Headlines

Webdesk

സിൽവർ ലൈൻ പദ്ധതി: ചർച്ചക്ക് മുൻകൈയെടുത്ത് മുഖ്യമന്ത്രി

  സിൽവർ ലൈൻ പദ്ധതിക്കെതിരായ പ്രതിഷേധങ്ങൾ തണുപ്പിക്കാൻ മുഖ്യമന്ത്രി നേരിട്ടിറങ്ങുന്നു. രാഷ്ട്രീയ പാർട്ടികളുടെയും ജനപ്രതിനിധികളുടെയും മാധ്യമസ്ഥാപന മേധാവികളുടെയും യോഗം മുഖ്യമന്ത്രി വിളിച്ചു. പ്രതിപക്ഷം പദ്ധതിക്കെതിരെ പ്രതിഷേധം കടുപ്പിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ചർച്ചക്ക് മുൻകൈയെടുക്കുന്നത്. വിവിധ ജില്ലകളിലെ പ്രമുഖരുമായി ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഇതിന് പുറമെയാണ് എംപിമാർ, എംഎൽഎമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, മാധ്യമസ്ഥാപന മേധാവിമാർ, സാങ്കേതിക വിദഗ്ധർ എന്നിവരെ ചർച്ചക്ക് വിളിക്കുന്നത്. അതേസമയം ചർച്ചയിൽ പങ്കെടുക്കുന്ന കാര്യം പ്രതിപക്ഷം ഇതുവരെ തീരുമാനിച്ചിട്ടില്ല. പ്രതിപക്ഷത്തിന്റെ…

Read More

കുമരകത്ത് 19കാരൻ തൂങ്ങിമരിച്ച നിലയിൽ; ഒപ്പമെത്തിയ കാമുകിയെ കാണാനില്ല

  കുമരകത്ത് 19കാരനായ യുവാവ് തൂങ്ങിമരിച്ച നിലയിൽ. ഒപ്പമെത്തിയ കാമുകിയെ കാണാനില്ല. പ്രണയബന്ധത്തിലെ തർക്കത്തെ തുടർന്നാണ് 19കാരൻ തൂങ്ങിമരിച്ചത്. ചീപ്പുങ്കലിൽ കാടുകയറി കിടന്ന സ്ഥലത്ത് ഇന്നലെ ഉച്ചയോടെയാണ് ഗോപി വിജയ് എന്ന 19കാരൻ തൂങ്ങിമരിച്ചത്. ഇയാൾക്കൊപ്പം ഇവിടെ എത്തിയ കുട്ടിക്കായുള്ള തെരച്ചിൽ പോലീസ് ആരംഭിച്ചു രാവിലെ പത്ത് മണിയോടെയാണ് വേമ്പനാട്ട് കായൽ തീരത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ ഇവർ എത്തിയത്. ഉച്ചയോടെ ഇതുവഴി പോയവരാണ് ഗോപി വിജയ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഇതിന് മുമ്പായി ഒരു പെൺകുട്ടി കായൽ…

Read More

നടിയെ ആക്രമിച്ച കേസ്: വിചാരണ നിർത്തിവെക്കണമെന്ന പോലീസിന്റെ ഹർജി ഇന്ന് പരിഗണിക്കും

  നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം നടക്കേണ്ടതിനാൽ വിചാരണ നിർത്തിവെക്കണമെന്ന പോലീസിന്റെ ഹർജി ഇന്ന് കോടതി പരിഗണിക്കും. മുഖ്യപ്രതി പൾസർ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്നും ദിലീപിന്റെ സുഹൃത്തായ സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ ഗൂഢാലോചനയിലെ മുഖ്യ തെളിവാകുമെന്ന് അന്വേഷണ സംഘം കരുതുന്നു. ഈ സാഹചര്യത്തിലാണ് തുടരന്വേഷണത്തിന് പ്രത്യേക സംഘം തീരുമാനിച്ചത്. കേസിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുന്നത് വരെ വിചാരണ നിർത്തിവെക്കണമെന്ന ആവശ്യമാണ് പോലീസ് ഉന്നയിക്കുന്നത്.

Read More

വാണ്ടറേഴ്‌സ് ടെസ്റ്റിൽ ഇന്ത്യ 202ന് പുറത്ത്; ലീഡ് ലക്ഷ്യമിട്ട് ദക്ഷിണാഫ്രിക്ക

  വാണ്ടറേഴ്‌സ് ടെസ്റ്റിൽ ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 202 റൺസിന് പുറത്തായി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക്  63.1 ഓവർ മാത്രമേ പിടിച്ചുനിൽക്കാനായുള്ളു. ഒന്നാം ദിനം കളി നിർത്തുമ്പോൾ ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റ് നഷ്ടത്തിൽ 35 റൺസ് എന്ന നിലയിലാണ് നായകൻ കെ എൽ രാഹുലും അശ്വിനും മാത്രമാണ് ഇന്ത്യൻ ബാറ്റിംഗ് നിരയിൽ തിളങ്ങിയത്. രാഹുൽ 133 പന്തിൽ 50 റൺസെടുത്ത് പുറത്തായി. അശ്വിൻ 50 പന്തിൽ 46 റൺസെടുത്തു. മായങ്ക് 26 റൺസിനും വിഹാരി 20…

