Headlines

Webdesk

ഐപിഎൽ താരലേലത്തിന്റെ അന്തിമ പട്ടികയിൽ 590 താരങ്ങൾ; ശ്രീശാന്തും ഇടം നേടി

  ഐപിഎൽ 2022 താരലേലത്തിന്റെ അന്തിമ പട്ടിക പുറത്ത്. 590 താരങ്ങളുടെ പട്ടികയാണ് ബിസിസിഐ പ്രസിദ്ധീകരിച്ചത്. മലയാളി താരം എസ് ശ്രീശാന്ത് പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ഫെബ്രുവരി 12, 13 തീയതികളിൽ ബംഗളൂരുവിലാണ് ലേലം നടക്കുന്നത് 590 പേരിൽ 228 പേർ ക്യാപ്ഡ് കളിക്കാരും 355 പേർ അൺ ക്യാപ്ഡ് താരങ്ങളുമാണ്. ഐസിസിയുടെ അസോസിയേറ്റ് രാജ്യങ്ങളിൽ നിന്ന് ഏഴ് താരങ്ങളും അന്തിമ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. 370 പേർ ഇന്ത്യയിൽ നിന്നും 220 പേർ വിദേശ താരങ്ങളുമാണ്….

Read More

സി കാറ്റഗറി ജില്ലകളിലെ തീയറ്ററുകൾ തുറക്കുന്നത് പ്രായോഗികമല്ലെന്ന് ഹൈക്കോടതിയിൽ സർക്കാർ

  സി കാറ്റഗറി നിയന്ത്രണങ്ങളുള്ള ജില്ലകളിൽ തീയറ്ററുകൾ പ്രവർത്തിക്കാൻ അനുവദിക്കുന്നത് പ്രായോഗികമല്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അടച്ചിട്ട എ സി ഹാളുകളിൽ ആളുകൾ തുടർച്ചയായി രണ്ട് മണിക്കൂറിലധികം ചെലവഴിക്കുന്നത് കൊവിഡ് വ്യാപന സാധ്യത വർധിപ്പിക്കും. തീയറ്ററുകളോട് വിവേചനം കാണിച്ചിട്ടില്ല. മാളുകളിൽ ആളുകളെ പ്രവേശിപ്പിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും സർക്കാർ പറഞ്ഞു മാളുകളിലും മറ്റും ആൾക്കൂട്ടമുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ സെക്ടറൽ മജിസ്‌ട്രേറ്റുമാരെ നിയോഗിച്ചിട്ടുണ്ട്. സ്വിമ്മിംഗ് പൂളുകളിലും ജിമ്മുകളിലും കൊവിഡ് വ്യാപന സാധ്യത കൂടുതലാണെന്നും സർക്കാർ സത്യവാങ്മൂലം നൽകി. തീയറ്ററുകൾക്കും മറ്റും…

Read More

രാജ്യത്തെ സ്വയം പര്യാപ്തമാക്കും, ദീർഘ ദൃഷ്ടിയോടെ അവതരിപ്പിച്ച ബജറ്റ്: അമിത് ഷാ

  ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റിനെ പുകഴ്ത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദീർഘദൃഷ്ടിയോടുള്ള ബജറ്റാണ് അവതരിപ്പിച്ചത്. ഇന്ത്യൻ സാമ്പത്തിക രംഗത്ത് മാറ്റങ്ങൾ വരുന്നതാണ് ബജറ്റ്. രാജ്യത്തെ സ്വയം പര്യാപ്തമാക്കാനും പുതിയ ഇന്ത്യക്ക് അടിത്തറ ആകാനും കഴിയുമെന്നും അമിത് ഷാ പറഞ്ഞു എന്നാൽ കേന്ദ്ര ബജറ്റിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തുവന്നു. എല്ലാ വിഭാഗങ്ങളെയും ബജറ്റിൽ അവഗണിച്ചു. ഉദ്യോഗസ്ഥ വിഭാഗത്തിനും മധ്യവർഗത്തിനും പാവപ്പെട്ടവർക്കും കർഷകർക്കും യുവാക്കൾക്കും ചെറുകിട കച്ചവടക്കാർക്കും ബജറ്റിൽ ഒന്നുമില്ലെന്നും…

Read More

അന്വേഷണത്തോട് സഹകരിച്ചില്ലെങ്കിൽ ജാമ്യമില്ല; ദിലീപിന് മുന്നറിയിപ്പുമായി ഹൈക്കോടതി

