ഓസ്ട്രേലിയയിൽ ഒമിക്രോൺ വ്യാപനം രൂക്ഷമാകുന്നു . നിരവധി പേരെയാണ് രോഗബാധിതരായി ആശുപത്രികളിൽ ദിനംപ്രതി പ്രവേശിപ്പിക്കുന്നത്. സിഡ്നിയിലും ന്യൂ സൗത്ത് വെയിൽസിലുമായി 11,000ത്തിലേറെ രോഗബാധയാണ് സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ 6000 രോഗബാധയുള്ളിടത്ത് നിന്നാണ് 11,000ലേക്ക് എത്തിയത്. ചൊവ്വാഴ്ച മാത്രം 1,000 പേരിലാണ് രോഗ ബാധ കണ്ടെത്തിയത്.
ഇറ്റലി, ഗ്രീസ്, പോർച്ചുഗൽ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലും ഏറ്റവും കൂടുതൽ കോവിഡ് ബാധയാണ് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തത്. ഇറ്റലിയിൽ 78,000 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഗ്രീസിൽ 21,657, പോർച്ചുഗലിൽ 17,172, ഇംഗ്ലണ്ടിൽ 1,17,093 എന്നിങ്ങനെയാണ് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകൾ.