Headlines

Webdesk

വയനാട് ജില്ലയിൽ ഒമിക്രോൺ സ്ഥിരീകരിച്ചു

വയനാട് ജില്ലയിൽ ഒമിക്രോൺ സ്ഥിരീകരിച്ചു. യുഎഇയിൽ നിന്ന് എത്തിയ 26 കാരിക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. യുഎഇയിൽ നിന്ന് വന്ന, ഡിസംബർ 28 മുതൽ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. സമ്പർക്കം ഉള്ള നാലുപേരെയും നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട്. തിരുവനന്തപുരം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്നോളജിയിൽ നിന്നാണ് സ്ഥിരീകരിച്ചത്. മാനന്തവാടി താലൂക്ക് സ്വദേശിനിയാണ്.

Read More

കൊവിഡ് വ്യാപനം വീണ്ടും രൂക്ഷം: 24 മണിക്കൂറിനിടെ 33,750 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 33,750 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മാസങ്ങൾക്ക് ശേഷമാണ് രാജ്യത്തെ പ്രതിദിന വർധനവ് മുപ്പതിനായിരത്തിൽ മുകളിലെത്തുന്നത്. 24 മണിക്കൂറിനിടെ 123 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട് 10,846 പേരാണ് ഒരു ദിവസത്തിനിടെ രോഗമുക്തി നേടിയത്. ഇതോടെ നിലവിൽ 1,45,582 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിനോടകം 3,42,95,407 പേർ രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 4,81,893 ആയി ഉയർന്നു കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ രാജ്യത്ത് റിപ്പോർട്ട്…

Read More

കാലടിയിൽ ബേക്കറി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം കാലടിയിൽ ബേക്കറി ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാലടിയിലെ റോയൽ ബേക്കറിയിലെ ജീവനക്കാരനായ ഷോബിത് കൃഷ്ണയാണ് മരിച്ചത്. ബേക്കറിക്ക് മുകളിലെ താമസ സ്ഥലത്ത് രാവിലെയാണ് മൃതദേഹം കണ്ടത്. ഷീറ്റ് മേഞ്ഞ കമ്പിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു. പേരാമ്പ്ര സ്വദേശിയാണ് മരിച്ച ഷോബിത് കൃഷ്ണ.

Read More

ബീഹാർ നളന്ദ മെഡിക്കൽ കോളജിലെ 87 ഡോക്ടർമാർക്ക് കൊവിഡ്

ബീഹാറിലെ നളന്ദ മെഡിക്കൽ കോളജ് ആശുപത്രിയിലെ 87 ഡോക്ടർമാർക്ക് ഒറ്റയടിക്ക് കൊവിഡ്. ഡോക്ടർമാരിൽ മിക്കവർക്കും രോഗലക്ഷണങ്ങളില്ല. ഉള്ളവരുടേത് തന്നെ ലഘുവായ ലക്ഷണങ്ങളാണ്. എല്ലാ ഡോക്ടർമാരെയും ആശുപത്രി കാംപസിൽ ക്വാറന്റീനിലാക്കി. ബീഹാറിൽ കഴിഞ്ഞ ദിവസം നടന്ന ഐഎംഎയുടെ ഒരു പരിപാടിക്കിടയിൽ നിന്നായിരിക്കും ഡോക്ടർമാർക്ക് രോഗബാധയുണ്ടായതായി കരുതുന്നത്. മുഖ്യമന്ത്രി നിതീഷ് കുമാർ അടക്കം നിരവധി പേർ പരിപാടിയിൽ പങ്കെടുത്തിരുന്നു. ശനിയാഴ്ച പട്ന എയിംസിലെ രണ്ട് ഡോക്ടർമാർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Read More

