Headlines

Webdesk

ജവഹർലാൽ നെഹ്‌റു റോഡിന്റെ പേര് മാറ്റി; ഇനി മുതൽ നരേന്ദ്ര മോദി മാർഗ്

  രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ പേരിലുള്ള റോഡിന് നരേന്ദ്രമോദിയുടെ പേര് നൽകി സിക്കിം സർക്കാർ. സിക്കിമിലെ സോംഗോ തടാകത്തെയും നാഥുല ബോർഡർ പാസിനെയും ബന്ധിപ്പിക്കുന്ന ജവഹർലാൽ റോഡ് ഇനി മുതൽ നരേന്ദ്രമോദി മാർഗ് എന്ന് അറിയപ്പെടും. സിക്കിം ഗവർണർ ഗംഗാ പ്രസാദാണ് റോഡിന്റെ പുനർനാമകരണം നിർവഹിച്ചത്. സൗജന്യ വാക്‌സിനും റേഷനും നൽകിയതിന്റെ ആദര സൂചകമായാണ് മോദിയുടെ പേര് പാതക്ക് നൽകിയതെന്ന് അധികൃതർ ന്യായീകരിക്കുന്നു.

Read More

ഒമിക്രോൺ വ്യാപനം: സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കുന്നതിൽ തടസ്സങ്ങളില്ലെന്ന് മന്ത്രി ശിവൻകുട്ടി

  സംസ്ഥാനത്ത് ഒമിക്രോൺ നിയന്ത്രണ വിധേയമെന്ന് മന്ത്രി വി ശിവൻകുട്ടി. നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്ത് സ്‌കൂളുകൾ തുറന്നുപ്രവർത്തിക്കുന്നതിൽ തടസങ്ങളില്ല. ആരോഗ്യവകുപ്പുമായി കൂടിയാലോചിച്ചാണ് സ്‌കൂൾ തുറന്നത്. അടിയന്തര സാഹചര്യമുണ്ടായാൽ അപ്പോൾ തീരുമാനമെടുക്കാമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു. കൊവിഡ് കാലഘട്ടം അല്ലാതിരുന്ന കാലത്തേതുപോലെ പരീക്ഷകളും ക്ലാസുകളും നടത്തണമെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. എസ്എസ്എൽസി, പ്ലസ്ടു, പ്ലസ് വൺ, ഇംപ്രൂവ്മെന്റ് പരീക്ഷകൾ നടത്തിയതും ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. പൊതുജനങ്ങളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ഇവ നടപ്പിലാക്കിയതെന്നും മന്ത്രി…

Read More

സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ

  സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പദ്ധതിയുടെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര ബജറ്റിൽ സംസ്ഥാനം കൂടുതൽ വിഹിതം ആവശ്യപ്പെടും. കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കൂടുതൽ വിഹിതം ആവശ്യപ്പെടുമെന്നും അർഹമായ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. കെ-റെയിൽ പദ്ധതിയുടെ വിശദമായ പദ്ധതി രേഖയും പാരിസ്ഥിതിക ആഘാത പഠന റിപ്പോർട്ടും പുറത്ത് വന്നിരുന്നു. അറ്റകുറ്റപണിക്ക് മാത്രം 542 കോടി ചെലവാകുമെന്ന് 238 പേജുള്ള റിപ്പോർട്ടിൽ…

Read More

മുംബൈയിൽ എസ്ബിഐ ബാങ്കിൽ കവർച്ച; ജീവനക്കാരനെ വെടിവെച്ചു കൊന്നു

  മുംബൈയിൽ എസ് ബി ഐയുടെ ശാഖയിൽ കവർച്ച. തടയാൻ ശ്രമിച്ച ജീവനക്കാരനെ മോഷണ സംഘം വെടിവെച്ചു കൊന്നു. ദഹിസർ ബ്രാഞ്ചിലാണ് സംഭവം. ബുധനാഴ്ച വൈകുന്നേരമാണ് മുഖം മൂടി ധരിച്ചെത്തിയ സംഘം ബാങ്കിൽ കവർച്ച നടത്തിയത്. ഇതിനിടെയാണ് താത്കാലിക ജീവനക്കാരനെ സംഘം വെടിവെച്ച് കൊന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും ബാങ്കിൽ പരിശോധന നടത്തി. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈ വർഷം തുടക്കത്തിലും മുംബൈയിലെ മീര നഗർ ഏരിയയിലെ ബാങ്കിൽ മുഖംമൂടി…

