Headlines

Webdesk

നീണ്ട ഇടവേളക്ക് ശേഷം സംസ്ഥാനത്ത് നാളെ സ്‌കൂളുകൾ തുറക്കും; വിദ്യാർഥികൾ അറിയേണ്ടതെല്ലാം

നീണ്ട ഇടവേളക്ക് ശേഷം സംസ്ഥാനത്ത് നാളെ സ്‌കൂളുകൾ തുറക്കും; വിദ്യാർഥികൾ അറിയേണ്ടതെല്ലാം കൊവിഡ് വ്യാപനത്തെ തുടർന്നുണ്ടായ ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ തിങ്കളാഴ്ച തുറക്കും. പ്രവേശനോത്സവത്തോടെയാകും കുട്ടികളെ സ്‌കൂളുകളിലേക്ക് സ്വീകരിക്കുക. കുട്ടികളെ സ്വീകരിക്കാൻ സംസ്ഥാനം പൂർണ സജ്ജമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മാതാപിതാക്കളുടെ സമ്മത പത്രത്തോടെ വേണം കുട്ടികളെ അയക്കാൻ. ആശങ്കയുള്ള രക്ഷാകർത്താക്കൾ സാഹചര്യം വിലയിരുത്തിയ ശേഷം പിന്നീട് കുട്ടികളെ അയച്ചാൽ മതി. ഉച്ചഭക്ഷണം ലഭ്യമാക്കുന്നതിനായി ഫണ്ട് അനുവദിച്ചിട്ടുണ്ട്. രണ്ട് ഡോസ്…

Read More

സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. നാളെയും ഇതേ ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. ബുധനാഴ്ച വരെ മഴ തുടരും.

Read More

ആദ്യ കാല സിനിമ സംവിധായകൻ ക്രോസ് ബെൽറ്റ് മണി അന്തരിച്ചു

ആദ്യ കാല സിനിമ സംവിധായകൻ ക്രോസ് ബെൽറ്റ് മണി അന്തരിച്ചു. 86 വയസ്സായിരുന്നു. നാൽപ്പതോളം ചിത്രങ്ങൾ സംവിധാന ചെയ്ത ക്രോസ് ബെൽറ്റ് മണി നിരവധി സിനിമകളുടെ ഛായാഗ്രാഹകനായിരുന്നു. വലിയശാലയിൽ മാദവൈ വിലാസത്ത് കൃഷ്ണപ്പിള്ളയുടെയും കമലമ്മയുടെയും മകനായി 1935 ഏപ്രിൽ 22ന് ജനിച്ചു. കെ വേലായുധൻ നായർ എന്നാണ് യഥാർത്ഥ പേര്. 1970ൽ അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ ക്രോസ്‌ബെൽറ്റ് എന്ന സിനിമയോടെയാണ് അദ്ദേഹം പ്രശസ്തനാകുന്നത്. അതോടെ ആ പേര് തന്റെ പേരിനൊപ്പം ചേർത്തു. 1967 ൽ പുറത്തിറങ്ങിയ മിടുമിടുക്കിയാണ്…

Read More

ജീവകാരുണ്യ പ്രവർത്തകൻ കൈപ്പാണി ഇബ്രാഹിം വിടപറഞ്ഞു

ജീവകാരുണ്യ പ്രവർത്തകൻ കൈപ്പാണി ഇബ്രാഹിം വിടപറഞ്ഞു* ബംഗളൂരിൽ വാഹന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന വെള്ളമുണ്ട കൈപ്പാണി ഇബ്രാഹിം (55) മരണപ്പെട്ടു. രാഷ്ട്രീയ മത സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഇദ്ധേഹം മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ മുൻ വൈ പ്രസിഡന്റായിരുന്നു. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ബംഗളൂരു മാർത്തഹള്ളിയിൽ ഇദ്ദേഹം സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കാറിടിച്ചതിനെ തുടർന്ന് തലയ്ക്ക് ഗുരുതര പരിക്കോടെ ബംഗളുരു മണിപ്പാൽ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു. തുടർന്ന് ഇന്ന് പുലർച്ചെ മൂന്നരയോടെ മരണപ്പെടുകയായിരുന്നു.. മൃതദേഹം…

