Headlines

Webdesk

ആശുപത്രിയിൽ മരിച്ചാൽ നരകത്തിൽ പോകുമെന്ന ഭീഷണി; ഇമാം ഉവൈസിന്റെ സ്വാധീനത്തിൽ നിരവധി പേർ

കണ്ണൂരിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് പനി ബാധിച്ച പതിനൊന്നുകാരിയ മരിച്ച സംഭവത്തിൽ പോലീസ് കൂടുതൽ തെളിവുകൾ ശേഖരിക്കും. ഇമാം ഉവൈസിന്റെ സ്വാധീനത്തിലാണ് കുട്ടിയുടെ ബന്ധുക്കൾ ഫാത്തിമയെ ആശുപത്രിയിൽ കൊണ്ടുപോകാതിരുന്നത്. ജപിച്ച് ഊതൽ ചികിത്സ നടത്തുന്നയാളാണ് ഇമാം ഉവൈസ് ഇയാളുടെ സ്വാധീനത്തിൽപ്പെട്ടുപോയ നിരവധി കുടുംബങ്ങളുണ്ടെന്നാണ് പോലീസ് കണ്ടെത്തൽ. ഇവരിൽ നിന്ന് പോലീസ് തെളിവ് ശേഖരിക്കും. ഗുരുതര അസുഖമുണ്ടായിട്ടും ആശുപത്രിയിൽ പോകാത്തവരുണ്ടോയെന്നും പോലീസ് പരിശോധിക്കും. ആശുപത്രിയിൽ വെച്ച് മരിച്ചാൽ നരകത്തിൽ പോകുമെന്ന് പറഞ്ഞായിരുന്നു ഇയാൾ ആളുകളെ ഭീഷണിപ്പെടുത്തിയിരുന്നത്. നാല് ദിവസമായി…

Read More

അബൂദാബിയിലെ ദീപാവലി വെടിക്കെട്ടിൽ രാഹുലും രോഹിതും ചേർന്നുണ്ടാക്കിയത് റെക്കോർഡ് കൂട്ടുകെട്ട്

രണ്ട് മത്സരങ്ങൾ പരാജയപ്പെട്ടതിന്റെ എല്ലാ ക്ഷീണവും മാറ്റുന്ന പ്രകടനമായിരുന്നു ടീം ഇന്ത്യ ഇന്നലെ പുറത്തെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്നെങ്കിലും അഫ്ഗാൻ ബൗളർമാരെ അടിച്ചുപറത്തി സ്‌കോർ 200 കടത്തി. മറുപടി ബാറ്റിംഗിൽ അവരുടെ ഏഴ് വിക്കറ്റുകളും പിഴുത് 144 റൺസിലൊതുക്കി. 66 റൺസിന്റെ കൂറ്റൻ വിജയവും സ്വന്തം രോഹിത് ശർമയും കെ എൽ രാഹുലും തുടങ്ങി വെച്ചത് അവസാന ഓവറുകളിൽ പന്തും ഹാർദികും ചേർന്ന് പൂർത്തിയാക്കുകയായിരുന്നു. ഒന്നാം വിക്കറ്റിൽ രോഹിതും രാഹുലും ചേർന്ന് 140 റൺസാണ്…

Read More

ശമ്പളപരിഷ്‌കരണം നടപ്പാക്കണം: കെ എസ് ആർ ടി സി യൂനിയനുകൾ ഇന്ന് അർധരാത്രി മുതൽ പണിമുടക്കും

കെഎസ്ആർടിസി തൊഴിലാളി യൂനിയനുകൾ ഇന്ന് അർധരാത്രി മുതൽ പണി മുടക്കും. ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ടാണ് പണിമുടക്ക്. ബിഎംഎസും കെഎസ്ആർടിഇഎയും 24 മണിക്കൂർ വീതവും ടിഡിഎഫ് 48 മണിക്കൂറുമാണ് പണിമുടക്കുന്നത്. പണിമുടക്ക് ഒഴിവാക്കാനായി ഗതാഗത മന്ത്രി ഇന്നലെ വിളിച്ച ചർച്ച പരാജയപ്പെട്ടിരുന്നു. ശമ്പള പരിഷ്‌കരണം നടപ്പാക്കാൻ കൂടുതൽ സാവകാശം തേടിയതോടെയാണ് ചർച്ച പരാജയപ്പെട്ടത്. സ്‌കൂൾ തുറന്നതും ശബരിമല സീസണും കണക്കിലെടുത്ത് സമരത്തിലേക്ക് പോകരുതെന്നാണ് സർക്കാർ അഭ്യർഥന. ശമ്പള പരിഷ്‌കരണം നടപ്പാക്കിയാൽ പ്രതിമാസം ചുരുങ്ങിയത് 30 കോടി രൂപ സർക്കാർ…

