മാവേലി എക്‌സ്പ്രസിലെ പോലീസ് മർദനം: കടുത്ത നടപടിക്ക് ശുപാർശ ചെയ്യുമെന്ന് കണ്ണൂർ കമ്മീഷണർ

കണ്ണൂരിൽ മാവേലി എക്‌സ്പ്രസിലെ യാത്രക്കാരനെ എഎസ്‌ഐ മർദിച്ച സംഭവത്തിൽ പാലക്കാട് റെയിൽവേ ഡിവൈഎസ്പി പ്രാഥമിക റിപ്പോർ്ട് നൽകി. മദ്യപിച്ച് രണ്ട് പേർ പ്രശ്‌നമുണ്ടാക്കുന്നതായി യാത്രക്കാർ അറിയിച്ചു. ഇതിലൊരാൾ തീർത്തും മോശം അവസ്ഥയിലായിരുന്നു. ഒരു യാത്രക്കാരൻ രണ്ട് പെൺകുട്ടികൾ ഇരുന്ന സ്ഥലത്തിരുന്നു. ഇയാളെ മാറ്റുന്നതിനിടയിൽ നിലത്തുവീണു. അതിനിടയിലാണ് ഷൂസ് കൊണ്ട് എഎസ്‌ഐ ചവിട്ടിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

അതേസമയം കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർക്ക് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്. കടുത്ത നടപടിക്ക് ശുപാർശ ചെയ്യുമെന്ന് കമ്മീഷണർ ആർ ഇളങ്കോ അറിയിച്ചു. യാത്രക്കാരൻ മദ്യപിച്ചിരുന്നോ, മറ്റ് നിയമനടപടികൾ പൂർത്തിയാക്കിയോ ന്നെും പരിശോധിക്കുമെന്നും ഇളങ്കോ പറഞ്ഞു

മാവേലി എക്‌സ്പ്രസിന്റെ സ്ലീപ്പർ കോച്ചിൽ മദ്യപിച്ചു കയറിയ ആളെയാണ് എ എസ് ഐ പ്രമോദ് മർദിച്ചത്. ഇയാളുടെ പക്കൽ ജനറൽ ടിക്കറ്റ് മാത്രമേയുണ്ടായിരുന്നുള്ളു.