Headlines

Webdesk

11 വർഷത്തിന് ശേഷം മൂന്നാർ പഞ്ചായത്ത് ഭരണം ഇടതുമുന്നണിക്ക്

  മൂന്നാർ പഞ്ചായത്ത് ഭരണം എൽ ഡി എഫിന്. കൂറുമാറിയ അംഗങ്ങൾ എൽഡിഎഫിനൊപ്പം നിന്നതോടെയാണ് കോൺഗ്രസ് ഭരണം അവസാനിച്ചത്. നീണ്ട 11 വർഷങ്ങൾക്ക് ശേഷമാണ് പഞ്ചായത്ത് ഭരണം ഇടതുമുന്നണിക്ക് ലഭിക്കുന്നത്. ഒമ്പതിനെതിരെ 12 വോട്ടുകൾ നേടിയാണ് എൽ ഡി എഫിന്റെ പ്രവീണ രവികുമാർ വിജയിച്ചത്. ദീപയായിരുന്നു യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർഥി. കോൺഗ്രസ് അംഗമായിരുന്ന പ്രവീണ കൂറുമാറി എൽ ഡി എഫിനൊപ്പം ചേർന്നതോടെയാണ് പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായത്.

Read More

മദ്യപിച്ച് സ്ത്രീകളെ ഉപദ്രവിച്ചതോടെയാണ് പോലീസ് ഇടപെട്ടത്; ട്രെയിൻ ആക്രമണത്തിൽ ദൃക്‌സാക്ഷികൾ

  മാവേലി എക്‌സ്പ്രസിലെ യാത്രക്കാരനെ എ എസ് ഐ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ വലിയ മനുഷ്യാവകാശ ലംഘനമായി വാർത്തകൾ വരുന്നതിനിടെ വസ്തുതകൾ വെളിപ്പെടുത്തി ട്രെയിനിലുണ്ടായിരുന്ന യാത്രക്കാർ. മദ്യപിച്ച് സ്ത്രീകളെ ശല്യം ചെയ്തതോടെയാണ് പോലീസ് ഇടപെട്ടത്. ശല്യം ചെയ്തപ്പോൾ പോലീസിനോട് പരാതിപ്പെട്ടു. തുടർന്നാണ് ഇയാളെ മാറ്റാനായി പോലീസ് എത്തിയത്. പോലീസ് എഴുന്നേറ്റ് നീങ്ങാൻ പറഞ്ഞിട്ടും ഇയാൾ അനുസരിച്ചില്ല. തുടർന്നാണ് വലിച്ച് താഴെയിട്ടതും പിന്നാലെ മർദിച്ചതും. മാഹിയിൽ നിന്ന് കുടിച്ച് ലക്കുകെട്ടാണ് ഇയാൾ സ്ലീപ്പർ കോച്ചിൽ കയറിയത്. രണ്ട് പെൺകുട്ടികളുടെ മുന്നിലിരുന്ന്…

Read More

സഞ്ജിത്ത് വധക്കേസ്: ലൂക്ക് ഔട്ട് നോട്ടീസിൽ പേരുണ്ടായിരുന്ന ഒരാൾ പിടിയിൽ

  പാലക്കാട്ടെ ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. ലുക്ക് ഔട്ട് നോട്ടീസിലെ നാല് പേരിൽ ഒരാളായ ഷംസീറാണ് പിടിയിലായത്. പാലക്കാട് അമ്പലപ്പാറ സ്വദേശിയാണ് ഇയാൾ ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച കുറ്റമാണ് ഷംസീറിനെതിരെയുള്ളത്. എസ് ഡി പി ഐ പ്രവർത്തകനാണ് ഇയാൾ.