കെ.സി റോസക്കുട്ടി ടീച്ചർ വനിതാവികസന കോർപ്പറേഷൻ ചെയർപേഴ്സനായി 7 ന് ചുമതലയേൽക്കും

  തിരുവനന്തപുരം; കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ പുതിയ ചെയർപേഴ്സനായി കെ.സി. റോസക്കുട്ടി ടീച്ചർ ഈ മാസം 7 ന് ചുമതലയേൽക്കും. രാവിലെ 11 മണിക്ക് കിഴക്കേകോട്ടയിലെ ആസ്ഥാന ഓഫീസിൽ വെച്ചാണ് ചുമതലയേൽക്കുക. കെ.എസ് സലീഖ സ്ഥാനമൊഴിഞ്ഞതോടെയാണ് കെ.സി റോസക്കുട്ടിയെ ചെയർപേഴ്സനായി സർക്കാർ നിയമിച്ചത്. സുൽത്താൻ ബത്തേരി മുൻ എംഎൽഎയും, സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സനുമായിരുന്നു കെ. സി റോസക്കുട്ടി ടീച്ചർ . കഴിഞ്ഞ 5 വർഷക്കാലയളവിൽ വനിതാ  ശാക്തീകരണത്തിൽ സംസ്ഥാന സർക്കാരിന് വേണ്ടി മുഖ്യപങ്ക്…

Read More

പ്രഭാത വാർത്തകൾ

  🔳ഒമിക്രോണ്‍ വ്യാപനം തടയാന്‍ പുതുവര്‍ഷാഘോഷങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിശാനിയമവും നിയന്ത്രണങ്ങളും അവസാനിച്ചു. പുതുതായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം അടുത്ത അവലോകന യോഗം തീരുമാനിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. 🔳കൗമാരക്കാര്‍ക്കുള്ള കോവിഡ് വാക്സിന്‍ ഇന്നു മുതല്‍. 15 മുതല്‍ 18 വരെ വയസുള്ള കുട്ടികള്‍ക്കാണു വാക്സിന്‍ നല്‍കുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ജനറല്‍ ആശുപത്രി വരെയുള്ളിടങ്ങളില്‍ ഇതിനായി പിങ്ക് കൗണ്ടറുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കൗമാരക്കാര്‍ക്കായി അഞ്ചു ലക്ഷം വാക്സിന്‍ ഉടനേ എത്തിക്കും. പത്താം തീയതി വരെയാണ് വാക്സിനേഷന്‍. 🔳പെഗാസസ്…

Read More

വെള്ളപ്പൊക്കം; കുവൈത്തിൽ 106 പേരെ അഗ്​നിശമന സേന രക്ഷിച്ചു

  കുവൈത്തിൽ തിമിർത്തുപെയ്​ത മഴ റോഡുകളിൽ ​വെള്ളക്കെട്ടുണ്ടാക്കി. നിർത്തിയിട്ടതും നിരത്തിലിറങ്ങിയതുമായ നിരവധി വാഹനങ്ങൾ മുങ്ങി. രാജ്യത്തി​ന്റെ എല്ലാ ഭാഗങ്ങളിലും ശക്​തമായ മഴയുണ്ടായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടിൽ കുടുങ്ങിയ 106 പേരെ അഗ്​നിശമന വിഭാം രക്ഷിച്ചു. കുവൈത്ത്​ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെപ്രവചനം ശരിവെച്ചാണ്​ ഞയറാഴ്​ച രാവിലെ മുതൽ ശക്​തമായ മഴയുണ്ടായത്​. അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന്​ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ്​ നൽകി. കടലിൽ പോകരുതെന്നും റോഡ്​ ഗതാഗതത്തിൽ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പുണ്ട്​. അഹ്​മദി ഭാഗത്താണ്​ ഏറ്റവും കനത്തുപെയ്​തത്​. ജലീബ്​ അൽ…

Read More

ലോകത്തെ കീഴടക്കി ഒമിക്രോൺ; അമേരിക്കയിലെ രോഗികളിലധികവും യുവജനങ്ങളും കുട്ടികളുമെന്ന് റിപ്പോർട്ട്

