായിരുന്നു പ്രതിയുടെ മൊബൈലിന്റെ ടവർ ലൊക്കേഷനെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നതെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.