Headlines

Webdesk

സംസ്ഥാനത്തെ രാത്രികാല കർഫ്യൂ ഇന്ന് അവസാനിക്കും; നിയന്ത്രണങ്ങൾ തുടരാൻ സാധ്യതയില്ല

  ഒമിക്രോൺ വ്യാപനത്തിനിടയിലെ പുതുവത്സരാഘോഷങ്ങൾക്ക് തടയിടുക എന്ന ലക്ഷ്യവുമായി സംസ്ഥാനത്ത് പ്രഖ്യാപിച്ച രാത്രികാല കർഫ്യു ഇന്ന് അവസാനിക്കും. നിയന്ത്രണങ്ങൾ തുടരില്ലെന്നാണ് സൂചന. അവലോകന യോഗം ഇതുസംബന്ധിച്ച തീരുമാനമെടുക്കും. ഒമിക്രോൺ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ഡിസംബർ 30 മുതൽ ജനുവരി 2 വരെ രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയത്. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി നിരവധി ആളുകൾ കൂട്ടം ചേരുന്നത് തടയാനായിരുന്നു നടപടി അതേസമയം കൗമാരക്കാർക്കുള്ള വാക്‌സിനേഷന് നാളെ തുടക്കമാകും. 15-18 പ്രായമുള്ളവർക്കായി വാക്‌സിനേഷൻ ആക്ഷൻ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. ജനുവരി 10…

Read More

പ്രഭാത വാർത്തകൾ

  🔳വിദേശ ഫണ്ടു സ്വീകരിക്കുന്നതിനുള്ള ലൈസന്‍സുകള്‍ കേന്ദ്ര സര്‍ക്കാര്‍ കൂട്ടത്തോടെ റദ്ദാക്കി. ആറായിരത്തോളം സന്നദ്ധ സംഘടനകളുടേയും എന്‍ജിഒകളുടേയും ലൈസന്‍സാണ് റദ്ദാക്കിയത്. മദര്‍ തെരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ ലൈസന്‍സ് പുതുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിസമ്മതിച്ചത് രണ്ടാഴ്ച മുമ്പു വിവാദമായിരുന്നു. 🔳സംസ്ഥാനത്ത് 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷന്‍ നാളെ ആരംഭിക്കും. വാക്സിനേഷനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഇന്നലെ ആരംഭിച്ചു. ജനുവരി 10 വരെ ബുധനാഴ്ച ഒഴികെ ഞായറാഴ്ച ഉള്‍പ്പെടെ എല്ലാ ദിവസവും പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍…

Read More

ബൈഡനേയും ഫൗചിയേയും കൊല്ലാൻ വൈറ്റ് ഹൗസിലേക്ക് തിരിച്ചു; 25കാരനെ പോലീസ് അറസ്റ്റ് ചെയ്തു

  യുഎസ്എ: റൈഫിൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായി വൈറ്റ് ഹൗസിലേക്ക് പോവുകയായിരുന്ന 25കാരനെ വലയിലാക്കി പൊലീസ്. ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്ത കൊലപ്പെടുത്തേണ്ട പ്രമുഖരുടെ പേരുകൾ അടങ്ങിയ ‘ ഹിറ്റ് ലിസ്റ്റി” ലാകട്ടെ പ്രസിഡന്റ് ജോ ബൈഡൻ, യു.എസിന്റെ മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് ഡോ. ആന്റണി ഫൗചി തുടങ്ങിയവരും. അയോവയിൽ അശ്രദ്ധമായ രീതിയിൽ വാഹനമോടിച്ചതിനെ തുടർന്നാണ് കൗചുവ ബ്രില്ല്യൺ ഷിയോംഗ് എന്ന കാലിഫോർണിയ സ്വദേശിയെ പൊലീസ് പിടികൂടിയത്. പരിശോധനയിൽ ഇയാളുടെ പക്കൽ എ.ആർ – 15 മോഡൽ റൈഫിൾ,…

Read More

കെ റെയിൽ: ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ചെലവുകൾക്ക് 20.50 കോടി അനുവദിച്ചു

