സിനിമാ തീയറ്ററുകൾക്കുള്ള നിയന്ത്രണം; ഫിയോക്കിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

 

സി കാറ്റഗറി ജില്ലകളിൽ സിനിമാ തീയറ്ററുകൾ അടച്ചിട്ട സർക്കാർ തീരുമാനം ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തീയറ്ററുകൾ തുറന്നുനൽകാനാകില്ലെന്നും രോഗവ്യാപനത്തിന് ഇടയാക്കുമെന്നും സർക്കാർ ഇന്നലെ നിലപാട് അറിയിച്ചിരുന്നു. എന്നാൽ ആളുകൾ കൂടുന്ന മാളുകൾക്കടക്കം ഇളവ് നൽകി തീയറ്ററുകൾ മാത്രം അടച്ചിടുന്നത് വിവേചനപരമാണെന്ന് തീയറ്ററുടമകളുടെ സംഘടനയായ ഫിയോക് പറയുന്നു

ഞായറാഴ്ചകളിൽ സിനിമാ തീയറ്ററുകൾ അടച്ചിടണമെന്ന ഉത്തരവാണ് ഫിയോക് ഹർജിയിലൂടെ ചോദ്യം ചെയ്യുന്നത്. അമ്പത് ശതമാനം സീറ്റുകളിൽ തീയറ്ററുകൾ പ്രവർത്തിക്കാൻ അനുവദിക്കണമെന്നാണ് ഫിയോക്കിന്റെ പ്രധാന ആവശ്യം.

നിലവിലെ സാഹചര്യം തീയറ്റർ ഉടമകൾ മനസ്സിലാക്കണമെന്ന് ഹർജി പരിഗണിക്കവെ കോടതി പറഞ്ഞിരുന്നു. വിദഗ്ധ സമിതിയുടെ നിർദേശപ്രകാരമാണ് നിയന്ത്രണമെന്ന് സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു.