Headlines

Webdesk

18 മണിക്കൂർ നീണ്ട പരിശോധന; ഇംഫാലിൽ നിന്ന് 21 കോടി രൂപയുടെ സ്വർണം പിടികൂടി

  മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ നിന്ന് 21 കോടി രൂപ വില മതിക്കുന്ന 43 കിലോ സ്വർണം പിടികൂടി. കാറിന്റെ രഹസ്യ അറയിൽ സൂക്ഷിച്ച നിലയിലായിരുന്ന സ്വർണമാണ് റവന്യു ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. വിദേശ നിർമിത സ്വർണ ബിസ്‌കറ്റുകളായാണ് ഇവ ഒളിപ്പിച്ചത്. രഹസ്യവിവരത്തെ തുടർന്നായിരുന്നു പ്രതികൾ സഞ്ചരിച്ച കാർ പരിശോധിച്ചത്. 18 മണിക്കൂർ നീണ്ട പരിശോധനയിൽ 260 സ്വർണബിസ്‌കറ്റുകൾ കണ്ടെത്തി.

Read More

മരക്കാർ അറബിക്കടലിന്റെ സിംഹം തീയറ്റർ റിലീസിന്; തീയതി പ്രഖ്യാപിച്ചു

  മോഹൻലാൽ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം തീയറ്റർ റിലീസിന്. ചിത്രം ഓഗസ്റ്റ് 12ന് റിലീസ് ചെയ്യുമെന്ന് മോഹൻലാൽ ഫേസ്ബുക്ക് വഴി അറിയിച്ചു. കേരളത്തിലെ മുഴുവൻ തീയറ്ററുകളിലും അന്യ സംസ്ഥാനങ്ങളിലും ചിത്രം റിലീസിനെത്തും. ഈ സമയം മറ്റ് ചിത്രങ്ങൾ കേരളത്തിൽ പ്രദർശനത്തിനുണ്ടാകില്ല. വമ്പൻ റിലീസ് വഴി സിനിമാ വ്യവസായത്തെ ഉത്തേജിപ്പിക്കാനാണ് ശ്രമം. മെയ് 31ന് തീരുമാനിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് കൊവിഡ് വ്യാപനത്തെ തുടർന്നാണ് നീട്ടി വെച്ചത്.

Read More

സ്വർണവിലയിൽ കുത്തനെ ഇടിവ്; വെള്ളിയാഴ്ച പവന് 480 രൂപ കുറഞ്ഞു

  സംസ്ഥാനത്ത് സ്വർണവിലയിൽ കുത്തനെ ഇടിവ്. പവന് ഇന്ന് 480 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ വില 35,400 രൂപയായി. ഗ്രാമിന് 60 രൂപ കുറഞ്ഞ് 4425 രൂപയായി. രണ്ടാഴ്ചക്കിടെ സ്വർണത്തിന് 1560 രൂപയുടെ കുറവാണുണ്ടായത്. ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1784.16 ഡോളറിലെത്തി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 47,112 രൂപയായി

Read More

കൊവിഡ് വ്യാപനം കുറയുന്നതിന് അനുസരിച്ച് ക്ഷേത്രങ്ങൾ തുറന്നു നൽകുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

  കൊവിഡ് വ്യാപനം കുറയുന്നതിന് അനുസരിച്ച് മാത്രമേ ക്ഷേത്രങ്ങളിൽ ഭക്തർക്ക് പ്രവേശനം നൽകൂവെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. ഭക്തജനങ്ങളെ തടയുന്നത് സർക്കാർ ലക്ഷ്യമല്ല. ആരെയും ദ്രോഹിക്കാനല്ല, രോഗവ്യാപനം തടയാനാണ് ശ്രമം. ഭക്തസരുടെ സുരക്ഷയാണ് പ്രധാനം ആരാധനാലയങ്ങളിൽ ആളുകൾ തടിച്ചു കൂടുന്നത് രോഗവ്യാപനത്തിന് കാരണമാകും. കൊവിഡ് നിയന്ത്രണവിധേയമാകുന്നതിന് അനുസരിച്ച് ഇളവുകൾ നൽകുമെന്നും മന്ത്രി അറിയിച്ചു.

