Headlines

Webdesk

മധ്യപ്രദേശിൽ 22 പേർ മരിക്കാനിടയായ വാഹനാപകടത്തിൽ ബസ് ഡ്രൈവർക്ക് 190 വർഷം തടവുശിക്ഷ

  മധ്യപ്രദേശിൽ 22 പേർ മരിക്കാനിടയായ വാഹനാപകടത്തിൽ ബസ് ഡ്രൈവർക്ക് 190 വർഷം തടവുശിക്ഷ മധ്യപ്രദേശിൽ ബസ് അപകടത്തിൽ 22 പേർ മരിച്ച സംഭവത്തിൽ ഡ്രൈവർക്ക് 190 വർഷം തടവുശിക്ഷ. സാത്‌ന സ്വദേശിയായ ഷംസുദ്ദീൻ(47) എന്നയാൾക്കാണ് ശിക്ഷ. 19 കുറ്റങ്ങളാണ് പ്രതിക്കെതിരെ തെളിഞ്ഞത്. ഓരോ കുറ്റത്തിനും പത്ത് വർഷം വീതം തടവുശിക്ഷയാണ് വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയാകും. ബസ് ഉടമയെ പത്ത് വർഷം തടവിനും ശിക്ഷിച്ചിട്ടുണ്ട് 2015 മെയ് 4നാണ് അപകടം നടന്നത്. 65 പേരുമായി…

Read More

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയായി ഇ എൻ സുരേഷ് ബാബുവിനെ തെരഞ്ഞെടുത്തു

  സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയായി ഇ എൻ സുരേഷ്ബാബുവിനെ തെരഞ്ഞെടുത്തു. അവസാന ഘട്ടത്തിൽ രണ്ട് പേരുകൾ ഉയർന്നുവന്നുവെങ്കിലും ഇന്നലെ രാത്രി മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് സുരേഷ്ബാബുവിനെ തീരുമാനിച്ചത്. നിലവിലുള്ള ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രനാണ് ഇ എൻ സുരേഷ് ബാബുവിന്റെ പേര് നിർദേശിച്ചത്. പികെ ശശി വി കെ ചന്ദ്രന്റെ പേരും നിർദേശിച്ചതോടെ തർക്കമുണ്ടായി. തുടർന്നാണ് പിണറായി ഇരുവരെയും വിളിച്ചുവരുത്തിയതും വി കെ ചന്ദ്രൻ പിൻമാറാൻ തയ്യാറാണെന്ന് വ്യക്തമാക്കിയതും. 44…

Read More

ആലപ്പുഴയിൽ റേഷനരി കടത്താൻ ശ്രമം; കടയുടമയും ലോറി ഡ്രൈവറും പിടിയിൽ

ആലപ്പുഴയിൽ റേഷനരി കടത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ. പൊതുവിപണിയിൽ വിൽക്കുന്നതിന് ലോറിയിൽ കടത്താൻ ശ്രമിച്ച 54 ചാക്ക് അരിയും പിടികൂടിയിട്ടുണ്ട്. വഴിച്ചേരി മാർക്കറ്റിലെ സുരേന്ദ്ര സ്റ്റോഴ്‌സ് ഉടമ സുരേന്ദ്രൻ നായർ, മിനി ലോറി ഡ്രൈവർ രാജേഷ് എന്നിവരാണ് പിടിയിലായത്. പോലീസ് എത്തിയപ്പോഴേക്കും ഇവർ 2.7 ടൺ അരി ലോറിയിൽ കയറ്റിയിരുന്നു. പരിശോധനയിലാണ് റേഷനരിയാണെന്ന് തിരിച്ചറിഞ്ഞത്. ലോറിയടക്കം പോലീസ് കസ്റ്റഡിയിലെടുത്തു. അരി റേഷനാണെന്ന് ഉറപ്പിക്കാനായി സിവിൽ സപ്ലൈസ് ക്വാളിറ്റി കൺട്രോളർ പരിശോധന നടത്തും.

