Headlines

Webdesk

ഓണാശംസകൾ നേർന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി മോദിയും

  ഓണാശംസകൾ നേർന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി മോദിയും മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും. മലയാളത്തിലാണ് പ്രധാനമന്ത്രിയുടെ ആശംസ. കർഷകരുടെ പ്രയത്‌നത്തെ ഉയർത്തിക്കാണിക്കുന്ന വിളവെടുപ്പിന്റെ ആഘോഷമാണ് ഓണമെന്ന് രാഷ്ട്രപതി ട്വീറ്റ് ചെയ്തു. ഓണത്തിന്റെ പ്രത്യേക വേളയിൽ ഉത്സാഹവും സാഹോദര്യവും ഐക്യവും ചേർന്ന ഉത്സവത്തിന് ആശംസകൾ. ഏവരുടെയും ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ഞാൻ പ്രാർഥിക്കുന്നു എന്നായിരുന്നു പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.

Read More

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

  സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട്.

Read More

സംസ്ഥാനത്ത് ഇന്ന് ബാറുകളും തുറക്കില്ല; ഇന്ന് പൂർണ മദ്യനിരോധനം

  സംസ്ഥാനത്ത് ഇന്ന് ബാറുകൾ തുറക്കില്ല. തിരുവോണ ദിനമായതിനാലാണ് മദ്യശാലകൾ തുറക്കാത്തത്. ബെവ്‌കോ ഔട്ട് ലെറ്റുകൾ ഇന്ന് തുറക്കില്ലെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ബാറുകളും പൂട്ടിക്കിടക്കുന്നതോടെ സംസ്ഥാനത്ത് ഇന്ന് മദ്യശാലകൾ ഒന്നും പ്രവർത്തിക്കില്ല ബെവ്‌കോ തുറക്കാത്തതിനാൽ ബാറുകളിൽ ഇന്ന് തിരക്ക് വർധിക്കാനും കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കപ്പെടാനും സാധ്യതയുണ്ട്. അതിനാലാണ് ബാറുകളും തുറക്കേണ്ടെന്ന് സർക്കാർ തീരുമാനിച്ചത്.

Read More

അഫ്ഗാനിൽ നിന്നുള്ള അഭയാർഥികൾക്ക് യുഎഇ താത്കാലിക അഭയം നൽകും

  അഫ്ഗാനിസ്ഥാനിൽ നിന്ന് പലായനം ചെയ്യുന്ന 5000 അഭയാർഥികൾക്ക് യുഎഇ അഭയം നൽകും. പത്ത് ദിവസത്തേക്കാണ് താത്കാലികമായി തങ്ങാനുള്ള അവസരം നൽകുന്നത്. കാബൂളിൽ നിന്നും അമേരിക്കൻ വിമാനങ്ങളിൽ അഭയാർഥികളെ യുഎഇയിൽ എത്തിക്കും. അമേരിക്കയുടെ അഭ്യർഥന പ്രകാരമാണ് യുഎഇയുടെ നടപടി. തങ്ങളെ സഹായിച്ച അഫ്ഗാനികളുടെ സുരക്ഷ തങ്ങളുടെ ഉത്തരവാദിത്വമാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ഇവരെ അമേരിക്കയിൽ എത്തിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ബൈഡൻ ഉറപ്പ് നൽകിയിട്ടുണ്ട്. ഇതുവരെ 18,000ത്തോളം പേരെയാണ് അഫ്ഗാനിൽ നിന്ന് സുരക്ഷിതമായി മാറ്റിയത്. രക്ഷാദൗത്യം…

Read More

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട്.

Read More

പ്രശസ്ത നടി ചിത്ര അന്തരിച്ചു

  പ്രശസ്ത സിനിമാ നടി ചിത്ര അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 56 വയസ്സായിരുന്നു. നിരവധി ഭാഷകളിലായി നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ആട്ടക്കലാശം, പൊന്നുചാമ, ആറാം തമ്പുരാൻ, ദേവാസുരം, അമരം, പാഥേയം, സാദരം, ഏകലവ്യൻ, കളിക്കളം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. 2001ൽ പുറത്തിറങ്ങിയ സൂത്രധാരനാണ് അവസാന ചിത്രം

Read More

ഒരു തുള്ളി രക്തം പരിശോധിക്കുന്നതിലൂടെ അറിയാവുന്ന രോഗങ്ങള്‍

പല കാര്യങ്ങളിലും നമ്മള്‍ പലപ്പോഴായി രക്തപരിശോധന നടത്താറുണ്ട്. ഒരു ചെറിയ പനിക്ക് പോലും ഹോസ്പിറ്റലില്‍ ചെന്നാല്‍ പലപ്പോഴും ഡോക്ടര്‍ പറയും രക്തം പരിശോധിക്കുന്നതിന്. ഒരു ചെറിയ രക്തപരിശോധന നടത്തുന്നതിലൂടെ നമുക്ക് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളെ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. രക്ത പരിശോധന നടത്തുന്നതിലൂടെ എന്തൊക്കെ കാര്യങ്ങള്‍ നമുക്ക് അറിയാന്‍ സാധിക്കും എന്നത് അതിശയം ഉണ്ടാക്കുന്നതാണ്. നമ്മള്‍ വളരെ സിംപിളായി ചെയ്യുന്ന ഒരു രക്ത പരിശോധനക്ക് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന വലിയ രോഗത്തെ വരെ തിരിച്ചറിയാന്‍ സഹായിക്കുന്നു. എന്തൊക്കെ…