Read More

പ്രഭാത വാർത്തകൾ

  🔳തിരുവനന്തപുരത്തു സില്‍വര്‍ ലൈന്‍ പാതയ്ക്കു കല്ലിടാന്‍ എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. തിരുവനന്തപുരം നാവായിക്കുളത്തും കല്ലമ്പലത്തും കല്ലിടുന്നതിന് എതിരെയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. പൊലീസ് എത്തിയെങ്കിലും കല്ലിടാനാകാതെ ഉദ്യോഗസ്ഥര്‍ മടങ്ങി. സില്‍വര്‍ ലൈനിനു ജനപിന്തുണയ്ക്കായി പൗരപ്രമുഖരുടെ യോഗം വിളിച്ചുകൂട്ടാന്‍ മുഖ്യമന്ത്രി തീരുമാനിച്ചിരിക്കേയാണ് പ്രതിഷേധം ശക്തമാകുന്നത്. 🔳ട്രെയിനില്‍ യാത്രക്കാരനെ ചവിട്ടിയെ സംഭവത്തില്‍ എ.എസ്.ഐ എം.സി പ്രമോദിനെ സസ്പെന്‍ഡ് ചെയ്തു. ഇന്റലിജന്‍സ് എഡിജിപിയാണ് പ്രമോദിനെ സസ്പെന്‍ഡ് ചെയ്തത്. പ്രമോദിനെ റെയില്‍വേയില്‍ നിന്നും മാറ്റാനും തീരുമാനമായി. 🔳കണ്ടെയിന്മെന്റ് സോണുകളില്‍ ഉള്ളവര്‍ ഓഫീസുകളില്‍…

Read More

രാജ്യം കോവിഡ് മൂന്നാം തരംഗത്തിലേക്ക്; മെട്രോ നഗരങ്ങളിലെ 75 ശതമാനം കേസുകളും ഒമിക്രോൺ

  രാജ്യത്ത് കോവിഡ് മൂന്നാം തരംഗമാണു ദൃശ്യമാകുന്നതെന്നു കോവിഡ് വാക്സിൻ ടാസ്ക് ഫോഴ്സ് മേധാവി ഡോ. എൻ.കെ.അറോറ. മെട്രോ നഗരങ്ങളിൽ ഒമിക്രോൺ കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത് ഇതിന്റെ ഭാഗമാണ്. മുംബൈ, ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിലെ ആകെ കേസുകളുടെ 75 ശതമാനവും ഒമിക്രോൺ വകഭേദമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, ദേശീയതലത്തില്‍ സ്ഥിരീകരിച്ച കോവിഡ് കേസുകളില്‍ 12 ശതമാനമായിരുന്നു ഒമിക്രോണ്‍ വകഭേദമെങ്കില്‍ കഴിഞ്ഞ ആഴ്ച ആയപ്പോഴേക്കും അത് 28 ശതമാനമായി ഉയര്‍ന്നു. തുടര്‍ന്നും ഒമിക്രോണ്‍ രോഗബാധയുടെ നിരക്ക് ദേശീയ…

Read More

ബാലചന്ദ്രകുമാറിനു പിന്നിൽ പ്രോസിക്യൂഷൻ; ഡിജിപിക്ക് പരാതി നൽകി ദിലീപ്

  നടി അക്രമിക്കപ്പെട്ട കേസിൽ സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ പരാതിക്കു പിന്നിൽ പ്രോസിക്യൂഷനാണെന്ന് നടൻ ദിലീപ്. പ്രോസിക്യുഷനെതിരെ ആരോപണവുമായി രംഗത്തെത്തിയ ദിലീപ് ഡിജിപി അനിൽ കാന്തിന് പരാതി നൽകിയിട്ടുണ്ട്. കേസിന്റെ വിചാരണ നീട്ടാൻ വേണ്ടിയാണ് പ്രോസിക്യൂട്ടറെ രാജിവെപ്പിച്ചതെന്നും ബാലചന്ദ്ര കുമാറിന്റെ പരാതി അന്വോഷിക്കുന്നതിൽ തനിക്ക് പരാതിയില്ലെന്നും ദിലീപ് വ്യക്തമാക്കി. കൊച്ചിയിൽ നിന്ന് ദിലീപിനെതിരായ ബാലചന്ദ്ര കുമാറിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. നടന് ഒന്നാം പ്രതി സുനിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നും , കേസിലെ പ്രധാന തെളിവായ നടിയെ…

