Headlines

Webdesk

സംസ്ഥാനത്ത് ഇന്ന് 3640 പേർക്ക് കൊവിഡ്, 30 മരണം; 2363 പേർക്ക് രോഗമുക്തി

  കേരളത്തിൽ 3640 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 641, തിരുവനന്തപുരം 599, കോഴിക്കോട് 403, കോട്ടയം 352, തൃശൂർ 330, കണ്ണൂർ 268, കൊല്ലം 201, പത്തനംതിട്ട 165, മലപ്പുറം 157, ആലപ്പുഴ 147, ഇടുക്കി 125, പാലക്കാട് 124, വയനാട് 79, കാസർഗോഡ് 49 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,120 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ…

Read More

മൊഫിയയുടെ ആത്മഹത്യ: ഭർതൃമാതാപിതാക്കൾക്ക് ജാമ്യം, സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളി

  നിയമ വിദ്യാർഥിനി മൊഫിയ പർവീൺ ആത്മഹത്യ ചെയ്ത കേസിൽ ഭർതൃ മാതാപിതാക്കൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അതേസമയം ഭർത്താവ് സുഹൈലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. സുഹൈലിനെതിരെ ഗുരുതരമായ ആരോപണങ്ങളുണ്ടെന്ന് നിരീക്ഷിച്ചാണ് അപേക്ഷ തള്ളിയത് സുഹൈലിന്റെ മാതാപിതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങളില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. നവംബർ 24നാണ് ആലുവ എടയപ്പുറം സ്വദേശി മൊഫിയയെ(21) ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഭർതൃവീട്ടുകാർക്കെതിരെ പോലീസിൽ പരാതി നൽകിയതിന് പിന്നാലെയായിരുന്നു ആത്മഹത്യ.

Read More

ആശങ്ക വിതച്ച് കൊവിഡിന്റെ ഐ.എച്ച്.യു വകഭേദം; ഒമിക്രോണിനേക്കാൾ മാരകം

  ഒമിക്രോൺ വ്യാപനത്തിനിടെ ലോകത്തിന് ആശങ്ക വിതച്ച് കൊവിഡിന്റെ മറ്റൊരു വകഭേദം. ഫ്രാൻസിലാണ് പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. ഐ.എച്ച്.യു(ബി.1.640.2) എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത്. ഫ്രാൻസിലെ മാർസെലാസിൽ 12 പേരിലാണ് ഐ.എച്ച്.യു സ്ഥിരീകരിച്ചത്. വുഹാനിൽ പടർന്നുപിടിച്ച ആദ്യ കൊവിഡ് വകഭേദത്തിൽ നിന്നും 46 ജനിതക വ്യതിയാനങ്ങൾ സംഭവിച്ചതാണ് ഐ.എച്ച്.യു. ഒമിക്രോണിനേക്കാൾ മാരകമാണ് പുതിയ വകഭേദമെന്നും റിപ്പോർട്ടിൽ പറയുന്നു. വാക്‌സിനുകളെ അതിജീവിക്കാൻ ശേഷിയുള്ളതാണ് ഐ എച്ച് യു കാമറൂണുമായി യാത്രാ പശ്ചാത്തലമുള്ളവരിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. കാമറൂണിൽ പോയ…

Read More

ഷാർദൂൽ താക്കൂറിലൂടെ തിരിച്ചടിച്ച് ഇന്ത്യ; ദക്ഷിണാഫ്രിക്കയുടെ നാല് വിക്കറ്റുകൾ വീണു