  നടൻ ദിലീപ് ഹൈക്കോടതിയിൽ ഹാജരാക്കിയ ഫോണുകൾ അന്വേഷണ സംഘം പരിശോധിക്കുന്നു. ആവശ്യപ്പെട്ട എല്ലാ ഫോണുകളും ദിലീപ് ഹാജരാക്കിയില്ലെന്ന പ്രോസിക്യൂഷൻ ആരോപണത്തെ തുടർന്നാണ് രജിസ്ട്രാർ ജനറലിന് മുന്നിൽ ഹാജരാക്കിയ ഫോണുകൾ പരിശോധിക്കാൻ അന്വേഷണ സംഘത്തോട് കോടതി നിർദേശിച്ചത്. പരിശോധനക്ക് ശേഷം വീണ്ടും വാദം തുടരും അന്വേഷണവുമായി പൂർണമായി ദിലീപും സംഘവും സഹകരിച്ചാൽ മാത്രമേ ജാമ്യത്തിന് അർഹതയുണ്ടാകൂവെന്ന് കോടതി പറഞ്ഞു. അന്വേഷണത്തോട് സഹകരിക്കാമെന്ന് നിങ്ങൾ കോടതിയിൽ നിലപാട് എടുത്തതിനാലാണ് ഇത്രയും സമയം നിങ്ങൾക്ക് അനുവദിച്ചതും കസ്റ്റഡിയിൽ വിടാതെ പകരം…

Read More

എല്ലാ വിഭാഗങ്ങളെയും അവഗണിച്ചു; കേന്ദ്ര ബജറ്റ് പരിതാപകരമെന്ന്‌ രാഹുൽ ഗാന്ധി

  ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എല്ലാ വിഭാഗങ്ങളെയും ബജറ്റിൽ അവഗണിച്ചു. ഉദ്യോഗസ്ഥ വിഭാഗത്തിനും മധ്യവർഗത്തിനും പാവപ്പെട്ടവർക്കും കർഷകർക്കും യുവാക്കൾക്കും ചെറുകിട കച്ചവടക്കാർക്കും ബജറ്റിൽ ഒന്നുമില്ലെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു രാജ്യത്തെ 10 ശതമാനം അതിസമ്പന്നർ 75 ശതമാനം സമ്പത്തും കയ്യടക്കി വെച്ചിരിക്കുന്നത സ്ഥിതിയാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പറഞ്ഞു. 60 ശതമാനം പേരുടെ കയ്യിലുള്ളത്. വെറും അഞ്ച് ശതമാനത്തിൽ താഴെ സമ്പത്താണ്….

Read More

ദിലീപിന്റെ രവിപുരത്തെ ഫ്‌ളാറ്റിൽ ക്രൈംബ്രാഞ്ച് സംഘത്തിന്റെ പരിശോധന

  അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ദിലീപും സംഘവും ഗൂഢാലോചന നടത്തിയെന്ന കേസിൽ എറണാകുളം രവിപുരത്തെ ഫ്‌ളാറ്റിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. ചൊവ്വാഴ്ച ഉച്ചയോടെയാണ് ക്രൈംബ്രാഞ്ച് സംഘം ഫ്‌ളാറ്റിൽ പരിശോധന ആരംഭിച്ചത്. ഈ ഫ്‌ളാറ്റിൽ വെച്ചാണ് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും സംഘവും ഗൂഢാലോചന നടത്തിയെന്ന് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു അതേസമയം നടിയെ ആക്രമിച്ച കേസിലെ പുനരന്വേഷണം ഒരു മാസത്തിനകം തീർക്കണമെന്ന് വിചാരണ  കോടതി ഉത്തരവിട്ടു. ആറ് മാസത്തെ സമയം അനുവദിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി തള്ളി. വിചാരണ കോടതിക്കെതിരെ…

Read More

5 ജി സേവനം ഉടൻ ലഭ്യമാകും; ലേലം ഈ വർഷം തന്നെ നടത്തുമെന്ന് ധനമന്ത്രി

  5 ജി ലേലം ഈ വർഷം നടത്തുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. സേവനം ഉടനെ ലഭ്യമാകും. 5 ജി സ്‌പെക്ട്രം ലേലം ഈ വർഷം തന്നെ നടത്തുമെന്നും ധനമന്ത്രി അറിയിച്ചു. അടുത്ത സംമ്പത്തിക വർഷത്തിൽ 5 ജി സേവനങ്ങൾ രാജ്യത്ത് ലഭ്യമാവും. 2025 ഓടെ ഗ്രാമങ്ങളെ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയിലാക്കും. 5ജി-ക്ക് വേണ്ട അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക സമിതി രൂപീകരിക്കും. കൂടാതെ ഡിജിറ്റൽ വിദ്യാഭ്യാസം മെച്ചപ്പെടുത്താനായി ഡിജിറ്റൽ സർവകലാശാല സ്ഥാപിക്കും. കൊവിഡ് ഗ്രാമീണ മേഖലയിലെ…

