Headlines

Webdesk

അഫ്ഗാനിൽ കുടുങ്ങിയ മലയാളികൾ അടക്കമുള്ളവരെ ഡൽഹിയിൽ എത്തിച്ചു

  അഫ്ഗാനിൽ കുടുങ്ങിയ മലയാളികളെ തിരികെ ഇന്ത്യയിലെത്തിച്ചു. ഇന്ന് രാവിലെ കാബൂളിൽ നിന്ന് ഗാസിയാബാദിലെത്തിയ വ്യോമസേനയുടെ സി 17 വിമാനത്തിലാണ് ഇവരെ തിരികെയെത്തിച്ചത്. 168 പേരുമായാണ് വ്യോമസേനാ വിമാനം ഗാസിയാബാദിലെ ഹിന്റൺ ബേസിൽ ലാൻഡ് ചെയ്തത് അഫ്ഗാനിൽ നിന്ന് ഇന്ന് മാത്രം 390 പേരെയാണ് ഡൽഹിയിൽ എത്തിച്ചത്. പരിശോധനകൾക്ക് ശേഷമാണ് താലിബാൻ ഇവരെ വിമാനത്താവളത്തിലേക്ക് കടത്തിവിട്ടത്. മലയാളികൾക്കൊപ്പം ഡൽഹിയിലെത്തിയ സംഘത്തിൽ അഫ്ഗാനിലെ എംപിമാരുമുണ്ട്. ഇന്ന് രാവിലെ 222 പേരെയും ഇന്ത്യയിൽ എത്തിച്ചിരുന്നു.

Read More

പെൺകുട്ടിയുമായി വാട്‌സ്ആപ്പിൽ ചാറ്റ് ചെയ്തെന്ന് ആരോപിച്ച് തിരൂർ ചെറിയമുണ്ടത്ത് യുവാവിന് സദാചാര ഗുണ്ടകളുടെ ക്രൂരമർദ്ദനം

മലപ്പുറം: തിരൂർ ചെറിയമുണ്ടത്ത് യുവാവിന് സദാചാര ഗുണ്ടകളുടെ ക്രൂരമർദ്ദനം. 23 കാരനായ സൽമാനുൽ ഹാരിസിനെയാണ് ഒരു സംഘം യുവാക്കൾ വഴി തടഞ്ഞ് ആക്രമിച്ചത്. ഒരു പെൺകുട്ടിയുമായി വാട്‌സ്ആപ്പിൽ ചാറ്റ് ചെയ്തെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. മർദ്ദനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈൽ ഫോണിൽ പകർത്തിയ അക്രമിസംഘം ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇന്നലെ വെെകിട്ട് നാല് മണിയോടെയായിരുന്നു ആക്രമണം. സംഭവത്തില്‍ സൽമാനുൽ ഹാരിസിന്റെ അമ്മ സുഹ്റ പൊലീസിലും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന മകനെതിരെയാണ് ആക്രമണമുണ്ടായതെന്ന്…

Read More

‘ഓണകിറ്റിലെ ഏലയ്ക്ക ഗുണനിലവാരമുള്ളത് തന്നെ’; പ്രതിപക്ഷ ആരോപണം തള്ളി സപ്ലൈക്കോ

കൊച്ചി: ഓണകിറ്റിലെ ഏലയ്ക്ക ഗുണനിലവാരമില്ലെന്ന പ്രതിപക്ഷ ആരോപണം തള്ളി സപ്ലൈക്കോ. ഇടുക്കിയിലെ കർഷക സംഘങ്ങളടക്കം കേരളത്തിൽ നിന്നുള്ള നാല് കമ്പനികൾക്കാണ് ഏലം വിതരണത്തിനുള്ള ഓർഡർ നൽകിയത്. തമിഴ്നാട്ടിലെ ഇടനിലക്കാരുടെ ഇടപെടൽ ഏലയ്ക്ക വിതരണത്തിൽ ഉണ്ടായിട്ടില്ലെന്നും സപ്ലൈകോ എംഡി അലി അസ്കർ പാഷ ഒരു സ്വകാര്യ ചാനലിനോട്  പറഞ്ഞു. സർക്കാർ വിതരണത്തിന് തയ്യാറാക്കിയ 85 ലക്ഷം ഓണക്കിറ്റിലെ ഏലയ്ക്കയ്ക്ക് ഗുണനിലവാരമില്ലെന്നും ഇവ കൂടിയ വിലയ്ക്കാണ് വാങ്ങിയതെന്നുമാണ് പ്രതിപക്ഷ ആരോപണം. എന്നാൽ ഈ ആരോപണം തള്ളുകയാണ് സ്പ്ലൈകോ. കിറ്റ് ഒന്നിൽ…