Read More

ബിനീഷ് കോടിയേരി ജയില്‍ മോചിതനായി

കള്ളപ്പണം വെളുപ്പിച്ച കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ബംഗളൂരു ജയിലില്‍ നിന്നു പുറത്തിറങ്ങി. സത്യം ജയിക്കുമെന്നും പിന്നില്‍ ഇന്ത്യയിലെ വലിയ രാഷ്ട്രീയ പാര്‍ട്ടിയാണെന്നും ജയില്‍ മോചിതനായ ബിനീഷ് പറഞ്ഞു. ഇഡി ആവശ്യപ്പെട്ട പേരുകള്‍ പറഞ്ഞിരുന്നുവെങ്കില്‍ 10 ദിവസത്തിനുള്ളില്‍ പുറത്തിറങ്ങാമായിരുന്നുവെന്നും ബിനീഷ് കോടിയേരി വെളിപ്പെടുത്തി. കടുത്ത ജാമ്യ വ്യവസ്ഥകൾ കാരണം ജാമ്യക്കാർ പിൻമാറിയതിനാൽ ഇന്നലെ ബിനീഷിനു പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല. ഒരു വര്‍ഷത്തിനു ശേഷമാണ് ജയില്‍ മോചനം. അതേസമയം ബിനീഷിനു ജാമ്യം നൽകിയതിനെതിരെ ഇഡി സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് സൂചന….

Read More

തണുത്ത പ്രദേശങ്ങളിലും ഗണ്യമായി കുറഞ്ഞ് കൊറോണ; യുഎസില്‍ വൈറസിന്റെ വ്യാപനം 50 ശതമാനമായി താഴ്ന്നു

  വാഷിങ്ടന്‍: കൊറോണ വൈറസിന്റെ വ്യാപനം അമേരിക്കയില്‍ 50 ശതമാനത്തിലേറെ കുറഞ്ഞതായി ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു. മാരകമായ ഡെല്‍റ്റാ വൈറസിന്റെ വ്യാപനം സെപ്റ്റംബര്‍ മാസം അതിരൂക്ഷമായിരുന്നുവെങ്കിലും പിന്നീട് സാവകാശം കുറഞ്ഞു വരികയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറ്റവും കൂടുതല്‍ വൈറസ് വ്യാപനം ഉണ്ടായ ഫ്‌ളോറിഡ, ജോര്‍ജിയ, ഹവായ്, സൗത്ത് കരോളിന, ടെന്നിസ്സി എന്നീ സംസ്ഥാനങ്ങളില്‍ രണ്ടു മാസത്തിനു മുമ്പുണ്ടായിരുന്നതില്‍ നാല്‍പ്പതു ശതമാനത്തിലേറെ കുറഞ്ഞിട്ടുണ്ട്. അര്‍കന്‍സ്, ലൂസിയാന ഉള്‍പ്പെടെ 75 ശതമാനമാണ് കുറഞ്ഞുവരുന്നത്. എന്നാല്‍, തണുപ്പുമേഖലയിലും…

Read More

കശ്മീരില്‍ കുഴി ബോംബ് സ്‌ഫോടനം: രണ്ട് സൈനികര്‍ക്ക് വീരമൃത്യു

  ജമ്മു കശ്മീരിലുണ്ടായ കുഴിബോംബ് സ്‌ഫോടനത്തില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. രജൗരി ജില്ലയിലെ നൗഷേരയിലാണ് സ്‌ഫോടനമുണ്ടായത്. അതേസമയം, പൂഞ്ച്-രജൗരി ജില്ലാ അതിര്‍ത്തിയിലെ വനമേഖലയില്‍ ഒളിഞ്ഞിരിക്കുന്ന ഭീകരര്‍ക്കായുള്ള തെരച്ചില്‍ ഇരുപതാം ദിവസത്തിലേക്ക് കടന്നു. ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഒമ്പത് സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. പാകിസ്ഥാനില്‍ നിന്നുള്ള ഭീകരരാണ് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയത്.