  വാണ്ടറേഴ്‌സ് ടെസ്റ്റിൽ ഇന്ത്യ കളി തിരിച്ചുപിടിക്കുന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ന്യൂസിലാൻഡിന് നാല് വിക്കറ്റുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. നാലിന് 104 റൺസ് എന്ന നിലയിലാണ് ആതിഥേയർ ഇപ്പോൾ. മൂന്ന് വിക്കറ്റുകൾ പിഴുത ഷാർദൂൽ താക്കൂറാണ് ദക്ഷിണാഫ്രിക്കൻ മുൻനിരയെ തകർത്തത്. ഒന്നിന് 35 റൺസ് എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയെ എൽഗറും പീറ്റേഴ്‌സണും ചേർന്ന് സ്‌കോർ 88 വരെ എത്തിച്ചു. ഷാർദൂലിനെ പന്ത് ഏൽപ്പിക്കാനുള്ള രാഹുലിന്റെ നീക്കം പിന്നീട് വിജയിക്കുന്നതാണ് കണ്ടത്. എൽഗർ 28 റൺസുമായി മടങ്ങി….

Read More

നടൻ ഉണ്ണി മുകുന്ദന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നു

  നടൻ ഉണ്ണി മുകുന്ദന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ്. ഒറ്റപ്പാലത്തെ വസതിയിലാണ് റെയ്ഡ്. രാവിലെ എട്ട് മണിക്ക് ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണെന്നാണ് വിവരം. ഉണ്ണി മുകുന്ദന്റെ നിർമാണ കമ്പനി ഒരുക്കിയ മേപ്പടിയാൻ എന്ന ചിത്രത്തിന്റെ റീലിസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് റെയ്ഡ്. ഉണ്ണി മുകുന്ദൻ തന്നെയാണ് ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടുകളാണ് ഇ ഡി പരിശോധിക്കുന്നതെന്നാണ് സൂചന. ജനുവരി 14നാണ് മേപ്പടിയാന്റെ റിലീസ്. അഞ്ജു…

Read More

ബംഗാൾ കായിക മന്ത്രി രഞ്ജി ട്രോഫിക്കുള്ള ബംഗാൾ ടീമിൽ

  പശ്ചിമ ബംഗാൾ കായിക മന്ത്രിയായ മനോജ് തിവാരി രഞ്ജി ട്രോഫിക്കുള്ള ബംഗാൾ ടീമിൽ ഇടം നേടി. ഒരു വർഷത്തിന് ശേഷമാണ് മനോജ് തിവാരി ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത്. 2020 രഞ്ജി ട്രോഫി ഫൈനലിലാണ് മനോജ് തിവാരി അവസാനമായി കളിച്ചത്. മുൻ ഇന്ത്യൻ താരം കൂടിയാണ് 36കാരനായ താരം ഇന്ത്യക്ക് വേണ്ടി 12 ഏകദിനങ്ങളും മൂന്ന് ടി20കളും തിവാരി കളിച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 27 സെഞ്ച്വറുകൾ അടക്കം 8965 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് തിവാരി…

Read More

നിലയുറപ്പിച്ച് എൽഗാറും പീറ്റേഴ്‌സണും; വാണ്ടറേഴ്‌സ് ടെസ്റ്റിൽ ഇന്ത്യക്ക് ആശങ്ക

  വാണ്ടറേഴ്‌സ് ടെസ്റ്റിന്റെ രണ്ടാം ദിനം ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തുടരുന്നു. ഒരു വിക്കറ്റ് നഷ്ടത്തിൽ 35 റൺസ് എന്ന നിലയിലാണ് ആതിഥേയർ ബാറ്റിംഗ് പുനരാരംഭിച്ചത്. നിലവിൽ 74ന് ഒരു വിക്കറ്റ് എന്ന നിലയിലാണ് അവർ. ക്രീസിൽ നിലയുറപ്പിച്ച നായകൻ എൽഗാറും കീഗൻ പീറ്റേഴ്‌സണുമാണ് ഇന്ത്യൻ ബൗളർമാർക്ക് വെല്ലുവിളി ഉയർത്തുന്നത് ക്ഷമയോടെ ക്രീസിൽ പിടിച്ചുനിൽക്കാനുള്ള തീരുമാനമാണ് ദക്ഷിണാഫ്രിക്കൻ ബാറ്റ്‌സ്മാൻമാരിൽ നിന്നുണ്ടാകുന്നത്. 105 പന്തുകൾ നേരിട്ട എൽഗാർ സ്‌കോർ ചെയ്തത് 18 റൺസ് മാത്രമാണ്. 100 പന്തിൽ 45 റൺസുമായി…

