Headlines

Webdesk

ഒമിക്രോണിന്റെ പേരില്‍ സൈബര്‍ തട്ടിപ്പ്; ജാഗ്രത നിര്‍ദേശവുമായി കേരള പൊലീസ്

കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ പേരില്‍ തട്ടിപ്പ് വ്യാപകമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. ഫേസ്ബുക്ക് പേജിലൂടെയാണ് കേരള പൊലീസ് ഇതുസംബന്ധിച്ച ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഒമിക്രോണിനായുള്ള പിസിആര്‍ ടെസ്റ്റുമായി ബന്ധപ്പെട്ടാണ് സൈബര്‍ കുറ്റവാളികള്‍ പുതിയതരം തട്ടിപ്പുമായി രംഗത്തിറങ്ങിയിട്ടുള്ളത്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളുടെ പേരില്‍ വ്യാജ ഇ-മെയില്‍, ലിങ്കുകള്‍ എന്നിവ അയച്ചു നല്‍കുകയും ഇതിലൂടെ കോവിഡ് 19 ഒമിക്രോണ്‍ ടെസ്റ്റ് എന്ന തലക്കെട്ടോടു കൂടിയ വ്യാജ വെബ്‌സൈറ്റില്‍ എത്തിച്ച്‌ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പെടെ കൈവശപ്പെടുത്തുമെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു….

Read More

അമ്മയെ കടന്നുപിടിക്കുന്നത് കണ്ട് സഹിക്കാനാകാതെയാണ് മുഹമ്മദിനെ കൊന്നത്; വെളിപ്പെടുത്തലുമായി പെൺകുട്ടികൾ

  വയനാട് അമ്പലവയൽ കൊലപാതകത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി കീഴടങ്ങിയ പെൺകുട്ടികൾ. അമ്പലവയൽ സ്വദേശി മുഹമ്മദ് എന്ന 68കാരനാണ് കൊല്ലപ്പെട്ടത്. അമ്മയെ കടന്നുപിടിക്കുന്നത് കണ്ട് സഹിക്കാനാകാതെയാണ് മുഹമ്മദിനെ കൊലപ്പെടുത്തിയതെന്ന് പെൺകുട്ടികൾ പറയുന്നു. 15, 16 വയസ്സുള്ള സഹോദരിമാരാണ് പോലീസിലെത്തി കീഴടങ്ങിയത്. മുഹമ്മദിന്റെ മുറിച്ചുമാറ്റിയ കാൽ സ്‌കൂൾ ബാഗിലാക്കി ഉപേക്ഷിച്ചെന്നും ഇവർ പറയുന്നു. സഹോദരനെ വീട്ടിൽ നിന്ന് പുറത്താക്കിയതിലുള്ള വൈരാഗ്യവും കൊലപാതകത്തിലേക്ക് നയിച്ചു. പിതാവ് ഉപേക്ഷിച്ച് പോയ ശേഷം തങ്ങളുടെ സംരക്ഷണം ഏറ്റെടുത്തിരുന്നത് മുഹമ്മദായിരുന്നു. ഇന്നലെ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ് മുഹമ്മദ്…

Read More

കേരളാ കോൺഗ്രസ് ബി കുടുംബത്തിന്റെ പാർട്ടിയല്ല; എനിക്ക് ശേഷം പ്രളയമെന്ന നിലപാടില്ല: ഗണേഷ് കുമാർ

  കേരളാ കോൺഗ്രസ് ബി കുടുംബത്തിന്റെ പാർട്ടിയല്ലെന്ന് കെ ബി ഗണേഷ്‌കുമാർ. തന്റെ കുടുംബത്തിലുള്ള ആരും പാർട്ടിയിൽ ഇല്ലെന്നും സഹോദരി ഉഷ മോഹൻദാസിനായുള്ള മറുപടിയായി ഗണേഷ്‌കുമാർ പറഞ്ഞു. നേരത്തെ കേരളാ കോൺഗ്രസ് ബി പിളർന്ന് പുതിയ വിഭാഗത്തിന്റെ ചെയർമാനായി ഉഷ മോഹൻദാസിനെ തെരഞ്ഞെടുത്തിരുന്നു തന്നെ പാർട്ടി ചെയർമാനായി തെരഞ്ഞെടുത്തത് സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ്. കേരളാ കോൺഗ്രസ് ബി ഒന്നേയുള്ളു. അച്ഛൻ രാഷ്ട്രീയത്തിലുള്ളപ്പോൾ ഞാൻ രാഷ്ട്രീയത്തിൽ വന്നതാണ്. കഴിഞ്ഞ 22 വർഷം ജനങ്ങൾക്ക് നടുവിൽ അട്ടിത്തട്ടിലിറങ്ങി പ്രവർത്തിക്കുന്നുണ്ട്. എന്റെ…