Read More

ദിലീപ് ഇല്ലെന്ന് പറഞ്ഞ ഫോണിന്റെ വിവരങ്ങൾ കോടതിക്ക് കൈമാറി പ്രോസിക്യൂഷൻ

  പ്രോസിക്യൂഷൻ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടും തന്റെ പക്കൽ ഇല്ലെന്ന് ദിലീപ് പറഞ്ഞ ഫോണിന്റെ വിവരങ്ങൾ പ്രോസിക്യൂഷൻ ഹൈക്കോടതിക്ക് കൈമാറി. ഈ ഫോണിൽ നിന്ന് 2000 കോളുകൾ വിളിച്ചെന്നതടക്കമുള്ള വിവരങ്ങളാണ് പ്രോസിക്യൂഷൻ ഹൈക്കോടതിക്ക് കൈമാറിയത്. പ്രോസിക്യൂഷൻ ആവശ്യപ്പെട്ട ഫോണുകളിൽ മൂന്നെണ്ണം ദിലീപ് കൈമാറിയിട്ടില്ലെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. പ്രതിയുടെ കസ്റ്റഡി ആവശ്യമാണെന്നും പ്രോസിക്യൂഷൻ നിലപാടെടുത്തു. ഇതോടെ രജിസ്ട്രാർ ജനറലിന് സമർപ്പിച്ച ഫോണുകൾ ഹാജരാക്കാൻ കോടതി നിർദേശം നൽകി. അതേസമയം നടിയെ ആക്രമിച്ച കേസിലെ പുനർവിചാരണ ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന്…

Read More

കാർഷിക മേഖലയിൽ വൻ പ്രഖ്യാപനങ്ങൾ; കർഷകർക്ക് പിന്തുണ നൽകാൻ കിസാൻ ഡ്രോണുകൾ

  ബജറ്റിൽ കാർഷിക മേഖലയ്ക്കായി വൻ പ്രഖ്യാപനങ്ങൾ. 2.73 ലക്ഷം കോടി രൂപ കാർഷികോത്പന്നങ്ങളുടെ താങ്ങുവിലക്കായി നീക്കിവെക്കും. സർക്കാർ കൃഷിക്ക് പ്രധാന പരിഗണന നൽകുന്നതായും ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കും. അതിനായി വിവിധ പദ്ധതികൾ രൂപീകരിക്കും. വിഷരഹിത കൃഷി പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾ. സ്വീകരിക്കും. കർഷകർക്ക് പിന്തുണയേകാൻ കിസാൻ ഡ്രോണുകൾ രംഗത്തിറക്കും. കാർഷിക മേഖലയിൽ സ്റ്റാർട്ടപ്പുകൾക്ക് പരിഗണന നൽകും. സാങ്കേതിക വിദ്യ കൃഷിക്കായി ഉപയോഗിക്കുമെന്നും ധനമന്ത്രി പറഞ്ഞു കാർഷിക നിയമങ്ങൾക്കെതിരെ ശക്തമായ സമരം നടന്ന…

Read More

രാജ്യത്തിന് ഡിജിറ്റൽ കറൻസി വരുന്നു; ഡിജിറ്റൽ റുപ്പീ ഈ സാമ്പത്തിക വർഷം പുറത്തിറക്കും

  രാജ്യത്തിന്റെ സ്വന്തം ഡിജിറ്റൽ കറൻസി ഈ വർഷം തന്നെ യാഥാർഥ്യമാക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. റിസർവ് ബാങ്കിന്റെ സമ്പൂർണ നിയന്ത്രണത്തിൽ ഒരുക്കുന്ന ഡിജിറ്റൽ കറൻസി ഈ സാമ്പത്തിക വർഷത്തിൽ തന്നെ പുറത്തിറക്കും. പൂർണമായും ഭരണകൂടത്തിന്റെ നിയന്ത്രണത്തിൽ നിൽക്കുന്നതായിരിക്കും ഡിജിറ്റൽ കറൻസി ബ്ലോക്ക് ചെയിൻ അധിഷ്ഠിത സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും പുതിയ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി. സാമ്പത്തിക മേഖലക്ക് ഡിജിറ്റൽ റുപ്പീ പുത്തൻ ഉണർവ് നൽകുമെന്നും ബജറ്റ് അവതരിപ്പിച്ചു കൊണ്ട് ധനമന്ത്രി പറഞ്ഞു ബിറ്റ് കോയിനും…

Read More