  അമേരിക്ക: ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തത് യുവജനങ്ങളിലും കുട്ടികളിലും. അമേരിക്കയിലെ ലോസ് ഏഞ്ചൽസ് ഡിസംബർ 22 നും 28 നും ഇടയിൽ രേഖപ്പെടുത്തിയ കേസുകളിൽ 70 ശതമാനത്തിലേറെയും 18-49 പ്രായത്തിലുള്ളവരാണ്. 18-29 പ്രായത്തിലുള്ളവരുടെ അണുബാധ നിരക്ക് ഒരു മാസം മുമ്പുള്ളതിനേക്കാൾ എട്ട് മടങ്ങ് കൂടുതലാണെന്നും ഇപ്പോൾ പുറത്തുവന്ന വിവരങ്ങൾ കാണിക്കുന്നു. 30-49 പ്രായപരിധിയിലുള്ളവരിൽ കൊവി‌ഡ് കേസുകളുടെ എണ്ണം കഴിഞ്ഞ മാസത്തെ കണക്കുകളേക്കാൾ ആറിരട്ടി വർദ്ധിച്ചിട്ടുണ്ട്.കാലിഫോർണിയയിൽ, 5-11 പ്രായത്തിലുള്ള…

Read More

കോവിഡ് ഭീതി; സീറോ കൊവിഡ്’പ്രഖ്യാപിച്ച് ചൈന

  ബീജിംഗ്: കൊവിഡിന്റെ ഈറ്റില്ലമായ ചൈന ഇക്കുറി രോഗ വ്യാപനം തടയുന്നതിനായി കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി റിപ്പോർട്ടുകൾ. ‘സീറോ കൊവിഡ്’നടപ്പിലാക്കുന്നതിനായി രോഗബാധ കണ്ടെത്തുന്ന ഇടങ്ങളിൽ കർശനമായ വ്യവസ്ഥകളോടെ ലോക്ഡൗൺ നടപ്പിലാക്കുകയാണ് ഇപ്പോൾ. അടുത്ത മാസം നടത്താൻ ഉദ്ദേശിച്ചിട്ടുള്ള വിന്റർ ഒളിമ്പിക്സ് കൊവിഡ് കാരണം മാറ്റി വയ്‌ക്കേണ്ടി വരുമോ എന്ന ആശങ്കയാണ് ഇപ്പോഴത്തെ നിയന്ത്രണങ്ങളിലുള്ളതെന്നാണ് പാശ്ചാത്യ മാദ്ധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ വിന്റർ ഒളിമ്പിക്സ് ബഹിഷ്‌കരിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ എന്ത് വില കൊടുത്തും മുന്നോട്ട്…

Read More

പെഗാസസ്; ഫോണ്‍ ചോര്‍ത്തലിന് വിധേയരായവരോട് വിവരങ്ങള്‍ തേടി സുപ്രീംകോടതി വിദഗ്ധ സമിതി

  പെഗാസസ് ഫോണ്‍ ചോര്‍ത്തലിന് വിധേയരായവരോട് വിവരങ്ങള്‍ തേടി സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി. [email protected] എന്ന ഈ മെയില്‍ വിലാസത്തിലാണ് വിവരങ്ങള്‍ അറിയിക്കേണ്ടതെന്ന് ജസ്റ്റിസ് ആര്‍.വി.രവീന്ദ്രന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി അറിയിച്ചു. പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തപ്പെട്ടെന്ന് സംശയിക്കുന്ന ഫോണുകള്‍ പരിശോധിക്കാന്‍ തയ്യാറാണെന്നും വിദഗ്ധ സമിതി അറിയിച്ചിട്ടുണ്ട്. 142ഓളം പ്രമുഖരുടെ ഫോണുകള്‍ ചോര്‍ത്തപ്പെട്ടെന്ന് ദി വയര്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ചോര്‍ത്തപ്പെട്ടുവെന്ന് സംശയിക്കപ്പെടുന്ന ചില സെല്‍ഫോണുകള്‍ ആംനസ്റ്റി ഇന്റര്‍ നാഷണലിന്റെ സെക്ക്യൂരിറ്റി ലാബില്‍ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കിയതായും ദി…

Read More