Headlines

Webdesk

ഞാൻ ജീവനോടെ എത്തി, നിങ്ങളുടെ മുഖ്യമന്ത്രിയോട് നന്ദി അറിയിക്കൂ; പഞ്ചാബിൽ രോഷാകുലനായി മോദി

  പഞ്ചാബ് സന്ദർശനത്തിനിടെ പ്രതിഷേധക്കാരെ ഭയന്ന് ഫ്‌ളൈ ഓവറിൽ 20 മിനിറ്റ് നേരം വാഹനവ്യൂഹം നിർത്തിയിടേണ്ടി വന്നതിന് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ബത്തിൻഡ വിമാനത്താവളത്തിൽ തിരികെ എത്തിയപ്പോഴാണ് വിമാനത്താവള ഉദ്യോഗസ്ഥരോട് മോദി രോഷം പ്രകടിപ്പിച്ചത് ജീവനോടെ വിമാനത്താവളത്തിൽ എത്താൻ കഴിഞ്ഞതിന് നിങ്ങളുടെ മുഖ്യമന്ത്രിയോട് നന്ദി അറിയിക്കൂ എന്നായിരുന്നു മോദിയുടെ പ്രതികരണം. പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ ആവശ്യമായ സുരക്ഷ ഒരുക്കുന്നതിൽ പഞ്ചാബ് സർക്കാർ പരാജയപ്പെട്ടതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ ആരോപിച്ചിരുന്നു പഞ്ചാബിലെത്തിയ പ്രധാനമന്ത്രി…

Read More

വയനാട് ജില്ലയില്‍ 128 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് (05.01.22) 128 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 61 പേര്‍ രോഗമുക്തി നേടി. 125 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 5.09 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 135928 ആയി. 134403 പേര്‍ രോഗമുക്തരായി. നിലവില്‍ 666 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 636 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 731 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി…

Read More

സംസ്ഥാനത്ത് ഇന്ന് 4801 പേർക്ക് കൊവിഡ്, 29 മരണം; 1813 പേർക്ക് രോഗമുക്തി

  കേരളത്തിൽ 4801 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1081, തിരുവനന്തപുരം 852, കോഴിക്കോട് 467, തൃശൂർ 376, പത്തനംതിട്ട 370, കോട്ടയം 315, ആലപ്പുഴ 232, കണ്ണൂർ 215, കൊല്ലം 188, മലപ്പുറം 184, ഇടുക്കി 170, പാലക്കാട് 140, വയനാട് 128, കാസർഗോഡ് 83 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,098 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ…

Read More

ഇന്ത്യ രണ്ടാമിന്നിംഗ്‌സിൽ 266ന് പുറത്ത്; ദക്ഷിണാഫ്രിക്കക്ക് 240 റൺസ് വിജയലക്ഷ്യം

  വാണ്ടറേഴ്‌സ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കക്ക് 240 റൺസ് വിജയലക്ഷ്യം. രണ്ടാമിന്നിംഗ്‌സിൽ ഇന്ത്യ 266 റൺസിന് എല്ലാവരും പുറത്തായി. കൂടുതൽ പ്രതിരോധത്തിന് നിൽക്കാതെ റൺസ് സ്‌കോർ ചെയ്യാനായിരുന്നു മൂന്നാം ദിനത്തിലെ ഇന്ത്യൻ പ്ലാനിംഗ്. 60.1 ഓവറിൽ 4.42 ശരാശരിയിലാണ് ഇന്ത്യ 266 റൺസ് എടുത്തത്. ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 202റൺസാണ് എടുത്തത്. ദക്ഷിണാഫ്രിക്ക ഒന്നാമിന്നിംഗ്‌സിൽ 229 റൺസെടുത്തു. 27 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡാണ് ദക്ഷിണാഫ്രിക്കക്കുണ്ടായിരുന്നത്. 2ന് 85 റൺസ് എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ചത്. പൂജാരയും…