Read More

മാവേലി എക്‌സ്പ്രസിലെ പോലീസ് മർദനം: കടുത്ത നടപടിക്ക് ശുപാർശ ചെയ്യുമെന്ന് കണ്ണൂർ കമ്മീഷണർ

കണ്ണൂരിൽ മാവേലി എക്‌സ്പ്രസിലെ യാത്രക്കാരനെ എഎസ്‌ഐ മർദിച്ച സംഭവത്തിൽ പാലക്കാട് റെയിൽവേ ഡിവൈഎസ്പി പ്രാഥമിക റിപ്പോർ്ട് നൽകി. മദ്യപിച്ച് രണ്ട് പേർ പ്രശ്‌നമുണ്ടാക്കുന്നതായി യാത്രക്കാർ അറിയിച്ചു. ഇതിലൊരാൾ തീർത്തും മോശം അവസ്ഥയിലായിരുന്നു. ഒരു യാത്രക്കാരൻ രണ്ട് പെൺകുട്ടികൾ ഇരുന്ന സ്ഥലത്തിരുന്നു. ഇയാളെ മാറ്റുന്നതിനിടയിൽ നിലത്തുവീണു. അതിനിടയിലാണ് ഷൂസ് കൊണ്ട് എഎസ്‌ഐ ചവിട്ടിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതേസമയം കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർക്ക് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്. കടുത്ത നടപടിക്ക് ശുപാർശ ചെയ്യുമെന്ന് കമ്മീഷണർ ആർ ഇളങ്കോ…

Read More

തിരുവനന്തപുരം പി ആർ എസ് ആശുപത്രിക്ക് സമീപം വൻ തീപിടിത്തം

തിരുവനന്തപുരം പി.ആർ.എസ് ആശുപത്രിക്ക് സമീപം വൻ തീപിടുത്തം. ആക്രിക്കടയിലാണ് തീപിടുത്തമുണ്ടായിരിക്കുന്നത്. നിരവധി കടകളും സമീപത്തുണ്ട്. തീ വയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഗോഡൗണിനുള്ളിൽ വൻ തീപിടുത്തമാണുണ്ടായിരിക്കുന്നത്. ആദ്യം ചെറിയ പുക ഉണ്ടാവുകയും പിന്നീട് ഇത് വലിയ തീപിടുത്തമായി മാറുകയുമായിരുന്നു. തീപിടുത്തം നടന്ന സമീപത്തുണ്ടായിരുന്ന ആളുകളെ മാറ്റിയെന്ന വിവരമാണ് ലഭിക്കുന്നത്.  

Read More

തമിഴ്‌നാട്ടിൽ ജെല്ലിക്കെട്ടിനിടെ കാളകൾ വിരണ്ടോടി; അമ്പതോളം പേർക്ക് പരുക്കേറ്റു

തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് പരിപാടിക്കിടെ കാളകൾ വിരണ്ടോടി അമ്പതോളം പേർക്ക് പരിക്ക്. തിരുവണ്ണാമല കൊന്തമംഗലത്താണ് സംഭവമുണ്ടായത്. വിരണ്ടോടിയ ഒരു കാളയുടെ പരിശീലകന് ഗുരുതര പരിക്കു പറ്റിയിട്ടുണ്ട്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. വിരണ്ടോടിയ കാള കുറുകെ വന്ന ബെക്കിലിടിച്ച് ബെക്കിന്റെ പിന്നിലിരുന്ന യാത്രിക തെറിച്ച് വീഴുന്നതും വീഡിയോയിൽ കാണാം. തിരുവണ്ണാമലൈ, കാഞ്ചീപുരം, റാണിപ്പേട്ട്, കൃഷ്ണഗിരി ജില്ലകളിൽ നിന്നായി 500 ലേറെ കാളകളെ പരിപാടിയിൽ പങ്കെടുപ്പിക്കാൻ കൊണ്ട് വന്നിരുന്നു. 1000 ലേറെ പേർ പരിപാടി…

Read More

ഇടപ്പള്ളിയിൽ കെഎസ്ആർടിസി ബസും മിനി ലോറിയും കൂട്ടിയിടിച്ചു; പിന്നാലെ കൂട്ട വാഹനാപകടം

ഇടപ്പള്ളി സിഗ്നലിൽ കൂട്ട വാഹനാപകടം. കെ എസ് ആർ ടി സി ബസും ശബരിമല തീർഥാടകരുടെ വാഹനവും അടക്കം നിരവധി വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ തീർഥാടകരുടെ വാഹനം മിനി വാനിലും ബൈക്കിലും ഇടിച്ചു. ബസിലുണ്ടായിരുന്ന 20 പേർക്ക് പരുക്കേറ്റു. കെ എസ് ആർ ടി സി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം. എറണാകുളത്തേക്ക് പോകുകയായിരുന്നു കെ എസ് ആർ ടി സി. ഒരു മിനി ലോറിയിലാണ് ബസ് ഇടിച്ചത്. ഈ മിനി ലോറി ശബരില…