  കെ റെയിൽ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ഭരണപരമായ ചെലവുകൾക്ക് 20.50 കോടി രൂപ അനുവദിച്ചു. ഭൂമി ഏറ്റെടുക്കൽ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തീകരിക്കേണ്ടതിനാൽ കെ റെയിൽ ഡെവലപ്‌മെന്റ് കോർപറേഷൻ എംഡിയുടെ അഭ്യർത്ഥന പ്രകാരമാണ് പണം അനുവദിച്ചതെന്ന് ഗതാഗതവകുപ്പ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. 63,941 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് 1,383 ഹെക്ടർ ഭൂമിയാണ് പുനരധിവാസത്തിനുൾപ്പെടെ ആവശ്യമായി വരിക. ഇതിൽ 1,198 ഹെക്ടർ സ്വകാര്യ ഭൂമിയാണ്. സ്ഥലം ഏറ്റെടുക്കുന്നതിനു മാത്രം 13,362.32 കോടി…

Read More

റാപ്പിഡ് ആര്‍ടിപിസിആര്‍ പരിശോധനയുടെ പേരില്‍ പ്രവാസികളെ പിഴിയുന്നു

  റാപിഡ് ആര്‍ടിപിസിആര്‍ പരിശോധനയുടെ പേരില്‍ പ്രവാസികളെയും വിദേശ യാത്രികരെയും കേരളത്തിലെ വിമാനത്താവളങ്ങള്‍ കൊള്ളയടിക്കുന്നതായി പരാതി. വലിയ തുകയാണ് റാപ്പിഡ് ആര്‍ടിപിസിആര്‍ പരിശോധനയുടെ പേരില്‍ കേരളത്തിലെ വിവിധ വിമാനത്താവളില്‍ ഈടാക്കുന്നത്. മറ്റു വിമാനത്താവളത്തിനേക്കാള്‍ 900 രൂപ അധികമാണ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ ഈടാക്കുന്നത്. ഓമിക്രോണ്‍ പടരുന്ന സാഹചര്യത്തില്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ ആര്‍ടിപിസിആറോ റാപ്പിഡ് ആര്‍ടിപിസിആര്‍ പരിശോധനയോ സ്വന്തം ചെലവില്‍ നടത്തണം. കണ്ണൂര്‍ അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ 2490 രൂപയാണ് ആര്‍ടിപിസിആര്‍ പരിശോധക്കായി ഈടാക്കുന്നത്….

Read More

വിഭാഗീയത ആവർത്തിച്ചാൽ പാർട്ടി പാർട്ടിയുടെ വഴിയെ പോകും: പാലക്കാട് സമ്മേളനത്തിൽ പിണറായിയുടെ മുന്നറിയിപ്പ്

  പാലക്കാട്ടെ സിപിഎമ്മിലെ വിഭാഗീയ പ്രവർത്തനങ്ങളിൽ നേതാക്കൾക്ക് മുന്നറിയിപ്പ് നൽകി പിണറായി വിജയൻ. ചില നേതാക്കൾ തുരുത്തുകൾ സൃഷ്ടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത്തരം തുരുത്തുകൾക്ക് കൈകാലുകൾ മുളയ്ക്കുന്നതും കാണുന്നുണ്ട്. പാർട്ടിക്കുള്ളിലെ വിഭാഗീയ ശ്രമങ്ങളെ ഒരുതരത്തിലും അംഗീകരിക്കില്ല. സംസ്ഥാനതലത്തിൽ പാർട്ടിക്കുള്ളിലുണ്ടായിരുന്ന വിഭാഗീയത പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. വിഭാഗീയത ആവർത്തിച്ചാൽ പാർട്ടി പാർട്ടിയുടെ വഴിയെ പോകും. കർശന നടപടിയാകും ഇക്കാര്യത്തിലുണ്ടാകുകയെന്നും പിണറായി മുന്നറിയിപ്പ് നൽകി. സംഘടനാ റിപ്പോർട്ടിനുള്ള മറുപടിയായാണ് പി ബി അംഗമായ പിണറായിയുടെ പരാമർശം വന്നത്.