Read More

ഡിഎം വിംസ് ഫാർമസി കോളേജിൽ ആദ്യ ബാച്ച് ഫാം ഡി കോഴ്സ് ഓറിയന്റേഷൻ നടന്നു

മേപ്പാടി: ഡോ. മൂപ്പൻസ് അക്കാദമിയുടെ കീഴിൽ കേരളാ ആരോഗ്യ സർവ്വകലാശാലയുടെയും ഫാർമസി കൗൺസിലിന്റെയും അംഗീകാരത്തോടെ മേപ്പാടി ഡിഎം വിംസ് ക്യാമ്പസ്സിൽ പ്രവർത്തിച്ചുവരുന്ന വയനാട് ജില്ലയിലെ ഏക ഫാർമസി കോളേജായ ഡിഎം വിംസ് ഫാർമസി കോളേജിലെ ആദ്യ ബാച്ച് ഫാം ഡി കോഴ്സിന്റെ ആരംഭം കുറിച്ചുകൊണ്ടുള്ള ഓറിയന്റേഷൻ പരിപാടി ഡിഎം വിംസ് മെഡിക്കൽ കോളേജ് ഡീൻ ഡോ. ഗോപകുമാരൻ കർത്താ ഉൽഘാടനം ചെയ്തു. ഫാർമസി കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ എം എൽ ലാൽ പ്രശാന്ത് സ്വാഗതം ആശംസിച്ച ചടങ്ങിൽ…

Read More

പ്രതിഷേധക്കാർ തടഞ്ഞതോടെ പ്രധാനമന്ത്രി ഫ്‌ളൈ ഓവറിൽ കുടുങ്ങിയത് 20 മിനിറ്റ് നേരം; വൻ സുരക്ഷാ വീഴ്ച

  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ വൻ സുരക്ഷാ വീഴ്ച. മോദിയുടെ വാഹനവ്യൂഹം ഫ്‌ളൈ ഓവറിൽ കുടുങ്ങിയത് 20 മിനിറ്റോളം നേരമാണ്. ഇതേ തുടർന്ന് ഫിറോസ്പൂരിൽ നടക്കേണ്ട സമ്മേളന പരിപാടി റദ്ദ് ചെയ്തു. യാത്ര മതിയാക്കി പ്രധാനമന്ത്രി ഡൽഹിയിലേക്ക് മടങ്ങി ഹുസൈനിവാലയിലെ ദേശീയസ്മാരകത്തിൽ പുഷ്പചക്രങ്ങൾ അർപ്പിക്കാൻ പോകുന്നതിനിടെയാണ് സംഭവം. പ്രതിഷേധക്കാർ റോഡ് തടസ്സപ്പെടുത്തിയതിനെ തുടർന്നാണ് മോദിയുടെ വാഹനവ്യൂഹം 20 മിനിറ്റോളം നേരം കുടുങ്ങിയത്. പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് ഹെലികോപ്റ്റർ ഒഴിവാക്കി റോഡ് മാർഗം ഹുസൈനിവാലയിലേക്ക് പോകാൻ പ്രധാനമന്ത്രി…

Read More

പൂജാരക്കും രഹാനെക്കും അർധ സെഞ്ച്വറി; ഇന്ത്യക്ക് രണ്ടാമിന്നിംഗ്‌സിലും ബാറ്റിംഗ് തകർച്ച

  വാണ്ടറേഴ്‌സ് ടെസ്റ്റിന്റെ രണ്ടാമിന്നിംഗ്‌സിലും ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. 2ന് 155 എന്ന ശക്തമായ നിലയിൽ നിന്നും ഇന്ത്യ 6ന് 184 റൺസ് എന്ന നിലയിലേക്ക് തകരുകയായിരുന്നു. 29 റൺസ് എടുക്കുന്നതിനിടെ ഇന്ത്യക്ക് നാല് വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. 2ന് 85 റൺസ് എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ചത്. പൂജാരയും രഹാഹനെയും ചേർന്ന് ഏകദിന ശൈലിയിൽ മൂന്നാം ദിനവും ബാറ്റ് വീശിയതോടെ ഇന്ത്യൻ സ്‌കോർ അതിവേഗത്തിൽ കുതിച്ചു. മൂന്നാംദിനത്തിലെ ആദ്യ പത്തോവറിൽ 51 റൺസാണ്…

