Headlines

Webdesk

കൊച്ചിയിൽ ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ആത്മഹത്യക്ക് ശ്രമിച്ചു

  കൊച്ചി കടവന്ത്രയിൽ ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി ഗൃഹനാഥൻ ജീവനൊടുക്കാൻ ശ്രമിച്ചു. കൊച്ചുകടവന്ത്രയിൽ താമസിക്കുന്ന നാരായണനാണ് ഭാര്യ ജയമോൾ, മക്കളായ ലക്ഷ്മികാന്ത്, അശ്വന്ത് നാരായണൻ എന്നിവരെ കൊലപ്പെടുത്തിയാണ്. ഇതിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച നാരായണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നാട്ടുകാർ വീട്ടിലെത്തി എല്ലാവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും അമ്മയും മക്കളും മരിച്ചിരുന്നു. മൂന്ന് പേരെയും വിഷം നൽകി കൊലപ്പെടുത്തിയ ശേഷം നാരായണൻ കഴുത്തുമുറിച്ച്് ജീവനൊടുക്കാൻ ശ്രമിച്ചെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

Read More

സർക്കാരിന് ഒപ്പം നിന്ന് അള്ള് വെക്കരുത്: കോവളം സംഭവത്തിൽ പോലീസിനെതിരെ മന്ത്രി റിയാസ്

  പുതുവർഷ തലേന്ന് ബീവറേജസ് ഔട്ട്‌ലെറ്റിൽ നിന്ന് മദ്യവുമായി പോയ വിദേശിയെ തടഞ്ഞുനിർത്തി പരിശോധിച്ച് അവഹേളിച്ച സംഭവത്തിൽ പോലീസിനെതിരെ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. പോലീസിന്റെ നടപടി ദൗർഭാഗ്യകരമാണ്. ഇത് സർക്കാരിന്റെ നയമല്ല. ടൂറിസം രംഗത്തിന് വൻ തിരിച്ചടിയാകുമെന്നും റിയാസ് പറഞ്ഞു സർക്കാരിന് ഒപ്പം നിന്ന് അള്ള് വെക്കുന്ന നടപടി അനുവദിക്കില്ല. സംഭവത്തിൽ ആഭ്യന്തര വകുപ്പ് നടപടിയെടുക്കട്ടെയെന്നും റിയാസ് പറഞ്ഞു. സ്വീഡൻ സ്വദേശി സ്റ്റീഫൻ ആസ്ബർഗിനെയാണ് വാഹന പരിശോധനക്കിടെ പോലീസ് അവഹേളിച്ചെന്ന ആക്ഷേപമുണ്ടായത്. പരിശോധനക്കിടെ…

Read More

ആശങ്കയായി വീണ്ടും കൊവിഡ് വ്യാപനം: 24 മണിക്കൂറിനിടെ 22,775 കേസുകൾ, 406 മരണം

  രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,775 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 35 ശതമാനത്തിന്റെ വർധനവാണ് കേസുകളിലുണ്ടായത്. 406 മരണങ്ങളും 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ 1,04,781 പേരാണ് ചികിത്സയിൽ കഴിയുന്നത്. 24 മണിക്കൂറിനിടെ 8949 പേർ കൊവിഡിൽ നിന്ന് രോഗമുക്തി നേടി. ഡിസംബർ 21ന് 7189 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ആറ് ദിവസത്തിനിടെ മൂന്നിരട്ടിയലധികം വർധനവാണ് കൊവിഡ് കേസുകളിൽ ഉണ്ടായത് ഇതിനിടെ…

Read More

രഞ്ജിത്ത് വധക്കേസ്: കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട് പ്രതികൾ കൂടി പിടിയിൽ