Read More

കാലാവസ്ഥാ പ്രവചന സംവിധാനം മെച്ചപ്പെടുത്തണം: അമിത് ഷായോട് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ

  ചെന്നൈ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ഐ.എം.ഡിയുടെ കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനങ്ങളിലെ പോരായ്മ ചൂണ്ടിക്കാണിച്ചും ചെന്നൈയിലെ ഇന്ത്യന്‍ മെറ്ററോളജിക്കല്‍ സെന്ററി(ഐ.എം.സി.)നെ കൂടുതല്‍ മെച്ചപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് കത്ത് അയച്ചിരിക്കുന്നത്. ചെന്നൈയില്‍ ഡിസംബര്‍ 30, 31 തീയതികളിലുണ്ടായ കനത്തമഴയുടെയും നാശനഷ്ടങ്ങളുടെയും പശ്ചാത്തലത്തിലാണ് സ്റ്റാലിന്റെ കത്ത്. ഹൈ അലേര്‍ട്ട് സാഹചര്യങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കാനും അക്കാര്യം സംസ്ഥാന സര്‍ക്കാരിനെ കൃത്യസമയത്ത് അറിയിക്കാനും ആവശ്യമായ ശേഷിയിലേക്ക് ചെന്നൈ ഐ.എം.സിയെ ഉയര്‍ത്താന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യണമെന്നാണ് കേന്ദ്രത്തോട്…

Read More

കൊല്ലത്ത് ഭർത്താവ് ഭാര്യയെ മകന്റെ മുന്നിലിട്ട് വെട്ടിക്കൊന്നു

കൊല്ലം കടയ്ക്കലിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു. ഏഴ് വയസ്സുള്ള മകന്റെ മുന്നിലിട്ടാണ് കൊടുംക്രൂരത. കോട്ടപ്പുറം ലതാമന്ദിരത്തിൽ ജിൻസിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ദീപുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം ഒരു മാസമായി ജിൻസിയും ദീപുവും പിരിഞ്ഞുതാമസിക്കുകയാണ്. വൈകുന്നേരത്തോടെ ജിൻസിയുടെ വീട്ടിലെത്തിയ ദീപു വെട്ടുകത്തി ഉപയോഗിച്ചാണ് യുവതിയെ വെട്ടിയത്. തടയാൻ ശ്രമിച്ച മകനെയും ദീപു ആക്രമിച്ചു. പേടിച്ച് നിലവിളിച്ച കുട്ടി ഓടി അടുത്ത കടയിൽ ചെന്ന് വിവരം അറിയിക്കുകയായിരുന്നുു നാട്ടുകാർ എത്തിയപ്പോഴേക്കും 25ലധികം വെട്ടുകൾ ജിൻസിക്ക്…

Read More

പാക്കിസ്ഥാനിലെ ക്വറ്റയിൽ സ്‌ഫോടനം; നാല് പേർ മരിച്ചു

  പാകിസ്ഥാനിൽ ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമായ ക്വെറ്റ നഗരത്തിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ നാല് പേർ കൊല്ലപ്പെട്ടു. 15 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച രാത്രി ജിന്ന റോഡിൽ സ്ഥിതി ചെയ്യുന്ന ഗവൺമെന്റ് സയൻസ് കോളേജിന് സമീപമാണ് സ്‌ഫോടനം നടന്നത്. ഇവിടെ ഒരു കാറിലൊളിപ്പിച്ച നിലയിലായിരുന്നു സ്‌ഫോടക വസ്തു. കോളേജ് ബിൽഡിംഗിൽ നിന്ന് ഒരു സംഘം വിദ്യാർഥികൾ പുറത്തേക്ക് പിരിഞ്ഞു പോകവെയാണ് സ്‌ഫോടനം നടന്നതെന്നാണ് റിപ്പോർട്ട്. സ്‌ഫോടനത്തിൽ സമീപ കെട്ടിടങ്ങൾക്കും നിരവധി വാഹനങ്ങൾക്കും നാശനഷ്ടം…

Read More

വയനാട് ചുരത്തിൽ കണ്ടെയ്‌നർ ലോറി മറിഞ്ഞു; ഡ്രൈവർക്ക് പരുക്ക്

  ചോക്ക്‌ലേറ്റുമായി വന്ന ലോറി വയനാട് ചുരത്തിൽ നിന്ന് താഴേക്ക് തലകീഴായി മറിഞ്ഞു. എട്ടാം വളവിന് സമീപത്ത് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പരുക്കേറ്റ ലോറി ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ചോക്ക്‌ലേറ്റുമായി വന്ന കണ്ടെയ്‌നർ ലോറിയാണ് അപകടത്തിൽപ്പെട്ടത്.

Read More