Headlines

Webdesk

ഭർത്താവിനെ കൊല്ലാനുള്ള ക്വട്ടേഷൻ പരാജയപ്പെട്ടു; പിടിക്കപ്പെടുമെന്ന് കരുതി യുവതി തൂങ്ങിമരിച്ചു

വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ യുവതി തൂങ്ങിമരിച്ചു. ക്വട്ടേഷൻ പരാജയപ്പെടുകയും ഗുണ്ടകളെ പോലീസ് പിടികൂടുകയും ചെയ്തതോടെ താനും പിടിക്കപ്പെടുമെന്ന ഭയത്തിലാണ് യുവതി തൂങ്ങിമരിച്ചത്. തമിഴ്‌നാട് തേനി ജില്ലയിലെ കമ്പത്താണ് സംഭവം കമ്പം സ്വദേശിനി ഭൂവനേശ്വരി(21)ായാണ് തൂങ്ങിമരിച്ചത്. നവംബർ 10നാണ് ഗൗതം എന്ന 24കാരനുമായി ഇവരുടെ വിവാഹം കഴിഞ്ഞത്. പോലീസിൽ ചേരാൻ ഭുവനേശ്വരി പരിശീലനം കഴിഞ്ഞ് കാത്തിരിക്കുകയായിരുന്നു. എന്നാൽ ജോലിക്ക് വിടില്ലെന്ന നിലപാടിലായിരുന്നു ഗൗതമിന്. ഇതോടെയാണ് വിവാഹം കഴിഞ്ഞ് 22ാം ദിവസം തന്നെ…

Read More

പരുക്കേറ്റ രോഹിത് ശർമ ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ നിന്ന് പുറത്ത്; പകരക്കാരനെ പ്രഖ്യാപിച്ചു

  ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ടെസ്റ്റ് പരമ്പര രോഹിത് ശർമക്ക് നഷ്ടമാകും. മുംബൈയിൽ നടന്ന പരിശീലനത്തിനിടെ വലത് തുടക്ക് പരുക്കേറ്റ രോഹിതിനെ ടെസ്റ്റ് പരമ്പരയിൽ നിന്നൊഴിവാക്കി. രോഹിതിന്റെ പകരക്കാരനായി പ്രിയങ്ക് പഞ്ചാലിനെ തീരുമാനിച്ചു. ടെസ്റ്റ് പരമ്പരയിൽ വൈസ് ക്യാപ്റ്റനായിരുന്നു രോഹിത്. അദ്ദേഹം പുറത്തായതോടെ വൈസ് ക്യാപ്റ്റൻ സ്ഥാനം അജിങ്ക്യ രഹാനെക്ക് തന്നെ നൽകുമോ എന്ന കാര്യം തീരുമാനമായിട്ടില്ല. ടെസ്റ്റ് പരമ്പരക്ക് ശേഷം നടക്കുന്ന ഏകദിന പരമ്പരയിലും രോഹിതിന് നഷ്ടമായാൽ പുതിയ നായകനെ ബിസിസിഐക്ക് തെരഞ്ഞെടുക്കേണ്ടി വരും. വിരാട് കോഹ്ലിയെ…

Read More

കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍; സ്‌കൂളുകള്‍ പൂര്‍ണമായും ഉടന്‍ തുറക്കില്ല

  സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകളുമായി സര്‍ക്കാര്‍. ഉത്സവങ്ങളും പൊതുചടങ്ങുകളും നടത്താന്‍ ഇളവുകള്‍ നല്‍കി. തുറന്ന ഇടങ്ങളില്‍ 300 പേര്‍ക്ക് വരെ പരിപാടികളില്‍ ഇനി മുതല്‍ പങ്കെടുക്കാം. ഹാളുകളില്‍ 150 പേര്‍ക്ക് വരെയാണ് പങ്കെടുക്കാന്‍ അനുമതിയുള്ളത്. വിവാഹം, മരണാന്തര ചടങ്ങുകളില്‍ നിലവിലെ സ്ഥിതി തുടരാനാണ് തീരുമാനം. അതേസമയം സ്‌കൂളുകള്‍ പൂര്‍ണതോതില്‍ തുറക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൊവിഡാന്തര രോഗങ്ങളെ കുറിച്ച് അധ്യാപകരില്‍ പൊതുധാരണയുണ്ടാക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ ഇന്ന് 2434 പേര്‍ക്കാണ് കൊവിഡ്-19…

