പൂന്തുറയിൽ സൂപ്പർ സ്‌പ്രെഡെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം പൂന്തുറയിൽ സൂപ്പർ സ്‌പ്രെഡെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സംസ്ഥാനത്ത് ഇത് ആദ്യമായാണ് ഒരു പ്രദേശത്ത് സൂപ്പർ സ്‌പ്രെഡ് സ്ഥിരീകരിക്കുന്നത്. പൂന്തുറയിൽ സ്ഥിതി അതീവ ഗുരുതരമെന്നും മന്ത്രി പറഞ്ഞു. പൂന്തുറയിൽ തെരുവുകൾ, ഇടവഴികൾ, വീടുകൾ ഉൾപ്പെടെ അണുനശീകരണം നടത്തും. അണുനശീകരണത്തിന് ആവശ്യമുള്ള ബ്ലീച്ചിംഗ് പൗഡർ നഗരസഭ വഴി വിതരണം ചെയ്യും. പത്താം തീയതി പൂന്തുറയിൽ കൊവിഡ് രൂക്ഷമായ മൂന്ന് വാർഡുകളിലും പരിസര വാർഡുകളിലും അണുനശീകരണം നടത്തും. മാസ്‌കും സാനിറ്റൈസറും ലഭ്യമാക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് അത് എത്തിച്ചു നൽകുമെന്നും മന്ത്രി…