Read More

സംഭവ സമയത്ത് ജോജു മാസ്‌ക് വെച്ചിരുന്നില്ല;പുതിയ പരാതിയുമായി യൂത്ത് കോൺഗ്രസ്

വൈറ്റിലയിൽ നടന്ന കോൺഗ്രസ് പ്രതിഷേധത്തിനിടെ ജോജുവിന്റെ വാഹനം തല്ലിത്തകർത്ത സംഭവത്തിൽ മുമ്പുന്നയിച്ച ആരോപണങ്ങൾ പൊളിഞ്ഞതിന് പിന്നാലെ പുതിയ പരാതിയുമായി യൂത്ത് കോൺഗ്രസ്. സംഭവം നടക്കുമ്പോൾ ജോജു മാസ്‌ക് വെച്ചിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് കൊച്ചി ഡിസിപിക്ക് പരാതി നൽകി നേരത്തെ ജോജു മദ്യപിച്ചിരുന്നുവെന്ന കോൺഗ്രസിന്റെ ആരോപണം വൈദ്യപരിശോധനയിൽ തന്നെ പൊളിഞ്ഞിരുന്നു. ഇതിന് പിന്നാലെ വനിതാ പ്രവർത്തകരെ കയറി പിടിച്ചെന്ന ആരോപണം കൂടി ഉന്നയിച്ചു. ഇതും ദുർബലമായതോടെയാണ് മാസ്‌ക് വെച്ചിരുന്നില്ലെന്ന പരാതി നൽകിയത്.

Read More

എട്ട് ഷട്ടറുകള്‍ തുറന്നുവിട്ടിട്ടും മുല്ലപ്പെരിയാറിലെ ജലനിരപ്പില്‍ നേരിയ കുറവ് മാത്രം; കല്ലാർ ഡാമിന്‍റെ രണ്ട് ഷട്ടറുകളും തുറന്നു

എട്ട് ഷട്ടറുകള്‍ തുറന്നുവിട്ടിട്ടും മുല്ലപ്പെരിയാറിലെ ജലനിരപ്പില്‍ നേരിയ കുറവ് മാത്രം. 138.80 അടിയാണ് നിലവിലെ ജലനിരപ്പ്. ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതാണ് ജലനിരപ്പ് താഴാതിരിക്കാനുള്ള കാരണം. അതിനിടെ കല്ലാർ ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍ രാത്രി തുറന്നു. 2618.20 ഘനയടി വെള്ളമാണ് ഡാമിലേക്ക് എത്തുന്നത്. എട്ട് സ്പില്‍വേ ഷട്ടറുകള്‍ വഴി 3813.20 ഘനയടിയാണ് ഒഴുക്കിവിടുന്നത്. ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പെരിയാറിന്‍റെ കരകളിലുള്ളവർക്ക് ജാഗ്രതാ നിർദേശം നല്‍കി. തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈ മുരുകന്‍ നാളെ ഡാം സന്ദർശിക്കും….

Read More

സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം അറബിക്കടലിൽ പ്രവേശിച്ചതോടെ സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ലക്ഷദ്വീപ് മുതൽ കർണാടക തീരംവരെ രൂപപ്പെട്ട ന്യുനമർദ പാത്തി തീവ്രമാകാനുള്ള സാധ്യത കുറവാണ്. ന്യുനമർദത്തിന്‍റെ സ്വാധീനഫലമായി തെക്കൻ സംസ്ഥാനങ്ങളിൽ കിഴക്കൻ കാറ്റ് ശക്തി പ്രാപിച്ചേക്കാം. താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ – മണ്ണിടിച്ചിൽ സാധ്യതയുള്ള…

Read More

സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ധന വില കുറഞ്ഞു. ഡീസല്‍ ലിറ്ററിന് 12 രൂപ 33 പൈസയാണ് സംസ്ഥാനത്ത് കുറഞ്ഞത്. പെട്രോളിന് 6 രൂപ 57 പൈസയും കുറഞ്ഞു. തിരുവനന്തപുരത്ത് പെട്രോള്‍ വില 105 രൂപ 86 പൈസയും ഡീസല്‍ വില 93 രൂപ 52 യുമായി. കൊച്ചിയില്‍ പെട്രോള്‍ വില 103 രൂപ രൂപ 70 പൈസയും ഡീസല്‍ വില 91 രൂപ 49 പൈസയുമാണ്. കോഴിക്കോട് പെട്രോളിന് 103 രൂപ 97 പൈസയും ഡീസലിന് 92 രൂപ 57…

