Webdesk

സംസ്ഥാനത്ത് ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത മൂന്ന് മണിക്കൂറിനിടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ചിലയിടങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ഇടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്…

Read More

എന്‍ഐഎ ചോദ്യം ചെയ്യുന്നത് രാജ്യദ്രോഹപ്രവര്‍ത്തനം നടത്തുന്നവരെ: ചെന്നിത്തല

തിരുവനന്തപുരം: സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും ജനവിധി നേരിടണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്‍ഐഎ ചോദ്യംചെയ്യുന്ന മന്ത്രി കെ.ടി. ജലീല്‍ രാജിവയ്ക്കണം, നിസാരകാര്യങ്ങള്‍ക്ക് എന്‍ഐഎ ചോദ്യം ചെയ്യാറില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ശിവശങ്കറിനെ മാറ്റിനിര്‍ത്തിയത് എന്‍ഐഎ ചോദ്യം ചെയ്തപ്പോഴാണെന്നും ചെന്നിത്തല വ്യക്തമാക്കി. മുഖ്യമന്ത്രിക്ക് തന്‍റെ ഓഫീസിലേക്ക് അന്വേഷണം എത്തുമെന്ന ഭയമാണ്. എന്‍ഐഎ ചോദ്യം ചെയ്യുന്നത് രാജ്യദ്രോഹപ്രവര്‍ത്തനം നടത്തുന്നവരെയാണ്. മുഖ്യമന്ത്രി ഇനിയെങ്കിലും ജലീലിന്‍റെ രാജി ആവശ്യപ്പെടണമെന്നും ചെന്നിത്തല പറഞ്ഞു. അസാധാരണ സാഹചര്യമാണെന്നും, ജലീലിന് രാജിയല്ലാതെ ഒരു വഴിയുമില്ലെന്ന്…

Read More

സമരങ്ങളെ രൂക്ഷമായി വിമർശിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഉടനീളം നടക്കുന്ന സമരങ്ങളെ രൂക്ഷമായി വിമർശിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ. 7 മാസത്തെ പ്രവർത്തനത്തിന്റെ ഫലം അപകടത്തിൽ ആക്കരുതെന്നും ആളുകളെ കൂട്ടത്തോടെ മരണത്തിന് വിട്ടു കൊടുക്കരുതെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ വൈറസിന് വ്യാപന ശേഷി കൂടുതലാണെന്ന ഗവേഷണ ഫലം ചൂണ്ടിക്കാട്ടിയാണ് ആരോഗ്യമന്ത്രിയുടെ വിമർശനം. കേരളത്തിലെ വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. സംസ്ഥാത്തെ പ്രതിഷേധ സമരങ്ങള്‍ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നതെന്നും ആയിരക്കണക്കിന് ആളുകൾ സമരത്തിൽ…

Read More

മാക്‌സ്‌വെല്ലിനും ക്യാരിക്കും സെഞ്ച്വറി, ഇംഗ്ലണ്ടിനെ തകര്‍ത്ത് ഏകദിന പരമ്പര നേടി ഓസ്‌ട്രേലിയ

മാഞ്ചസ്റ്റര്‍: ടി20 പരമ്പര കൈവിട്ടതിന് ഏകദിന പരമ്പര നേടി ഇംഗ്ലണ്ടിനോട് പകരം വീട്ടി ഓസ്‌ട്രേലിയ. മൂന്നാം മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ മൂന്ന് വിക്കറ്റിന് തകര്‍ത്താണ് ഓസ്‌ട്രേലിയ ഏകദിന പരമ്പര 2-1ന് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയപ്പോള്‍ രണ്ട് പന്ത് ശേഷിക്കെ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി കംഗാരുക്കള്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. മധ്യനിരയിലെ ഗ്ലെന്‍ മാക്‌സ് വെല്‍ (108), അലക്‌സ് ക്യാരി (106) സെഞ്ച്വറി പ്രകടനമാണ് ഓസീസിന്…

Read More

കേരള രാജ്യാന്തര ചലച്ചിത്രമേള 25-ാം എഡിഷൻ ഫെബ്രുവരിയില്‍

തിരുവനന്തപുരം: ഈ വര്‍ഷത്തെ കേരള രാജ്യാന്തര ചലച്ചിത്രമേള 2021 ഫെബ്രുവരിയിലേക്ക് മാറ്റി. എല്ലാ വർഷവും ഡിസംബര്‍ മാസത്തിലാണ് ചലച്ചിത്രമേള നടക്കുന്നത്. കൊവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാലാണ് ഫെബ്രുവരിയിലേക്ക് മാറ്റിയത്. ഫെബ്രുവരി 12 മുതല്‍ 19 വരെയുള്ള തീയ്യതികളിലേക്കാണ് നിലവില്‍ തീയ്യതി നിശ്ചയിച്ചിരിക്കുന്നതെന്നും അപ്പോഴത്തെ കൊവിഡ് സാഹചര്യം പരിഗണിച്ചായിരിക്കും നടത്തിപ്പെന്നും സംഘാടകരായ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഫേസ്ബുക്കിലൂടെ അറിയിച്ചു. ചലച്ചിത്രമേളയുടെ 25-ാം എഡിഷനാണ് ഇക്കുറി നടക്കേണ്ടിയിരുന്നത്. ചലച്ചിത്രമേളയിലേക്ക് ചലച്ചിത്രങ്ങലും ക്ഷണിച്ചിട്ടുണ്ട്. 2019 സെപ്റ്റംബര്‍ ഒന്നിനും 2020 ഓഗസ്റ്റ് 31നും…