Read More

അഞ്ച് മുതല്‍ 11 വയസ്സുവരെയുള്ള കുട്ടികള്‍ക്കും അടിയന്തര വാക്‌സിന്‍ ഉപയോഗം; ഫൈസറിന് അംഗീകാരം

ന്യൂയോര്‍ക്ക്: അഞ്ച് മുതല്‍ 11 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കാന്‍ അംഗീകാരം. യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് ഫൈസര്‍ ബയോണ്‍ടെക് വാക്‌സിന്‍ അടിയന്തരമായി ഉപയോഗിക്കുന്നതിന് അംഗീകാരം നല്‍കയത്. നിലവില്‍ മുതിര്‍ന്നവര്‍ക്ക് നല്‍കുന്ന ഡോസിന്റെ മൂന്നിലൊന്ന് ഉപയോഗിച്ചാല്‍ കുട്ടികളിലെ രോഗലക്ഷണങ്ങള്‍ക്കെതിരെ വാക്‌സിന്‍ 90 ശതമാനത്തിലധികം സംരക്ഷണം നല്‍കുമെന്ന് ക്ലിനിക്കല്‍ ട്രയല്‍ തെളിയിച്ചതായി ഫൈസര്‍ വെളിപ്പെടുത്തി. അതോടൊപ്പം തന്നെ കുറഞ്ഞ ഡോസ് രോഗത്തെ പ്രതിരോധിക്കുന്നതോടൊപ്പം ഏതെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. 12 വയസോ അതില്‍…

Read More

ചിയാനും മകൻ ധ്രുവ് വിക്രമും ആദ്യമായി ഒന്നിക്കുന്ന ചിത്രം മഹാനും ഒ.ടി.ടി റിലീസിന്

  ചിയാന്‍ വിക്രമും മകന്‍ ധ്രുവ് വിക്രമും ആദ്യമായി ഒന്നിക്കുന്ന ചിത്രം മഹാന്‍ ഒടിടി റിലീസിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുമായി ചര്‍ച്ചകള്‍ നടത്തിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട ചെയ്യുന്നു. പക്ഷേ മഹാന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ മാത്രമാണ് വിറ്റുപോയത് എന്നും സിനിമ ഒടിടി റിലീസ് ചെയ്യില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചെന്നൈ പശ്ചാത്തലമാക്കിയുളള ഗ്യാങ്സ്റ്റര്‍ ത്രില്ലറാണ് മഹാന്‍.കാര്‍ത്തിക് സുബ്ബരാജാണ് മഹാന്‍ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ വിക്രമനും ധ്രുവിനും പുറമെ സിമ്രാന്‍, ബോബി സിംഹ, വാണി ഭോജന്‍…

Read More

ക്രൂയിസ് ടൂറിസം സീസണ് തുടക്കം; 1,252 വിനോദസഞ്ചാരികളുമായി ജർമൻ ആഡംബര കപ്പൽ യുഎഇ തീരത്തെത്തി

  ദുബായ്: മെയിന്‍ ഷിഫ് 6 എന്ന ജര്‍മ്മന്‍ ആഡംബര കപ്പല്‍ 1,252 വിനോദ സഞ്ചാരികളുമായി യുഎഇയിലെത്തി. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ക്രൂയിസ് ടൂറിസം സീസണിന് ഇതോടെ വര്‍ണാഭമായ തുടക്കമായി. 2015 ഡിസംബറില്‍ അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ആയ ഷെയ്ഖ് ഹസ്സ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആണ് അബുദാബി എമിറേറ്റിലെ ആദ്യത്തെ ക്രൂയിസ് ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തത്. എഡി പോര്‍ട്ട് ഗ്രൂപ്പ് വികസിപ്പിച്ച ക്രൂയിസ് ടെര്‍മിനല്‍ അബുദാബി എമിറേറ്റിലെ ക്രൂയിസ് കപ്പലുകള്‍ക്ക് നങ്കൂരമിടാനുള്ള…

Read More