Read More

ദീപാവലി ആഘോഷത്തിൽ തലസ്ഥാനം ; ഡെല്‍ഹിയില്‍ പടക്കങ്ങള്‍ക്ക് നിരോധനം

ഉത്തരേന്ത്യയിൽ ഇന്ന് ദീപാവലി. വായു മലിനീകരണം കുറയ്ക്കുന്നതിന്‍റെ ഭാഗമായി പടക്കങ്ങൾക്ക് ഇത്തവണ ഡൽഹിയിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ മറ്റ് ആഘോഷ പരിപാടികൾക്കും നിയന്ത്രണമുണ്ട്. പലവിധ ഐതീഹ്യങ്ങളിൽ നിറഞ്ഞതാണ് ഉത്തരേന്ത്യയിലെ ദീപാവലി ആഘോഷം. 14 വർഷത്തെ വനവാസത്തിനു ശേഷം യുദ്ധം വിജയ നേടിയ ശ്രീരാമൻ അയോധ്യയിൽ തിരിച്ചെത്തിയ ദിവസമായി കരുതി ദീപാവലി ആഘോഷിക്കുന്നു. ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ച ദിവസമെന്നും വിശ്വാസമുണ്ട്. കോവിഡിൽ നിന്നുള്ള അതിജീവനം കൂടിയാണ് ഇത്തവണത്തെ ദീപാവലി. ഡൽഹിയിലെ തിരക്കു വീഥികളൊക്കെ നിശ്ചലമാണ്. പ്രതിരോധത്തിന്‍റെ നിയന്ത്രണം…

Read More

വയനാട്ടിൽ വിദ്യാർത്ഥി കുഴഞ്ഞു വീണ് മരിച്ചു

വയനാട്ടിൽ വിദ്യാർത്ഥി കുഴഞ്ഞു വീണ് മരിച്ചു തലപ്പുഴ: മക്കിമല ആറാം നമ്പർ കോളനിയിലെ ബാലു – ഗവനേശ്വരി ദമ്പതികളുടെ മകൻ സുരേന്ദ്രൻ (നിഷാന്ത് ) 16 ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 4 മണി വീട്ടിൽ വെച്ചാണ് കുഴഞ്ഞ് വീണത് ഉടൻ മാനന്തവാടി വയനാട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. തലപ്പുഴ ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിൽ +1 വിദ്യാർത്ഥിയാണ്. സഹോദരൻ : ദീപൻ ചക്രവർത്തി

Read More

ആരോഗ്യമുള്ള തലമുടിക്ക് ഭക്ഷണത്തിൽ ഉൾപ്പെടുത്താം ഈ മൂന്ന് പോഷകങ്ങൾ

  ആരോഗ്യമുള്ള തലമുടി ആഗ്രഹിക്കാത്തവരുണ്ടാകില്ല. മുടിയുടെ ആരോഗ്യം പല ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. പാരമ്പര്യം ഒരു പ്രധാന ഘടകമാണ്. പ്രായം, രക്തത്തിലെ ഹോർമോണുകൾ ഇവയും മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭക്ഷണത്തിലെ പോഷകങ്ങളും പോഷകങ്ങളുടെ അഭാവവും മുടിയുടെ വളർച്ചയെ സ്വാധീനിക്കുന്ന ഒരു പ്രധാന ഘടകമാണ്. ജീവിതശൈലിയിലുണ്ടാകുന്ന വ്യത്യാസങ്ങൾ തലമുടി വളരാനും പൊഴിയാനും എല്ലാം കാരണമാകും. ആവശ്യത്തിന് ഉറക്കവും വിശ്രമവും ലഭിച്ചില്ലെങ്കിൽ, സ്‌ട്രെസ് മൂലം വിഷമിക്കുന്നുവെങ്കിലൊക്കെ മികച്ച ഭക്ഷണവും മുടി സംരക്ഷിക്കുന്നതിനുള്ള മറ്റ് മാർഗങ്ങളും അവലംബിച്ചാലും തലമുടിയുടെ ആരോഗ്യം നഷ്‌ടപ്പെടും. സമ്മർദം…

Read More