Headlines

Webdesk

ക​ണ്ണൂ​ർ വി​സി നി​യ​മ​നം; താ​ൻ ചാ​ൻ​സ​ല​ർ അ​ല്ല: ഹൈ​ക്കോ​ട​തി നോ​ട്ടീ​സ് കൈ​പ്പ​റ്റി​ല്ലെ​ന്ന് ഗ​വ​ർ​ണ​ർ

കണ്ണൂർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​സി പു​ന​ർ​നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി അ​യ​ച്ച നോ​ട്ടീ​സ് കൈ​പ്പ​റ്റാ​തെ ഗ​വ​ർ​ണ​ർ ആ​രീ​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. ഹൈ​ക്കോ​ട​തി അ​യ​ച്ച നോ​ട്ടീ​സ് ചാ​ൻ​സ​ല​ർ​ക്കാ​ണെ​ന്നും താ​ൻ ഡി​സം​ബ​ർ എ​ട്ട് മു​ത​ൽ ചാ​ൻ​സ​ല​ർ അ​ല്ലെ​ന്നും ഗ​വ​ർ​ണ​ർ ആ​രീ​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ പ​റ​ഞ്ഞു. ഹൈ​ക്കോ​ട​തി അ​യ​ച്ച നോ​ട്ടീ​സ് സ​ർ​ക്കാ​രി​ന് കൈ​മാ​റും. ഇ​നി കാ​ര്യ​ങ്ങ​ൾ സ​ർ​ക്കാ​ർ തീ​രു​മാ​നി​ക്ക​ട്ടെ​യെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. ക​ണ്ണൂ​ർ വി​സി​യാ​യി ഡോ. ​ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ന്‍റെ പു​ന​ർ​നി​യ​മ​നം ചോ​ദ്യം​ചെ​യ്ത് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചി​ൽ ന​ൽ​കി​യ അ​പ്പീ​ൽ ഹ​ർ​ജി​യി​ൽ ഒ​ന്നാം എ​തി​ർ​ക​ക്ഷി​യും…

Read More

നാദാപുരത്ത് ബോംബ് നിര്‍മാണത്തിനു പയോഗിക്കുന്ന 21 സ്റ്റീല്‍ കണ്ടെയ്‌നറുകള്‍ കണ്ടെത്തി

  നാദാപുരം മുടവന്തേരിയില്‍ ബോംബ് നിര്‍മാണത്തിനു പയോഗിക്കുന്ന 21 സ്റ്റീല്‍ കണ്ടെയ്‌നറുകള്‍ കണ്ടെത്തി. മുടവന്തേരി തേര്‍ കുന്നുമ്മലില്‍ മലയന്റവിട മൂസ്സയുടെ ഉടമസ്ഥതയിലുള്ള പറമ്പില്‍ നിന്നാണ് സ്റ്റീല്‍ കണ്ടെയ്‌നറുകള്‍ കണ്ടെത്തിയത്. പ്ലാസ്റ്റിക്ക് സഞ്ചിയിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു സ്റ്റീല്‍ കണ്ടെയ്‌നറുകള്‍. നാദാപുരം സിഐ ഇ.വി ഫായിസ് അലിയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി കണ്ടെയ്‌നറുകള്‍ കസ്റ്റഡിയിലെടുത്തു  

