Webdesk

കൈനകരി ജയേഷ് വധക്കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം; പ്രോസിക്യൂട്ടറെ വധിക്കുമെന്ന് പ്രതികൾ

  ആലപ്പുഴ കൈനകരി ജയേഷ് വധക്കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ. ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയുടേതാണ് ശിക്ഷാവിധി. 2014 മാർച്ച് 28ാണ് തോട്ടുവാത്തല സ്വദേശി ജയേഷിനെ വീട്ടിൽ കയറി പ്രതികൾ വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യയുടെയും മാതാപിതാക്കളുടെയും മുന്നിലിട്ടായിരുന്നു കൊലപാതകം കേസിന്റെ വിചാരണ പുരോഗമിക്കുന്നതിനിടെ ഒന്നാം പ്രതിയും ഗുണ്ടാനേതാവുമായ പുന്നമട അഭിലാഷിനെ ഒരു സംഘം വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയിരുന്നു. പ്രതികളായ നന്ദു, ജനീഷ്, സാജൻ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ. സന്തോഷ്, കുഞ്ഞുമോൻ എന്നിവർക്ക് മൂന്ന് വർഷം തടവുശിക്ഷയും വിധിച്ചിട്ടുണ്ട്….

Read More

ആവശ്യങ്ങൾ അംഗീകരിച്ചിട്ടും സമരം തുടരുന്നത് എന്തിനാണ്; ഗവേഷക വിദ്യാർഥിനിക്കെതിരെ മന്ത്രി രാധാകൃഷ്ണൻ

  എം ജി സർവകലാശാലയിൽ നിരാഹാര സമരം തുടരുന്ന ഗവേഷക വിദ്യാർഥിനിയുടെ സമരത്തെ വിമർശിച്ച് പിന്നോക്ക ക്ഷേമമന്ത്രി കെ രാധാകൃഷ്ണൻ. ആവശ്യങ്ങൾ അംഗീകരിച്ചിട്ടും സമരവുമായി മുന്നോട്ടുപോകുന്നതിന്റെ താത്പര്യമെന്താണ്. സർക്കാർ കൃത്യമായി ഇടപെട്ടതാണ്. വിദ്യാർഥിനിക്ക് ഗവേഷണം പൂർത്തിയാക്കാൻ സാധിക്കാത്തതിൽ പല കാരണങ്ങളുണ്ടെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു ഗവേഷണ കാലാവധി 2019ൽ കഴിഞ്ഞതാണ്. എന്നാൽ ഇതിന് ശേഷവും ഗവേഷണം നടത്താൻ സർവകലാശാല അനുമതി നൽകി. ഇതിനിടെയാണ് അധ്യാപകൻ നന്ദകുമാറിനെതിരെ പരാതി വന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ഇടപെട്ട് നന്ദകുമാറിനെ…

Read More

വാട്‌സ്ആപ്പ് കമ്യൂണിറ്റി വരുന്നു; ഗ്രൂപ്പ് അഡ്മിന് കൂടുതൽ അധികാരം

പഴയ ഫേസ്ബുക്ക്, ഇപ്പോൾ മെറ്റ കമ്പനിക്ക് കീഴിലുള്ള വാട്‌സ്ആപ്പിൽ കൂടുതൽ ഫീച്ചറുകൾ വരുന്നു. കമ്യൂണിറ്റികളെന്ന ഫീച്ചറും ഒപ്പം ഗ്രൂപ്പ് അഡ്മിന് കൂടുതൽ അധികാരവുമാണ് വരുന്നത്. എന്താണ് കമ്യൂണിറ്റി? കമ്യൂണിറ്റിയെന്നാൽ ഗ്രൂപ്പുകളുടെ മേൽ അഡ്മിന് കൂടുതൽ അധികാരം നൽകുന്ന സംവിധാനമാണ്. ഈ സംവിധാനം വഴി ഒരു ഗ്രൂപ്പിനെ മറ്റൊന്നുമായി ബന്ധിപ്പിക്കാൻ അഡ്മിന് കഴിയും. ഉദാഹരണത്തിന് ഒരു ഡിഗ്രി കോഴ്‌സ് ഒരു കമ്യൂണിറ്റിയാണെങ്കിൽ അതിലെ വിവിധ ക്ലാസ് ഗ്രൂപ്പുകൾ ഈ കമ്യൂണിറ്റിയിലെ അംഗങ്ങളാണ്. വാട്‌സ്ആപ്പിൻെ 2.21.21.6. വേർഷനിലാണ് ഈ സൗകര്യമുള്ളത്….

