Headlines

Webdesk

കൊല്ലത്ത് രണ്ടു വിദ്യാര്‍ത്ഥികള്‍ ഷോക്കേറ്റ് മരിച്ചു

കൊല്ലത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു. കരിക്കോട് ടികെഎം എന്‍ജിനീയറിംഗ് കോളെജ് വിദ്യാര്‍ത്ഥികളായ കാഞ്ഞങ്ങാട് സ്വദേശി അര്‍ജുന്‍, കണ്ണൂര്‍ സ്വദേശി റിസ്വാന്‍ എന്നിവരാണ് മരിച്ചത്. വാക്കനാട് കല്‍ച്ചിറ പള്ളിയ്ക്ക് സമീപം പൊട്ടി വീണ വൈദ്യുതി ലൈനില്‍ നിന്ന് വൈദ്യുതാഘാതമേറ്റായിരുന്നു അപകടം. 24 മണിക്കൂറിനിടെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മൂന്നുപേരാണ് മരിച്ചത്.

Read More

മരക്കാർ തിയറ്ററിൽ തന്നെ റിലീസ് ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്ന്; ആവശ്യമായ വിട്ടുവീഴ്ച ചെയ്യും: ഫിയോക്

  മോഹൻലാൽ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാർ തിയറ്ററിൽ തന്നെ റിലീസ് ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഫിയോക്. തിയറ്ററുകളുടെ ഭാഗത്ത് നിന്ന് ആവശ്യമായ വിട്ടുവീഴ്ച ചെയ്യും. എക്സിബിറ്റേഴ്സ് അസോസിയേഷന്‍റേയും തിയറ്റർ ഉടമകളുടെയും തീരുമാനം ഫിലിം ചേംബറിനെയും നിർമാതാവ് ആന്‍റണി പെരുമ്പാവൂരിനെയും അറിയിച്ചിട്ടുണ്ട്. ചിത്രം തിയറ്ററിൽ റിലീസ് ചെയ്യാനുള്ള സാധ്യത കൂടിയെന്നും കേരളത്തിന്‍റെ സിനിമയായി മരക്കാർ ഏറ്റെടുക്കാനാണ് തീരുമാനമെന്നും കൊച്ചിയിലെ യോഗത്തിന് ശേഷം ഫിയോക് ഭാരവാഹികൾ പറഞ്ഞു. അനുകൂല തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. മറ്റു ചിത്രങ്ങൾക്ക് നൽകുന്നതിനേക്കാൾ പരിഗണന മരക്കാറിന്…

Read More

സ്‌കൂള്‍ തുറക്കലിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി: മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: കൊവിഡിനെ തുടര്‍ന്ന് ഒന്നര വര്‍ഷമായി അടഞ്ഞുകിടക്കുന്ന സംസ്ഥാനത്തെ സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കാനിരിക്കെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കുട്ടികളെ പറഞ്ഞയക്കുന്നതിന് ഒരു ആശങ്കയും വേണ്ടെന്നും മന്ത്രി പറഞ്ഞു.  തിങ്കളാഴ്ച തിരുവന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിൽ സംസ്ഥാനതല പ്രവേശനോത്സവം നടക്കും. വിദ്യാഭ്യാസ, ആരോഗ്യ മന്ത്രിമാര്‍ സംസ്ഥാന പ്രവേശനോത്സവത്തില്‍ പങ്കെടുക്കുമെന്നും ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഓരോ ജില്ലകളിലും പ്രവേശനോത്സവം നടക്കും. സ്‌കൂള്‍ മുറികള്‍ വര്‍ണാഭമാക്കി കുട്ടികളെ സ്വീകരിക്കും. കൊവിഡ് പ്രതിരോധ മുന്‍കരുതലുകളെല്ലാം ക്ലാസ് മുറികളില്‍ പൂര്‍ത്തിയാക്കി കഴിഞ്ഞെന്നും മന്ത്രി…

