മീഡിയ വണ്ണിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്രസർക്കാർ നടപടിക്കെതിരായ ഹർജി ഇന്ന് ഹൈക്കോടതിയിൽ
സംപ്രേഷണം വിലക്കിക്കൊണ്ടുള്ള കേന്ദ്ര സർക്കാർ നടപടിക്കെതിരെ മീഡിയ വൺ ചാനൽ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സംഭവത്തിൽ കേന്ദ്ര സർക്കാരിന്റെ വിശദീകരണം കോടതി തേടിയിരുന്നു. സംപ്രേഷണം തടഞ്ഞത് രാജ്യസുരക്ഷാ കാരണങ്ങളാലാണെന്നായിരുന്നു കേന്ദ്രം കഴിഞ്ഞ ദിവസം കോടതിയ അറിയിച്ചത്. ഇക്കാര്യത്തിൽ കോടതി ഇടപെടൽ ആവശ്യമില്ലെന്നുമായിരുന്നു കോടതിയിൽ കേന്ദ്ര സർക്കാർ എടുത്ത നിലപാട്. തിങ്കളാഴ്ചയായിരുന്നു മീഡിയ വൺ ചാനലിന്റെ സംപ്രേഷണം വിലക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തു വന്നത്. തുടർന്ന് ചാനൽ സംപ്രേഷണം അവസാനിപ്പിക്കുകയും ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നു. രണ്ട്…
