Headlines

Webdesk

യാത്ര നിരക്ക് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകളുടെ അനിശ്ചിതകാല സമരം 9 മുതൽ

ഇന്ധനവില വർധിക്കുന്ന സാഹചര്യത്തിൽ യാത്രാ നിരക്ക് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുകൾ നവംബർ 9 മുതൽ അനിശ്ചിതകാലത്തേക്ക് സർവീസുകൾ നിർത്തിവെക്കും. ബസ് ഓണേഴ്‌സ് കോർഡിനേഷൻ കമ്മിറ്റി ഗതാഗത മന്ത്രിക്ക് സമരത്തിന് നോട്ടീസ് നൽകി മിനിമം ചാർജ് 12 രൂപയാക്കണമെന്നതാണ് പ്രധാന ആവശ്യം. വിദ്യാർഥികളുടെ മിനിമം ചാർജ് ആറ് രൂപയാക്കുക, കിലോമീറ്ററിന് ഒരു രൂപയായി വർധിപ്പിക്കു, തുടർന്നുള്ള ചാർജ് യാത്രാ നിരക്കിന്റെ 50 ശതമാനമാക്കുക തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങൾ. കൊവിഡ് കാലം കഴിയുന്നതുവരെ വാഹനനികുതി ഒഴിവാക്കണമെന്നും ബസുടമകൾ ആവശ്യപ്പെടുന്നു….

Read More

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട പിക്കപ് വാൻ ലോറിയിലിടിച്ച് ഒരാൾ മരിച്ചു

  തിരുവന്തപുരത്ത് നിർത്തിയിട്ട മിനി ലോറിക്ക് പിന്നിൽ പിക്കപ് വാനിടിച്ച് ഒരാൾ മരിച്ചു. കുളത്തൂപ്പുഴ ചോഴിയക്കോട് സ്വദേശി നൗഷാദ്(44)ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. ലോഡ് ഇറക്കുന്നതിനിടെ നിയന്ത്രണം വിട്ട പിക്കപ് വാൻ ലോറിയുടെ പുറകിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാനിൽ കുടുങ്ങിപ്പോയ നൗഷാദിനെ പോലീസും ഫയർ ഫോഴ്‌സും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ആശുപത്രിയിലേക്ക് എത്തിക്കും മുമ്പ് തന്നെ യുവാവ് മരിച്ചിരുന്നു.

Read More

വെറുതെ ഒരു ജയം പോരാ; ടി20 ലോകകപ്പിൽ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെതിരെ

  ടി20 ലോകകപ്പിൽ ആദ്യ ജയം തേടി ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. അബൂദാബിയിൽ വൈകുന്നേരം ഏഴരക്കാണ് മത്സരം. ആദ്യ രണ്ട് കളികളും തോറ്റ ഇന്ത്യക്ക് ഇന്ന് ജയിച്ചേ മതിയാകൂ. സെമി പ്രതീക്ഷകൾ വിദൂരമായെങ്കിലും നിലനിർത്തണമെങ്കിൽ സാധാരണ വിജയമല്ല, വമ്പൻ മാർജിനിൽ തന്നെ ജയിക്കണം ബാറ്റിംഗും ബൗളിംഗും ഇന്ത്യയെ ഒരുപോലെ വലക്കുകയാണ്. രണ്ട് കളികളിൽ നിന്നായി മികച്ച സ്‌കോർ കണ്ടെത്താൻ ഇന്ത്യക്ക് സാധിച്ചിട്ടില്ല. അതുപോലെ തന്നെ രണ്ട് കളികളിൽ നിന്നായി ഇന്ത്യൻ ബൗളർമാർ ആകെ വീഴ്ത്തിയത് വെറും…

Read More

വെറുതെ ഒരു ജയം പോരാ; ടി20 ലോകകപ്പിൽ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെതിരെ

ടി20 ലോകകപ്പിൽ ആദ്യ ജയം തേടി ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. അബൂദാബിയിൽ വൈകുന്നേരം ഏഴരക്കാണ് മത്സരം. ആദ്യ രണ്ട് കളികളും തോറ്റ ഇന്ത്യക്ക് ഇന്ന് ജയിച്ചേ മതിയാകൂ. സെമി പ്രതീക്ഷകൾ വിദൂരമായെങ്കിലും നിലനിർത്തണമെങ്കിൽ സാധാരണ വിജയമല്ല, വമ്പൻ മാർജിനിൽ തന്നെ ജയിക്കണം ബാറ്റിംഗും ബൗളിംഗും ഇന്ത്യയെ ഒരുപോലെ വലക്കുകയാണ്. രണ്ട് കളികളിൽ നിന്നായി മികച്ച സ്‌കോർ കണ്ടെത്താൻ ഇന്ത്യക്ക് സാധിച്ചിട്ടില്ല. അതുപോലെ തന്നെ രണ്ട് കളികളിൽ നിന്നായി ഇന്ത്യൻ ബൗളർമാർ ആകെ വീഴ്ത്തിയത് വെറും രണ്ട്…

