തിരുവനന്തപുരം പി.ആർ.എസ് ആശുപത്രിക്ക് സമീപം വൻ തീപിടുത്തം. ആക്രിക്കടയിലാണ് തീപിടുത്തമുണ്ടായിരിക്കുന്നത്. നിരവധി കടകളും സമീപത്തുണ്ട്. തീ വയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഗോഡൗണിനുള്ളിൽ വൻ തീപിടുത്തമാണുണ്ടായിരിക്കുന്നത്. ആദ്യം ചെറിയ പുക ഉണ്ടാവുകയും പിന്നീട് ഇത് വലിയ തീപിടുത്തമായി മാറുകയുമായിരുന്നു. തീപിടുത്തം നടന്ന സമീപത്തുണ്ടായിരുന്ന ആളുകളെ മാറ്റിയെന്ന വിവരമാണ് ലഭിക്കുന്നത്.