Read More

ടൊ​​​ർ​​​ണാ​​​ഡോ ചുഴലിക്കാറ്റ്; യുഎസിൽ മ​​​ര​​​ണം നൂ​​​റു​​​ക​​​ട​​​ന്നു

  മേഫീൽഡ്: കെ​​​ന്‍റ​​​ക്കി​​​യി​​​ൽ ക​​​ന​​​ത്ത​​​നാ​​​ശം​​​വി​​​ത​​​ച്ച ടൊ​​​ർ​​​ണാ​​​ഡോ ചു​​​ഴ​​​ലി​​​ക്കൊ​​​ടു​​​ങ്കാ​​​റ്റ് യു​​​എ​​​സി​​​ലെ ആ​​​​റ് സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലും ദു​​​രി​​​ത​​​ങ്ങ​​​ൾ​​​ക്കു കാ​​​ര​​​ണ​​​മാ​​​യി. മു​​​പ്പ​​​തി​​​ലേ​​​റെ​​​ത്ത​​​വ​​​ണ​​​യാ​​​ണ് ടൊ​​​ർ​​​ണാ​​​ഡോ ആ​​​ഞ്ഞു​​​വീ​​​ശി​​​യ​​​ത്. നാ​​​​ല് ചു​​​​ഴ​​​​ലി​​​​ക്കാ​​​​റ്റു​​​​ക​​​ൾ ഏ​​​റ്റു​​​വാ​​​ങ്ങി​​​യ കെ​​​​ന്‍റക്കി​​​യി​​​ലാ​​​ണു കൂ​​​ടു​​​ത​​​ൽ പേ​​​ർ മ​​​രി​​​ച്ച​​​ത്. 70 പേ​​​രു​​​ടെ മ​​​ര​​​ണം ഗ​​​​വ​​​​ർ​​​​ണ​​​​ർ ​ആ​​​​ൻ​​​​ഡി ബി​​​​ഷ്യ​​​​ർ സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ദു​​​ര​​​ന്ത​​​മേ​​​ഖ​​​ല​​​യി​​​ൽ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം ത്വ​​​രി​​​ത​​​ഗ​​​തി​​​യി​​​ൽ പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്. ത​​​ക​​​ർ​​​ന്ന കെ​​​ട്ടി​​​ടാ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ലാ​​​ണു പ്ര​​​ധാ​​​ന​​​മാ​​​യും ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം.

Read More

ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം: ഭർത്താവിന്റെ സുഹൃത്ത് അറസ്റ്റിൽ

  തൃശ്ശൂർ തിരുവമ്പാടിയിൽ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ സുഹൃത്ത് അറസ്റ്റിൽ. ശാന്തിനഗർ ശ്രീ നന്ദനത്തിൽ നവീൻ ആണ് അറസ്റ്റിലായത്. ഭർത്താവിന്റെ അടുത്ത സുഹൃത്തായ നവീന്റെ ശാരീരികവും മാനസികവുമായ പീഡനത്തെ തുടർന്നാണ് താൻ ജീവനൊടുക്കുന്നതെന്ന് യുവതി കുറിപ്പെഴുതി വെച്ചിരുന്നു 2020 സെപ്റ്റംബറിലാണ് യുവതി ജീവനൊടുക്കിയത്. ഭർത്താവും നവീനും ഇവരുടെ വീട്ടിൽ ഒരുമിച്ച് മദ്യപിക്കാറുണ്ടായിരുന്നു. വീട്ടിൽ ആരുമില്ലാത്ത സമയത്ത് നവീൻ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. നവീനെതിരെ ആത്മഹത്യക്കുറിപ്പ് എഴുതിയ ശേഷം യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു നവീന്റെ…

Read More

ബിപിൻ റാവത്തിനെ അവഹേളിച്ച് പോസ്റ്റ്; എട്ട് പേർ അറസ്റ്റിൽ

  ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിനെ അവഹേളിച്ച് സമൂഹ മാധ്യമങ്ങളിൽ പരാമർശം നടത്തിയവർക്കെതിരെ കേസെടുത്തു. വിവിധ സംസ്ഥാനങ്ങളിലായി എട്ട് പേരെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട്, കർണാടക, രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. രാജസ്ഥാനിലാണ് ഏറ്റവുമധികം പേർ അറസ്റ്റിലായത്. മൂന്ന് പേരാണ് ഇവിടെ ഇതിനകം പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച ഊട്ടിക്കു സമീപം കുനൂരിലാണ് ഹെലികോപ്റ്റർ അപകടമുണ്ടായത്. ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും ഉൾപ്പെടെ…

Read More

വയനാട് മാനന്തവാടിയിലെ കുറുക്കന്‍ മൂലയില്‍ കടുവ ശല്യം തുടരുന്നു

വയനാട് മാനന്തവാടിയിലെ കുറുക്കന്‍ മൂലയില്‍ കടുവ ശല്യം തുടരുന്നു. ഇന്ന് പുലര്‍ച്ചെ ജനവാസ മേഖലയിലിറങ്ങിയ കടുവ പടമല കുരുത്തോല സുനി എന്നായളുടെ ഒരു ആടിനെ പിടിച്ചു. ഇതോടെ കടുവ കൊന്ന വളര്‍ത്തു മൃഗങ്ങളുടെ എണ്ണം 15 ആയി. പ്രദേശത്ത് കൂട് സ്ഥാപിച്ച് കടുവയെ പിടിക്കാന്‍ ഉള്ള ശ്രമങ്ങള്‍ക്കിടയിലാണ് കടുവ വീണ്ടും ഇറങ്ങിയത്. ഇതോടെ പയ്യംന്പള്ളി കുറുക്കന്‍മൂല, പടമല പ്രദേശങ്ങളിലെ ജനങ്ങള്‍ ഏറെപ്രതിസന്ധിയിലായി. കടുവയെ മയക്കുവെടിവയ്ക്കാന്‍ വെറ്ററിനറി സര്‍ജന്റെ ഡോ. അരുണ്‍ സക്കറിയുടെ നേതൃത്ത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാമ്പ്…