Read More

ഹോട്ടലിലെ ചില്ല് മേശ കൈ കൊണ്ട് തല്ലിത്തകർത്തു; ഞരമ്പ് മുറിച്ച യുവാവ് രക്തം വാർന്നു മരിച്ചു

  ഹോട്ടലിലെ ചില്ലു മേശ കൈ കൊണ്ട് തല്ലിത്തകർത്ത യുവാവ് ഞരമ്പ് മുറിഞ്ഞ് രക്തം വാർന്നുമരിച്ചു. പാലക്കാട് കൂട്ടുപാതയിൽ ഇന്നലെ അർധരാത്രിയിലാണ് സംഭവം. കല്ലിങ്കൽ കളപ്പക്കാട് ശ്രീജിത്ത് എന്ന 25കാരനാണ് മരിച്ചത്. അഞ്ച് സുഹൃത്തുക്കൾക്കൊപ്പമാണ് ശ്രീജിത്ത് ഭക്ഷണം കഴിക്കാനെത്തിയത്. മീൻ കറിയെ ചൊല്ലി തർക്കമുണ്ടാകുകയും ശ്രീജിത്ത് ചില്ലു കൊണ്ടുള്ള തീൻ മേശ തല്ലി തകർക്കുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവം നടന്ന ഹോട്ടൽ പോലീസ് പൂട്ടിച്ചു

Read More

ചെന്നിത്തല ഡൽഹിയിലെത്തി; രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച ഉച്ചയ്ക്ക്

മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രാഹുൽ ഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന്. ചെന്നിത്തല ഇന്നലെ ഉച്ചയോടെ തന്നെ ഡൽഹിയിൽ എത്തിയിരുന്നു. ഉച്ചയോടെയാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് തന്നെ നീക്കിയതിലുള്ള അതൃപ്തി ചെന്നിത്തല തുറന്നുപറഞ്ഞ സാഹചര്യത്തിലാണ് കൂടിക്കാഴ്ച വി ഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയ സാഹചര്യം രാഹുൽ വിശദീകരിക്കും. ചെന്നിത്തലക്ക് പുതിയ ചുമതലകൾ നൽകുന്ന കാര്യത്തിലും കൂടിക്കാഴ്ചയിൽ തീരുമാനമായേക്കും.

Read More

തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാൻ ഡിസംബർ വരെ സമയം വേണമെന്ന് അദാനി ഗ്രൂപ്പ്

തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാൻ ഡിസംബർ വരെ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് എയർപോർട്ട് ഓഫ് ഇന്ത്യക്ക് കത്ത് നൽകി. കൊവിഡ് രണ്ടാം വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധികൾ കാരണമാണ് ഏറ്റെടുക്കൽ വൈകുന്നതെന്ന് അദാനി ഗ്രൂപ്പ് കത്തിൽ പറയുന്നു. ജയ്പൂർ, ഗുവാഹത്തി വിമാനത്താവളങ്ങൾ ഏറ്റെടുക്കാനും കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട് കരാർ പ്രകാരം 180 ദിവസത്തിനുള്ളിൽ വിമാനത്താവളങ്ങൾ ഏറ്റെടുക്കണമെന്നതായിരുന്നു. ജനുവരി 19നാണ് എയർപോർട്ട് ഓഫ് ഇന്ത്യയുമായി അദാനി ഗ്രൂപ്പ് കരാർ ഒപ്പിടുന്നത്. സമയപരിധി ഈ മാസം അവസാനിക്കാനിരിക്കെയാണ് കത്ത്…

Read More

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഇന്ന്; കിവികളെ പറപ്പിക്കാൻ കോഹ്ലിപ്പട

  ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കലാശപ്പോരിന് ഇന്ന് തുടക്കം. ഇംഗ്ലണ്ടിലെ സതാംപ്ടണിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യ ന്യൂസിലാൻഡിനെ നേരിടും. ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരാണ് ന്യൂസിലാൻഡ്. ഇന്ത്യ രണ്ടാമതും. ഇന്ത്യൻ സമയം വൈകുന്നേരം മൂന്നരയ്ക്കാണ് മത്സരം ആരംഭിക്കുന്നത്. നായകനായുള്ള തന്റെ കരിയറിൽ ആദ്യ ലോക കീരീടം ലക്ഷ്യമിട്ടാണ് കോഹ്ലി ഇറങ്ങുന്നത്. മൂന്ന് പേസർമാരെയും രണ്ട് സ്പിന്നർമാരെയും കോഹ്ലി കളിപ്പിച്ചേക്കും. ഇഷാന്ത് ശർമ, ബുമ്ര, മുഹമ്മദ് ഷമി എന്നിവരാകും അന്തിമ ഇലവനിലെത്തുക സ്പിന്നർമാരായി അശ്വിനും ജഡേജയും ടീമിലെത്തും. രോഹിതും…

Read More

24 മണിക്കൂറിനിടെ 62,480 പേർക്ക് കൂടി കൊവിഡ്; 1587 പേർ മരിച്ചു

കൊവിഡ് രണ്ടാം തരംഗത്തിന്റെ രൂക്ഷതയിൽ നിന്നും രാജ്യം പതിയെ കരകയറുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,480 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1587 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 88,977 പേർ ഒരു ദിവസത്തിനിടെ രോഗമുക്തരാകുകയും ചെയ്തു രാജ്യത്ത് ഇതുവരെ 2,97,62,793 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനോടകം 2,85,80,647 പേർ രോഗമുക്തരായി. 3,83,490 പേർക്ക് കൊവിഡിനെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടു. രാജ്യത്തെ രോഗമുക്തി നിരക്ക് 96.03 ശതമാനമാണ് നിലവിൽ 7,98,656 പേരാണ് ചികിത്സയിൽ കഴിയുന്നത്. നീണ്ട 73 ദിവസത്തിന്…

Read More

ചാനൽ പരിപാടികൾക്ക് പൂട്ട് വീഴുമോ: ടിവി ചാനലുകളിലെ പരിപാടികള്‍ നിയന്ത്രിക്കാന്‍ ശക്തമായ നടപടിയുമായി കേന്ദ്രം

  ന്യൂഡല്‍ഹി : ടെലിവിഷൻ ചാനലുകളിലെ പരിപാടികള്‍ക്ക് നിയന്ത്രണം വരുന്നു. സംപ്രേക്ഷണം ചെയ്യുന്ന പരിപാടികൾ നിരീക്ഷിക്കാന്‍ ശക്തമായ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. ചാനലുകളെ നിരീക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സമിതിക്ക് നിയമപരിക്ഷ നല്‍കി ഉത്തരവിട്ടു. ടെലിവിഷൻ പരിപാടികൾക്ക് നിയന്ത്രണസംവിധാനം വേണമെന്ന സുപ്രീംകോടതിയുടെ നിരീക്ഷണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടിയെന്നു വാര്‍ത്താവിതരണമന്ത്രി പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി. നിയന്ത്രണങ്ങൾ ലംഘിച്ചാല്‍ സംപ്രേഷണം നിറുത്തിവയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെടും. ചാനലുകളുടെ സ്വയംനിയന്ത്രണ സംവിധാനങ്ങള്‍ക്കും നിയമപരമായ രജിസ്‌ട്രേഷന്‍ നല്‍കുമെന്നും പുതിയ ഉത്തരവിൽ പറയുന്നു. ടിവി ചാനലുകളുടെ പരിപാടിയില്‍…

Read More