സിൽവർ ലൈൻ സർവേ തടഞ്ഞ സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകി

 

സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകി സർക്കാർ. സർവേ നടപടിക്ക് എതിരെ കോടതിയെ സമീപിച്ചവരുടെ ഭൂമിയിലെ സർവേ നടപടികൾ തടഞ്ഞ ഉത്തരവ് റദ്ദാക്കണമെന്ന് അപ്പീലിൽ സർക്കാർ പറയുന്നു. ഉത്തരവ് നിയമപരമായി നിലനിൽക്കുന്നതല്ലെന്നാണ് സർക്കാർ പറയുന്നത്

പദ്ധതിയുടെ ഡിപിആർ അടക്കമുള്ള വിശദാംശങ്ങളിലേക്ക് കോടതി കടന്നിരിക്കുന്നു. ഹർജിക്കാർക്ക് പോലുമില്ലാത്ത വാദങ്ങളാണ് കോടതി പരിശോധിക്കുന്നത്. സർവേ നടപടികൾ തുടരാൻ അനുവദിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. ഹൈക്കോടതിയെ സമീപിച്ച പത്ത് പേരുടെ സർവേ നടപടികളാണ് ഹൈക്കോടതി തടഞ്ഞത്.