Read More

ചരിത്രം കുറിച്ച് 75 മിനിറ്റ് നീണ്ട കൂടിക്കാഴ്ച; ഫ്രാൻസിസ് പാപ്പ സമാധാനത്തിന്റെ പോരാളി: ബൈഡന്‍

വത്തിക്കാന്‍ സിറ്റി: ലോകത്തെ ഏറ്റവും അധികം സ്വാധീനമുള്ള നേതാക്കളായ ഫ്രാന്‍സിസ് പാപ്പയും യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും തമ്മില്‍ ഇന്നലെ നടന്ന കൂടിക്കാഴ്ച ഒന്നേകാല്‍ മണിക്കൂറില്‍ അധികം നീണ്ടത് അസാധാരണ സംഭവമായി. ലാറ്റിനമേരിക്കയിൽ നിന്നുള്ള ആദ്യ മാർപാപ്പയായ ഫ്രാൻസിസ് പാപ്പയും യുഎസ് പ്രസിഡന്റാകുന്ന രണ്ടാമത്തെ കത്തോലിക്കാ വിശ്വാസിയായ ജോ ബൈഡനും തമ്മിലുള്ള കുടിക്കാഴ്ച 75 മിനിറ്റ് നീണ്ടു. അതിനുശേഷം ബൈഡന്റെ ഭാര്യ ജില്ലും മറ്റും ചേർന്ന ഫോട്ടോ സെഷനിൽ 15 മിനിറ്റ് കൂടി മാർപാപ്പ ചെലവഴിച്ചു. ഇതാദ്യമാണ്…

Read More

കേരളത്തില്‍ ഇന്ന് 7427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 7427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1001, കോഴിക്കോട് 997, എറണാകുളം 862, തൃശൂര്‍ 829, കൊല്ലം 627, കോട്ടയം 562, പത്തനംതിട്ട 430, മലപ്പുറം 394, പാലക്കാട് 382, കണ്ണൂര്‍ 349, വയനാട് 310, ആലപ്പുഴ 285, ഇടുക്കി 280, കാസര്‍ഗോഡ് 119 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത് കഴിഞ്ഞ 24 മണിക്കൂറിനിടെ 70,709 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 77 തദ്ദേശ…

Read More

മുല്ലപ്പെരിയാര്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍കൂടി ഉടന്‍ തുറക്കും; ആറ് ഷട്ടറുകള്‍ വഴി 2974 ഘനയടി വെള്ളം ഒഴുക്കിവിടും

  ഇടുക്കി മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് കുറയാത്ത പശ്ചാത്തലത്തില്‍ മൂന്ന് ഷട്ടറുകള്‍ കൂടി ഇന്നു വൈകുന്നേരം തുറക്കും. വൈകിട്ട് മാല് മണിക്കാണ് ഷട്ടറുകള്‍ തുറക്കുക. 40 സെന്റീമീറ്ററാണ് ഉയര്‍ത്തുക. ഇതോടെ ആകെ തുറക്കുന്ന ഷട്ടറുകളുടെ എണ്ണം ആറാകും. ഇന്ന് മൂന്നു ഷട്ടറുകള്‍ കൂടി തുറന്ന് 1299 ഘനയടി ജലം അധികമായി സ്പില്‍വേയിലൂടെ ഒഴുക്കിവിടാനാണ് തമിഴ്‌നാടിന്റെ തീരുമാനം. ഇതോടെ ആറ് ഷട്ടറുകള്‍ഴി 2974 ഘനയടി വെള്ളം പുറത്തേക്ക് ഒഴുകും. പെരിയാര്‍ നദിയുടെ കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ…

Read More

വയനാട് ജില്ലയില്‍ 310 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 13.90

  വയനാട് ജില്ലയില്‍ ഇന്ന് (30.10.21) 310 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 190 പേര്‍ രോഗമുക്തി നേടി. 3 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 308 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.90 ആണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 125462 ആയി. 121902 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2706 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2561 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

