Headlines

Webdesk

ജമ്മു കാശ്മീരിൽ രണ്ടിടങ്ങളിലായി ഏറ്റുമുട്ടൽ; ആറ് ഭീകരരെ സുരക്ഷാസേന വധിച്ചു

  ജമ്മു കാശ്മീരിൽ രണ്ടിടങ്ങളിലായി നടന്ന ഏറ്റുമുട്ടലിൽ ആറ് ഭീകരരെ സുരക്ഷാ സേന വധിച്ചു. കുൽഗാമിലും അനന്തനാഗിലുമാണ് ഏറ്റുമുട്ടൽ. കൊല്ലപ്പെട്ടവരിൽ ആറ് പേർ പാക്കിസ്ഥാൻ അതിർത്തി കടന്നെത്തിയ ഭീകരരാണെന്ന് സുരക്ഷാ സേന അറിയിച്ചു. ഏറ്റുമുട്ടലിൽ ഒരു സൈനികനും രണ്ട് പോലീസുകാർക്കും പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഏറ്റുമുട്ടൽ നടന്ന പ്രദേശത്ത് സൈന്യം തെരച്ചിൽ തുടരുകയാണ്. കൊല്ലപ്പെട്ട ഭീകരിൽ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

Read More

സംസ്ഥാനത്ത് ഇന്ന് മുതൽ രാത്രികാല നിയന്ത്രണം; യാതൊരുവിധ കൂടിച്ചേരലുകളും അനുവദിക്കില്ല

  സംസ്ഥാനത്ത് ഇന്ന് മുതൽ രാത്രികാല നിയന്ത്രണം. രാത്രിയിൽ ഒരുവിധത്തിലുമുള്ള ആൾക്കൂട്ട പരിപാടികൾ അനുവദിക്കില്ല. അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയം സാക്ഷ്യപത്രം കൈയിൽ കരുതണം. ഡിസംബർ 30 മുതൽ ജനുവരി 2 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ദേവാലയങ്ങളിലും മറ്റ് പൊതുയിടങ്ങളിലും ഉൾപ്പെടെ നടത്തുന്ന മത, സാമുദായിക, രാഷ്ട്രീയ സാംസ്‌കാരിക, സാമൂഹിക കൂടിച്ചേരലുകൾ അടക്കം രാത്രി പത്ത് മണി മുതൽ രാവിലെ അഞ്ച് മണി വരെ അനുവദിക്കില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. രാത്രികാല നിയന്ത്രണം ഉള്ളതിനാൽ…

Read More

ആറ് വിക്കറ്റ് അകലെ ഇന്ത്യയെ കാത്ത് ചരിത്ര വിജയം; ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

  സെഞ്ചൂറിയൻ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. 305 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കക്ക് മുന്നിൽ വെച്ചത്. അവസാന ദിനമായ ഇന്ന് അവർക്ക് വിജയിക്കാനായി 211 റൺസ് കൂടി വേണം. അതേസമയം നാല് വിക്കറ്റുകൾ അവർക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. അഞ്ചാം ദിനത്തിൽ ശേഷിക്കുന്ന വിക്കറ്റുകളും കൂടി പിഴുത് സെഞ്ചൂറിയനിലെ ആദ്യ ജയമാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത് നാലിന് 94 റൺസ് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക നാലാം ദിനം അവസാനിപ്പിച്ചത്. ബാറ്റിംഗ് ദുഷ്‌കരമാകുന്ന പിച്ചിൽ അഞ്ചാം ദിനം 211 റൺസ് കൂടി…

Read More

പ്രഭാത വാർത്തകൾ

  🔳ലോകം ‘കൊവിഡ് സൂനാമി’യിലേക്ക് നീങ്ങുന്നുവെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന തലവന്‍ രംഗത്ത്. ഒമിക്രോണ്‍-ഡെല്‍റ്റ ഇരട്ട ഭീഷണിയിലാണ് മനുഷ്യരെന്ന് ഡബ്യു എച്ച് ഒ തലവന്‍ ഡോ.ടെഡ്രോസ് അഥാനോം വ്യക്തമാക്കി. ഡെല്‍റ്റയും പുതിയ ഒമിക്രോണ്‍ വകഭേദവും ചേരുമ്പോള്‍ മിക്ക രാജ്യങ്ങളിലും രോഗികളുടെ എണ്ണം ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തുമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ചൂണ്ടികാട്ടി. അങ്ങനെ വന്നാല്‍ ആരോഗ്യമേഖല തകരുമെന്നും ഇപ്പോള്‍ തന്നെ മിക്ക രാജ്യങ്ങളിലെയും ആരോഗ്യമേഖലയെ കാര്യമായി ബാധിക്കപ്പെട്ട് കഴിഞ്ഞുവെന്നും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങള്‍…

