Headlines

Webdesk

രാജ്യത്തെ കൊവിഡ് കേസുകൾ ഈ മാസം തന്നെ ഏറ്റവുമുയർന്ന നിരക്കിലാകുമെന്ന് മുന്നറിയിപ്പ്

  രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗം സ്ഥിരീകരിച്ചതോടെ കേസുകൾ ഈ മാസം തന്നെ ഏറ്റവുമുയർന്ന നിരക്കിലാകുമെന്ന് കൊവിഡ് വാക്‌സിൻ സാങ്കേതിക ഉപദേശക സമിതി ചെയർമാൻ ഡോ. എൻ കെ അറോറ. രാജ്യത്തെ മെട്രോ നഗരങ്ങളിലെ ആശുപത്രികൾ നിറഞ്ഞുകവിയാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി കഴിഞ്ഞാഴ്ച മാത്രം വലിയ വർധനവാണ് കൊവിഡ് കേസുകളിലുണ്ടായത്. പുതുതായി ഉണ്ടായ അമ്പത് ശതമാനം കേസുകൾക്ക് പിന്നിലും ഒമിക്രോൺ വകഭേദമാണ്. ഒമിക്രോൺ കൂടുതലായി വ്യാപിക്കുന്നത് നഗരങ്ങളിലാണ്. സമാനമായ കേസ് വർധനവ് ലോകത്തെ പല നഗരങ്ങളിലും…

Read More

മാവേലി എക്‌സ്പ്രസിലെ മർദനം: വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ പൊന്നൻ ഷമീർ കോഴിക്കോട് പിടിയിൽ

  മാവേലി എക്‌സ്പ്രസിൽ പോലീസിന്റെ മർദനമേറ്റ യാത്രക്കാരനെന്ന നിലയിൽ ഏഷ്യാനെറ്റ് അടക്കമുള്ള ചാനലുകൾ വാർത്ത നൽകിയ ക്രിമനൽ കേസ് പ്രതി പൊന്നൻ ഷമീർ പിടിയിൽ. കോഴിക്കോട് നിന്നാണ് ഇയാളെ പിടികൂടിയത്. കോഴിക്കോട് ലിങ്ക് റോഡിൽ കിടന്നുറങ്ങുന്ന നിലയിലാണ് ഇയാളെ കണ്ടെത്തിയത് മാവേലി എക്‌സ്പ്രസിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയും മദ്യപിച്ച് സ്ത്രീകളെ ശല്യം ചെയ്യുകയും ചെയ്ത ഷമീറിനെ പോലീസ് മർദിച്ച് ഇറക്കി വിട്ടിരുന്നു. ഇത് വലിയ മനുഷ്യാവകാശ പ്രശ്‌നമായി  വാർത്ത നൽകുകയായിരുന്നു. ഇതിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന യാത്രക്കാർ പോലീസ്…

Read More

സി വി വർഗീസിനെ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു

  സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായി സി വി വർഗീസിനെ തെരഞ്ഞെടുത്തു. കെ കെ ജയചന്ദ്രൻ ഒഴിയുന്ന സാഹചര്യത്തിലാണ് സി വി വർഗീസ് ജില്ലാ സെക്രട്ടറിയാകുന്നത്. കെ കെ ജയചന്ദ്രൻ തന്നെയാണ് വർഗീസിന്റെ പേര് നിർദേശിച്ചത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്നാണ് കെ കെ ജയചന്ദ്രൻ സ്ഥാനം ഒഴിയുന്നത് 2001 മുതൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ് സി വി വർഗീസ്. ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, കെഎസ്ആർടിസി ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Read More

പ്രിയങ്കയുടെ ആത്മഹത്യ: രാജൻ പി ദേവിന്റെ ഭാര്യ ശാന്ത അറസ്റ്റിൽ

  മരുമകൾ പ്രിയങ്കയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ നടൻ രാജൻ പി ദേവിന്റെ ഭാര്യ ശാന്തയെ പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് പോലീസാണ് ശാന്തയെ അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാം പ്രതിയാണ് ശാന്ത. ആത്മഹത്യാപ്രേരണ, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകളാണ് ശാന്തക്കെതിരെ ചുമത്തിയിരിക്കുന്നത് പ്രിയങ്കയുടെ ഭർത്താവും ശാന്തയുടെ മകനുമായ ഉണ്ണിയെ 2021 മെയ് 25ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2021 ഏപ്രിൽ 13നാണ് പ്രിയങ്കയെ വെമ്പായത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനത്തിന്റെ പേരിൽ ഉണ്ണിയും ശാന്തയും…

Read More

ശിവശങ്കറെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിലൂടെ മുഖ്യമന്ത്രിയുടെ ഒത്തുകളി പുറത്തായി: ചെന്നിത്തല

  സ്വർണക്കടത്ത് കേസിൽ കുറ്റവിമുക്തനാക്കുന്നതിന് മുമ്പ് തന്നെ എം ശിവശങ്കറെ സർവീസിൽ തിരിച്ചെടുക്കാനുള്ള തീരുമാനം മുഖ്യമന്ത്രിയും സ്വർണക്കടത്ത് പ്രതികളും തമ്മിലുള്ള ഒത്തുകളിയാണെന്ന് കോൺഗ്രസ് നേതാവും പഴയ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. കസ്റ്റംസും ഇഡിയും രജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതിയാണ് ശിവശങ്കർ. ലൈഫ് തട്ടിപ്പ് കേസിൽ അന്വേഷണം പൂർത്തിയായിട്ടുമില്ല. അങ്ങനെ പ്രതിയായി നിൽക്കുന്ന ഒരാളെയാണ് തിടുക്കത്തിൽ ചീഫ് സെക്രട്ടറിയുടെ സമിതിയെ കൊണ്ട് റിപ്പോർട്ട് എഴുതിവാങ്ങി സർവീസിൽ തിരിച്ചെടുക്കുന്നതെന്ന് ചെന്നിത്തല ആരോപിച്ചു കോടതി തീർപ്പ് കൽപ്പിക്കും മുമ്പ് തന്നെ…