Read More

ലോട്ടറി വില്‍പ്പന നടത്തി പഠിപ്പിച്ച അച്ഛന്റെ ആഗ്രഹം സഫലമാക്കി മകള്‍ രാഖി. ബങ്കളം ലക്ഷം വീട് കോളനിക്കാരുടെ പ്രിയപ്പെട്ട രാഖിമോള്‍ ഇനി മുതല്‍ ഡോക്ടറാണ്

ലോട്ടറി വില്‍പ്പന നടത്തി പഠിപ്പിച്ച അച്ഛന്റെ ആഗ്രഹം സഫലമാക്കി മകള്‍ രാഖി. ബങ്കളം ലക്ഷം വീട് കോളനിക്കാരുടെ പ്രിയപ്പെട്ട രാഖിമോള്‍ ഇനി മുതല്‍ ഡോ. രാഖിയാണ്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്ന് ഈ വര്‍ഷം എം ബി ബി എസ് പാസായി അവിടെ തന്നെ ഹൗസ് സര്‍ജന്‍സി ചെയ്യുകയാണ് ഡോ. രാഖി. ബങ്കളം ലക്ഷം വീട് കോളനിയിലെ ടി വി രാഘവന്‍, വി എം ശോഭന ദമ്പതികള്‍ക്ക് ഇത് സ്വപ്ന സാക്ഷാത്കാരം കൂടിയാണ്. കഴിഞ്ഞ 15 വര്‍ഷത്തിലധികമായി…

Read More

ഫാത്തിമ തഹ്ലിയക്കെതിരെ നടപടിക്ക് നീക്കം

ഫാത്തിമ തഹ്ലിയക്കെതിരെ നടപടിക്ക് നീക്കം. എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയക്കെതിരെ പാർട്ടി നടപടിക്ക് നീക്കം. ഹരിത വിഷയത്തില്‍ നടത്തിയ വാർത്താ സമ്മേളനം മുന്‍ നിർത്തിയാണ് മുസ്ലീം ലീഗ് നടപടിക്ക് നീക്കം നടക്കുന്നത്. ഹരിത മരവിപ്പിച്ചതിന് പിന്നാലെ ഫാത്തിക്കെതിരെ കൂടി നടപടിയെടുക്കുന്നത് പ്രതികൂലമാകുമെന്ന് ഒരു വിഭാഗം നേതാക്കള്‍ ആരോപിക്കുന്നുണ്ട്. പി കെ നവാസിനെതിരെ നടപടിയെടുക്കുന്നതിനൊപ്പം ഫാത്തിമക്കെതിരെയും നടപടി പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. അതേസമയം പി കെ നവാസിനെതിരായ കേസില്‍ ഹരിത നേതാക്കളുടെയും ഫാത്തിമ തഹ്ലിയയുടെയും…

Read More

വയനാട് കേണിച്ചിറയിൽ അയൽവാസികൾ തമ്മിലുള്ള വാക്ക് തര്‍ക്കത്തില്‍ ഒരാള്‍ വെട്ടേറ്റ് മരിച്ചു

അയല്‍വാസികള്‍ തമ്മിലുള്ള വാക്ക് തര്‍ക്കത്തില്‍ ഒരാള്‍ വെട്ടേറ്റ് മരിച്ചു. കേണിച്ചിറ പരപ്പനങ്ങാടി കവളമാക്കല്‍ സജീവന്‍(50) ആണ് മരിച്ചത്.ഗുരുതര പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ മാങ്ങാട്ട് അഭിലാഷിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