പ്രധാനമന്ത്രി മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചു; ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ച

  വത്തിക്കാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചു. ജി 20 ഉച്ചക്കോടിക്കായി വെള്ളിയാഴ്ച ഇറ്റലിയിലെത്തിയ പ്രധാനമന്ത്രി ഇന്ത്യൻസമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് മാർപാപ്പയുടെ വസതിയായ വത്തിക്കാൻ പാലസിലെത്തിയത്. മാർപാപ്പയുടെ സ്വകാര്യ ലൈബ്രറിയിലെ ഇരുവരുടെയും കൂടിക്കാഴ്ച ഒരു മണിക്കൂറിലേറെ നീണ്ടു. ഇന്ത്യയിലെ കോവിഡ് സാഹചര്യങ്ങൾ ഉൾപ്പടെ കൂടിക്കാഴ്ചിയൽ ചർച്ചയായി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ മോദിക്കൊപ്പമുണ്ടായിരുന്നു. ജി20 ഉച്ചകോടിക്കായി ഇറ്റലിയിലെത്തിയ പ്രധാനമന്ത്രി ഒക്ടോബർ 31…

Read More

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് റൂള്‍ കര്‍വിലേക്ക് എത്തിക്കാത്തത് ആശങ്കയുണ്ടാക്കുന്നു; മന്ത്രി റോഷി അഗസ്റ്റിന്‍

  തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ ജലം തമിഴ്‌നാട് കൊണ്ടുപോകണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ . ജലനിരപ്പ് റൂള്‍ കര്‍വിലേക്ക് എത്തിക്കാത്തത് ആശങ്കയുണ്ടാക്കുന്നുണ്ട്.മേല്‍നോട്ട സമിതിയേയും തമിഴ്‌നാടിനെയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കൂടുതല്‍ ജലം മുല്ലപ്പെരിയാറില്‍ നിന്ന് എത്തിയാലും ഇടുക്കി ഡാം തുറക്കേണ്ടി വരില്ല. 5000 ഘനയടി വെള്ളം തുറന്ന് വിട്ടാലും പെരിയാര്‍ തീരത്ത് പ്രശ്നം ഉണ്ടാകില്ല. മുല്ലപ്പെരിയാര്‍ നീരൊഴുക്ക് കുറയുന്നില്ല. റൂള്‍ കര്‍വിലേക്ക് ജലനിരപ്പ് എത്തിക്കണം. ജലനിരപ്പ് റൂള്‍കര്‍വിലേക്ക് താഴ്ത്താന്‍ കഴിയാത്തത് തമിഴ്‌നാടിന്റെ…

Read More

പ്രതിപക്ഷ നേതാവിന്റെ സുരക്ഷ കുറച്ച നടപടി പിണറായിയുടെ അല്‍പ്പത്തരം: കെ സുധാകരന്‍

  തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സുരക്ഷ കുറച്ചതില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതിരൂക്ഷ വിമര്‍ശവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സുരക്ഷ കുറച്ച നടപടി പിണറായി വിജയന്റെ അല്‍പത്തരമാണെന്ന് കെ സുധാകരന്‍ ആരോപിച്ചു. നരേന്ദ്ര മോദിയുടെ ഭക്തനായ മുഖ്യമന്ത്രിയില്‍ നിന്ന് പ്രതീക്ഷിച്ചത് തന്നെയാണ് സംഭവിച്ചതെന്നും ഫേസ്ബുക്ക് കുറിപ്പില്‍ സുധാകരന്‍ പറയുന്നു . പൊതുജനങ്ങള്‍ക്കിടയില്‍ ഇറങ്ങാന്‍ മുഖ്യമന്ത്രിക്ക് നൂറു കണക്കിന് പൊലീസുകാരുടെയും പാര്‍ട്ടി ഗുണ്ടകളുടെയും അകമ്പടി വേണമായിരിക്കും. എന്നാല്‍ പ്രതിപക്ഷ നേതാവടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക്…

Read More