Headlines

Webdesk

കുമരകത്ത് യുവാവ് തൂങ്ങിമരിച്ച സംഭവം; കാണാതായ യുവതിയെ കണ്ടെത്തി

  കുമരകം ചീപ്പുങ്കലിൽ യുവാവ് ആത്മഹത്യ ചെയ്തതിന് പിന്നാലെ കാണാതായ കാമുകിയെ കണ്ടെത്തി. സമീപത്തെ വയലിൽ ചൊവ്വാഴ്ച രാവിലെ തളർന്നുകിടക്കുന്ന നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. രാത്രി മുഴുവൻ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നതായി പെൺകുട്ടി പോലീസിനോട് പറഞ്ഞു. ഇന്നലെയാണ് വെച്ചൂർ സ്വദേശി ഗോപുവിനെ(22) മാലിക്കായലിന് സമീപത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ 11 മണിയോടെയാണ് യുവാവും പെൺകുട്ടിയും കൂടി ഇവിടേക്ക് വന്നത്. മണിക്കൂറുകൾ കഴിഞ്ഞും ഇവരെ കാണാത്തതിനാൽ നാട്ടുകാർ തെരച്ചിൽ നടത്തിയതോടെയാണ് ദീപുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് കാമുകിയുമായി വഴക്കുണ്ടായെന്നും…

Read More

നഷ്ടപരിഹാര തുകയ്ക്ക് പുറമെ 4.60 ലക്ഷം രൂപയും; സിൽവർ ലൈൻ പുനരധിവാസ പാക്കേജായി

  സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു. വാസസ്ഥലം നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരത്തുകക്ക് പുറമെ 4.60 ലക്ഷം രൂപ നൽകും. അല്ലെങ്കിൽ നഷ്ടപരിഹാരവും 1,50,000 രൂപയും ലൈഫ് മാതൃകയിൽ വീടും നിർമിച്ച് നൽകും. വാസസ്ഥലം നഷ്ടമാകുകയും ഭൂരഹിതരാകുകയും ചെയ്യുന്ന അതിദരിദ്ര കുടുംബങ്ങൾക്ക് നഷ്ടപരിഹാരവും അഞ്ച് സെന്റ് ഭൂമിയും ലൈഫ് മാതൃകയിൽ വീടും നൽകും. അല്ലെങ്കിൽ നഷ്ടപരിഹാരവും അഞ്ച് സെന്റ് ഭൂമിയും നാല് ലക്ഷം രൂപയോ നഷ്ടപരിഹാരവും പത്ത് ലക്ഷം രൂപയും നൽകും. കാലിത്തൊഴുത്ത് പൊളിച്ചുനീക്കിയാൽ 25,000…

Read More

24 മണിക്കൂറിനിടെ 37,379 പേർക്ക് കൂടി കൊവിഡ്; 124 പേർ മരിച്ചു

  രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 37,379 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 124 പേർ ഒരു ദിവസത്തിനിടെ മരിച്ചു. നിലവിൽ 1,71,830 പേരാണ് ചികിത്സയിൽ കഴിയുന്നത്. 24 മണിക്കൂറിനിടെ 11,007 പേർ രോഗമുക്തി നേടി. രാജ്യത്ത് ഇതിനോടകം 4,82,017 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 3,43,06,414 പേർ രോഗമുക്തി നേടിയിട്ടുണ്ട് അതേസമയം ഒമിക്രോൺ ബാധിതരുടെ എണ്ണം 1982 ആയി ഉയർന്നു. ഇതിൽ 766 കേസുകളും മഹാരാഷ്ട്രയിലാണ് ഡൽഹിയിൽ 382…

