ഒന്നാം ക്ലാസ് പ്രവേശനം: സര്‍ക്കാര്‍- എയ്ഡഡ് സ്‌കൂളുകളില്‍ കുട്ടികള്‍ വര്‍ധിച്ചു
തിരുവനന്തപുരം: ഒന്നാം ക്ലാസ് പ്രവേശനത്തില്‍ പുതിയ റെക്കോര്‍ഡിട്ട് പൊതുവിദ്യാഭ്യാസ മേഖല. സര്‍ക്കാര്‍- എയ്ഡഡ് മേഖലയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 28,482 കുട്ടികളാണ് ഒന്നാംക്ലാസില്‍ ഇക്കൊല്ലം അധികമായെത്തിയത്. 2020- 21ല്‍ സര്‍ക്കാര്‍ മേഖലയില്‍ 1,05472 കുട്ടികളും എയ്ഡഡ് മേഖലയില്‍ 1,71,460 കുട്ടികളുമടക്കം 2,76,932 കുട്ടികളാണ് ഒന്നാം ക്ലാസില്‍ ചേര്‍ന്നത്. 2021-22 അധ്യയനവര്‍ഷത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ 1,20,706 കുട്ടികളും എയ്ഡഡ് മേഖലയില്‍ 1,84,708 കുട്ടികളടക്കം 3,05,414 കുട്ടികളാണ് ഒന്നാം ക്ലാസിലെത്തിയത്. അതേസമയം, അണ്‍ എയ്ഡഡ് മേഖലയില്‍ 6,615 കുട്ടികളുടെ കുറവ് രേഖപ്പെടുത്തി….