Read More

എസ്എസ്എൽസി പരീക്ഷാ മൂല്യനിർണയത്തിൽ അപാകതയെന്ന് പരാതി

എസ്എസ്എൽസി പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതര വീഴ്ച സംഭവിച്ചതയി പരാതി. പാലക്കാട് ഒറ്റപ്പാലം പനമണ്ണ സ്വദേശി ശശികുമാറാണ് മകൻ വിഷ്ണുവിന്റെ ഉത്തരക്കടലാസ് മൂല്യനിർണയത്തിൽ അപാകത സംഭവിച്ചതായാണ് പരാതി ഉയർന്നിരിക്കുന്നത്. ഫലം വന്നപ്പോൾ മലയാളം ഒന്നാം പേപ്പറിൽ 28 മാർക്ക് ലഭിച്ച വിഷ്ണുവിന് പുനർമൂല്യനിർണയത്തിൽ മുഴുവൻ മാർക്കും ലഭിക്കുകയായിരുന്നു. പഠിക്കാൻ മിടുക്കനായ വിഷ്ണുവിന് മുഴുവൻ വിഷയത്തിലും എ പ്ലസ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ മലയാളം ഒന്നാം പേപ്പറിന് ബി പ്ലസും മറ്റ് വിഷയങ്ങളിലെല്ലാം എ പ്ലസും ലഭിച്ചു. മലയാളത്തിൽ 40ൽ 28…

Read More

വൈദ്യുതി മീറ്ററുകളില്‍ മാറ്റം വരുത്താൻ തീരുമാനം: മീറ്ററുകൾ മാറ്റി ഘടിപ്പിക്കാനുള്ള സമയക്രമം പ്രഖ്യാപിച്ച് കേന്ദ്രം

ന്യൂഡൽഹി: രാജ്യത്തെ വൈദ്യുതി മീറ്ററുകളില്‍ മാറ്റം വരുത്തുന്നതിന് തീരുമാനം. മുന്‍കൂറായി പണമടച്ച്‌ വൈദ്യുതി ഉപയോഗിക്കാവുന്ന സംവിധാനമാണ് വരുന്നത്. പ്രീപെയ്ഡ് സ്മാര്‍ട് മീറ്റര്‍ ഘട്ടംഘട്ടമായി എല്ലായിടത്തും എത്തിക്കുന്നതിനാണ് തീരുമാനമെന്ന് സർക്കാർ വ്യക്ത്യമാക്കി. ഇതിനായി നിലവിലുള്ള മീറ്ററുകള്‍ മാറ്റി സ്മാർട് മീറ്ററുകള്‍ ഘടിപ്പിക്കാനുള്ള സമയക്രമം പ്രഖ്യാപിച്ച്‌ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. കാര്‍ഷിക ഉപഭോക്താക്കള്‍ ഒഴികെ കമ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്കുകള്‍ ഉള്ള പ്രദേശങ്ങളിൽ എല്ലാ ഉപഭോക്താക്കള്‍ക്കും സ്മാര്‍ട് മീറ്ററുകള്‍ ഉപയോഗിച്ച്‌ വൈദ്യുതി നല്‍കുമെന്ന് വൈദ്യുതി മന്ത്രാലയം വിജ്ഞാപനത്തില്‍ വ്യക്തമാക്കി. 2023 ഡിസംബര്‍ –…

Read More

​ കൊവിഡ് മഹാമാരിക്കിടയിലും മല​യാ​ളി​യു​ടെ ദേ​ശീ​യ ഉ​ത്സ​​വം ആ​ഘോ​ഷി​ക്കാ​ൻ നാ​ടും ന​ഗ​ര​വും ഒ​രു​ങ്ങി; എല്ലാ മാന്യ വായനക്കാർക്കും മെട്രോ മലയാളം വെബ് പോർട്ടലിന്റെ ഓണാശംസകൾ

ദുരിതകാലത്തെത്തിയ തിരുവോണത്തെ ആകാവുന്നത്ര മനോഹരമായി വരവേൽക്കുകയാണ് മലയാളികൾ. മ​ല​യാ​ളി​യു​ടെ ദേ​ശീ​യ ഉ​ത്സ​​വം ആ​ഘോ​ഷി​ക്കാ​ൻ നാ​ടും ന​ഗ​ര​വും ഒ​രു​ങ്ങി. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് കോവിഡ് മഹാമാരി ആഘോഷത്തിന്‍റെ നിറപ്പകിട്ടു കുറയ്ക്കുന്നത്. കോവിഡ് മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തില്‍ പൊ​തു ഇ​ട​ങ്ങ​ളി​ലെ ആ​ഘോ​ഷ​ങ്ങ​ളും ഒ​ത്തു​ചേ​ര​ലു​​ക​ളും ഇത്തവണയുമുണ്ടാകില്ല​. ഓണക്കാലം കുട്ടിക്കൂട്ടങ്ങളുടെ സന്തോഷത്തിന്‍റേതാണ്. പുറത്തിറങ്ങാൻ കഴിയാത്ത, കൂട്ടുകൂടാൻ കഴിയാത്ത കാലത്ത് കുഞ്ഞുങ്ങൾക്കിത് മനസ്സ് നിറച്ച ഓണം. പത്തു ദിവസം കൈനിറയെ പൂനുള്ളി വീട്ടുമുറ്റവും ഉമ്മറവുമലങ്കരിച്ച് അവരത് ആസ്വാദനത്തിന്‍റേതാക്കുന്നു. അത്തനാളിലെ ചെറിയ പൂക്കളത്തിന്‍റെ വലിപ്പും കൂടി. തിരുവോണത്തിന്…

Read More