Read More

ഐ ടി പാർക്കുകളിൽ പബ്ബുകൾ ആരംഭിക്കും; കൊവിഡ് തീരുന്ന മുറയ്ക്ക് തീരുമാനമെന്ന് മുഖ്യമന്ത്രി

  ഐടി പാർക്കുകളിൽ പബ്ബ് സൗകര്യമില്ലാത്തത് ഒരു പോരായ്മയാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ. ഐ ടി പാർക്കുകളിൽ വൈൻ പാർലറുകൾ ആരംഭിക്കും. കൊവിഡ് തീരുന്ന മുറയ്ക്ക് ഇക്കാര്യം ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു ഐടി പാർക്കുകളിൽ സ്ഥാപനങ്ങൾ തുടങ്ങാനായി വരുന്ന വിവിധ കമ്പനി പ്രതിനിധികൾ തയ്യാറാക്കുന്ന റിപ്പോർട്ടിൽ പ്രധാന കുറവായി പബ്ബുകൾ ഇല്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിനായാണ് പബ്ബുകൾ തുടങ്ങുന്ന സംബന്ധിച്ച് ഒരു ആലോചന മുമ്പുണ്ടായത്. ചോദ്യോത്തര വേളയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

Read More

ആദ്യ ഡോസ് കോവിഡ് വാക്‌സിൻ എടുത്തവര്‍ക്ക് തീയറ്ററില്‍ പ്രവേശനം; തീരുമാനം ഇന്ന്

  കൊച്ചി: കോവിഡ് വാക്‌സിൻ ആദ്യ ഡോസ് എടുത്തവർക്ക് തീയറ്ററിൽ പ്രവേശിപ്പിക്കുന്നതിൽ തീരുമാനം ഇന്ന് ഉണ്ടായേക്കും. കോവിഡ് അവലോകന യോഗം വിഷയം പരിഗണിക്കും. സിനിമാ സംഘടനകൾ ഈ ആവശ്യം സർക്കാരിനെ അറിയിച്ചിരുന്നു. തീയറ്ററുകൾ വീണ്ടും തുറന്നിട്ടും പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ വിനോദ നികുതിയിൽ ഇളവ് വേണമെന്ന തീയറ്റർ ഉടമകളുടെ ആവശ്യം യോഗം ചർച്ചചെയ്യും. അതേസമയം മന്ത്രിസഭാ യോഗവും ഇന്ന് ചേരുന്നുണ്ട്. ‘മരക്കാര്‍’ തിയറ്ററുകളിലെത്തിക്കുന്നതിനുള്ള ശ്രമത്തിൻ്റെ ഭാഗമായി മന്ത്രി സജി ചെറിയാന്‍ സിനിമാ സംഘടനകളുമായി വെള്ളിയാഴ്ച ചര്‍ച്ച നടത്തും….

Read More

ആദ്യ ഡോസ് കോവിഡ് വാക്‌സിൻ എടുത്തവര്‍ക്ക് തീയറ്ററില്‍ പ്രവേശനം; തീരുമാനം ഇന്ന്

കൊച്ചി: കോവിഡ് വാക്‌സിൻ ആദ്യ ഡോസ് എടുത്തവർക്ക് തീയറ്ററിൽ പ്രവേശിപ്പിക്കുന്നതിൽ തീരുമാനം ഇന്ന് ഉണ്ടായേക്കും. കോവിഡ് അവലോകന യോഗം വിഷയം പരിഗണിക്കും. സിനിമാ സംഘടനകൾ ഈ ആവശ്യം സർക്കാരിനെ അറിയിച്ചിരുന്നു. തീയറ്ററുകൾ വീണ്ടും തുറന്നിട്ടും പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ വിനോദ നികുതിയിൽ ഇളവ് വേണമെന്ന തീയറ്റർ ഉടമകളുടെ ആവശ്യം യോഗം ചർച്ചചെയ്യും. അതേസമയം മന്ത്രിസഭാ യോഗവും ഇന്ന് ചേരുന്നുണ്ട്. ‘മരക്കാര്‍’ തിയറ്ററുകളിലെത്തിക്കുന്നതിനുള്ള ശ്രമത്തിൻ്റെ ഭാഗമായി മന്ത്രി സജി ചെറിയാന്‍ സിനിമാ സംഘടനകളുമായി വെള്ളിയാഴ്ച ചര്‍ച്ച നടത്തും. ചിത്രത്തിന്‍റെ…