Read More

മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി ശബരിമല നട നാളെ തുറക്കും

മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി ശബരിമല നട നാളെ തുറക്കും. ഭക്തര്‍ക്ക് പ്രവേശനം മറ്റന്നാള്‍ മുതല്‍ കരിമല വഴി ഉണ്ടാകും. ജനുവരി 14 നാണ് മകവിളക്ക്. നട തുറക്കുന്ന നാളെ ഭക്തർക്ക് പ്രവേശനമുണ്ടാവില്ല.നാളെ വൈകിട്ട് അഞ്ച് മണിക്ക് കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി ശ്രീകോവില്‍ തുറന്ന് ദീപം തെളിക്കും. എന്നാൽ, വെള്ളിയാഴ്ച് പുലർച്ചെ നാല് മണി മുതലാണ് തീർത്ഥാടകരെ കടത്തി വിടുക.മണ്ഡലകാല പൂജ കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷമാണ് മകരവിളക്കിനായി ശബരിമല നട…

Read More

ഒമിക്രോൺ അപകടസാധ്യത വളരെ ഉയർന്നതെന്ന് ലോകാരോ​ഗ്യ സംഘടന; യൂറോപ്പ് പ്രതിസന്ധിയിൽ

ലണ്ടൻ: കഴിഞ്ഞയാഴ്ച ആഗോളതലത്തിൽ കൊവിഡ് കേസുകളുടെ എണ്ണം 11 ശതമാനം വർധിച്ചതിന് പിന്നാലെ ഒമിക്രോൺ വകഭേദം ഉയർത്തുന്ന അപകടസാധ്യത ഇപ്പോഴും വളരെ ഉയർന്നതാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ബുധനാഴ്ച പറഞ്ഞു. മുമ്പ് പ്രബലമായിരുന്ന ഡെൽറ്റ വകഭേദത്തെ ഇതിനകം മറികടന്നിരുന്നു. നിരവധി രാജ്യങ്ങളിലെ അതിവേഗ വൈറസ് വ്യാപനത്തിന് പിന്നിൽ ഒമിക്രോണാണെന്ന് ഡബ്ല്യുഎച്ച്ഒ അതിന്റെ കൊവിഡ് പ്രതിവാര അവലോകനത്തിൽ പറഞ്ഞു. ഇതുവരെ ലഭ്യമായ വിവരങ്ങൾ പ്രകാരം ഡെൽറ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്‌റോൺ വകഭേദത്തിന് രണ്ടോ മൂന്നോ ദിവസത്തെ ഇരട്ടി വളർച്ചയുണ്ടെന്നും…

Read More

പുതുവല്‍സരാഘോഷം: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് പോലിസ്

കൊച്ചി: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പുതുവല്‍സര ആഘോഷങ്ങള്‍ നടത്തിയാല്‍ കര്‍ശന നടപടി എടുക്കുമെന്ന് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക് പറഞ്ഞു. സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി ആയിരത്തി അഞ്ഞൂറോളം പോലിസ് ഉദ്യോഗസ്ഥരെ പുതുവല്‍സര തലേന്ന് മുതല്‍ പകലും രാത്രിയും ആയി ഡ്യൂട്ടിക്കായി നിയോഗിക്കും. പൊതുസ്ഥലങ്ങളില്‍ അനുമതിയില്ലാതെ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുന്നതിനോ, പൊതു പരിപാടികള്‍ സംഘടിപ്പിക്കുന്നതിനോ, പടക്കം പൊട്ടിക്കുന്നതിനോ അനുവദിക്കുന്നതല്ല. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ്. അത്തരക്കാരെ കണ്ടെത്തുന്നതിനായി വാഹന പരിശോധന ഊര്‍ജിതമാക്കും, മദ്യവില്‍പ്പന ശാലകളില്‍…