Read More

ജോജുവിന്റെ കാർ തല്ലിത്തകർത്ത പ്രതികൾ കീഴടങ്ങി; സ്റ്റേഷന് മുന്നിൽ ജോജുവിന്റെ കോലം കത്തിച്ച് കോൺഗ്രസ്

നടൻ ജോജു ജോർജിന്റെ കാർ തല്ലിത്തകർത്ത കേസിലെ പ്രതികളായ കോൺഗ്രസുകാർ കീഴടങ്ങി. എറണാകുളം മരട് പോലീസ് സ്‌റ്റേഷനിലെത്തിയാണ് ഇവർ കീഴടങ്ങിയത്. കോൺഗ്രസ് പ്രവർത്തകർക്കൊപ്പം ജാഥയായി എത്തിയാണ് വാഹനം തല്ലിത്തകർത്ത കേസിലെ പ്രതികൾ കീഴടങ്ങിയത്. കൊച്ചി മുൻ മേയർ ടോണി ചമ്മണി അടക്കമുള്ള ആറ് പ്രതികളാണ് കീഴടങ്ങിയത്. സ്റ്റേഷന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുകയാണ്. ഇവർ നടൻ ജോജുവിന്റെ കോലം കത്തിച്ചു. പ്രതികളെ ഉടൻ തന്നെ പോലീസ് വൈദ്യപരിശോധനക്ക് കൊണ്ടുപോകും. വൈദ്യ പരിശോധന പൂർത്തിയാക്കിയ ശേഷം ഇന്ന് തന്നെ…

Read More

കൊട്ടാരക്കരയിൽ ഭാര്യയെയും രണ്ട് മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു

കൊട്ടാരക്കര നീലേശ്വരത്ത് ഭാര്യയെയും രണ്ട് മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു. പൂജപ്പുര വീട്ടിൽ രാജേന്ദ്രനാണ്(55) ഭാര്യ അനിത(40), മക്കളായ ആദിത്യരാജ്(24), അമൃതാ രാജ്(20) എന്നിവരെ കൊലപ്പെടുത്തിയ ശേഷം വീട്ടിനുള്ളിൽ തൂങ്ങിമരിചച്ത്. ഓട്ടോ ഡ്രൈവറാണ് രാജേന്ദ്രൻ. ആദിത്യരാജ് ഒരു കടയിലെ ജീവനക്കാരനാണ്. തിങ്കളാഴ്ച രാവിലെ ആദിത്യരാജ് കടയിൽ എത്താത്തിനെ തുടർന്ന് സുഹൃത്തുക്കൾ വീട്ടിൽ അന്വേഷിച്ചെത്തുകയായിരുന്നു. തുടർന്നാണ് രാജേന്ദ്രനെ തൂങ്ങിമരിച്ച നിലയിലും മറ്റ് മൂന്ന് പേരെ വെട്ടേറ്റ് മരിച്ച നിലയിലും കണ്ടെത്തിയത് വെട്ടുകത്തി കൊണ്ട് മൂന്ന് പേരെയും കൊലപ്പെടുത്തിയ…

Read More

മത്സ്യത്തൊഴിലാളിയെ കൊലപ്പെടുത്തിയ സംഭവം; പത്ത് പാകിസ്ഥാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് എതിരെ കേസ്

  ഗുജറാത്ത് തീരത്ത് ഇന്ത്യൻ മത്സ്യത്തൊഴിലാളിയെ വെടിവെച്ച് കൊന്ന സംഭവത്തിൽ 10 പാകിസ്ഥാൻ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ കേസ്. പോർബന്തർ നവിബന്ദർ പൊലീസാണ് കൊലപാതകത്തിന് കേസെടുത്തത്. സംഭവത്തിൽ പരിക്കേറ്റ മത്സ്യത്തൊഴിലാളി ദിലീപ് നാതു സോളങ്കിയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ശനിയാഴ്ച വൈകുന്നേരം ഇന്ത്യൻ മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്നയാളെ പാകിസ്ഥാൻ സേന വെടിവെച്ച് കൊല്ലുകയായിരുന്നു. സംഭവം ഗൗരവമായി എടുത്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും വിഷയം പാകിസ്ഥാനുമായി നയതന്ത്രപരമായി സംസാരിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ‘ജൽപരി’ എന്ന മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്ന തൊഴിലാളികൾക്ക് നേരെ…

Read More

നിസ്സാരമല്ല കുട്ടികളിലെ മള്‍ട്ടിസിസ്റ്റം ഇന്‍ഫ്ളമേറ്ററി സിന്‍ഡ്രോം; സൂക്ഷിക്കണം ഈ ലക്ഷണങ്ങൾ