Read More

സ്വര്‍ണക്കടത്ത് കേസിലെ മൂന്ന് പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മൂന്ന് പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്‍പത്, പതിമൂന്ന്, പതിന്നാല് പ്രതികളായ മുഹമ്മദ് അന്‍വര്‍, ഷെമീം, ജിഫ്‌സല്‍ എന്നിവര്‍ക്കാണ് കോടതി ജാമ്യം നല്‍കിയത്. 60 ദിവസം പിന്നിട്ട സാഹചര്യത്തില്‍ ആണ് ജാമ്യം അനുവദിച്ചത്. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലെ മുഖ്യപ്രതി കെടി റമീസിന് ഇന്നലെ കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. കസ്റ്റംസ് കേസില്‍ ജാമ്യം ലഭിച്ചെങ്കിലും എന്‍ഐഎ കേസില്‍…

Read More

ധീര ജവാൻ അനീഷ് തോമസിന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു

കടയ്ക്കൽ: കശ്മീരിലെ രജൗരിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുള്ള പാക്കിസ്ഥാന്‍ ഷെല്‍ ആക്രമണത്തില്‍ വീരമൃത്യുവരിച്ച ജവാൻ കൊല്ലം അഞ്ചൽ വയലാ ആശാ നിവാസിൽ അനീഷ് തോമസിന്റെ(36) മൃതദേഹം നാട്ടിലെത്തിച്ചു. പോസ്റ്റ്മാർട്ടത്തിന് ശേഷം ഡൽഹിയിലേക്ക് കൊണ്ടുപോയ മൃതദേഹം ഇന്ന് രാവിലെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചത്. അനീഷിന്റെ വസതിയിലെ പൊതുദർശനത്തിനു ശേഷം മണ്ണൂർ മർത്തൂസ് മൂനി ഓർത്തഡോക്‌സ് സിറിയൻ പള്ളി സെമിത്തേരിയിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. സഹപ്രവർത്തകരായ സീനിയർ ഓഫീസർ അഞ്ചൽ അയലറ സ്വദേശി ശ്രീജിത്ത്, ചണ്ണപ്പേട്ട സ്വദേശി ജോൺസൻ എന്നിവരാണ് മൃതദേഹത്തെ…

Read More

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൽപ്പറ്റ എടപ്പെട്ടിയിലെ കടയുടമ മരിച്ചു

കൽപ്പറ്റ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കടയുടമ മരിച്ചു. എടപ്പെട്ടി ഗ്രേസ്സ് ഇലക്ട്രിക്കൽസ് ഉടമ ഷാജി കുറ്റിക്കാട്ടിലാണ് മരിച്ചത്. വാഹന അപകടത്തിൽ ചികിത്സയിൽ ഇരിക്കെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.

Read More

മനുഷ്യത്വത്തിൻ്റെ രാഷ്ട്രീയ മുഖമാണ് ഉമ്മൻ ചാണ്ടി;എ.പ്രഭാകരൻ മാസ്റ്റർ

മാനന്തവാടി: നൂറ്റിമുപ്പത്തഞ്ചു വർഷത്തെ ചരിത്രമുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസിന് അഭിമാന മുഹൂർത്തമാണ് ഉമ്മൻ ചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിന് അതുല്യമായ അമ്പതാണ്ടന്നും മനുഷ്യത്വത്തിൻ്റെ രാഷ്ട്രിയത്തിൻ്റെ മുഖമാണ് ഉമ്മൻ ചാണ്ടിയെന്നും ഒരു മണ്ഡലത്തിൽ നിന്നും പതിനെന്ന് തവണ ജയിച്ച് നിയമസഭായിൽ അമ്പത് വർഷം പൂർത്തിയാകുന്ന നേട്ടം കൈവരിച്ച ഒരു നേതാവ് ദേശിയ തലത്തിൽ പോലും ഇല്ല. ഉമ്മൻ ചാണ്ടിയുടെ സേവനം എന്നും വയനാടിന് ലഭിച്ചിണ്ടുണ്ടന്നും അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോൾ നടത്തിയ ജനസമ്പർക്ക പരിപാടിയുൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ ജനങ്ങളുടെ മനസ്സിലുണ്ടന്നും കെ.പി.സി.സി മെമ്പറും…

Read More

ജലീലിനെ സംശയിക്കേണ്ട സാഹചര്യമില്ല: മന്ത്രി എ കെ ബാലൻ

കൊച്ചി: മന്ത്രി കെ ടി ജലീലിനെ സംശയിക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് ആവർത്തിച്ച് മന്ത്രി എ കെ ബാലൻ. ഒരു പ്രശ്‌നവുമായി ബന്ധപ്പെട്ട് ആരെയും ചോദ്യം ചെയ്യാമെന്നും അത് നടപടിയുടെ ഭാഗം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രശ്‌നമുണ്ടാകുമ്പോൾ രാജിവയ്ക്കണമെന്ന് പറയുന്നത് ജനാധിപത്യ വ്യവസ്ഥയിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു കുറ്റം ചെയ്ത് കോടതി ശിക്ഷിച്ചാൽ മാത്രമേ അയാൾ പ്രതിയാകൂ, ഇവിടെ ജലീലിനെതിരെ ആരോപണങ്ങൾ മാത്രമാണുള്ളതെന്നും മന്ത്രി വ്യക്തമാക്കി. ജലീൽ തെറ്റ് ചെയ്തതായി അന്വേഷണ സംഘത്തിന് തോന്നിയാൽ നടപടി…

Read More