Read More

വടക്കൻ പറവൂരിലെ വിസ്മയയുടെ മരണം: സഹോദരി ജിത്തു ജില്ല വിട്ടതായി പോലീസ്

  എറണാകുളം വടക്കൻ പറവൂരിൽ വീട്ടിൽ കത്തിക്കരിഞ്ഞ് കണ്ടെത്തിയ വിസ്മയയുടെ മരണത്തിൽ സഹോദരി ജിത്തുവിനായി പോലീസ് അന്വേഷണം ശക്തമാക്കി. ജിത്തു ജില്ല വിട്ടുപോയതായി പോലീസ് സംശയിക്കുന്നു. അന്വേഷണം അയൽ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് പോലീസ് പറഞ്ഞു പനോരമ നഗർ അറയ്ക്കപ്പറമ്പിൽ ശിവാനന്ദന്റെ മകൾ വിസ്മയ(25) ആണ് കൊല്ലപ്പെട്ടത്. ഇതിന് ശേഷം സഹോദരി ജിത്തുവിനെ(22) കാണാതായിരുന്നു. വിസ്മയയെ കൊലപ്പെടുത്തിയ ശേഷം ജിത്തു രക്ഷപ്പെട്ടതായാണ് സംശയിക്കുന്നത്. വിസ്മയയുടെ ഫോൺ ജിത്തു ഉപയോഗിച്ചിരുന്നുവെങ്കിലും പിന്നീട് സ്വിച്ച് ഓഫ് ആയി. ജിത്തു വീട്ടിൽ നിന്ന്…

Read More

ഉറപ്പ് കേന്ദ്രം പാലിച്ചില്ല; നാഗാലാൻഡിൽ അഫ്‌സ്പ ആറ് മാസത്തേക്ക് കൂടി നീട്ടി

  സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന അഫ്‌സ്പ നിയമം നാഗാലാൻഡിൽ ആറ് മാസത്തേക്ക് കൂടി നീട്ടി. നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നതിനിടെയാണ് കേന്ദ്ര തീരുമാനം. ഡിസംബർ ആറിന് സൈന്യം 14 ഗ്രാമീണരെ വെടിവെച്ച് കൊന്നിരുന്നു. അഫ്‌സ്പ പിൻവലിക്കുന്നത് പരിശോധിക്കാനായി പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നൽകിയതായി അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ നിയമം ആറ് മാസത്തേക്ക് കൂടി നീട്ടാനാണ് കേന്ദ്രം തീരുമാനിച്ചത്. പ്രശ്‌നബാധിത മേഖലയെന്ന് പ്രഖ്യാപിക്കപ്പെട്ട ഏത് സ്ഥലത്തും…