Read More

തമിഴ്‌നാട്ടിലെ പടക്കനിർമാണശാലയിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു

  തമിഴ്‌നാട്ടിലെ പടക്കനിർമാണശാലയിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു തമിഴ്‌നാട്ടിലെ വിരുദനഗർ ഓടിപ്പട്ടിയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. പടക്കനിർമാണശാലയുടെ ഉടമയായകറുപ്പുസ്വാമി, ജീവനക്കാരായ ശെന്തിൽകുമാർ, കാശി എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഏഴ് പേർക്ക് പരുക്കേറ്റു. ഇതിൽ പലരുടെയും നില ഗുരുതരമാണ്. അപകടത്തിൽ കെട്ടിടം പൂർണമായി തകർന്നു. ഒരാഴ്ചക്കിടെ രണ്ടാംതവണയാണ് വിരുദനഗറിൽ സ്‌ഫോടനമുണ്ടാകുന്നത്. ജനുവരി ഒന്നിന് മറ്റൊരു പടക്കനിർമാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ അഞ്ച് പേർ മരിച്ചിരുന്നു.

Read More

നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വീണ്ടും ചോദ്യം ചെയ്‌തേക്കും, കാവ്യ മാധവനെയും ചോദ്യം ചെയ്യാൻ നീക്കം

  നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണ സംഘത്തിന്റെ പുതിയ നീക്കം. 20 നകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശിച്ചു. കാവ്യാ മാധവനേയും ചോദ്യം ചെയ്തേക്കുമെന്നാണ് സൂചനകൾ. ഡിസംബർ 25 നാണ് റിപ്പോർട്ടർ ടി.വിയിലൂടെ സംവിധായകനായ ബാലചന്ദ്ര കുമാർ ദിലീപിനെതിരെ നിർണായക വെളിപ്പെടുത്തൽ നടത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ ബാലചന്ദ്ര കുമാർ ആദ്യമായി പരാതി നൽകുന്നത് കഴിഞ്ഞ നവംബർ 25 നാണ്.

Read More

വിഐപിയെ കാവ്യ മാധവൻ വിളിച്ചത് ഇക്ക എന്ന്: ബാലചന്ദ്രകുമാർ

  നടിയെ ആക്രമിച്ച കേസിൽ പോലീസിന് തന്റെ കയ്യിലുള്ള രേഖകൾ കൈമാറിയതായി വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്രകുമാർ. മൂന്ന് കാര്യങ്ങളാണ് പോലീസ് ചോദിച്ചറിഞ്ഞത്. ഒന്ന് ദിലീപിന്റെ വീട്ടിൽ പൾസർ സുനിയെ കണ്ടത്, രണ്ട് കേസിലെ സാക്ഷിയെ സ്വാധീനിക്കാനുള്ള ശ്രമം നടന്നത്, മൂന്ന് കേസുമായി ബന്ധപ്പെട്ട വിഐപിയുടെ പങ്ക്. വിഐപിയാണ് ദൃശ്യങ്ങൾ ദിലീപിന്റെ പക്കൽ എത്തിച്ചത്. ഒരിക്കൽ മാത്രമാണ് ഈ വിഐപിയെ കണ്ടിട്ടുള്ളത്. ദിലീപിന്റെ കുടുംബവുമായി അടുത്ത ബന്ധമുള്ള ആളാണ് ഈ വിഐപി. ഇക്ക എന്നാണ് കാവ്യാ മാധവൻ വിഐപിയെ…

Read More

നടിയെ ആക്രമിച്ച കേസ്: സംവിധായകന്റെ രഹസ്യമൊഴി എടുക്കണമെന്ന് അന്വേഷണ സംഘം

  നടിയെ ആക്രമിച്ച കേസിൽ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയ സംവിധാകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി എടുക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിച്ചു. തുടർ അന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിക്കും. നിലവിലുള്ള അന്വേഷണ സംഘം വിചാരണ നടപടികളെ സഹായിക്കും. ഈ സംഘത്തിലുള്ളവരും തുടരന്വേഷണത്തിന്റെ ഭാഗമാകുമെന്നും അപേക്ഷയിൽ പറയുന്നു കേസിൽ വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്രകുമാറിന്റെ മൊബൈൽ ഫോൺ പ്രത്യേക അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയിരുന്നു. കേസിലെ പ്രതിയായ ദിലീപ് അടക്കമുള്ളവർ നടിയെ ആക്രമിച്ച വിവരങ്ങൾ സംസാരിച്ചതായും താനിത് റെക്കോർഡ് ചെയ്‌തെന്നുമാണ് ബാലചന്ദ്രകുമാർ…

Read More

കൊവിഡ് വ്യാപനം അതി രൂക്ഷം: 24 മണിക്കൂറിനിടെ 58,097 കേസുകൾ

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 58,097 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മാസങ്ങൾക്ക് ശേഷമാണ് രാജ്യത്തെ പ്രതിദിന വർധനവ് അമ്പതിനായിരത്തിൽ മുകളിലെത്തുന്നത്. ഇതോടെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.18 ശതമാനമായി ഉയർന്നു 534 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. 15,389 പേർ രോഗമുക്തി നേടി. നിലവിൽ 2,14,004 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിനോടകം 4,82,551 പേർ കൊവിഡ് ബാധിച്ച് മരിച്ചു

Read More