Read More

ലഖിംപൂർ ഖേരി കൂട്ടക്കൊലപാതകം: കേന്ദ്രമന്ത്രിയുടെ മകൻ മുഖ്യപ്രതി, കുറ്റപത്രം നൽകി

  യുപി ലഖിംപൂർഖേരിയിൽ കർഷകരെ കാർ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര മുഖ്യപ്രതി. ആശിഷ് മിശ്രയടക്കം 14 പേർക്കെതിരെ കൊലക്കുറ്റം ചുമത്തി പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം നൽകി. അതേസമയം അക്രമത്തിൽ പങ്കുണ്ടെന്ന് കർഷകർ ആരോപിക്കുന്ന കേന്ദ്രമന്ത്രി അജയ് മിശ്രയെ പ്രതി ചേർത്തിട്ടില്ല.  ആശിഷ് അടക്കം 13 പേർ ജയിലിലാണ്. ആശിഷ് മിശ്രയുടെ ജാമ്യഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് കുറ്റപത്രം സമർപ്പിച്ചത്. നാല് കർഷകരെയും മാധ്യമപ്രവർത്തകനെയും ആസൂത്രിതമായാണ് കാർ…

Read More

കുറ്റിപ്പുറത്ത് കടന്നൽക്കുത്തേറ്റ് ഒരാൾ മരിച്ചു; പതിനഞ്ചോളം പേർക്ക് പരുക്ക്

  മലപ്പുറം കുറ്റിപ്പുറത്ത് കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു. 15ലേറെ പേർക്ക് പരുക്കേറ്റു. കുറ്റിപ്പുറം സ്വദേശി കോരാത്ത് മുസ്തഫ(45)യാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു തെക്കേ അങ്ങാടി കാങ്കടപ്പുഴ ജുമാ മസ്ജിദ് കബർസ്ഥാനിൽ ഇന്നലെയാണ് സംഭവം നടന്നത്. പ്രാർഥനക്കിടെ ശക്തമായ കാറ്റിൽ കടന്നൽക്കൂട്ടം ഇളകി വന്ന് പ്രാർഥിച്ചവരെ കുത്തുകയായിരുന്നു. പള്ളിക്കുള്ളിൽ പ്രാർഥനയിൽ പങ്കെടുത്തവർക്കും കുത്തേറ്റു.

Read More

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു പൂർണമായി കത്തി; യാത്രക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തി

  കണ്ണൂർ സെൻട്രൽ ജയിലിന് സമീപം ദേശീപാതയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. രാവിലെ പത്ത് മണിയോടെയാണ് സംഭവം. പാലിയത്ത് വളപ്പ്-കണ്ണൂർ റൂട്ടിലോടുന്ന മായാസ് എന്ന ബസിനാണ് തീപിടിച്ചത്. ബസ് പൂർണമായും കത്തിനശിച്ചു അപകടസമയത്ത് അമ്പതോളം യാത്രക്കാർ ബസിലുണ്ടായിരുന്നു. ഇവരെയെല്ലാം സുരക്ഷിതമായി തന്നെ പുറത്തിറക്കാൻ ബസ് ജീവനക്കാർക്ക് സാധിച്ചു. ഡ്രൈവറുടെ സീറ്റിന്റെ സൈഡിൽ നിന്നാണ് ആദ്യം പുക ഉയരാൻ തുടങ്ങിയത്. ഇതോടെ ബസ് നിർത്തി. ശക്തമായി പുക ഉയർന്നതോടെ യാത്രക്കാരെ എല്ലാവരെയും പുറത്തിറക്കി. ഈ സമയത്ത് തന്നെ ബസ്…

Read More

കാശ്മീരിലെ ശ്രീനഗറിൽ ഏറ്റുമുട്ടൽ; ലഷ്‌കർ കമാൻഡർ അടക്കം രണ്ട് ഭീകരർ കൊല്ലപ്പെട്ടു

  ജമ്മു കശ്മീരിലെ ശ്രീനഗറിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ലഷ്‌കർ-ഇ-തൊയ്ബയുടെ ടോപ്പ് കമാൻഡർ ഉൾപ്പെടെയാണ് കൊല്ലപ്പെട്ടത്. ബന്ദിപോരയിലെ ഹജിൻ സ്വദേശിയായ സലീം പറേയ് ആണ് സൈന്യം വധിച്ച ലഷ്‌കർ ഭീകരരിൽ ഒരാൾ. 30കാരനായ ഇയാൾ ഷലിമർ ഗാർഡന് സമീപമുണ്ടായ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പോലീസ് പുറത്തുവിട്ട പിടികിട്ടാപ്പുള്ളികളുടെയും ഭീകരരുടെയും പട്ടികയിൽ സലീമും ഉണ്ടായിരുന്നു

