Headlines

Webdesk

ആലപ്പുഴയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ തീ കൊളുത്തി മരിച്ച നിലയിൽ

  ആലപ്പുഴയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. താമരക്കുളത്താണ് സംഭവം. പ്രസന്ന(52), മക്കളായ കല(34), മിന്നു(32) എന്നിവരുടെ മൃതദേഹങ്ങളാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്. മരണകാരണം വ്യക്തമല്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിലെത്തി; ബജറ്റ് അവതരണം അൽപ്പ സമയത്തിനകം

കേന്ദ്ര ബജറ്റ് അവതരണത്തിനായി ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിലെത്തി. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം. ബജറ്റ് പ്രസംഗത്തിന് മുമ്പായി ധനമന്ത്രി രാഷ്ട്രപതി ഭവനിലെത്തി പ്രസിഡന്റ് രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ധനകാര്യ സഹമന്ത്രിമാരായ പങ്കജ് ചൗധരി, ഭഗവത് കരാദ് എന്നിവരും മറ്റ് ഉദ്യോഗസ്ഥരും ധനമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇതിന് പിന്നാലെ ബജറ്റിന് അംഗീകാരം നൽകാനായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ കാബിനറ്റ് യോഗം ചേർന്നു. മന്ത്രിസഭ ബജറ്റിന് അംഗീകാരം നൽകി. ഇതിന് ശേഷമാണ് ധനമന്ത്രി പാർലമെന്റ് ഹാളിലേക്ക് എത്തിയത്. ജനുവരി 31ന്…

Read More

കണ്ണൂർ പയ്യാമ്പലത്ത് ഹോട്ടലുടമ കുത്തേറ്റ് മരിച്ചു; രണ്ട് പേർ പിടിയിൽ

  കണ്ണൂർ ആയിക്കരയിൽ ഹോട്ടലുടമ കുത്തേറ്റ് മരിച്ചു. പയ്യാമ്പലത്തെ സൂഫി മക്കാനി ഹോട്ടലുടമ ജസീറാണ്(35) കൊല്ലപ്പെട്ടത്. ഇന്നലെ അർധരാത്രി ആയിക്കര മത്സ്യമാർക്കറ്റിന് അടുത്ത് വെച്ചാണ് കൊലപാതകം നടന്നത്. സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. റബീയ്, ഹനാൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. വാക്കുതർക്കത്തെ തുടർന്ന് ജസീറിനെ കുത്തുകയായിരുന്നുവെന്ന് പ്രതികൾ സമ്മതിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്.

Read More

ചിൽഡ്രൻസ് ഹോമിലെ പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച് അറസ്റ്റിലായ യുവാക്കളെ കസ്റ്റഡിയിൽ ആവശ്യപ്പെടും

  കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് ഒളിച്ചുകടന്ന പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ യുവാക്കളെ പോലീസ് ഇന്ന് കസ്റ്റഡിയിൽ ആവശ്യപ്പെടും. കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകുക. പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റിലായ യുവാക്കൾ റിമാൻഡിലാണ് യുവാക്കൾ നിരപരാധികളാണെന്ന് മാധ്യമങ്ങളോട് പെൺകുട്ടികൾ വിളിച്ചുപറഞ്ഞ സാഹചര്യമുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഇവരെ കൂടുതൽ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫി, കൊല്ലം സ്വദേശി ടോം തോമസ് എന്നിവരാണ് പെൺകുട്ടികൾക്കൊപ്പം…

Read More

ലോകായുക്ത നിയമ ഭേദഗതി; സർക്കാർ ഇന്ന് ഗവർണർക്ക് വിശദീകരണം നൽകും

  ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ സർക്കാർ ഇന്ന് ഗവർണർക്ക് വിശദീകരണം നൽകും. ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഭേദഗതി എന്നാകും വിശദീകരണം. ലോക്പാൽ നിയമം വന്നതോടെ ലോകായുക്ത സംസ്ഥാന വിഷയമാണെന്നും ഭേദഗതിക്ക് രാഷ്ട്രപതിയുടെ അനുമതി വേണ്ടെന്നും അറിയിക്കും ലക്ഷദ്വീപ് സന്ദർശനം കഴിഞ്ഞ് ഇന്ന് വൈകുന്നേരമാണ് ഗവർണർ തിരുവനന്തപുരത്ത് തിരിച്ചെത്തുക. വിവാദങ്ങൾ ശക്തമായതോടെയാണ് ഗവർണർ വിശദീകരണം തേടിയത്. യുഡിഎഫിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഗവർണറുടെ നടപടി. ലോകായുക്ത വിധി സർക്കാരിന് തള്ളാൻ…

Read More

ദിലീപിന്റെ ഫോണുകൾ ആര് പരിശോധിക്കണമെന്നതിൽ വിധി ഇന്ന്

  അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെയും മറ്റ് പ്രതികളുടെയും ഫോണുകൾ പരിശോധനക്ക് അയക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി ഇന്ന് തീരുമാനം പറയും. ഏത് ഫോറൻസിക് ലാബിലേക്ക് ഫോണുകൾ അയക്കണം എന്നത് സംബന്ധിച്ച് കോടതി നിർദേശം നൽകും. ഉച്ചയ്ക്ക് 1.45നാണ് ഹർജി പരിഗണിക്കുന്നത്. അതേസമയം കേസിൽ ദിലീപ് നൽകിയ മൂൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ഹൈക്കോടതി വ്യാഴാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട ഏഴ് ഫോണുകളിൽ ആറ് ഫോണുകളാണ് പ്രതികൾ ഹാജരാക്കിയത്. മൂന്ന് ഫോണുകൾ ദിലീപിന്റേതാണ്. അതേസമയം നാല്…