Read More

സിബിഐയ്ക്ക് വാളയാർ പെൺകുട്ടികളുടെ അമ്മ കത്തയച്ചു

  സിബിഐയ്ക്ക് വാളയാർ പെൺകുട്ടികളുടെ അമ്മയുടെ കത്ത്. കേസുമായി ബന്ധപ്പെട്ട് സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പെൺകുട്ടികളുടെ അമ്മ സിബിഐയ്ക്ക് കത്തയച്ചത്. സിബിഐ ധാർമ്മിക ഉത്തരവാദിത്തം നിർവഹിച്ചില്ലെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ കുറ്റപ്പെടുത്തി. പെൺകുട്ടികളുടേത് കൊലപാതകമെന്ന് മൊഴി നൽകിയിട്ടും സിബിഐ അത് മുഖവിലയ്‌ക്കെടുത്തില്ലായെന്നും പെൺകുട്ടികളുടെ അമ്മ കൂട്ടിച്ചേർത്തു. സംഭവത്തിൽ കൊലപാതകമെന്ന് വ്യക്തമാക്കുന്ന തെളിവുകൾ സാക്ഷികളും സമരസമിതിയും നൽകിയിരുന്നു. തൻറെയും ഭർത്താവിൻറെയും സാക്ഷികളുടെയും നുണപരിശോധന നടത്തണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടിട്ടും ആരും അത് കണക്കിലെടുത്തില്ല. ധൃതിപിടിച്ച് കുറ്റപത്രം…

Read More

സെഞ്ചൂറിയനിൽ ഇന്ത്യ രണ്ടാമിന്നിംഗ്‌സിൽ 174ന് പുറത്ത്; ദക്ഷിണാഫ്രിക്കക്ക് 305 റൺസ് വിജയലക്ഷ്യം

സെഞ്ചൂറിയൻ ടെസ്റ്റിൽ രണ്ടാമിന്നിംഗ്‌സിൽ ഇന്ത്യ 174 റൺസിന് പുറത്തായി. 16ന് ഒരു വിക്കറ്റ് എന്ന നിലയിൽ നാലാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് 50.3 ഓവർ മാത്രമേ പിടിച്ചുനിൽക്കാൻ സാധിച്ചുള്ളു. ഒന്നാമിന്നിംഗ്‌സിൽ ഇന്ത്യക്ക് 130 റൺസിന്റെ ലീഡുണ്ടായിരുന്നു. ഇതോടെ ദക്ഷിണാഫ്രിക്കക്ക് മുന്നിൽ 305 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ മുന്നിൽ വെച്ചത് 10 റൺസെടുത്ത ഷാർദൂൽ താക്കൂറിനെയാണ് ഇന്ത്യക്ക് ആദ്യം നഷ്ടപ്പെട്ടത്. 23 റൺസെടുത്ത കെ എൽ രാഹുൽ പിന്നാലെ പുറത്തായി. പൂജാര 16 റൺസിനും വിരാട് കോഹ്ലി…

Read More

സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല നിയന്ത്രണം; പുറത്തിറങ്ങുന്നവർ സാക്ഷ്യപത്രം കരുതണം

സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല നിയന്ത്രണം. രാത്രിയിൽ ഒരുവിധത്തിലുമുള്ള ആൾക്കൂട്ട പരിപാടികൾ അനുവദിക്കില്ല. അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയം സാക്ഷ്യപത്രം കൈയിൽ കരുതണം. ഡിസംബർ 30 മുതൽ ജനുവരി 2 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ദേവാലയങ്ങളിലും മറ്റ് പൊതുയിടങ്ങളിലും ഉൾപ്പെടെ നടത്തുന്ന മത, സാമുദായിക, രാഷ്ട്രീയ സാംസ്‌കാരിക, സാമൂഹിക കൂടിച്ചേരലുകൾ അടക്കം രാത്രി പത്ത് മണി മുതൽ രാവിലെ അഞ്ച് മണി വരെ അനുവദിക്കില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. രാത്രികാല നിയന്ത്രണം ഉള്ളതിനാൽ തീയറ്ററുകളിൽ…

Read More

വയനാട് ജില്ലയില്‍ 69 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് (29.12.21) 69 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 99 പേര്‍ രോഗമുക്തി നേടി. 68 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ യാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 135332 ആയി. 133890 പേര്‍ രോഗമുക്തരായി. നിലവില്‍ 670 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 617 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 339 പേര്‍ ഉള്‍പ്പെടെ ആകെ 7656 പേര്‍ നിലവില്‍…

Read More

സംസ്ഥാനത്ത് ഇന്ന് 2846 പേർക്ക് കൊവിഡ്, 12 മരണം; 2576 പേർക്ക് രോഗമുക്തി

  കേരളത്തിൽ ഇന്ന് 2846 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 526, തിരുവനന്തപുരം 507, കോഴിക്കോട് 348, കോട്ടയം 332, തൃശൂർ 185, പത്തനംതിട്ട 179, കൊല്ലം 141, കണ്ണൂർ 136, ആലപ്പുഴ 128, ഇടുക്കി 100, മലപ്പുറം 91, വയനാട് 69, കാസർഗോഡ് 53, പാലക്കാട് 51 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,852 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5…

Read More

നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിയിൽ

നടിയെ ആക്രമിച്ച കേസിൽ നടൻ ദീലിപിനെതിരെ തുടരന്വേഷണത്തിന് പോലീസ്. ഇക്കാര്യം ആവശ്യപ്പെട്ട് പോലീസ് വിചാരണ കോടതിയിൽ അപേക്ഷ നൽകി. സംവിധായകൻ ബാലചന്ദ്രകുമാർ അടുത്ത നടത്തിയ വെളിപ്പെടുത്തലിനെ തുടർന്നാണ് തുടരന്വേഷണത്തിനുള്ള നീക്കം നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന് ലഭിച്ചെന്നും ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. ഇതിന് പിന്നാലെയാണ് തുടരന്വേഷണം ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചത്. തുടരന്വേഷണം നടത്തേണ്ടതിനാൽ കേസിന്റെ വിചാരണ നിർത്തിവെക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Read More

സംഗീത സംവിധായകനും ഗായകനുമായ കൈതപ്രം വിശ്വനാഥൻ അന്തരിച്ചു

  സംഗീത സംവിധായകനും ഗായകനുമായ കൈതപ്രം വിശ്വനാഥൻ (58) അന്തരിച്ചു. കോഴിക്കോട് എംവിആർ ക്യാൻസർ സെന്ററിൽ ചികിത്സയിൽ കഴിയവെ ആണ് അന്ത്യം. സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സഹോദരനാണ്. ഇരുപതിലധികം ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. ‘തിളക്കം’, ‘കണ്ണകി’ എന്നിവ ശ്രദ്ധേയമായ ചിത്രങ്ങളാണ്. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്. ‘കരിനീല കണ്ണഴകീ…’, ‘കൈയെത്തും ദൂരെ ഒരു കുട്ടിക്കാലം…’ തുടങ്ങിയ നിരവധി മനോഹര ഗാനങ്ങൾ സംഗീതലോകത്തിന് നൽകിയത് കൈതപ്രം വിശ്വനാഥാണ്.  …

Read More

കനത്ത മഞ്ഞു വീഴ്ച; സിക്കിമിലെ വടക്കന്‍ ജില്ലകളിലേക്കുള്ള പ്രവേശനം നിര്‍ത്തിവെച്ചു

സിക്കിമിന്റെ ഉയര്‍ന്ന മേഖലകളില്‍ കനത്ത മഞ്ഞു വീഴ്ച തുടരുകയാണ്.ചൊവ്വാഴ്ച രാത്രി മുതലുള്ള തുടര്‍ച്ചയായ മഞ്ഞുവീഴ്ച കാരണം ലാചുങ്, യംതാങ്, ലാചെന്‍, ഉത്തരേ തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള പ്രവേശനം തടഞ്ഞതായി റിപ്പോര്‍ട്ട്. കനത്ത മഞ്ഞു വീഴ്ചയെ തുടര്‍ന്ന് സോംഗോ തടാകത്തിലേക്കും നാഥുലയിലേക്കുമുള്ള റോഡും അടച്ചിട്ടിരിക്കുകയാണ്. സംസ്ഥാന തലസ്ഥാനമായ ഗാങ്ടോക്കില്‍ ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനില 3.1 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.വരും ദിവസങ്ങളില്‍ താപനില കുറയാനാണ സാധ്യത. മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് ശനിയാഴ്ച നിരവധി വിനോദസഞ്ചാരികള്‍ സിക്കിമിലെ നാഥുലയില്‍…

Read More