പ്രശസ്ത നടി ചിത്ര അന്തരിച്ചു

 

പ്രശസ്ത സിനിമാ നടി ചിത്ര അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 56 വയസ്സായിരുന്നു. നിരവധി ഭാഷകളിലായി നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ആട്ടക്കലാശം, പൊന്നുചാമ, ആറാം തമ്പുരാൻ, ദേവാസുരം, അമരം, പാഥേയം, സാദരം, ഏകലവ്യൻ, കളിക്കളം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. 2001ൽ പുറത്തിറങ്ങിയ സൂത്രധാരനാണ് അവസാന ചിത്രം