  കോവി‍ഡ് 19 മഹാമാരിയുടെ ആരംഭകാലം മുതല്‍ കുട്ടികളില്‍ കൊറോണ വൈറസ് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചു വരികയാണ്. മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളില്‍ കോവി‍ഡ് അണുബാധ തീവ്രമാകാനും അവര്‍ മരണപ്പെടാനുമുള്ള സാധ്യത കുറവാണെന്ന് പല പഠനങ്ങളും തെളിയിച്ചു. എന്നാല്‍ കോവിഡ് ബാധിതരായ കുട്ടികളില്‍ പിന്നീട് വരാവുന്ന മള്‍ട്ടിസിസ്റ്റം ഇന്‍ഫ്ളമേറ്ററി സിന്‍ഡ്രോം(MIS-C) എന്ന രോഗാവസ്ഥ ആശങ്ക പരത്തുന്ന ഒന്നാണ്. തീവ്രമല്ലാത്ത രോഗലക്ഷണങ്ങളോടെയും രോഗലക്ഷണങ്ങളൊന്നും ഇല്ലാതെയും കോവിഡ് വന്ന കുട്ടികളില്‍ പോലും അപൂര്‍വമായി വിവിധ അവയവങ്ങളെ തകരാറിലാക്കുന്ന ഈ രോഗം…

Read More

തെന്മല കല്ലടയാറിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു

തെന്മല കല്ലടയാറിൽ കുളിക്കാനിങ്ങിയ രണ്ട് യുവാക്കൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. കരുനാഗപ്പള്ളി സ്വദേശികളായ അൻസിൽ(23), അൽത്താഫ്(26) എന്നിവരാണ് മരിച്ചത്. കുടുംബത്തോടൊപ്പം തമിഴ്‌നാട് ഏർവാടി പള്ളിയിൽ പോയി തിരികെ വരുമ്പോൾ ഡാം കവലയിലെ കുളിക്കടവിൽ ഇറങ്ങുകയായിരുന്നു. യുവാക്കളിൽ ഒരാളാണ് ആദ്യം ഒഴുക്കിൽപ്പെട്ടത്. രക്ഷിക്കാനിറങ്ങിയപ്പോഴാണ് അടുത്തയാളും അപകടത്തിൽപ്പെട്ടത്. ഇരുവരും കയത്തിൽ മുങ്ങിത്താഴുകയായിരുന്നു. അപകടം കണ്ട് ആളുകൾ എത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കനത്ത ഒഴുക്ക് തടസ്സമാകുകയായിരുന്നു. ഇരുപത് മിനിറ്റിന് ശേഷം ഇരുവരുടെയും മൃതദേഹം കണ്ടെത്തി.

Read More

കണ്ണൂർ പയ്യന്നൂരിൽ നിർമാണം നടക്കുന്ന സെപ്റ്റിക് ടാങ്കിൽ വീണ് നാലുവയസ്സുകാരി മരിച്ചു

  കണ്ണൂർ പയ്യന്നൂരിൽ നിർമാണം നടക്കുന്ന സെപ്റ്റിക്ക് ടാങ്കിൽ വീണ് പരുക്കേറ്റ നാല് വയസ്സുകാരി മരിച്ചു. സൈനികനായ കൊറ്റിയിലെ ഷമലിന്റെയും വി കെ അമൃതയുടെയും ഏക മകൾ സാൻവിയയാണ് മരിച്ചത്. ഞായറാഴ്ചയാണ് സാൻവിയ ടാങ്കിൽ വീണത്. ടാങ്കിൽ നിറയ വെള്ളമുണ്ടായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികൾ ബഹളം വെച്ചതോടെ പരിസര വാസികളെത്തി കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സക്കിടെയാണ് കുട്ടി മരിച്ചത്.

Read More

ശബരിമല തീർഥാടനത്തിന് കർശന സുരക്ഷ; സംശയമുള്ളവരുടെ ഇരുമുടിക്കെട്ട് ഉൾപ്പെടെ പരിശോധിക്കും

ശബരിമല തീർഥാടനത്തിന് കർശന സുരക്ഷ ഏർപ്പെടുത്താൻ തീരുമാനം. സംശയമുള്ളവരുടെ ഇരുമുടി കെട്ട് അടക്കം പരിശോധിക്കും. മണ്ഡലകാലം തുടങ്ങും മുമ്പേ വ്യോമനിരീക്ഷണം അടക്കം തുടങ്ങാനും പോലീസ് രൂപരേഖ തയ്യാറാക്കി. കേന്ദ്ര ഏജൻസികളുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് കർശന സുരക്ഷയൊരുക്കാനുള്ള രൂപരേഖ തയ്യാറാക്കിയത്. ആദ്യഘട്ടത്തിൽ സന്നിധാനത്ത് മാത്രം 265 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. പമ്പയിലും നിലയ്ക്കലിലുമാണ് 190 പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കാനും തീരുമാനമായി. ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്താണ് ശബരിമല ചീഫ് പോലീസ് കോർഡിനേറ്റർ. ശബരിമലയിൽ ഭീകരവാദികളോ മാവോയിസ്റ്റുകളോ വേഷം മാറിയെത്താൻ…

Read More