Headlines

Webdesk

ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്ക് കൊവിഡ് സ്ഥിരീകരിച്ചു

  ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണത്തെ തുടർന്ന് കൊൽക്കത്തയിലെ വുഡ്‌ലാൻഡ് ആശുപത്രിയിൽ ഗാംഗുലിയെ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ് ഡിസംബർ 27ന് നടത്തിയ പരിശോധനയിലാണ് ഗാംഗുലി കൊവിഡ് പോസിറ്റീവായത്. ഈ വർഷം തുടക്കത്തിൽ ഗാംഗുലിക്ക് ഹൃദയാഘാതം സംഭവിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റി സർജറിക്ക് വിധേയനാക്കുകയും ചെയ്തിരുന്നു.

Read More

മൂന്നാം ആഷസിലും ഇംഗ്ലണ്ട് കത്തിയമർന്നു; ഓസ്‌ട്രേലിയക്ക് ഇന്നിംഗ്‌സ് വിജയം

  ആഷസ് ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഓസ്‌ട്രേലിയക്ക് ഇന്നിംഗ്‌സ് വിജയം. മെൽബണിൽ നടന്ന മത്സരത്തിൽ ഇന്നിംഗ്‌സിനും 14 റൺസിനുമാണ് ഓസീസ് വിജയിച്ചത്. രണ്ടാമിന്നിംഗ്‌സിൽ ഇംഗ്ലണ്ട് വെറും 68 റൺസിന് ഓൾ ഔട്ടായി ഇംഗ്ലണ്ട് ഒന്നാമിന്നിംഗ്‌സിൽ 185 റൺസ് എടുത്തത്. ഓസ്‌ട്രേലിയ മറുപടിയായി 267 റൺസ് ഒന്നാമിന്നിംഗ്‌സിൽ കൂട്ടിച്ചേർത്തു. ഒന്നാമിന്നിംഗ്‌സിൽ ലീഡ് വഴങ്ങേണ്ടി വന്ന ഇംഗ്ലണ്ട് പക്ഷേ രണ്ടാമിന്നിംഗ്‌സിൽ തകർന്നുതരിപ്പണമായി മാറുകയായിരുന്നു. 28 റൺസെടുത്ത ജോ റൂട്ടും 11 റൺസെടുത്ത ബെൻ സ്‌റ്റോക്‌സും മാത്രമാണ് ഇരട്ട സംഖ്യ…

Read More

കോഴിക്കോട് കൊളത്തറയിൽ വൻ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം

  കോഴിക്കോട് കൊളത്തറയിൽ റഹ്മാൻ ബസാറിൽ വൻ തീപിടിത്തം. കൊളത്തറയിലെ ചെരുപ്പുകടക്കാണ് പുലർച്ചെയോടെ തീപിടിച്ചത്. അഗ്നിശമന സേനയെത്തി രാവിലെ ആറ് മണിയോടെ തീ നിയന്ത്രണവിധേയമാക്കി. ആറ് യൂനിറ്റ് ഫയർ എൻജിനുകളുടെ നീണ്ട ശ്രമത്തിലാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ചെരുപ്പുകട പൂർണമായും കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തൽ.

Read More

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിവെക്കില്ല; തീയതി ഉടൻ പ്രഖ്യാപിക്കും

  അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിവെക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. അടുത്താഴ്ച തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കും. തെരഞ്ഞെടുപ്പ് മാറ്റിവെക്കാൻ ആരോഗ്യവകുപ്പ് മന്ത്രാലയം ശുപാർശ ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂർ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടത്താൻ അനുകൂല സാഹചര്യമാണോയെന്ന് കമ്മീഷൻ ആരോഗ്യവകുപ്പ് സെക്രട്ടറിയോട് ചോദിച്ചിരുന്നു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ 70 ശതമാനം മുതൽ 100 ശതമാനം വരെയാളുകൾ ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ചതായി ആരോഗ്യ സെക്രട്ടറി കമ്മീഷനെ അറിയിച്ചു പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂർ…