Read More

രാജ്യത്ത് ആശങ്കയായി മഹാരാഷ്ട്രയിലെ ഒമിക്രോൺ വ്യാപനം; ആകെ കേസുകളുടെ എണ്ണം 20 ആയി

രാജ്യത്ത് ആശങ്കയായി മഹാരാഷ്ട്രയിലെ ഒമിക്രോൺ വ്യാപനം. രാജ്യത്ത് റിപ്പോർട്ട് ചെയ്ത പകുതി കേസുകളും മഹാരാഷ്ട്രയിലാണ്. വിദേശ യാത്രാ പശ്ചാതലമുള്ള രണ്ട് പേർക്ക് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയിൽ ആകെ കേസുകളുടെ എണ്ണം 20 ആയി. ഒമിക്രോൺ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നതിനാൽ പരിശോധന വർധിപ്പിക്കാൻ കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. കോവിഡ് സാവചര്യം സൂഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.വിവിധ സംസ്ഥാനങ്ങളിലായി രാജ്യത്ത് 41 ഒമിക്രോൺ കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. അതേസമയം, കേരളത്തിൽ് ഒമിക്രോൺ സ്ഥിരീകരിച്ചതോടെ ജാഗ്രത ശക്തമാക്കി ആരോഗ്യ…

Read More

മസ്തിഷ്ക മരണം സംഭവിച്ച ബിജുവിന്‍റെ അവയവങ്ങള്‍ നാല് പേര്‍ക്ക് പുതുജീവനേകും

മസ്തിഷ്ക മരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി ബിജു കുമാറിന്‍റെ അവയവങ്ങൾ ദാനം ചെയ്തു. സർക്കാർ പദ്ധതിയായ മൃതസഞ്ജീവനിയിലൂടെ ആയിരുന്നു അവയവദാനം. നാലു പേർക്ക് പുതുജീവനേകിയാണ് ബിജു യാത്രയായത്. ബിജുവിന്‍റെ ഹൃദയവും കരളും കിഡ്നിയും കണ്ണും ഇനി ഇവരിലൂടെ സ്പന്ദിക്കും. അതെ സമയം അവയവദാനത്തിന് സന്നദ്ധരായ കുടുംബത്തെ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ആദരവറിയിച്ചു. ഏറെ വിഷമാവസ്ഥയിലും അവയവദാനത്തിന് മുന്നോട്ടുവന്ന കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഒരു പോലെ പ്രകീര്‍ത്തിക്കുന്നതായും മന്ത്രി അറിയിച്ചു. അവയവദാനത്തിനുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കി മൂന്നരയോടെ തിരുവനന്തപുരത്തുനിന്ന്…

Read More

ടെക്‌നോപാർക്കിൽ 8501 കോടിയുടെ കയറ്റുമതി ; ഐടിമേഖലയിൽ നേട്ടംകൊയ്ത്‌ സംസ്ഥാനം

കോവിഡ് പ്രതിസന്ധിയിലും ഐടിമേഖലയിൽ നേട്ടംകൊയ്ത്‌ സംസ്ഥാനം. 2020-–-21 സാമ്പത്തികവർഷം തിരുവനന്തപുരം ടെക്‌നോപാർക്‌ 8501 കോടി രൂപയുടെ സോഫ്‌റ്റ്‌വെയർ കയറ്റുമതി ചെയ്തു. മുൻ വർഷത്തെ അപേക്ഷിച്ച് 7.7 ശതമാനം വർധന. 2019–-20 വർഷം 7890 കോടി രൂപയായിരുന്നു കയറ്റുമതിവരുമാനം. അടിസ്ഥാനസൗകര്യ വികസനത്തിലും മികച്ച മുന്നേറ്റമാണ്. ഐടി സ്‌പെയ്‌സ് 10 ദശലക്ഷം ചതുരശ്ര അടി എന്ന നാഴികക്കല്ല് പിന്നിട്ടു. കമ്പനികളും ജീവനക്കാരും വർധിച്ചു. 460 കമ്പനിയിലായി 63,000 ജീവനക്കാരുണ്ട്.   പ്രതികൂല സാഹചര്യത്തിലും മുന്നേറാനുള്ള കമ്പനികളുടെ കരുത്താണ്‌ സോഫ്‌റ്റ്‌വെയർ കയറ്റുമതിയിലെ…

Read More