Read More

ഒമിക്രോൺ വ്യാപനം: ഗോവയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ തീരുമാനം

  ഒമിക്രോൺ രൂക്ഷമായ സാഹചര്യത്തിൽ ഗോവയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു. സംസ്ഥാന കൊവിഡ് ടാസ്‌ക് ഫോഴ്സിന്റെ ഇന്നലെ ചേർന്ന യോഗത്തിലാണ് തീരുമാനം. നേരിട്ടുള്ള ക്ലാസുകൾ അടച്ചെങ്കിലും ഓൺലൈൻ മോഡിൽ ക്ലാസുകൾ നടക്കും. കൊവിഡ് ടാസ്‌ക് ഫോഴ്സിന്റെ യോഗത്തിലാണ് നേരിട്ടുള്ള ക്ലാസുകൾ നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. ജനുവരി 26ാം തിയതി വരെയാണ് സ്‌കൂളുകളും കോളജുകളും അടച്ചിടുക. സംസ്ഥാനത്ത് ഇപ്പോൾ രാത്രി കർഫ്യൂ നിലവിലുണ്ട്. ജനുവരി 26നു മുമ്പ് വീണ്ടും ടാസ്‌ക് ഫോഴ്സ് യോഗം ചേരും ആ യോഗത്തിലായിരിക്കും ഭാവി തീരുമാനങ്ങളുണ്ടാവുക….

Read More

ഹിതമല്ലാത്ത കാര്യങ്ങളാണ് നടന്നത്; ചാൻസലർ പദവി ഏറ്റെടുക്കില്ലെന്ന് ആവർത്തിച്ച് ഗവർണർ

  സർവകലാശാലാ ചാൻസലർ പദവി ഏറ്റെടുക്കില്ലെന്ന നിലപാട് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എല്ലാ കാര്യങ്ങളിലും ഇടപെടൽ വരുമ്പോൾ ചാൻസലർ സ്ഥാനത്ത് തുടരാനാകില്ല. ഭരണഘടനയും ചട്ടങ്ങളും പാലിച്ചാകണം സംവാദങ്ങൾ നടക്കേണ്ടത്. ഒരിക്കലും നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ കണ്ടപ്പോൾ താൻ നിശബ്ദനായി. ആരുമായി ഏറ്റുമുട്ടലുകൾക്കില്ല. ഭരണഘടനാ സ്ഥാപനങ്ങൾക്ക് ഹിതമല്ലാത്ത കാര്യങ്ങളാണ് നടന്നത്. ഇത് പരസ്യമായി പറയാൻ ആഗ്രഹിക്കുന്നില്ല. പറയുന്നവർ പറയട്ടെ. ചാൻസലർ പദവി നൽകിയിട്ട് ഓരോ ദിവസവും ഇടപെടുകയാണ്. പിന്നെ നിയമപരമായ കാര്യങ്ങൾ എങ്ങനെ നിർവഹിക്കുമെന്നും ഗവർണർ…

Read More

വാളയാറിൽ വിജിലൻസ് റെയ്ഡ്, 67,000 രൂപ പിടിച്ചെടുത്തു; അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ

  വാളയാർ ആർടിഒ ചെക്ക് പോസ്റ്റിൽ വിജിലൻസ് റെയ്ഡ്. പരിശോധനയിൽ 67000 രൂപ പിടിച്ചെടുത്തു വിജിലൻസ് സംഘം പിടിച്ചെടുത്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് നടപടിയ്ക്ക് ശുപാർശ ചെയ്തു. മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടറായ ബിനോയ്, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർമാരായ ജോർജ്, പ്രവീൺ, അനീഷ്, കൃഷ്ണകുമാർ എന്നിവർക്കെതിരെയാണ് നടപടിക്ക് ശുപാർശ ചെയ്യുക. ഉദ്യോഗസ്ഥർ പണം കൂടാതെ പച്ചക്കറിയും കൈക്കൂലിയായി വാങ്ങിയതായി വിജിലൻസ് പറയുന്നു. ഏജന്റുമാരെ വെച്ച് കൈക്കൂലി വാങ്ങുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.  

Read More