Read More

കരുതിയിരിക്കണം ഒമിക്രോണിന്റെ ഈ 5 ലക്ഷണങ്ങൾ

  പുതിയ കൊറോണ വൈറസ് വകഭേദമായ ഒമിക്രോണിന്റെ ലക്ഷണങ്ങളെ കുറിച്ച് ധാരാളം ഊഹാപോഹങ്ങൾ നിലവിലുണ്ട്. ഈ വകഭേദം ഉയർന്ന തോതിൽ പകരാൻ സാധ്യതയുണ്ടെങ്കിലും, അതിന്റെ കാഠിന്യമാണ് ആളുകൾക്കിടയിലെ മരണനിരക്ക് നിർവചിക്കുന്നത്. കോവിഡിന്റെ ഈ ഏറ്റവും പുതിയ വകഭേദം നേരത്തെ വൈറസ് പിടിപെട്ടവരോ അല്ലെങ്കിൽ പൂർണ്ണമായി വാക്‌സിനേഷൻ എടുത്തവരെപ്പോലും എളുപ്പത്തിൽ ബാധിക്കുമെന്ന് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെടുന്നു. ഒമിക്രോൺ വൈറസ് ബാധയുടെ ഇനിപ്പറയുന്ന ഈ 5 ലക്ഷണങ്ങളെ കരുതിയിരിക്കൂ. തനിയെ മാറുന്ന നേരിയ പനി കൊറോണ വൈറസ് ആരംഭിച്ചതു മുതൽ,…

Read More

ലഡാക്കിൽ ഇന്ത്യയ്ക്ക് ഭീഷണിയായി ചൈനയുടെ പാലം നിർമാണം; സാറ്റലൈറ്റ് ദൃശ്യം പുറത്ത്

അരുണാചൽപ്രദേശിലെ നിർമാണപ്രവൃത്തികൾക്കു പിറകെ ലഡാക്കിലും ചൈനയുടെ കൈയേറ്റശ്രമങ്ങൾ. കിഴക്കൻ ലഡാക്കിലെ പാങ്ങോങ് സോ തടാകത്തിൽ ഇന്ത്യയ്ക്ക് ഭീഷണിയുയര്‍ത്തി ചൈന പാലം നിർമിക്കുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യം പുറത്ത്. ജിയോ ഇന്റലിജൻസ് വിദഗ്ധനായ ഡാമിയൻ സിമണിനു ലഭിച്ച സാറ്റലൈറ്റ് ചിത്രങ്ങളിലാണ് ചൈനയുടെ പാലം നിർമാണത്തിന്റെ സൂചനയുള്ളത്. പാങ്കോങ് തടാകത്തിന്റെ ചൈനയുടെ അധീനതയിലുള്ള ഭാഗത്താണ് ഇരുകരകളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള പാലം നിർമാണം പുരോഗമിക്കുന്നതെന്നാണ് വിവരം. പാലം വരുന്നതോടെ മേഖലയിൽ സൈനിക നടപടിയുണ്ടായാൽ അതിവേഗത്തിലുള്ള സൈനിക, ആയുധവിന്യാസത്തിന് ചൈനയെ ഇത് സഹായിക്കുമെന്നുറപ്പാണ്. ഡാമിയൻ സിമൺ…

Read More

ട്രെയിന്‍യാത്രികന് ക്രൂരമർദനം: എഎസ്‌ഐ എംസി പ്രമോദിനെ സസ്‌പെൻഡ് ചെയ്തു

  കണ്ണൂരിൽ ട്രെയിൻ യാത്രക്കാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ എഎസ്‌ഐക്കെതിരെ നടപടി. എഎസ്‌ഐ എംസി പ്രമോദിനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. ഇന്റലിജന്‍സ് എഡിജിപിയാണ് നടപടി സ്വീകരിച്ചത്. ഇന്നലെ രാത്രിയാണ് മാവേലി എക്‌സ്പ്രസിൽ സ്ലീപ്പർ ടിക്കറ്റ് കൈയിലില്ലെന്ന് ആരോപിച്ച് യാത്രക്കാരനെ പൊലീസ് നിലത്ത് ബൂട്ടിട്ട് ചവിട്ടുകയും മർദിക്കുകയും ചെയ്തത്. ട്രെയിനിൽ പൊലീസിന്റെ രാത്രികാല പരിശോധനയ്ക്കിടെയാണ് സംഭവം. പരിശോധനയ്‌ക്കെത്തിയ പൊലീസുകാർ ടിക്കറ്റ് ചോദിച്ചപ്പോൾ സെക്കൻഡ് ക്ലാസ് ടിക്കറ്റ് മാത്രമേയുള്ളൂവെന്ന് യാത്രക്കാരൻ പറഞ്ഞു. ഇതിന് പിന്നാലെയായിരുന്നു മർദനം. എഎസ്‌ഐ പ്രമോദാണ് യാത്രക്കാരനെ…

Read More