Headlines

Webdesk

ആന്ധ്രയിൽ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന പ്രതിയുടെ മൃതദേഹം റെയിൽവേ പാളത്തിൽ

  ആന്ധ്രാ പ്രദേശിൽ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ മൃതദേഹം റെയിൽവേ പാളത്തിൽ സൈദാബാദ് സ്വദേശി പല്ലകൊണ്ട രാജു(30)വിനെയാണ് ഖാൻപൂരിലെ റെയിൽവേ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതി ആത്മഹത്യ ചെയ്തുവെന്നാണ് പോലീസിന്റെ വിശദീകരണം. സെപ്റ്റംബർ ഒമ്പതിനാണ് സൈദാബാദിലെ ആറ് വയസ്സുകാരിയെ ദുരൂഹ സാഹചര്യത്തിൽ കാണാതായത്. മണിക്കൂറുകൾക്ക് ശേഷം കുട്ടിയുടെ അർധ നഗ്നമായ മൃതദേഹം രാജുവിന്റെ വീട്ടിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ഇതിന് മുമ്പ് തന്നെ ഇയാൾ ഒളിവിൽ പോയിരുന്നു. പ്രതിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക്…

Read More

അരീക്കോട് മലബാർ സ്പെഷൽ പോലീസ് ക്യാമ്പിൽ പരിശീലനത്തിനിടെ തൻഡർ ബോൾട്ട് അംഗം കുഴഞ്ഞ് വീണ് മരിച്ചു

അരീക്കോട് മലബാർ സ്പെഷൽ പോലീസ് ക്യാമ്പിൽ പരിശീലനത്തിനിടെ തൻഡർ ബോൾട്ട് അംഗം കുഴഞ്ഞ് വീണ് മരിച്ചു. വയനാട് പുൽപള്ളി വെളിയമ്പം കുമിച്ചിയിൽ (32) സുനീഷ് ആണ് മരിച്ചത്. കുഴഞ്ഞ് വീണതോടെ അരീക്കോട് സ്വകാര്യ ആശുപത്രിയിലും പിന്നീട് കെ.എം.സി.ടി ആശുപത്രിയിൽ എത്തിച്ചങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റും. അരീക്കോട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

Read More

സിപിഐഎം ത്രിപുര സംസ്ഥാന സെക്രട്ടറി ഗൗതം ദാസ് അന്തരിച്ചു

  സിപിഐ എം ത്രിപുര സംസ്ഥാന സെക്രട്ടറിയും കേന്ദ്ര കമ്മറ്റി അംഗവുമായ ഗൗതം ദാസ് അന്തരിച്ചു. കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. കോവിഡ് ബാധിതനായി അഗർത്തലയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഗൗതം ദാസിനെ രോഗം ഗുരുതരമായതിനെ തുടർന്ന് കൊൽക്കത്തയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബുധനാഴ്ച രാത്രിയോടെ സ്ഥിതി ഗുരുതരമാവുകയും ഇന്ന് പുലർച്ചെ ഏഴിന് മരിക്കുകയുമായിരുന്നു 70 കാരനായ ഗൗതം ദാസ് വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. 1971ൽ പാർടി അംഗമായി. വിദ്യാർഥി സംഘടനാ രംഗത്ത് പല പദവികളും…

Read More

സിനിമാ തീയറ്ററുകൾ തുറക്കുന്നതിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് മന്ത്രി സജി ചെറിയാൻ

  സംസ്ഥാനത്തെ സിനിമ തീയേറ്ററുകൾ തുറക്കുന്നതിൽ അന്തിമ തീരുമാനം ആയില്ലെന്ന് മന്ത്രി സജി ചെറിയാൻ. കൊവിഡ് വ്യാപന തോത് കുറഞ്ഞാലേ തീയേറ്ററുകൾ തുറക്കാനാകു. തിയേറ്റർ ഉടമകളുടെ പ്രതിസന്ധി പരിഹരിക്കാൻ സഹായം നൽകുന്നത് സർക്കാരിന്റെ പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത നാല് മാസത്തേക്കു കൂടി തീയേറ്റർ തുറക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഡിസംബർ വരെയെങ്കിലും കാത്തിരിക്കണമെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. ഓണത്തിന് മുൻപ് തീയേറ്ററുകൾ തുറക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് തീയേറ്റർ ഉടമകൾ സർക്കാരിനെ സമീപിച്ചിരുന്നു.

Read More

രാജ്യത്ത് 24 മണിക്കൂറിനിടെ 30,570 പേർക്ക് കൂടി കൊവിഡ്; 431 പേർ മരിച്ചു

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,570 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,33, 47,325 ആയി ഉയർന്നു. 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച കേസുകളിലേറെയും കേരളത്തിൽ നിന്നുള്ളതാണ്. കേരളത്തിൽ ഇന്നലെ 17,681 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത് 431 പേർ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചു. ആകെ മരണസംഖ്യ 4,43,928 ആയി ഉയർന്നു. 38,303 പേർ ഒരു ദിവസത്തിനിടെ രോഗമുക്തി നേടി. ഇതിനോടകം രോഗമുക്തി നേടിയവരുടെ എണ്ണം 3,25,60,474…

Read More

ശക്തിപ്രാപിച്ച് ന്യൂനമർദം; പത്ത് ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത

  ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം കൂടുതൽ ശക്തിപ്രാപിച്ചു. സംസ്ഥാനത്ത് പത്ത് ജില്ലകളിൽ ശക്തമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. ഇന്നും നാളെയും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

Read More

ഇന്ധന വില ജി.എസ്.ടിയിൽ ഉൾപ്പെടുത്തുന്നതിനെ എതിർക്കുമെന്ന് ധനമന്ത്രി; കേന്ദ്രത്തിലേക്ക് പോകുക 6000 കോടി

  പെട്രോളിയം ഉത്പന്നങ്ങൾ ജി എസ് ടിയിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്രം വിളിച്ച യോഗത്തിൽ എതിർപ്പ് അറിയിക്കുമെന്ന് സംസ്ഥാന സർക്കാർ, ജി എസ് ടിയിൽ ഉൾപ്പെടുത്തുന്നത് കൊണ്ട് മാത്രം പെട്രോൾ വില കുറയുമെന്ന് ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കിൽ അത് തെറ്റാണ് കേന്ദ്രം സെസ് പിരിക്കുന്നത് നിർത്തിയാൽ മാത്രമേ ഇന്ധനവില കുറയൂ. സെസ് നിർത്താതെ ഇന്ധനവില ജി എസ് ടിയുടെ പരിധിയിൽ ഉൾപ്പെടുത്തിയത് കൊണ്ട് ജനത്തിന് ഗുണം ലഭിക്കില്ല. കേന്ദ്രം ഇന്ധനവില ജി എസ് ടിയിൽ…

Read More

ക​ന​യ്യ​കു​മാ​റിന് പിന്നാലെ ജി​ഗ്നേ​ഷ് മേ​വാ​നി​യും കോ​ണ്‍​ഗ്ര​സി​ലേ​ക്കെന്ന് സൂചന

  ന്യൂ​ഡ​ല്‍​ഹി: സി​പി​ഐ​യു​ടെ യു​വ​നേ​താ​വ് ക​ന​യ്യ​കു​മാ​ര്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ചൊ​വ്വാ​ഴ്ച​യാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന​തെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ക​ന​യ്യ​കു​മാ​റി​ന്‍റെ കോ​ണ്‍​ഗ്ര​സ് പ്ര​വേ​ശ​നം രാ​ഹു​ലു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ച​ര്‍​ച്ച​യാ​യി. ക​ന​യ്യ​കു​മാ​ര്‍ കോ​ണ്‍​ഗ്ര​സി​ല്‍ ചേ​രു​മെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ അ​ടു​ത്തി​ടെ​യാ​യി വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ഹു​ലു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച. അ​തേ​സ​മ​യം, ഗു​ജ​റാ​ത്തി​ലെ സ്വ​ത​ന്ത്ര എം​എ​ല്‍​എ ജി​ഗ്നേ​ഷ് മേ​വാ​നി​യും കോ​ണ്‍​ഗ്ര​സി​ലേ​ക്കെ​ന്ന് സൂ​ച​ന​ക​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ജി​ഗ്നേ​ഷ് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​വു​മാ​യി ആ​ദ്യ​വ​ട്ട ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി​യ​താ​യാ​ണ് വി​വ​രം. 2019 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ഹാ​റി​ലെ…

Read More

കനയ്യ കുമാർ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി; കോൺഗ്രസ് പ്രവേശനം ചർച്ചയായി

  സിപിഐ നേതാവ് കനയ്യകുമാർ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ചയാണ് കൂടിക്കാഴ്ച നടന്നത്. കനയ്യകുമാർ കോൺഗ്രസിലേക്ക് എത്തുമെന്ന അഭ്യൂഹങ്ങൾക്കിടെയായിരുന്നു കൂടിക്കാഴ്ച. കോൺഗ്രസ് പ്രവേശനവും കൂടിക്കാഴ്ചയിൽ ചർച്ചയായി കനയ്യയെ പാർട്ടിയിൽ ഉൾപ്പെടുത്തുന്ന കാര്യം കോൺഗ്രസ് ഗൗരവമായി ആലോചിക്കുകയാണ്. കനയ്യ എത്തിയാൽ യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ സാധിക്കുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. ഗുജറാത്തിലെ എംഎൽഎയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനിയും കോൺഗ്രസിലേക്ക് എത്തുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറും കോൺഗ്രസിൽ ചേരുമെന്ന് റിപ്പോർട്ടുകളുണ്ട്.

Read More

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ: കെ സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും

  മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ ഇന്ന് ചോദ്യംചെയ്യും. കാസർഗോഡ് ഗസ്റ്റ് ഹൗസിൽ രാവിലെ 11 മണിക്കാണ് ചോദ്യംചെയ്യൽ. കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. മുൻപാകെ ഹാജരാകാം എന്ന് സുരേന്ദ്രൻ അറിയിച്ചിട്ടുണ്ട്. മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വം പിൻവലിക്കാൻ ബി.എസ്.പി. സ്ഥാനാർഥിയായിരുന്ന കെ.സുന്ദരയ്ക്ക് കോഴ നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിലാണ് കേസ് അന്വേഷണം. ഐ.പി.സി. 171 B, E വകുപ്പുകൾ പ്രകാരം തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോഴ നൽകിയെന്ന വകുപ്പാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. നിലവിൽ കേസിലെ ഏക…

Read More