  ആലപ്പുഴയിൽ ബിജെപി നേതാവ് രഞ്ജിത്തിനെ വെട്ടിക്കൊന്ന കേസിൽ രണ്ട് പ്രതികൾ കൂടി പിടിയിൽ. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആലപ്പുഴ സ്വദേശികളാണ് പിടിയിലായത്. പെരുമ്പാവൂരിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. പ്രതികൾ സുരക്ഷിത ഇടങ്ങളിലേക്ക് ഒളിത്താവളം മാറ്റാൻ ഇടയുണ്ടെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. പ്രതികൾക്കായി മറ്റ് സംസ്ഥാനങ്ങളിലേക്കും തെരച്ചിൽ വ്യാപിപ്പിച്ചിരുന്നു. ഡിസംബർ 19ന് ബൈക്കിലെത്തിയ 12അംഗ സംഘമാണ് രഞ്ജിത്തിനെ കൊലപ്പെടുത്തിയത്. എസ് ഡി പി ഐ നേതാവ് ഷാൻ കെ എസിനെ കൊലപ്പെട്ട് മണിക്കൂറുകൾക്ക് ശേഷമാണ് രഞ്ജിത്ത് കൊല്ലപ്പെടുന്നത്.

Read More

കാക്കനാട് ലഹരിമരുന്ന് പാർട്ടി: പോലീസിനെ കണ്ട് ഫ്‌ളാറ്റിൽ നിന്ന് ചാടിയ യുവാവിന് ഗുരുതര പരുക്ക്

  കാക്കനാട് ഫ്‌ളാറ്റിൽ മയക്കുമരുന്ന് പാർട്ടി നടക്കുന്നുവെന്ന് അറിഞ്ഞെത്തിയ പോലീസിനെ കണ്ട് എട്ടാം നിലയിൽ നിന്ന് എടുത്തുചാടിയ യുവാവിന് ഗുരുതര പരുക്ക്. കായംകുളം സ്വദേശി അതുലിനാണ്(22) പരുക്ക്. വെള്ളിയാഴ്ച ഉച്ചയോടെ തൃക്കാക്കര നവോദയയിലുള്ള ഫ്‌ളാറ്റിലാണ് സംഭവം ഒരു യുവതി അടക്കം ഏഴ് പേരാണ് ഫ്‌ളാറ്റിലുണ്ടായിരുന്നത്. യുവതിയെ അടക്കം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫ്‌ളാറ്റിൽ നിന്ന് എംഡിഎംഎ, ഹാഷിഷ് ഓയിൽ തുടങ്ങിയ ലഹരിമരുന്നും പിടിച്ചെടുത്തു

Read More

തൃശ്ശൂരിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂർ ആറാട്ടുപുഴയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വല്ലച്ചിറ പഞ്ചായത്തിലെ എട്ടാം വാർഡിൽ പട്ടംപളത്ത് ചേരിപറമ്പിൽ ശിവദാസ്(53), ഭാര്യ സുധ(48) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പുതുവത്സര ദിനത്തിൽ രാവിലെയാണ് ഇരുവരെയും മരിച്ച നിലയിൽ അയൽവാസികൾ കണ്ടെത്തിയത്. ശിവദാസനെ വീടിന് മുൻവശത്ത് തൂങ്ങിമരിച്ച നിലയിലും സുധ കിടപ്പ് മുറിയിൽ മരിച്ച നിലയിലുമാണ് കണ്ടത്.

Read More

മിന്നൽ മുരളി രാജ്ഭവനിൽ: ഗർണറെ കുടുംബസമേതം സന്ദർശിച്ച് ടൊവിനോ തോമസ്

  കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ച് ടൊവിനോയും കുടുംബവും. മിന്നൽ മുരളിയുടെ വിജയത്തിന് പിന്നാലെയാണ് ടൊവിനോ കുടുംബസമേതം രാജ്ഭവനിലെത്തിയത്. ഗവർണറുടെ കുടുംബത്തൊടൊപ്പം ടൊവിനോയും കുടുംബവും സമയം ചെലവിടുന്ന ചിത്രങ്ങൾ താരം പുറത്തുവിട്ടിട്ടുണ്ട് ഗവർണറും കുടുംബവും മിന്നൽ മുരളിയെ സ്‌നേഹിക്കുന്നു എന്നറിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും ടൊവിനോ ഫേസ്ബുക്കിൽ കുറിച്ചു. തന്റെ മകൾ ഇസ ഗവർണറുടെ ആരാധികയാണെന്നും താരം പറയുന്നു