Read More

കെ-റെയില്‍ പദ്ധതി; പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കും; മുഖ്യമന്ത്രി

  മലപ്പുറം: കെ- റെയില്‍ പദ്ധതിയെ എതിര്‍ക്കുന്നവര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതി നടപ്പിലാക്കുന്നതിനെതിരെ ഉയര്‍ന്നുവരുന്നത് അനാവശ്യ ബഹളമാണ്. ആരെയും ഉപദ്രവിക്കനല്ല സര്‍ക്കാര്‍ പദ്ധതികള്‍. സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കുമ്പോള്‍ ആരും ദുഃഖിക്കേണ്ടി വരില്ല. പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കിയായിരിക്കും പദ്ധതി നടപ്പിലാക്കുക. ആര്‍ക്കൊക്കെ നഷ്ടങ്ങള്‍ സംഭവിക്കുന്നുവോ അവര്‍ക്കൊപ്പം ഇടത് സര്‍ക്കാര്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം മലപ്പുറം ജില്ലാ സമ്മേളന്തതിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ വികസനത്തിനെതിരായ ചില ക്ഷുദ്ര ശക്തികളുടെ…

Read More

ഓസ്ട്രേലിയയിൽ ഒമിക്രോൺ വ്യാപനം രൂക്ഷമാകുന്നു

  ഓസ്ട്രേലിയയിൽ ഒമിക്രോൺ വ്യാപനം രൂക്ഷമാകുന്നു . നിരവധി പേരെയാണ് രോഗബാധിതരായി ആശുപത്രികളിൽ ദിനംപ്രതി പ്രവേശിപ്പിക്കുന്നത്. സിഡ്നിയിലും ന്യൂ സൗത്ത് വെയിൽസിലുമായി 11,000ത്തിലേറെ രോഗബാധയാണ് സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ 6000 രോഗബാധയുള്ളിടത്ത് നിന്നാണ് 11,000ലേക്ക് എത്തിയത്. ചൊവ്വാഴ്ച മാത്രം 1,000 പേരിലാണ് രോഗ ബാധ കണ്ടെത്തിയത്. ഇറ്റലി, ഗ്രീസ്, പോർച്ചുഗൽ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലും ഏറ്റവും കൂടുതൽ കോവിഡ് ബാധയാണ് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തത്.  ഇറ്റലിയിൽ 78,000 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഗ്രീസിൽ 21,657, പോർച്ചുഗലിൽ…

Read More

ഒമിക്രോൺ വ്യാപനം; പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനം മാറ്റിവെച്ചു

ന്യൂഡെൽഹി: ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനം മാറ്റിവെച്ചു. ജനുവരി ആറിനായിരുന്നു അദ്ദേഹം യുഎഇ സന്ദർശിക്കാനിരുന്നത്.സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഫെബ്രുവരിയിലാകും അദ്ദേഹം യുഎഇ സന്ദർശിക്കുക. യാത്രാ തിയതി അധികൃതർ പിന്നീട് അറിയിക്കും. ദുബായ് എക്‌സ്‌പോയിലെ ഇന്ത്യ പവലിയൻ ഉൾപ്പെടെ സന്ദർശിക്കന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി യുഎഇയിലേക്ക് പോകുന്നത്. ഉന്നത നേതാക്കളുമായുള്ള കൂടിക്കാഴ്ച, ഇന്ത്യ- യുഎഇ സൗജന്യ വ്യാപാര കരാർ ഒപ്പിടൽ എന്നിവയും യാത്രാ ലക്ഷ്യമാണ്.  

