Headlines

Webdesk

കനത്ത മഴയിൽ കോഴിക്കോടിന്റെ കിഴക്കൻ മേഖലയിൽ ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും

  കോഴിക്കോടിന്റെ കിഴക്കൻ മേഖലയിൽ അതിശക്തമായ മഴയിൽ പലയിടത്തും ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും. കുറ്റ്യാടി, മരുതോംകര, കായക്കൊടി, കാവിലുംപാറ പ്രദേശങ്ങളിലെ താഴ്ന്ന ഇടങ്ങൾ വെള്ളത്തിനടിയിലായി. അടിവാരം ടൗണിൽ വെള്ളമുയർന്നു. നഗരത്തിലെ കടകളിൽ മിക്കതിലും വെള്ളം കയറി അടിവാരം, പുതുപ്പാടി, കാവിലുംപാറ തുടങ്ങിയ മേഖലകളിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു. മലയോര മേഖലയിലേക്കും ചുരത്തിലേക്കുമുള്ള യാത്രകളും രാത്രി യാത്രകളും പരമാവധി ഒഴിവാക്കണമെന്നും കലക്ടർ നിർദേശിച്ചു കുറ്റ്യാടി-മാനന്തവാടി ചുരം റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു….

Read More

മകളെ ബലാത്സംഗം ചെയ്യും; കോഹ്‌ലിക്കും കുടുംബത്തിനും നേരെയുള്ള സൈബര്‍ ആക്രമണം: ഡല്‍ഹി പൊലീസിന് വനിത കമ്മീഷന്റെ നോട്ടീസ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കും മകള്‍ക്കും കുടുംബത്തിനും  നേരെയുണ്ടായ സൈബര്‍ ആക്രമണങ്ങളില്‍ നടപടി ആവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമീഷന്‍. സംഭവത്തില്‍ വനിതാ കമ്മീഷന്‍ ഡല്‍ഹി പൊലീസിന് നോട്ടീസ് അയച്ചു. മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാകിസ്ഥാനോട് തോറ്റതിന് പിന്നാലെ പേസര്‍ മുഹമ്മദ് ഷമിക്ക് നേരെ വന്‍ രീതിയില്‍ സൈബര്‍ ആക്രമണമുണ്ടായിരുന്നു. ഇതിന് പിന്നാലെ ഷമിയെ അനുകൂലിച്ച് കോഹ്‌ലി രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സമൂഹ മാധ്യമങ്ങളില്‍ കോഹ്‌ലിക്കും…

Read More

കുറ്റ്യാടി ചുരത്തിൽ ഉരുൾപ്പൊട്ടി; വലിയ പാറകള്‍ ഇടിഞ്ഞുവന്നു: ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു

കോഴിക്കോട് -വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന കുറ്റ്യാടി ചുരത്തിൽ ഉരുൾപ്പൊട്ടൽ. ചാത്തൻകോട്ട് നടയ്ക്ക് സമീപം മുളവട്ടം, ഇരുട്ടുവളവ് എന്നിവിടങ്ങളിലാണ് ഉരുൾപ്പൊട്ടിയത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. നിരവധി വാഹനങ്ങൾ ചുരത്തിൽ കുടുങ്ങിക്കിടക്കുകയാണ്. വലിയ പാറകളടക്കം ഇടിഞ്ഞ് വന്നിട്ടുണ്ട്. റോഡിന്റെ ഒരു ഭാഗം തകരുകയും ചെയ്തു. ഇതു വഴിയുള്ള ഗതാഗതം ഒഴിവാക്കണമെന്ന് തൊണ്ടർനാട് പോലീസ് അറിയിച്ചു. സമീപത്തുള്ള വീടുകളിൽ നിന്ന് ആളുകൾ ഒഴിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കനത്ത മഴയാണ് പ്രദേശത്ത് പെയ്യുന്നത്. സമീപത്തെ പുഴകളിൽ വലിയ തോതിൽ വെള്ളം ഉയർന്നിട്ടുണ്ട്. ഓരങ്ങളിൽ താമസിക്കുന്നവർക്ക്…

Read More

വയനാട് ജില്ലയില്‍ 92 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 7.10

വയനാട് ജില്ലയില്‍ 92 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 7.10 വയനാട് ജില്ലയില്‍ ഇന്ന് (02.11.21) 92 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 272 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 7.10 ആണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 126007 ആയി. 122779 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2577…

Read More

സംസ്ഥാനത്ത് ഇന്ന് 6444 പേർക്ക് കൊവിഡ്, 45 മരണം; 8424 പേർക്ക് രോഗമുക്തി

  കേരളത്തിൽ ഇന്ന് 6444 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 990, എറണാകുളം 916, തൃശൂർ 780, കോട്ടയം 673, കോഴിക്കോട് 648, കൊല്ലം 606, പാലക്കാട് 345, ഇടുക്കി 332, മലപ്പുറം 290, കണ്ണൂർ 255, ആലപ്പുഴ 228, പത്തനംതിട്ട 213, വയനാട് 92, കാസർഗോഡ് 76 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,999 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 77…

Read More

ബംഗ്ലാദേശിനെ എറിഞ്ഞുവീഴ്ത്തി ദക്ഷിണാഫ്രിക്ക; 84 റൺസിന് ഓൾ ഔട്ട്

ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ ബംഗ്ലാദേശ് 84 റൺസിന് ഓൾ ഔട്ട്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെ ബാറ്റിംഗിന് വിടുകയായിരുന്നു. നോർജെയും റബാദയും ചേർന്നാണ് ബംഗ്ലാ നിരയെ കടപുഴക്കിയത്. വിക്കറ്റ് നഷ്ടമില്ലാതെ 22 റൺസ് കൂട്ടിച്ചേർത്ത ശേഷമായിരുന്നു ബംഗ്ലാദേശിന്റെ കൂട്ടത്തകർച്ച. 12 റൺസ് എടുക്കുന്നതിനിടെ 5 വിക്കറ്റുകൾ നഷ്ടപ്പെട്ട അവർ 5ന് 34 റൺസ് എന്ന നലിയിലേക്കും 8ന് 77 എന്ന നിലയിലേക്കും ഒടുവിൽ 84 റൺസിന് ഓൾ ഔട്ടാകുകയുമായിരുന്നു.