Read More

ദീപാവലി: പടക്കംപൊട്ടിക്കൽ രാത്രി എട്ടുമുതൽ പത്തുവരെ

  തിരുവനന്തപുരം:ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി രാസ, ശബ്ദ മലിനീകരണം കുറഞ്ഞതും പൊടിപടലങ്ങൾ സൃഷ്ടിക്കാത്തതുമായ ‘ഹരിത പടക്കങ്ങൾ’ (ഗ്രീൻ ക്രാക്കേഴ്‌സ്) മാത്രമേ ഉപയോഗിക്കാവൂ എന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്. പടക്കങ്ങൾ ഉപയോഗിക്കുന്ന സമയം ദീപാവലിക്ക് രാത്രി എട്ടുമുതൽ പത്തുവരെയാക്കി നിജപ്പെടുത്തി ആഭ്യന്തര വകുപ്പും ഉത്തരവിറക്കി. ആശുപത്രികൾ, കോടതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയവയുടെ 100 മീറ്ററിനുള്ളിൽ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങൾ പൊട്ടിക്കാൻ പാടില്ലെന്നും നിർദേശമുണ്ട്.

Read More

ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയ യുവതി പ്രസവാനന്തരം മരിച്ചു

  മാനന്തവാടി: ഇരട്ടകളായ പെൺകുട്ടികൾക്ക് ജന്മം നൽകിയ യുവതി പ്രസവാനന്തരം രക്തസ്രാവത്തെതുടർന്ന് മരിച്ചു. കണ്ണൂർ കേളകം താഴെ ചാണപ്പാറ പ്രതീഷിൻ്റെ ഭാര്യ തവിഞ്ഞാൽ തിടങ്ങഴി പുത്തൻപുരക്കൽ പി.അനിഷ (24) ആണ് മരിച്ചത്. പുത്തൻപുരക്കൽ വിജയൻ്റെയും – വിജിയുടെയും മകളാണ്. സഹോദരങ്ങൾ:ആതിര, അർച്ചന.നവജാത ശിശുക്കൾ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ ആശുപത്രിയിൽ നവജാത ശിശു പരിചരണ വിഭാഗത്തിലാണ്. അനിഷയുടെ സംസ്കാരം ഇന്ന് ഉച്ചക്ക് 12.30 ന് തവിഞ്ഞാൽ തിടങ്ങഴി യിലെ വീട്ടുവളപ്പിൽ നടക്കും.

Read More

ജലനിരപ്പ് വീണ്ടുമുയർന്നു; മുല്ലപ്പെരിയാർ അണക്കെട്ടിലെ അഞ്ച് ഷട്ടറുകൾ ഉയർത്തി

  മുലപ്പെരിയാർ ഡാമിലെ ജലനിരപ്പ് വീണ്ടുമുയർന്നു. ഇതോടെ അഞ്ച് ഷട്ടറുകൾ കൂടി ഉയർത്തി. ഇതോടെ ഡാമിലെ ഉയർത്തിയ ഷട്ടറുകളുടെ എണ്ണം ആറായി. ഷട്ടറുകൾ 60 സെന്റിമീറ്റർ വീതം ഉയർത്തി 3005 ഘനയടി വെള്ളമാണ് പുറത്തേക്ക് വിടുന്നത്. ഇന്നലെ രാത്രി പെയ്ത ശക്തമായ മഴയിലാണ് ഡാമിലെ ജലനിരപ്പ് ഉയർന്നത്. 138.95 അടിയാണ് നിലവിലെ ജലനിരപ്പ്. ജലനിരപ്പ് കുറഞ്ഞതോടെ അണക്കെട്ടിലെ അഞ്ച് സ്പിൽവേ ഷട്ടറുകൾ തമിഴ്‌നാട് ഇന്നലെ അടച്ചിരുന്നു. സുപ്രീം കോടതി നിയോഗിച്ച മേൽനോട്ട സമിതി രൂപീകരിച്ച ഉപസമിതി ഇന്നലെ…

Read More