Read More

തൃശ്ശൂരിൽ അച്ഛൻ 18 വയസ്സുള്ള മകളെ വെട്ടിക്കൊന്നു

തൃശ്ശൂർ വെങ്ങിണിശ്ശേരിയിൽ അച്ഛൻ മകളെ വെട്ടിക്കൊന്നു. സുധയെന്ന 18കാരിയാണ് കൊല്ലപ്പെട്ടത്. സുധയുടെ പിതാവ് സുരേഷിനെ(52) പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് പോലീസ് പറയുന്നു. സുരേഷ് സ്വയം വെട്ടി പരുക്കേൽപ്പിച്ചിട്ടുണ്ട്.

Read More

കൗമാരക്കാർക്കുള്ള വാക്‌സിനേഷൻ ഇന്ന് മുതൽ; സംസ്ഥാനവും സജ്ജമെന്ന് ആരോഗ്യമന്ത്രി

രാജ്യത്ത് കൗമാരക്കാർക്കുള്ള കൊവിഡ് വാക്‌സിനേഷൻ ഇന്ന് ആരംഭിക്കും. 15-18 വയസ്സുള്ളവർക്കാണ് ഇന്ന് മുതൽ വാക്‌സിൻ ലഭിക്കുക. ഏഴ് ലക്ഷത്തോളം കൗമാരക്കാരാണ് രജിസ്‌ട്രേഷൻ പൂർത്തിയാക്കിയത്. കൊവിൻ പോർട്ടലിലെ രജിസ്‌ട്രേഷന് പുറമെ സ്‌പോട്ട് രജിസ്‌ട്രേഷനും നടത്താം. കൊവാക്‌സിനാണ് കുട്ടികൾക്ക് നൽകുക. വാക്‌സിനേഷന് ശേഷം ഇവരെ പ്രത്യേകം നിരീക്ഷിക്കും. കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേക വാക്‌സിനേഷൻ കേന്ദ്രങ്ങളാണുള്ളത്. കുട്ടികളുടെ വാക്‌സിനേഷൻ കേന്ദ്രങ്ങൾക്ക് മുന്നിൽ പിങ്ക് നിറത്തിലുളള ബോർഡ് ഉണ്ടാകും. മുതിർന്നവരുടേതിൽ നീല നിറത്തിലുള്ള ബോർഡ് ഉണ്ടാകും. കൗമാരക്കാരുടെ വാക്‌സിനേഷന് സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യമന്ത്രി…

Read More

രണ്ടാം ടെസ്റ്റ് ഇന്ന് വാണ്ടറേഴ്‌സിൽ; പരമ്പര ലക്ഷ്യമിട്ട് ടീം ഇന്ത്യ

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ജോഹാന്നാസ്ബർഗിലെ വാണ്ടറേഴ്‌സ് ഗ്രൗണ്ടിൽ. ഉച്ചയ്ക്ക് ശേഷം 1.30നാണ് മത്സരം. ദക്ഷിണാഫ്രിക്കയിലെ ആദ്യ പരമ്പര വിജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. സെഞ്ചൂറിയനിൽ നടന്ന ആദ്യ മത്സരം ഇന്ത്യ ജയിച്ചിരുന്നു. വാണ്ടറേഴ്‌സ് ടെസ്റ്റ് കൂടി ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം പുതുവർഷത്തിൽ ചരിത്രം തിരുത്തിയെഴുതാനുള്ള ലക്ഷ്യവുമായാണ് കോഹ്ലിയും സംഘവും ഇറങ്ങുന്നത്. വാണ്ടറേഴ്‌സ് ഇന്ത്യയുടെ ഭാഗ്യ ഗ്രൗണ്ട് കൂടിയാണ്. ഇവിടെ ഇന്ത്യ ഒരിക്കലും തോറ്റിട്ടില്ല. ചെറിയ മാറ്റങ്ങൾ ഇന്ത്യൻ ടീമിലുണ്ടായേക്കും. ഫോം ഔട്ടായ…

Read More