Read More

കേന്ദ്ര ധനബജറ്റ് ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും; വൻ പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ച് രാജ്യം

  നടപ്പുസാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമലാ സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും. സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കുന്ന പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുപി അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജനപ്രിയ പ്രഖ്യാപനങ്ങൾക്കും ബജറ്റിൽ സാധ്യതയുണ്ട്. ജിഡിപിയുടെ വളർച്ചയും നികുതിവരുമാനവും വലിയ പ്രഖ്യാപനങ്ങൾ നടത്താൻ കേന്ദ്രസർക്കാരിന് ആത്മവിശ്വാസം നൽകുന്ന ഘടകങ്ങളാണ്. ക്ഷേമ പദ്ധതികൾക്കൊപ്പം സുസ്ഥിര വളർച്ച ലക്ഷ്യമിട്ടുള്ള പരിഷ്‌കാരങ്ങളും ബജറ്റിലുണ്ടായേക്കും. ആദായ നികുതി സ്ലാബിൽ ആശ്വസ പ്രഖ്യാപനമുണ്ടാകുമോയെന്നതാണ് മധ്യവർഗ ഇന്ത്യ ഉറ്റുനോക്കുന്നത്. ബജറ്റിലെ ഏറ്റവും…

Read More

വിസ്മയ കേസിൽ വഴിത്തിരിവ്; കിരണിന്റെ പിതാവ് കൂറുമാറി

  വിസ്മയ കേസിൽ പുതിയ വഴിത്തിരിവ്. കിരണിന്റെ പിതാവ് സദാശിവൻ പിള്ള കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു. ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച ശേഷമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് സദാശിവൻ പിള്ളയുടെ മൊഴി . ആത്മഹത്യാക്കുറിപ്പ് താൻ പൊലീസിന് കൈമാറിയെന്ന് സദാശിവൻ പിള്ള മൊഴി നൽകി. കൂറുമാറിയെന്ന് പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. നേരത്തെ നൽകിയ മൊഴിയിലും മാധ്യമങ്ങൾക്ക് മുന്നിലും കുറിപ്പിനെ പറ്റി പറഞ്ഞിരുന്നില്ല. കഴിഞ്ഞ വർഷം ജൂണിലാണ് പോരുവഴിയിലെ ഭര്‍തൃഗൃഹത്തില്‍ വച്ച് വിസ്മയ ആത്മഹത്യ ചെയ്തത്. സ്ത്രീധനത്തിന്‍റെ പേരിലുള്ള പീഡനമാണ് ആത്മഹത്യയിലേക്ക്…

Read More

ആറ്റിങ്ങലില്‍ കെ-റെയില്‍ പദ്ധതിക്കെതിരെ വ്യാപക പ്രതിഷേധം

  ആറ്റിങ്ങൽ: കെ- റെയില്‍ പദ്ധതിക്കുവേണ്ടി കല്ലിടുന്നതിനെതിരെ ആറ്റിങ്ങലില്‍ പ്രതിഷേധം. ആലംകോട് ഇസ്ലാംമുക്കില്‍ പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കെ- റെയില്‍ വിരുദ്ധ ജനകീയ സമിതി പ്രവര്‍ത്തകരെ പോലീസ് പിരിച്ചുവിടാന്‍ ശ്രമിച്ചതോടെയാണിത്. ഇതോടെ കല്ലിടല്‍ തടയാനെത്തിയ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കി. ഒരു വനിതയുള്‍പ്പടെ ഏഴോളം പേരെയാണ് അറസ്റ്റ് ചെയ്തത്. കെ-റെയില്‍ വിരുദ്ധ ജനകീയ സമിതി പ്രവര്‍ത്തകര്‍ കല്ലിടല്‍ തടയാന്‍ ശ്രമിച്ചതാണ് നേരിയ സംഘര്‍ഷത്തിന് കാരണമായത്. ഒടുവിൽ പ്രതിഷേധക്കാര്‍ക്കുനേരെ പോലീസ് ലാത്തി വീശി.

Read More

സിനിമ കാണാതെ അഭിപ്രായം പറയുന്നത് ഇപ്പോൾ ഒരു ട്രെൻഡ് ആയിരിക്കുന്നു; ഹെെക്കോടതി

  കൊച്ചി: ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി എന്ന ചിത്രത്തിലെ ഭാഷയെ വിമർശിക്കുന്നവരിൽ 90 ശതമാനവും ആളുകളും സിനിമ കണ്ടിരിക്കാൻ ഇടയില്ലെന്ന് ഹെെക്കോടതി. സിനിമയിൽ പ്രഥമദൃഷ്ട്യാ നിയമലംഘനം ഒന്നും തന്നെ നടന്നിട്ടില്ലെന്നും സിനിമയ്ക്കെതിരേ നൽകിയ ഹർജി പ്രശസ്തിയ്ക്ക് വേണ്ടി മാത്രമുള്ളതാണെന്നും കോടതി അഭിപ്രായപ്പെടുകയും ചെയ്തു. ചുരുളി ഭാഷ എന്നൊരു പ്രയോഗം തന്നെ ഇപ്പോൾ ഉണ്ടായിട്ടുണ്ട്. 90 ശതമാനം പേരും സിനിമ കാണാതെയാവണം അഭിപ്രായം പറയുന്നത്. സിനിമ കണ്ടു വിമർശിക്കുന്നതാണെങ്കിൽ മനസ്സിലാക്കാം അല്ലാതെയുള്ള അഭിപ്രായപ്രകടനങ്ങൾ നടത്തുന്നത് ശരിയല്ല- കോടതി…

Read More