Read More

ആലപ്പുഴയിൽ സ്‌കൂൾ കഴിഞ്ഞ് മടങ്ങിയ വിദ്യാർഥിനിയെ സംഘം ചേർന്ന് പീഡിപ്പിച്ചതായി പരാതി

ആലപ്പുഴയിൽ സ്‌കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാർഥിനിയെ ഒരു സംഘം പീഡിപ്പിച്ചതായി പരാതി. എടത്വ മുട്ടാറിലാണ് സംഭവം. 15 വയസ്സുകാരിയാണ് പീഡിപ്പിക്കപ്പെട്ടത്. സ്‌കൂളിൽ നിന്നും തിങ്കളാഴ്ച ഉച്ചയ്ക്ക് വീട്ടിലേക്ക് പോകുന്ന വഴിയിൽ ഏതാനും പേർ ചേർന്ന് പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി. ജില്ലാ പോലീസ് മേധാവി അടക്കം സംഭവസ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

വിരമിക്കൽ തീരുമാനം തിരുത്തി യുവരാജ്; അടുത്ത ഫെബ്രുവരിയിൽ തിരികെ എത്തുമെന്ന് താരം

ടി20 ലോകകപ്പിലെ ഇന്ത്യൻ ടീമിന്റെ ദയനീയ പ്രകടനം തുടരുന്നതിനിടെ രാജ്യാന്തര ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ തീരുമാനം തിരുത്തി യുവരാജ് സിംഗ് തിരികെ വരുന്നു. 2019ലാണ് താരം ക്രിക്കറ്റിൽ നിന്നും വിരമിച്ചത്. എന്നാൽ അടുത്ത വർഷം ഫെബ്രുവരിയിൽ വീണ്ടും കളത്തിലെത്തുമെന്ന് ഇൻസ്റ്റഗ്രാം വീഡിയോ വഴി താരം സൂചന നൽകുന്നു നമ്മുടെ വിധി ദൈവത്തിന്റെ കൈകളിലാണ്. പൊതുജനങ്ങളുടെ അഭ്യർഥന മാനിച്ച് അടുത്ത വർഷം ഫെബ്രുവരിയിൽ വീണ്ടും കളത്തിലിറങ്ങാമെനന്നാണ് പ്രതീക്ഷിക്കുന്നത്. വളരെ ആവേശത്തോടെ ആ നിമിഷത്തിനായി കാത്തിരിക്കുകയാണ്. തുടർന്നും ഇന്ത്യയെ പിന്തുണക്കുക….

Read More

സ്വര്‍ണക്കടത്തു കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം

നയതന്ത്ര ബാഗ് വഴിയുള്ള സ്വര്‍ണക്കടത്തു കേസില്‍ സ്വപ്ന സുരേഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സരിത്ത്, റോബിൻസൺ, റമീസ് എന്നിവർക്കും ജാമ്യം ലഭിച്ചു. എന്‍.ഐ.എ കേസിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി ഒരു വര്‍ഷത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്. കസ്റ്റംസ്, ഇഡി കേസുകളില്‍ സ്വപ്നയ്ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഇതോടെ സ്വപ്നക്ക് ജയിലില്‍ നിന്നു പുറത്തിറങ്ങാം. സ്വപ്നയുടെ കരുതല്‍ തടങ്കൽ ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. സ്വര്‍ണക്കടത്തു കേസ്; നാള്‍വഴികള്‍ ഇങ്ങനെ 2020 ജൂലൈ 5നാണ് സംഭവങ്ങളുടെ തുടക്കം. തിരുവനന്തപുരത്തെ…

Read More

എൻ സി പി നേതാവ് അജിത് പവാറിന്റെ ആയിരം കോടിയിലധികം രൂപയുടെ സ്വത്ത് കണ്ടുകെട്ടി

  എൻ സി പി നേതാവ് അജിത് പവാറിന്റെ ആയിരം കോടിയിലധികം രൂപയുടെ സ്വത്ത് കണ്ടുകെട്ടി. ആദായ നികുതി വകുപ്പിന്റേതാണ് നടപടി. കഴിഞ്ഞ മാസം അജിത് പവാറിന്റെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ് നടന്നിരുന്നു. 600 കോടി വില വരുന്ന ഷുഗർ ഫാക്ടറി, 20 കോടിയുടെ സൗത്ത് ഡൽഹിയിലെ ഫാക്ടറി, മകന്റെ 25 കോടി വില വരുന്ന ഓഫീസ്, 250 കോടി വില വരുന്ന ഗോവയിലെ റിസോർട്ട്, മഹാരാഷ്ട്രയിലെ വിവിധ ഇടങ്ങളിലായുള്ള 500 കോടി വില വരുന്ന ഭൂമി…

Read More