Read More

ചവറയിൽ വാഹനാപകടത്തിൽ നാല് മത്സ്യത്തൊഴിലാളികൾ മരിച്ചു; നിരവധി പേർക്ക് പരുക്ക്

  കൊല്ലം ചവറയിൽ വാഹനാപകടത്തിൽ നാല് മത്സ്യത്തൊഴിലാളികൾ മരിച്ചു. 22 പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. പുലർച്ചെ പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. വിഴിഞ്ഞത്ത് നിന്ന് ബേപ്പൂരിലേക്ക് മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ച വാൻ നീണ്ടകരയിലേക്ക് മത്സ്യം എടുക്കാനായി പോയ ലോറിയിലിടിച്ചാണ് അപകടം. 34 പേരാണ് അപകടത്തിൽപ്പെട്ട വാനിലുണ്ടായിരുന്നത്. പുല്ലുവിള സ്വദേശികളായ കരുണാംബരം(56), ബർക്കുമൻസ്(45), ജസ്റ്റിൻ(56), തമിഴ്‌നാട് സ്വദേശി ബിജു(35) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെ തിരുവനന്തപുരം മെഡിക്കൽ കോളജ്…

Read More

തിരുവനന്തപുരത്ത് ബന്ധുക്കളായ മൂന്ന് കുട്ടികളെ കാണാതായതായി പരാതി

  തിരുവനന്തപുരം വെഞ്ഞാറമൂടിന് സമീപം പണയത്ത് നിന്ന് ബന്ധുക്കളായ മൂന്ന് ആൺകുട്ടികളെ കാണാതായതായി പരാതി, 11, 13, 14 വയസ്സ് വീതം പ്രായമുള്ള ശ്രീദേവ്, അരുൺ, അമ്പാടി എന്നിവരെയാണ് ഇന്നലെ മുതൽ കാണാതായത്. അരുണും ശ്രീദേവും ബന്ധുക്കളും അമ്പാടി അയൽവാസിയുമാണ് കാണാതായവരിൽ ഒരാളുടെ വീട്ടിൽ നിന്ന് നാലായിരം രൂപയും കുട്ടികൾ കൊണ്ടുപോയിട്ടുണ്ട്. മൂന്ന് പേരിൽ ഒരു കുട്ടിയെ മുമ്പും കാണാതായിട്ടുണ്ട്. വസ്ത്രങ്ങളും കുട്ടികൾ എടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്.  

Read More

രാജ്യത്ത് രണ്ട് വാക്‌സിനുകൾക്ക് കൂടി അടിയന്തര ഉപയോഗത്തിനായി ശുപാർശ

  രാജ്യത്ത് രണ്ട് കൊവിഡ് വാക്‌സിനുകൾക്ക് കൂടി അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകാൻ ഡിസിജിഐ വിദഗ്ധ സമിതി ശുപാർശ ചെയ്തു. കൊവോവാക്‌സിനും കോർബെവാക്‌സിനുമാണ് അടിയന്തര അനുമതിക്കുള്ള ശുപാർശ. സീറം ഇൻസ്റ്റിസ്റ്റ്യൂട്ടിന്റേതാണ് കൊവോവാക്‌സിൻ. ബയോളജിക്കൽ ഇ ആണ് കോർബെവാക്‌സിൻ നിർമിക്കുന്നത്. കൊവിഡ് ചികിത്സക്കുള്ള മരുന്നായ മോൾനുപിറവിക്കും നിയന്ത്രിത ഉപയോഗത്തിനുള്ള അനുമതി നൽകാൻ വിദഗ്ധ സമിതി ശുപാർശ ചെയ്തിട്ടുണ്ട്.