Read More

നാലുവയസ്സുകാരിയെ കടിച്ചു കുടഞ്ഞ് തെരുവുനായ്ക്കൾ; ഗുരുതര പരുക്ക്

മധ്യപ്രദേശിലെ ഭോപ്പാലിൽ നാല് വയസ്സുള്ള കുട്ടിയ്ക്ക് നേരെ തെരുവുനായ്ക്കളുടെ ആക്രമണം. വീടിന് പുറത്തേക്കിറങ്ങിയ കുട്ടിയെ അഞ്ച് നായ്ക്കൾ ചേർന്ന് ആക്രമിക്കുകയായിരുന്നു. കടിയേറ്റ് നിലത്തുവീണ കുട്ടിയെ നായ്ക്കൾ വളഞ്ഞിട്ട് കടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട് ബഹളം കേട്ട് ഓടിയെത്തിയ ഒരാൾ നായ്ക്കളിൽ നിന്ന് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. പ്രദേശത്ത് ഇതിന് മുമ്പും കുട്ടികൾ തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായതായാണ് വിവരം

Read More

കൊവിഡ് വ്യാപനം: ബ്രഹ്മാണ്ഡ ചിത്രം ആർ ആർ ആർ റിലീസ് തീയതി മാറ്റി

ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം ആർ ആർ ആർ(രണം, രൗദ്രം, രുധിരം) റിലീസ് മാറ്റി. ജനുവരി ഏഴിനാണ് ചിത്രത്തിന്റെ റീലീസ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. കൊവിഡ് വ്യാപനത്തെ തുടർന്നാണ് റിലീസ് മാറ്റിവെച്ചിരിക്കുന്നത് ഡൽഹി, മുംബൈ തുടങ്ങിയ നഗരങ്ങളിൽ തീയറ്ററുകൾ അടച്ചിടാൻ തീരുമാനിച്ചതോടെയാണ് റിലീസ് മാറ്റാൻ അണിയറ പ്രവർത്തകർ നിർബന്ധിതരായത്. പുതുക്കിയ റിലീസ് തീയതി പിന്നീട് അറിയിക്കും. രാം ചരൺ തേജ, ജൂനിയർ എൻടിആർ എന്നിവർ മുഖ്യകഥാപാത്രങ്ങളാകുന്ന ചിത്രമാണ് ആർആർആർ. അല്ലൂരി സീതാരാമ രാജു, കോമരം ഭീം…

Read More

ചാലിയാർ പുഴയിൽ കോളജ് അധ്യാപകൻ മുങ്ങിമരിച്ചു; അപകടം മറ്റൊരാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ

ചാലിയാർ പുഴയിൽ കുളിക്കുന്നതിനിടെ കോളജ് അധ്യാപകൻ മുങ്ങി മരിച്ചു. നിലമ്പൂർ അമൽ കോളജിലെ കായികാധ്യാപകനും കണ്ണൂർ ചാലാട് പള്ളിയാമൂല സ്വദേശിയുമായ മുഹമ്മദ് നജീബ് (37) ആണ് മരിച്ചത്.രാവിലെ എട്ട് മണിയോടെയാണ് അപകടം. ബന്ധുക്കൾക്കൊപ്പം ചാലിയാർ പുഴയുടെ മൈലാടി കടവിൽ കുളിക്കുന്നതിനിടയിലാണ് നജീബ് അപകടത്തിൽപ്പെട്ടത്. ഭാര്യയുടെ മാതൃ സഹോദരിയുടെ ഭർത്താവ് ഹുസൈൻ, അവരുടെ പിതാവ് മുഹമ്മദ് കുട്ടി എന്നിവർക്കൊപ്പമാണ് നജീബ് കുളിക്കാനിറങ്ങിയത്. ഭാര്യയും കുട്ടികളുമടക്കമുള്ളവർ പുഴക്കരയിൽ എത്തിയിരുന്നെങ്കിലും പുഴയിൽ ഇറങ്ങിയിരുന്നില്ല. കുളിക്കുന്നതിനിടെ ശരീരം തളർന്ന മുഹമ്മദ് കുട്ടിയെ രക്ഷപ്പെടുത്താൻ…

Read More

പരമ്പര ജയിച്ചാൽ ചരിത്രമാകും: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിലും ജയം തേടി ഇന്ത്യ

