ആറ്റിങ്ങൽ: കെ- റെയില്‍ പദ്ധതിക്കുവേണ്ടി കല്ലിടുന്നതിനെതിരെ ആറ്റിങ്ങലില്‍ പ്രതിഷേധം. ആലംകോട് ഇസ്ലാംമുക്കില്‍ പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കെ- റെയില്‍ വിരുദ്ധ ജനകീയ സമിതി പ്രവര്‍ത്തകരെ പോലീസ് പിരിച്ചുവിടാന്‍ ശ്രമിച്ചതോടെയാണിത്. ഇതോടെ കല്ലിടല്‍ തടയാനെത്തിയ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കി.
ഒരു വനിതയുള്‍പ്പടെ ഏഴോളം പേരെയാണ് അറസ്റ്റ് ചെയ്തത്. കെ-റെയില്‍ വിരുദ്ധ ജനകീയ സമിതി പ്രവര്‍ത്തകര്‍ കല്ലിടല്‍ തടയാന്‍ ശ്രമിച്ചതാണ് നേരിയ സംഘര്‍ഷത്തിന് കാരണമായത്. ഒടുവിൽ പ്രതിഷേധക്കാര്‍ക്കുനേരെ പോലീസ് ലാത്തി വീശി.