Read More

കൊൽക്കത്തയിൽ കൊലപാതകം നടത്തി മുങ്ങി; പ്രതികൾ പെരുമ്പാവൂരിൽ പിടിയിൽ

  കൊൽക്കത്തയിൽ നടന്ന കൊലപാതക കേസിലെ പ്രതികൾ പെരുമ്പാവൂരിൽ പിടിയിൽ. ഷഫീഖ് ഉൽ ഇസ്ലാം, ഷിയാത്തോൺ ബീവി എന്നിവരാണ് പിടിയിലായത്. പെരുമ്പാവൂർ മുടിക്കലിൽ ഇവർ ഒളിവിൽ കഴിയുകയായിരുന്നു ഷഫീഷിന്റെ ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ ശേഷമാണ് ഇവർ രണ്ട് പേരും കൊൽക്കത്തയിൽ നിന്ന് മുങ്ങിയത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇവർ പെരുമ്പാവൂരിലുണ്ടെന്ന് വ്യക്തമായത്.

Read More

ആലപ്പുഴയിൽ കാമുകന്റെ വീട്ടിലെത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു

  ആലപ്പുഴ നെടുമുടിയിൽ കാമുകന്റെ വീട്ടിലെത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതി ആശുപത്രിയിൽ ചികിത്സക്കിടെ മരിച്ചു. അമിത അളവിൽ ഗുളിക കഴിച്ചാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്. ബംഗാളിൽ നഴ്‌സായിരുന്ന യുവതിയും ഒപ്പം ജോലി ചെയ്തിരുന്ന യുവാവും തമ്മിൽ ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ഒമ്പത് വർഷമായി ഭാര്യക്കൊപ്പം അകന്നുകഴിയുകയാണ് യുവതി. കഴിഞ്ഞ ദിവസം സഹോദരനുമൊപ്പം ഷോപ്പിംഗിനിറങ്ങിയ യുവതിയെ ഇടയ്ക്ക് വെച്ച് കാണാതാകുകയായിരുന്നു. തുടർന്നാണ് ഇവർ കാമുകന്റെ വീട്ടിലെത്തിയതും ഇവിടെ നിന്ന് അമിതമായ ഗുളികകൾ കഴിച്ച് ബോധരഹിതയായതും. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

രാത്രികാല സന്ദര്‍ശനത്തിന് താജ്മഹല്‍ ഇന്ന് തുറക്കും

ന്യൂഡല്‍ഹി: ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം രാത്രി സന്ദര്‍ശകര്‍ക്കായി വീണ്ടും താജ്മഹല്‍ തുറന്നുകൊടുക്കുന്നു. ഇന്നുമുതല്‍ താജിന്റെ രാത്രികാല ഭംഗി ആസ്വദിക്കാന്‍ സന്ദര്‍ശകര്‍ക്ക് അനുമതി നല്‍കുമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വ്യക്തമാക്കി. ഒന്നാം കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് പതിനേഴിനാണ് താജ്മഹലിലേക്ക് രാത്രി സന്ദര്‍ശകരെ വിലക്കിയത്. ഒരു വര്‍ഷത്തിന് ശേഷമാണ് താജ്മഹലിലേക്ക് വീണ്ടും രാത്രി സന്ദര്‍ശനത്തിന് അനുമതി നല്‍കിയത്. മൂന്നു സ്ലോട്ടുകളിലായാണ് സന്ദര്‍ശകരെ കടത്തി വിടുക.

Read More

തമിഴ്‌നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നു; തിങ്കളാഴ്ച മുതല്‍ തീയേറ്ററുകളും

ചെന്നൈ : ഒമ്പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവര്‍ക്ക് സെപ്റ്റംബര്‍ ഒന്നു മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ഒരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍. നിലവില്‍ സ്‌കൂളുകളും കോളേജുകളും ഒപ്പം തുറക്കും എന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. അതേസമയം സെപ്റ്റംബര്‍ 15ന് ശേഷം ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകള്‍ തുറക്കുന്നതും പരിഗണനയിലുണ്ട്. സാഹചര്യങ്ങള്‍ വിലയിരുത്തിയശേഷം തീരുമാനമെടുക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത് എന്നാല്‍ 50% കാണികളെ നിശ്ചയിച്ചുകൊണ്ട് തീയറ്ററുകള്‍ തിങ്കളാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ കൂടുതല്‍ ഇളവുകളോടെ…

Read More