Read More

കണ്ണീരിൽ കുതിർന്ന പുതുവർഷം: തൃശ്ശൂരും കണ്ണൂരിലും നടന്ന വാഹനാപകടങ്ങളിൽ നാല് മരണം

  സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളിൽ നാല് മരണം. തൃശ്ശൂർ പെരിഞ്ഞനത്ത് പിക്ക് അപ് വാനും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ട് പേർ മരിച്ചു. മതിലകം സ്വദേശി അൻസിൽ(22), കാക്കാത്തിരുത്തി സ്വദേശി രാഹുൽ(22) എന്നിവരാണ് മരിച്ചത്. പുതുവർഷ പുലർച്ചെയാണ് അപകടമുണ്ടായത് കണ്ണൂർ പാപ്പിനിശ്ശേരിയിൽ ലോറിയും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. എറണാകുളത്ത് വൈറ്റില ചളിക്കവട്ടത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവർ ഇറങ്ങിയോടിയതിനാൽ ആളപായമില്ല. വൈറ്റില സ്വദേശി…

Read More

കർണാടകയിൽ ക്രിസ്മസ് ആഘോഷം തടയാനെത്തിയ ബജ്‌റംഗ് ദൾ പ്രവർത്തകരെ ആട്ടിപ്പായിച്ച് ദളിത് സ്ത്രീകൾ

  കർണാടകയിലെ തുംകൂറിൽ ക്രിസ്മസ് ആഘോഷം തടയാനെത്തിയ ബജ്‌റംഗ് ദൾ പ്രവർത്തകരെ വീട്ടിൽ നിന്നും ഇറക്കിവിട്ട് ദളിത് സ്ത്രീകൾ. ബിലിദേവാലയ ഗ്രാമത്തിലാണ് സംഭവം. വെള്ളിയാഴ്ച ഒരു വീട്ടിൽ നടന്ന ക്രിസ്മസ് ആഘോഷ പരിപാടി അലങ്കോലമാക്കാനാണ് ബജ്‌റംഗ് ദൾ പ്രവർത്തകരെത്തിയത്. എന്നാൽ സ്ത്രീകൾ ചേർന്ന് ഇവരെ നേരിട്ടതോടെ ഒന്നും പറയാനാകാതെ സംഘ്പരിവാർ പ്രവർത്തകർ തിരികെ പോകുകയായിരുന്നു സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് വിവരം പുറത്തറിയുന്നത്. വീട്ടിലെ ആഘോഷം തടയാൻ നിങ്ങളാരാണ് എന്ന ചോദ്യമുയർത്തിയാണ് സ്ത്രീകൾ ബജ്‌റംഗ് ദളുകാരെ…

Read More

പോലീസ് തലപ്പത്ത് മാറ്റം: രണ്ട് ഐജിമാർക്കും അഞ്ച് ഡിഐജിമാർക്കും സ്ഥാനക്കയറ്റം

  സംസ്ഥാനത്ത് പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി. രണ്ട് ഐജിമാർക്ക് എഡിജിപിമാരായും അഞ്ച് ഡിഐജിമാർക്ക് ഐജിമാരായും സ്ഥാനക്കയറ്റം നൽകി. ബൽറാം കുമാർ ഉപാധ്യായ, മഹിപാൽ യാദവ് എന്നിവരെയാണ് എഡിജിപിമാരായി ഉയർത്തിയത് കോഴിക്കോട് കമ്മീഷണറുടെ തസ്തിക ഐജി റാങ്കിലേക്ക് ഉയർത്തി. ഐജിയായി സ്ഥാനക്കയറ്റം ലഭിച്ച എ വി ജോർജ് കമ്മീഷണറായി തുടരും. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായി ഐജി സ്പർജൻ കുമാറിനെ നിയമിച്ചു. ഡിഐജിയായി സ്ഥാനക്കയറ്റം ലഭിച്ച ആർ നിശാന്തിനിയെ തിരുവനന്തപുരം റേഞ്ച് ഡിഐജിയായി നിയമിച്ചു. ഹർഷിത അട്ടല്ലൂരിയാണ്…

Read More