Read More

എം ശിവശങ്കറിനെ തിരിച്ചെടുക്കാൻ ശുപാർശ; അന്തിമ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രി

  സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനായ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ സർവീസിലേക്ക് തിരിച്ചെടുക്കാൻ ശുപാർശ. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടേതാണ് ശുപാർശ. ഡോളർ കേസിൽ കസ്റ്റംസ് വിശദാംശങ്ങൾ നൽകിയിട്ടില്ലെന്നും സമിതി വിശദീകരിക്കുന്നു. ശുപാർശയിൽ മുഖ്യമന്ത്രിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. സ്വപ്‌ന സുരേഷിനെ സർക്കാർ ഓഫീസിൽ നിയമിച്ചതിനെ സംബന്ധിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നുവെന്നതും സ്വർണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധവുമാണ് സസ്‌പെഷന് കാരണമായത്. 2020 ജൂലൈ 16നാണ് ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്തത്. 2023 ജനുവരി മാസം വരെ ശിവശങ്കറിന് സർവീസ്…

Read More

ഉത്ര വധക്കേസ്: ജീവപര്യന്തം ശിക്ഷക്കെതിരെ സൂരജ് ഹൈക്കോടതിയെ സമീപിച്ചു

  അഞ്ചൽ ഉത്ര കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ വിധിച്ച വിചാരണ കോടതി വിധിക്കെതിരെ സൂരജ് ഹൈക്കോടതിയെ സമീപിച്ചു. മാപ്പുസാക്ഷിയുടെ മൊഴി വസ്തുതാപരമല്ലെന്ന് സൂരജ് വാദിക്കുന്നു. വിദഗ്ധസമിതിയുടെ പേരിൽ ഹാജരാക്കിയ തെളിവുകൾ ആധികാരികമല്ല. പാമ്പുകളുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ തന്റെ ഫോണിൽ നിന്ന് വീണ്ടെടുത്തിട്ടില്ലെന്നും സൂരജ് പറയുന്നു അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. എതിർ കക്ഷികൾക്ക് നോട്ടീസ് അയക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്. കേസിൽ സൂരജിന് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് വിചാരണ കോടതി വിധിച്ചത്. ഉത്രയെ മൂർഖനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയതിന്…

Read More

വികസനം ഉറപ്പുവരുത്തേണ്ടത് സർക്കാരിന്റെ ബാധ്യത; കെ റെയിലിനെ എതിർക്കുന്നത് ദൗർഭാഗ്യകരം: മുഖ്യമന്ത്രി

  കെ റെയിൽ പദ്ധതിയിൽ സംശയകൾ ദുരീകരിക്കുന്നത് സർക്കാരിന്റെ ബാധ്യതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് ചേർന്ന പൗരപ്രമുഖരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വികസന പദ്ധതികളെ എതിർക്കുന്നത് ദൗർഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു നമ്മുടെ നാടിന്റെ പശ്ചാത്തല സൗകര്യം വർധിപ്പിക്കണം. സംസ്ഥാനത്തിന് ധനശേഷി കുറവാണ്. ഇത് പരിഹരിക്കാനായി കിഫ്ബി പുനരുജ്ജീവിപ്പിച്ചു. നാടിന്റെ വികസനം ഉറപ്പുവരുത്തേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. കേരളത്തിന്റെ ഗതാഗത സൗകര്യങ്ങൾ വികസിപ്പിക്കണം. വികസനത്തിന് എതിരായി എത്തുന്നവർക്ക് വഴിപ്പെടില്ല പദ്ധതിക്കായി ജനങ്ങളെ ഉപദ്രവിക്കുന്നതല്ല സർക്കാർ നയം. ഏറ്റവും കുറഞ്ഞ…

Read More