Read More

കുന്നമംഗലം പൊയ്യയിൽ പടിഞ്ഞാറെ നാരങ്ങാളി താമസിക്കും പന്തീരാങ്കാവ് പാണർകണ്ടി സുലോചന അപ്പുണ്ണി മരണപ്പെട്ടു

കുന്നമംഗലം പൊയ്യയിൽ പടിഞ്ഞാറെ നാരങ്ങാളി താമസിക്കും പന്തീരാങ്കാവ് പാണർകണ്ടി സുലോചന അപ്പുണ്ണി മരണപ്പെട്ടു. ഭർത്താവ് : അപ്പുണ്ണി (റിട്ട. ടെലി‍ഫോൺസ് ) മക്കൾ: പ്രിയാ സുചേഷ് (ഡയറക്ടർ സ്പെക്ട്ര ഇന്റർനാഷണൽ കോഴിക്കോട്), പ്രസാദ്. പി. കെ, പ്രീത സുനിൽകുമാർ വെള്ളിമാടുകുന്ന്, മരുമക്കൾ: സുചേഷ് (പ്രിൻസിപ്പാൾ പി.എസ്. എൻ കമ്മ്യൂണിറ്റി കോളേജ് കുന്നമംഗലം, സുനിൽകുമാർ (കോഴിക്കോട് കോർപ്പറേഷൻ) ശവസംസ്കാരം വൈകിട്ട് 5 മണിക്ക് കളരിക്കണ്ടി പൊതു ശ്മശാനത്തിൽ

Read More

എസ് രാജേന്ദ്രനെ സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റിയിൽ നിന്നൊഴിവാക്കി

  നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പാർട്ടി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെ സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റിയിൽ നിന്നൊഴിവാക്കി. പാർട്ടി സമ്മേളനങ്ങളിൽ നിന്ന് വിട്ടുനിന്ന രാജേന്ദ്രനെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. സി വി വർഗീസിനെ സെക്രട്ടറിയായി തെരഞ്ഞെടുത്ത പുതിയ കമ്മിറ്റിയിൽ എസ് രാജേന്ദ്രനില്ല. രാജേന്ദ്രനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ജില്ലാ കമ്മിറ്റി നേരത്തെ സംസ്ഥാന സെക്രട്ടേറിയറ്റിന് ശുപാർശ നൽകിയിരുന്നു. രാജേന്ദ്രനെതിരായ നടപടി ജില്ലാ സമ്മേളനത്തിന് ശേഷം സംസ്ഥാന സെക്രട്ടേറിയറ്റ്…

Read More

കൊവിഡ് വ്യാപനം: തെരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കി കോൺഗ്രസ്

  രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗം വ്യക്തമായതോടെ തെരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കാൻ കോൺഗ്രസിന്റെ തീരുമാനം. യുപിയിൽ നിലവിൽ നടക്കുന്ന വനിതാ കൂട്ടായ്മകളും റദ്ദാക്കും. തുടർ പ്രചാരണങ്ങളെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗനിർദേശം അനുസരിച്ചായിരിക്കും യുപിയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന റാലിയും ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ റദ്ദാക്കിയിട്ടുണ്ട്. രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗമെത്തിയതായി കൊവിഡ് വാക്‌സിൻ ഉപദേശക സമിതി വ്യക്തമാക്കിയിരുന്നു. രോഗവ്യാപനം തീവ്രമായതോടെ വിവിധ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്. ഡൽഹി, യുപി, മഹാരാഷ്ട്ര, പഞ്ചാബ്, ബീഹാർ…

Read More