Read More

കുറുക്കന്മൂലയിലെ കടുവയ്ക്കായുള്ള തിരച്ചില്‍ വനംവകുപ്പ് അവസാനിപ്പിക്കുന്നു

കല്‍പ്പറ്റ: വയനാട് കുറുക്കന്മൂലയിൽ ജനവാസ മേഖലയിലിറങ്ങി വളർത്തുമൃഗങ്ങളെ കൊന്ന കടുവയ്ക്കായുള്ള തിരച്ചിൽ അവസാനിപ്പിക്കാനൊരുങ്ങി വനം വകുപ്പ്. കുറുക്കന്മൂലയിൽ സ്ഥാപിച്ച 5 കൂടുകൾ അടിയന്തരമായി മാറ്റാൻ ഉത്തരമേഖല സിസിഎഫ് ഉത്തരവിട്ടു. പത്ത് ദിവസത്തിലേറെയായി ജനവാസ മേഖലകളിൽ കടുവയുടെ സാന്നിധ്യമില്ലാത്തതിനാലാണ് നടപടി. ഉൾവനത്തിലേക്ക് കടന്ന കടുവ ഇനി തിരിച്ചു വരില്ലെന്നാണ് നിഗമനം. എന്നാൽ 70 കാമറകൾ ഉപയോഗിച്ചുള്ള നിരീക്ഷണം തുടരും.  കഴുത്തിൽ മുറിവേറ്റ കടുവയ്ക്ക് ചികിത്സ നൽകേണ്ടതിനാൽ തിരച്ചിൽ പൂർണമായി നിർത്തുന്നതിൽ പിന്നീട് തീരുമാനമെടുക്കും. കുറുക്കന്മൂലയിലും പയ്യമ്പള്ളിയിലുമായി 17 വളർത്തുമൃഗങ്ങളെയാണ്…

Read More

മുഖ്യമന്ത്രിയോട് പരാതി പറയാം; 1076ല്‍ വിളിക്കൂ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തില്‍ ബന്ധപ്പെടാന്‍ ഇനി മുതല്‍ 1076 എന്ന നാലക്ക ടോള്‍ ഫ്രീ നമ്പര്‍. ജനുവരി ഒന്നു മുതലാണ് പുതിയ നമ്പര്‍ പ്രബല്യത്തില്‍ വരുക. മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തിലേക്ക് ബന്ധപ്പെടാന്‍ നിലവില്‍ 11 അക്ക ടോള്‍ ഫ്രീ നമ്പറാണുള്ളത്. സംസ്ഥാനത്തിനകത്ത് ലാന്‍ഡ് ലൈനില്‍ നിന്നോ മൊബൈലില്‍ നിന്നോ വിളിക്കുന്നവര്‍ക്ക് 1076 ലേക്ക് നേരിട്ട് വിളിക്കാം. സംസ്ഥാനത്തിന് പുറത്ത് നിന്ന് വിളിക്കുന്നവര്‍ 0471 എന്ന കോഡും രാജ്യത്തിന് പുറത്ത് നിന്ന്…

Read More

മിഷനറീസ് ഓഫ് ചാരിറ്റി; അക്കൗണ്ടുകൾ മരവിപ്പിക്കാൻ സന്യാസ സഭ എസ് ബി ഐയോട് ആവശ്യപ്പെട്ടിരുന്നു: കേന്ദ്രസർക്കാർ

  അക്കൗണ്ടുകൾ മരവിപ്പിക്കാൻ സന്യാസ സഭ എസ് ബി ഐയോട് ആവശ്യപ്പെട്ടിരുന്നെന്ന് കേന്ദ്രസർക്കാർ. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടില്ലെന്നും കേന്ദ്രസർക്കാർ വിശദീകരണം നൽകി. മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച സംഭവത്തിലെ നടപടി പാവപ്പെട്ടവർക്കുള്ള ക്രൂരമായ ക്രിസ്‌മസ്‌ സമ്മാനമെന്ന് കൊൽക്കത്ത അതിരൂപത. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചുവെന്നത് സംബന്ധിച്ച അറിയിപ്പുകള്‍ ലഭിച്ചിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അത്തരം അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും മിഷണറീസ് ഓഫ് ചാരിറ്റി വക്താവ് സുനിത കുമാര്‍ പറയുന്നു. മിഷനറീസ്…

Read More