ദക്ഷിണാഫ്രിക്ക-ഇന്ത്യ രണ്ടാം ടെസ്റ്റിന് നാളെ വാണ്ടറേഴ്‌സിൽ തുടക്കമാകും. സെഞ്ചൂറിയനിൽ നടന്ന ആദ്യ ടെസ്റ്റ് വിജയിച്ച ഇന്ത്യ പരമ്പരയിൽ 1-0ന് മുന്നിട്ട് നിൽക്കുകയാണ്. വാണ്ടറേഴ്‌സിൽ കൂടി ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ദക്ഷിണാഫ്രിക്കയിൽ ആദ്യ പരമ്പര വിജയമെന്ന ചരിത്രവും ഇന്ത്യക്ക് സ്വന്തമാകും. വാണ്ടറേഴ്‌സ് ഇന്ത്യയുടെ ഭാഗ്യ ഗ്രൗണ്ട് കൂടിയാണ്. ഇവിടെ ഇതുവരെ ഇന്ത്യ പരാജയപ്പെട്ടിട്ടില്ല. ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡ് ആദ്യ ടെസ്റ്റ് സെഞ്ച്വറി നേടിയതും 1997ൽ ഇതേ ഗ്രൗണ്ടിലായിരുന്നു. സെഞ്ചൂറിയനിൽ 113 റൺസിന് വിജയിച്ചാണ് കോഹ്ലിയും സംഘവും…

Read More

പെരുമ്പാവൂരിൽ മധ്യവയസ്‌കൻ ഭാര്യയെയും മകളെയും കുത്തിപ്പരുക്കേൽപ്പിച്ചു

  പെരുമ്പാവൂരിൽ മധ്യവയസ്‌കൻ ഭാര്യയെയും മകളെയും കുത്തിപ്പരുക്കേൽപ്പിച്ചു. പെരുമ്പാവൂർ നാരായപറമ്പിൽ മണികണ്ഠനാണ് ഭാര്യ ബിന്ദുവിനെയും മകൾ ലക്ഷ്മിപ്രിയയെയും ആക്രമിച്ചത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണികണ്ഠനെ പോലീസ് കസ്റ്റഡിയിലെടുത്തു പണത്തെ ചൊല്ലിയുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. ബിന്ദുവിനും മകൾക്കും കഴുത്തിനാണ് പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ ബിന്ദുവിനെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Read More

ഡൽഹിയിൽ 21കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; പ്രതികളിൽ തൊഴിലുടമയും

  ഡൽഹിയിൽ 21കാരിയെ തൊഴിലുടമ അടക്കം മൂന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഡൽഹി ബുധ്വിഹാറിലാണ് സംഭവം. ജിമ്മിലെ ജോലിക്കാരിയായ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. പീഡിപ്പിച്ചവരിൽ 39കാരനായ ജിം ഉടമ, ഇയാളുടെ സുഹൃത്തായ ഫാക്ടറി മുതലാളി എന്നിവരെ പെൺകുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട് കൂട്ടബലാത്സംഗം, ലൈംഗിക പീഡനം, തടഞ്ഞുവെക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പോലീസിൽ വിവരം അറിയിച്ചതിന് പിന്നാലെ കൊലപാതക ഭീഷണി നേരിടുന്നതായും പെൺകുട്ടി പറയുന്നു. ചില ജോലികൾ ചെയ്തു തീർക്കാനുണ്ടെന്ന് പറഞ്ഞാണ് ജിം ഉടമ അവധി ദിനത്തിൽ…

Read More

വിദേശപൗരനെ അവഹേളിച്ച സംഭവം: മൂന്ന് പോലീസുകാർക്കെതിരെ വകുപ്പുതല അന്വേഷണം

  പുതുവർഷ തലേന്ന് കോവളത്ത് സ്വീഡിഷ് പൗരനെ അവഹേളിച്ച സംഭവത്തിൽ മൂന്ന് പോലീസുകാർക്കെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു. പ്രിൻസിപ്പൽ എസ് ഐ അനീഷ്, സിവിൽ പോലീസ് ഓഫീസർമാരായ മനീഷ്, സജിത് എന്നിവർക്കെതിരെയാണ് അന്വേഷണം. സംഭവത്തിൽ ഗ്രേഡ് എസ് ഐയെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു സംഭവം വിവാദമായതോടെ മുഖ്യമന്ത്രി വിഷയത്തിൽ ഇടപെടുകയും ഡിജിപിയോട് റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു. എന്നാൽ ബീച്ചിലേക്ക് മദ്യം കൊണ്ടുപോയതാണ് തടഞ്ഞതെന്നും എസ് ഐയുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്നും പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. എന്നാൽ ബീച്ചിലേക്കല്ല…

Read More