Read More

അങ്കണവാടികൾ ജനുവരി മൂന്നു മുതൽ തുറക്കാൻ തീരുമാനം

  തിരുവനന്തപുരം: ജനുവരി മൂന്നുമുതൽ സംസ്ഥാനത്തെ അങ്കണവാടികൾ തുറക്കുമെന്ന് വനിതാ-ശിശു വികസന വകുപ്പ് അറിയിച്ചു. രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 12:30 വരെയാണ് സമയം. ശനിയാഴ്ചകളിലും പ്രവർ‌ത്തിക്കും. 1.5 മീറ്റർ അകലം പാലിച്ചു വേണം കുട്ടികളെ ഇരുത്താൻ. രക്ഷിതാക്കൾക്ക് പ്രവേശനമില്ല. ആദ്യഘട്ടത്തിൽ ഭിന്നശേഷി കുട്ടികളെ ഒഴിവാക്കിയിട്ടുണ്ട്. സുരക്ഷാക്രമീകരണങ്ങൾ ഉറപ്പുവരുത്താൻ ‘കുരുന്നുകൾ അങ്കണവാടികളിലേക്ക്’ എന്ന പേരിൽ മാർഗ നിർദ്ദേശം പുറത്തിറക്കിയിട്ടുണ്ട്. 15ന് മുകളിൽ കുട്ടികളുണ്ടെങ്കിൽ രക്ഷിതാക്കളുടെ അഭിപ്രായം പരി​ഗണിച്ച് ബാച്ചായി തിരിക്കണം. ജീവനക്കാരും കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളിലെ ഡ്രൈവർമാരും…

Read More

മും​ബൈ​യി​ൽ കോ​വി​ഡ് കു​തി​ക്കു​ന്നു; 82 ശ​ത​മാ​നം വ​ർ​ധ​ന

  മുംബൈ: ഇ​ന്ത്യ​യു​ടെ സാ​മ്പ​ത്തി​ക ത​ല​സ്ഥാ​ന​മാ​യ മും​ബൈ​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ കു​തി​ച്ചു​ക​യ​റു​ന്നു. ഇ​ന്ന് മാ​ത്രം 2,510 പു​തി​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​ന്ന​ലെ​ത്തെ​ക്കാ​ൾ 82 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ന്ത്രി ആ​ദി​ത്യ താ​ക്ക​റെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ യോ​ഗം വി​ളി​ച്ചു. ആ​ശു​പ​ത്രി സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​നും മ​രു​ന്നു​ക​ളും ഓ​ക്സി​ജ​നും സ​ജ്ജ​മാ​ക്കാ​നും ബോം​ബെ മു​നി​സി​പ്പ​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ തീ​രു​മാ​നി​ച്ചു. മും​ബൈ ന​ഗ​ര​ത്തി​ൽ പു​തു​വ​ർ​ഷാ ഘോ​ഷ​ങ്ങ​ൾ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. 31 ന് ​ന​ഗ​ര​ത്തി​ലെ എ​ല്ലാ പൊ​തു സ്ഥ​ല​ങ്ങ​ളും അ​ട​ച്ചി​ടും. പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ളി​ൽ…

Read More

മൈഗ്രേയ്ന്‍ മാറാന്‍ വീട്ടുവൈദ്യങ്ങൾ

തലയ്ക്ക് വരുന്ന എല്ലാ വേദനകളും അസഹനീയമാണ്. എന്നാല്‍ മൈഗ്രൈന്റെ കാര്യം എടുത്താലോ ചില സിനിമാ ഭാഷകളില്‍ പറഞ്ഞാല്‍ കൊടും ഭീകരനാണ് മൈഗ്രെയ്ന്‍. ഒരിക്കല്‍ വന്നാല്‍ നമ്മുടെ വേദന നമ്മുടെ തലയും കൊണ്ട് പോകുമെന്ന് വരെ തോന്നും. ചിലര്‍ക്ക് മൈഗ്രെയ്ന്‍ വന്നാല്‍ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും കഴിഞ്ഞെന്ന് വരില്ല. മൈഗ്രെയ്‌നില്‍ നിന്ന് മുക്തി നേടാന്‍ ധാരാളം ഗുളികകള്‍ ഉണ്ട്. എന്നാല്‍ ആരോഗ്യപ്രദമായിരിക്കണമെന്നില്ല. ആരോഗ്യമായ രീതിയിലൂടെ മൈഗ്രെയിനിനെ അകറ്റാന്‍ ചില മാര്‍ഗങ്ങള്‍ ഉണ്ട്. എന്തുകൊണ്ടാണ് മൈഗ്രന്‍ ഉണ്ടാകുന്നത്? തലയുടെ…

Read More