Read More

കൊവിഡ് കേസുകളിൽ വൻ വർധന: 24 മണിക്കൂറിനിടെ 13,154 കേസുകൾ, ഒമിക്രോൺ കേസുകൾ 961 ആയി

  രാജ്യത്ത് കൊവിഡ് കേസുകളിൽ വീണ്ടും വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,154 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഏറെക്കാലമായി രാജ്യത്തെ പ്രതിദിന കൊവിഡ് വർധനവ് പതിനായിരത്തിൽ താഴെയായിരുന്നു. ഒറ്റ ദിവസത്തിനിടെ 45 ശതമാനം വളർച്ചയാണ് കേസുകളിലുണ്ടായിരിക്കുന്നത്. ബുധനാഴ്ച രാജ്യത്ത് 9155 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ചൊവ്വാഴ്ച ആറായിരത്തോളം പേർക്ക് മാത്രമായിരുന്നു കൊവിഡ് ബാധ. രണ്ട് ദിവസം കൊണ്ടാണ് കേസുകൾ ഉയർന്ന് പതിമൂവായിരത്തിലേക്ക് എത്തിയത്. കൊവിഡിന്റെ മൂന്നാം തരംഗ ഭീഷണി ഉയർന്നുനിൽക്കുന്നതിനിടെയാണ് വർധനവ് അതേസമയം ഒമിക്രോൺ…

Read More

അരുണിനെ കുത്തിയത് കള്ളനെന്ന് കരുതിയെന്ന സൈമണിന്റെ മൊഴി തള്ളി പോലീസ്

  പേട്ടയിൽ മകളുടെ ആൺസുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയത് കള്ളനാണെന്ന് കരുതിയാണെന്ന പ്രതിയുടെ മൊഴി തള്ളി പോലീസ്. കൊല്ലപ്പെട്ട അനീഷ് ജോർജിനെയും കുടുംബത്തെയും പ്രതി ലാലൻ സൈമണ് നേരത്തെ അറിയാമായിരുന്നു. അനീഷ് തന്നെയാണ് വന്നതെന്ന് തിരിച്ചറിഞ്ഞാണ് ഇയാൾ കുത്തിയതെന്നും പോലീസ് പറയുന്നു. ആനയറ സ്വദേശി അനീഷ് ജോർജ് എന്ന 19കാരനാണ് ലാലൻ സൈമണിന്റെ വീട്ടിൽ വെച്ച് ബുധനാഴ്ച പുലർച്ചെ കൊല്ലപ്പെട്ടത്. മോഷ്ടാവാണെന്ന് കരുതിയാണ് കുത്തിയതെന്ന് സൈമൺ പോലീസിനോട് പറഞ്ഞിരുന്നു. പുലർച്ചെ ശബ്ദം കേട്ട് മുകളിലെ റൂമിൽ ചെന്ന് നോക്കിയപ്പോൾ അപരിചിതനെ…

Read More

നടിയെ ആക്രമിച്ച കേസ്: വിചാരണ നിർത്തിവെക്കണമെന്ന പോലീസിന്റെ ഹർജി ഇന്ന് കോടതിയിൽ

  നടിയെ ആക്രമിച്ച കേസിൽ വിചാരണ നടപടികൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പോലീസ് നൽകിയ ഹർജി എറണാകുളത്തെ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നടൻ ദിലീപ് അടക്കമുള്ളവർക്കെതിരെ തുടരന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് കോടതിയെ സമീപിച്ചത് നടിയെ ആക്രമിച്ച് പ്രതികൾ ചിത്രീകരിച്ച ദൃശ്യങ്ങൾ ദിലീപിന്റെ പക്കലുണ്ടെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. ഒന്നാം പ്രതി പൾസർ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു.

Read More

തൃശ്ശൂരിൽ 15കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ 68കാരന് ട്രിപ്പിൾ ജീവപര്യന്തം ശിക്ഷ

  തൃശ്ശൂർ വാടനാപ്പള്ളിയിൽ 15 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ 68കാരന് ട്രിപ്പിൾ ജീവപര്യന്തം ശിക്ഷ. തളിക്കുളം സ്വദേശി കൃഷ്ണൻകുട്ടിയെയാണ് ശിക്ഷിച്ചത്. ട്രിപ്പിൾ ജീവപര്യന്തം തടവുശിക്ഷക്ക് പുറമെ ഒന്നര ലക്ഷം രൂപ പിഴയും ഒടുക്കണം 2015ലാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ അടുക്കൽ മീൻ വാങ്ങാനെത്തിയ കുട്ടിയെ വീട്ടിലേക്ക് നിർബന്ധിപ്പിച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. അയൽവാസി കൂടിയായിരുന്നു പെൺകുട്ടി.

Read More