Read More

ഒമിക്രോൺ വ്യാപനം രൂക്ഷമാകുന്നു: രോഗികളുടെ എണ്ണം 781 ആയി

രാജ്യത്ത് ഒമിക്രോൺ വ്യാപനം രൂക്ഷമായി തുടരുന്നു. ആകെ രോഗികളുടെ എണ്ണം 781 ആയി ഉയർന്നു. മുംബൈയിൽ 70 ശതമാനവും ഡൽഹിയിൽ 50 ശതമാനവും കേസുകൾ വർധിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം ഉയരുന്നുണ്ട് പഞ്ചാബിൽ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിക്കാത്തവർക്ക് പൊതുസ്ഥലങ്ങളിൽ നിയന്ത്രണമേർപ്പെടുത്തി. ഡൽഹിയിൽ ലെവൽ വൺ നിയന്ത്രണങ്ങൾ നടപ്പാക്കി തുടങ്ങി. അവശ്യ സർവീസുകളൊഴികെയുള്ള സേവനങ്ങൾക്കാണ് നിയന്ത്രണം ഡൽഹിയിൽ സ്‌കൂളുകളും കോളജുകളും അടച്ചിടും സ്വകാര്യ സ്ഥാപനങ്ങളിൽ ജീവനക്കാരുടെ എണ്ണം 50 ശതമാനമായി ചുരുക്കി. ആരാധനാലയങ്ങളിൽ ആൾക്കൂട്ടം പാടില്ല.

Read More

ഒമിക്രോൺ വ്യാപനം രൂക്ഷമാകുന്നു: രോഗികളുടെ എണ്ണം 781 ആയി

  രാജ്യത്ത് ഒമിക്രോൺ വ്യാപനം രൂക്ഷമായി തുടരുന്നു. ആകെ രോഗികളുടെ എണ്ണം 781 ആയി ഉയർന്നു. മുംബൈയിൽ 70 ശതമാനവും ഡൽഹിയിൽ 50 ശതമാനവും കേസുകൾ വർധിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം ഉയരുന്നുണ്ട് പഞ്ചാബിൽ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിക്കാത്തവർക്ക് പൊതുസ്ഥലങ്ങളിൽ നിയന്ത്രണമേർപ്പെടുത്തി. ഡൽഹിയിൽ ലെവൽ വൺ നിയന്ത്രണങ്ങൾ നടപ്പാക്കി തുടങ്ങി. അവശ്യ സർവീസുകളൊഴികെയുള്ള സേവനങ്ങൾക്കാണ് നിയന്ത്രണം ഡൽഹിയിൽ സ്‌കൂളുകളും കോളജുകളും അടച്ചിടും സ്വകാര്യ സ്ഥാപനങ്ങളിൽ ജീവനക്കാരുടെ എണ്ണം 50 ശതമാനമായി ചുരുക്കി. ആരാധനാലയങ്ങളിൽ ആൾക്കൂട്ടം…

Read More

ഭൂപരിധി ചട്ടലംഘനം: പി വി അൻവർ എംഎൽഎ നേരിട്ട് ഹാജരാകണമെന്ന് നോട്ടീസ്

  ഭൂപരിധി ചട്ടം ലംഘിച്ച് ഭൂമി കൈവശം വെച്ചെന്ന പരാതിയിൽ പി വി അൻവർ എംഎൽഎയോട് ഹാജരാകാൻ നിർദേശം. താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ് ചെയർമാനായ എൽ എ ഡെപ്യൂട്ടി കലക്ടറുടെ ഓഫീസിൽ നാളെ രാവിലെ 11 മണിക്ക് ഹാജരാകാനാണ് നോട്ടീസ്. അൻവറിന്റെ കൈവശമുള്ള മിച്ചഭൂമി സംബന്ധിച്ച പരാതിയിൽ നടപടി ഉടൻ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു.

Read More

തിരുവനന്തപുരത്ത് നേരിയ ഭൂചലനം; വീടുകളിൽ വിള്ളൽ വീണു

തിരുവനന്തപുരത്ത് നേരിയ ഭൂചലനം രേഖപ്പെടുത്തി. കാട്ടാക്കട, കള്ളിക്കാട്, വെള്ളറട എന്നിവിടങ്ങളിലാണ് നേരിയ ഭൂചലനം ഉണ്ടായത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ഭൂമിക്കുലുക്കമുണ്ടായത്. അമ്പൂരി, നെയ്യാർ പരിസരങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഭൂമിക്കുലുക്കത്തിൽ പ്രദേശത്തെ ചില വീടുകളിൽ വിള്ളലുണ്ടായി. ഇടിവെട്ടുപോലുള്ള ശബ്ദം കേട്ടുവെന്ന് പ്രദേശവാസികൾ പറയുന്നു. ശബ്ദം കേട്ടതോടെ ആളുകൾ വീടിന് പുറത്തേയ്ക്ക് ഇറങ്ങിയോടി. സംഭവത്തിൽ ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Read More