സംസ്ഥാനത്തെ രാത്രികാല കർഫ്യൂ ഇന്ന് അവസാനിക്കും; നിയന്ത്രണങ്ങൾ തുടരാൻ സാധ്യതയില്ല

 

ഒമിക്രോൺ വ്യാപനത്തിനിടയിലെ പുതുവത്സരാഘോഷങ്ങൾക്ക് തടയിടുക എന്ന ലക്ഷ്യവുമായി സംസ്ഥാനത്ത് പ്രഖ്യാപിച്ച രാത്രികാല കർഫ്യു ഇന്ന് അവസാനിക്കും. നിയന്ത്രണങ്ങൾ തുടരില്ലെന്നാണ് സൂചന. അവലോകന യോഗം ഇതുസംബന്ധിച്ച തീരുമാനമെടുക്കും. ഒമിക്രോൺ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ഡിസംബർ 30 മുതൽ ജനുവരി 2 വരെ രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയത്. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി നിരവധി ആളുകൾ കൂട്ടം ചേരുന്നത് തടയാനായിരുന്നു നടപടി

അതേസമയം കൗമാരക്കാർക്കുള്ള വാക്‌സിനേഷന് നാളെ തുടക്കമാകും. 15-18 പ്രായമുള്ളവർക്കായി വാക്‌സിനേഷൻ ആക്ഷൻ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. ജനുവരി 10 വരെ ബുധനാഴ്ച ഒഴികെ എല്ലാ ദിവസവും ജനറൽ, ജില്ലാ, താലൂക്ക്, സി എച്ച് സി എന്നിവിടങ്ങളിൽ വാക്‌സിനേഷൻ നൽകും. കൗമാരക്കാരുടെ വാക്‌സിനേഷൻ കേന്ദ്രങ്ങൾ പെട്ടെന്ന് തിരിച്ചറിയാനായി പിങ്ക് നിറത്തിലുള്ള ബോർഡ് പ്രദർശിപ്പിക്കും.